Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; ടി​വി​കെ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്രാ​ദേ​ശി​ക ടി​വി​കെ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ടി​വി​കെ​യു​ടെ തൂ​ത്തു​ക്കു​ടി വെ​സ്റ്റ് വിം​ഗ് യൂ​ത്ത് ഓ​ർ​ഗ​നൈ​സ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, രാ​മ​നാ​ഥ​പു​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി ജ​യ​ബാ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​ത്തി​ന്‍റെ ത​ലേ​ന്നാ​ണ് സം​ഭ​വം. കാ​റി​ൽ വ​ച്ച് ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

ശ്രീ​വൈ​കു​ണ്ഠം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. പാ​ള​യം​കോ​ട്ട ജ​യി​ലി​ലാ​ണ് നി​ല​വി​ൽ ഇ​വ​ർ.

അ​തേ​സ​മ​യം, സ്ത്രീ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ടി​വി​കെ​യ്ക്ക് ഈ ​സം​ഭ​വം ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. തൂ​ത്തു​ക്കു​ടി പീ​ഡ​ന​ത്തി​ൽ വി​ജ​യ്ക്കും ടി​വി​കെ​യ്ക്കു​മെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

 

District News

കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വും കാ​ർ​ഷി​ക സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ തി​രു​വ​ത്ര എ​ച്ച്.​എം. നൗ​ഫ​ലി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കോ​ട്ട​പ്പു​റം തെ​രു​വ​ത്ത് റ​മ​ളാ​ൻ അ​ന​സിനെ(37)​​യാ​ണ് എ​സ്ഐ. എ.​പി. ആ​ഷി​ഫ്, സി​പി​ഒ​മാ​രാ​യ വി.​എം. നി​ഖി​ൽ, ര​തീ​ഷ് എ​ന്നി​വ​ർ​ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തി​രു​വ​ത്ര​യി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന​തി​നി​ടെ നൗ​ഫ​ലി​നെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

National

നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമം, മൂന്ന് പേർ പിടിയിൽ

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രഹസ്യമായി നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ഇവരെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാഷ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഉറിയിലെ ഹത്ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്.

പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്നും കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും സൈന്യം വ്യക്തമാക്കി.

കരസേനയുടെ ചിനാർ കോറും ജമ്മു കാഷ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

Kerala

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; പ്രതി പിടിയിൽ

കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.

ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.

അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് അറിയുന്നത്.

മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.

പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.

അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട്‌ സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .

സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സ്: എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ൽ പി​ടി​യി​ൽ. വീ​ട്ടി​ൽ ക​യ​റി​യാ​ണ് പോ​ലീ​സ് വി​ജ​യ് വി​മ​ലി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 26 ആ​യി. അ​ഞ്ചു​തെ​ങ്ങ്‌ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് വി​ജ​യ് വി​മ​ൽ. കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ലാ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു വി​ജ​യ് വി​മ​ൽ.

ഇ​തി​നി​ടെ എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് എ​സ്എ​ഫ്ഐ. എ​സ്എ​ഫ്ഐ ഇ​ന്ന് ക​മ്മീ​ഷ​ണ‍​ർ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തും.

അ​റ​സ്റ്റി​ലാ​യ വി​ജ​യ് വി​മ​ൽ സം​ഘ​ർ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് എ​സ്എ​ഫ്ഐ നി​ല​പാ​ട്. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ നേ​താ​ക്ക​ളെ അ​ക​ത്തി​ടാ​നു​ള്ള ശ്ര​മ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​തെ​ന്നും എ​സ്എ​ഫ്ഐ ആ​രോ​പി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മെ​ന്ന് കോ​ട​തി നേ​ര​ത്തെ നീ​രീ​ക്ഷി​ച്ചി​രു​ന്നു. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണി​തെ​ന്നും കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

Kerala

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സ്; പ്ര​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം പു​ല്ലു​വി​ള സ്വ​ദേ​ശി​യാ​യ മ​നു (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ണ്ണ​ന്ത​ല പോ​ലീ​സ് ആ​ണ് മ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​പേ​ർ ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണ് പെ​ൺ​കു​ട്ടി മ​നു​വി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. മെ​യ് പ​തി​നെ​ട്ടാം തീ​യ​തി വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് മ​നു​വും മ​റ്റൊ​രാ​ളും കൂ​ടി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് ജ്യൂ​സ് ന​ൽ​കി മ​യ​ക്കി​യാ​യി​രു​ന്നു പീ​ഡ​നം. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം പെ​ൺ​കു​ട്ടി ത​ന്നെ​യാ​ണ് സി​ഡ​ബ്ല്യു​സി​യി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്നാ​യി​രു​ന്നു മ​ണ്ണ​ന്ത​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പി​ടി കൂ​ടാ​ൻ ഉ​ണ്ട്. എ​ന്നാ​ൽ താ​ൻ ഒ​റ്റ​യ്ക്കാ​ണ് എ​ത്തി​യ​തെ​ന്നും കൂ​ടെ ആ​ളി​ല്ല എ​ന്നു​മാ​ണ് മ​നു പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.

 

 

National

ഡൽഹി, മുംബൈ ആക്രമണത്തിനു പദ്ധതിയിട്ട ഒമ്പത് ഭീകരർ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട ഒ​ന്പ​തു ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ. പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​മാ​യും ഒ​ളി​വി​ൽ​പ്പോ​യ അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണു പ്ര​തി​ക​ൾ. ഡ​ൽ​ഹി, മും​ബൈ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ എ​ന്നി​വ ആ​ക്ര​മി​ക്കാ​ൻ സം​ഘം പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളെ​യും സൈ​നി​ക, പോ​ലീ​സ് മേ​ധാ​വി​ക​ള​ട​ക്ക​മു​ള്ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ക്ര​മി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

അ​റ​സ്റ്റി​ലാ​യ​വ​ർ ഡ​ൽ​ഹി, മും​ബൈ, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നും ചി​ല​ർ വി​ദേ​ശ പൗ​ര​ന്മാ​രാ​ണെ​ന്നും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ അ​റി​യി​ച്ചു. പ്ര​തി​ക​ളി​ൽ​നി​ന്നു വ​ലി​യ അ​ള​വി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തു.

പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള പ്ര​തി​ക​ൾ​ക്ക് പാ​ക് ചാ​ര സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യും (ഐ​എ​സ്ഐ) മും​ബൈ അ​ധോ​ലോ​ക​വു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. കു​റ​ച്ചു​കാ​ല​മാ​യി ഇ​വ​രു​ടെ മൊ​ഡ്യൂ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​ണോ​യെ​ന്നും ആ​ക്ര​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ക്കും. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഹാ​ൻ​ഡ്‌​ല​ർ​മാ​ർ, ഫ​ണ്ടിം​ഗ്, സാ​ധ്യ​മാ​യ ല​ക്ഷ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​യാ​യ ഷ​ഹ​ബാ​സ് അ​ൻ​സാ​രി, ഇ​യാ​ളു​ടെ അ​മ്മാ​വ​ൻ റെ​ഹാ​ൻ അ​ൻ​സാ​രി എ​ന്നി​വ​രും ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സി​ദ്ധു മൂ​സാ​വാ​ല കൊ​ല​പാ​ത​ക​ക്കേ​സി​ൽ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തി​നു പോ​ലീ​സ് തെ​ര​ഞ്ഞി​രു​ന്ന​യാ​ളാ​ണു ഷ​ഹ​ബാ​സ്. ഇ​രു​വ​ർ​ക്കും പു​റ​മെ അ​ജ​യ്, മ​ൻ​ദീ​പ്, ദ​ൽ​വീ​ന്ദ​ർ, റോ​ഹ​ൻ എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​ജ​യ് ഷൂ​ട്ട​ർ എ​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി പൂ​ന​യി​ൽ അ​റ​സ്റ്റി​ലാ​യി.

നി​തീ​ഷ് പാ​സ്വാ​നെ സാ​ഹി​ബ്ഗ​ഞ്ചി​ൽ​നി​ന്നും തൗ​ഖീ​റി​നെ​യും അ​ർ​ബാ​സി​നെ​യും മും​ബൈ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഹ​ർ​വീ​ന്ദ​റി​നെ​യും മ​ഞ്ജി​ത്തി​നെ​യും ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

ഫ​ണ്ട് ക്ര​മീ​ക​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ 66 കാ​ര​നാ​യ നേ​പ്പാ​ളി പൗ​ര​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഷ​ഹ്സാ​ദ് ഭ​ട്ടി ശൃം​ഖ​ല വ​ഴി പ്ര​തി​ക​ൾ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഒ​രേ​സ​മ​യം ഏ​കോ​പി​ത​മാ​യി സ്പെ​ഷ​ൽ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ നി​ര​വ​ധി ആ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ, ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ, മ​റ്റു സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം ക​ണ്ടെ​ടു​ത്തു.

പാ​ക്കി​സ്ഥാ​നി​ലെ ആ​യു​ധ​ഫാ​ക്‌​ട​റി​യി​ൽ നി​ർ​മി​ച്ച ഗ്ലോ​ക്ക് പി​സ്റ്റ​ളു​ക​ൾ, 25 വെ​ടി​യു​ണ്ട​ക​ൾ, നാ​ല് ഗ്ര​നേ​ഡു​ക​ൾ എ​ന്നി​വ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ല്ലി​ലെ അ​നി​ൽ ശു​ക്ല പ​റ​ഞ്ഞു. മെ​ഹ്റോ​ളി​യി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് എ​ൻ​എ​സ്ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്ര​നേ​ഡു​ക​ൾ പി​ന്നീ​ട് ന​ശി​പ്പി​ച്ചു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പം ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ന്പ​ത് തീ​വ്ര​വാ​ദി​ക​ളെ​ക്കൂ​ടി ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത്. ചെ​ങ്കോ​ട്ട​യി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു ഡ​സ​നി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഫ​രീ​ദാ​ബാ​ദി​ലെ അ​ൽ ഫ​ലാ​ഹ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ​ക്‌​ട​ർ​മാ​രും കാ​ഷ്മീ​രി​ക​ളു​മ​ട​ക്കം വെ​ള്ള​ക്കോ​ള​ർ ഭീ​ക​ര​ത​യു​ടെ പു​തി​യ രീ​തി​യാ​ണു ഡ​ൽ​ഹി​യി​ൽ വെ​ളി​പ്പെ​ട്ട​ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ ക്വ​യ്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ൻ​സാ​ർ ഗ​സ്വ​ത് ഉ​ൽ ഹി​ന്ദ് ഭീ​ക​ര സം​ഘ​ട​ന​യാ​ണു ഡോ​ക്‌​ട​ർ​മാ​രെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കാ​മു​കി​യെ മ​ർ​ദി​ച്ച ശേ​ഷം റോ​ഡി​ൽ ത​ള്ളി; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: കാ​മു​കി​യെ മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും മ​രി​ച്ചെ​ന്നു ക​രു​തി റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി നി​തി​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ നി​തി​ന്‍റെ വി​വാ​ഹം തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്.

പ​ട്ടി​മ​റ്റം സ്വ​ദേ​ശി​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ് യു​വ​തി. നി​തി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഇ​വ​ർ ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​യി.

ക​ടു​ത്ത മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ യു​വ​തി മ​രി​ച്ചെ​ന്നു ക​രു​തി നി​തി​ൻ, ഇ​വ​രു​ടെ കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി കോ​ത​മം​ഗ​ലം ന്യൂ ​ബൈ​പാ​സി​ൽ കോ​ഴി​പ്പി​ള്ളി ഭാ​ഗ​ത്തെ വി​ജ​ന​മാ​യ കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ ബോ​ധം വീ​ണ്ടു കി​ട്ടി​യ യു​വ​തി ഇ​ഴ​ഞ്ഞു​നീ​ങ്ങി കോ​ഴി​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി നാ​ട്ടു​കാ​രെ വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Kerala

കാ​പ്പ ഉ​ത്ത​ര​വ് പ്ര​കാ​രം കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: കാ​പ്പ ഉ​ത്ത​ര​വ് പ്ര​കാ​രം കു​പ്ര​സി​ദ്ധ ഗു​ണ്ട സ​ലോ​ഷി​നെ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ജ​യി​ലാ​ക്കി. നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സി​ലെ പ്ര​തി​യും ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റൗ​ഡി​യു​മാ​യ വേ​ളൂ​ക്ക​ര സ്വ​ദേ​ശി​യാ​ണ് സ​ലോ​ഷി​നെ​യാ​ണ് (29) തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​തി​യെ ജ​യി​ലി​ലെ​ത്തി​ച്ച് ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ കു​മാ​റി​ന് ന​ല്‍​കി​യ ശു​പാ​ര്‍​ശ​യി​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ല​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​നാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​രി​ങ്ങാ​ല​ക്കു​ട, കാ​ട്ടൂ​ര്‍, കോ​ഴി​ക്കോ​ട് വെ​ള​ള​യി​ല്‍ എ​ന്നി​ങ്ങ​നെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് വ​ധ​ശ്ര​മ കേ​സി​ലും നാ​ല് അ​ടി​പി​ടി​കേ​സി​ലും അ​ട​ക്കം ആ​കെ പ​ത്ത് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ലോ​ഷ്.

National

നീറ്റ് ചോദ്യച്ചോർച്ച; രണ്ടു പേർകൂടി അറസ്റ്റിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ പി​​​​ടി​​​​ച്ചു​​​​കു​​​​ലു​​​​ക്കി​​​​യ നീ​​​​റ്റ് യു​​​​ജി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ക്കേ​​​​സി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ കൂ​​​​ടി അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ലാ​​​ത്തൂ​​​രി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഡോ​​​​ക്ട​​​​റും പൂ​​​ന കോ​​​​ച്ചിം​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ലെ ഫി​​​​സി​​​​ക്‌​​​​സ് അ​​​​ധ്യാ​​​​പ​​​​ക​​​​നെ​​​​യു​​​​മാ​​​​ണ് ഇ​​​ന്ന​​​ലെ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ​ചെ​​​​യ്ത​​​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 13 ആ​​​​യി.

ലാ​​​​ത്തൂ​​​ർ സ്വ​​​​ദേ​​​​ശി ഡോ.​​​​മ​​​​നോ​​​​ജ് ഷി​​​രൂ​​​രെ, പൂ​​​ന​​​യി​​​​ലെ ഡോ.​​​​അ​​​​ഭാം​​​​ഗ് പ്ര​​​​ഭു മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ലെ ഫി​​​​സി​​​​ക്‌​​​​സ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ തേ​​​​ജ​​​​സ് ഹ​​​​ർ​​​​ഷ​​​​ദ്കു​​​​മാ​​​​ർ ഷാ ​​​​എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഡോ.​​​​മ​​​​നോ​​​​ജ് ഷി​​​രൂ​​​​രെ​​​​യ്ക്ക് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ പി.​​​​വി. കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​യി​​​​ൽ നി​​​​ന്ന് ചോ​​​​ർ​​​​ന്ന കെ​​​​മി​​​​സ്ട്രി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ മൂ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് എ​​​​ത്തി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യ​​​​ത് ഇ​​​​യാ​​​​ളാ​​​​ണ്. ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​വ​​​​രി​​​​ൽ, കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ റേ​​​​ണു​​​​കാ​​​​യ് കെ​​​​മി​​​​സ്ട്രി ക്ലാ​​​​സ​​​​സ് ഉ​​​​ട​​​​മ ശി​​​​വ​​​​രാ​​​​ജ് ര​​​​ഘു​​​​നാ​​​​ഥ് മോ​​​​ട്ടേ​​​​ഗാ​​​വോ​​​ങ്ക​​​റി​​​​ന്‍റെ മ​​​​ക​​​​നും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. കേ​​​​സി​​​​ലെ മ​​​​റ്റൊ​​​​രു​​​​പ്ര​​​​തി​​​​യാ​​​​യ മ​​​​നീ​​​​ഷ ഹ​​​​വാ​​​​ൽ​​​​ദാ​​​​റി​​​​ൽ നി​​​​ന്നാ​​​​ണ് ഫി​​​​സി​​​​ക്‌​​​​സ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ തേ​​​​ജ​​​​സ് ഷാ​​​​യ്ക്ക് ല​​​​ഭി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

49 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​തു​​​​വ​​​​രെ 49 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. നി​​​​ര​​​​വ​​​​ധി ഡി​​​​ജി​​​​റ്റ​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ളും ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളും മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​മു​​​​ണ്ട്. കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന്നു പി​​​​ന്നി​​​​ലു​​​​ള്ള മു​​​​ഴു​​​​വ​​​​ൻ ശൃം​​​​ഖ​​​​ല​​​​യെ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ.

നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​ഗ് എ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) മേ​​​​യ് മൂ​​​​ന്നി​​​​ന് ന​​​​ട​​​​ത്തി​​​​യ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്നെ​​​​ന്ന് വ്യാ​​​​പ​​​​ക​​​​മാ​​​​യ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​യ് 12-നാ​​​​ണ് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. ജൂ​​​​ൺ 21ന് ​​​​വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ ​ന​​​​ട​​​​ത്താ​​​​നാ​​​​ണ് നി​​​​ല​​​​വി​​​​ലെ തീ​​​​രു​​​​മാ​​​​നം. ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

International

കാനഡയിൽ 17 ഇന്ത്യൻ വംശജർ പിടിയിൽ

ഒ​​​ട്ടാ​​​വ: കാ​​​ന​​​ഡ​​​യി​​​ൽ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ ബി​​​സി​​​ന​​​സു​​​കാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് വ​​​ൻ​​​തോ​​​തി​​​ൽ പ​​​ണം​​​ത​​​ട്ട​​​ലും സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​തൃ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​വ​​​ന്ന ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ 17 പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ.

പീ​​​ൽ റീ​​​ജി​​​യ​​​ണ​​​ൽ പോ​​​ലീ​​​സി​​​ന്‍റെ എ​​​ക്‌​​​സ്‌​​​റ്റോ​​​ർ​​​ഷ​​​ൻ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സ് ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

Kerala

കോ​ഴി​ക്കോ​ട്ട് 38 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: സൗ​ത്ത് ബീ​ച്ചി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ 38 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ന​ല്ല​ളം കി​ള​ച്ചേ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി സാ​ജി​ദ് ജ​മാ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന് രാ​വി​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സാ​ജി​ദ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തേ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ല​ഹ​രി വി​ല്പ​ന​യ്ക്കി​റ​ങ്ങി​യ സാ​ജി​ദ് പോ​ലീ​സി​ന്‍റെ​യും ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സാ​ഫും ടൗ​ൺ പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് സാ​ജി​ദ് പി​ടി​യി​ലാ​കു​ന്ന​ത്. ഡാ​ൻ​സാ​ഫി​ന്‍റെ പി​ടി​യി​ൽ​നി​ന്ന് പ​ല​ത​വ​ണ ര​ക്ഷ​പ്പെ​ട്ട പ്ര​തി ഒ​രു രീ​തി​യി​ലും പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഫ്‌​ളാ​റ്റി​ന്‍റെ ഡോ​റി​ൽ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ കെ​ട്ടി​യി​ട്ടാ​യി​രു​ന്നു ല​ഹ​രി വി​ൽ​പ്പ​ന.

റോ​ട്ട് വീ​ല​ർ, ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് നാ​യ്ക്ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തെ ക​ണ്ട സ​മ​യം നാ​യ​ക​ളെ അ​ഴി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തി.

സ്‌​കൂ​ൾ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണെ​ന്നാ​ണ് പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ഒ​ട്ടേ​റെ പെ​ൺ​കു​ട്ടി​ക​ളും ല​ഹ​രി വാ​ങ്ങു​ന്ന​താ​യി സാ​ജി​ദ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്റെ ഈ ​മാ​സ​ത്തെ ഏ​ഴാ​മ​ത്തെ ല​ഹ​രി​വേ​ട്ട​യാ​ണ് സൗ​ത്ത് ബീ​ച്ചി​ൽ ന​ട​ന്ന​ത്.

 

 

 

District News

ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ പി​ടി​യി​ൽ

കാ​യം​കു​ളം: ക​ഞ്ചാ​വ് കൈ​വ​ശം വച്ച​തി​നും പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​തി​നും ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വ് കാ​യം​കു​ളം പ​ണ്ട​ക​ശാ​ല സ്വ​ദേ​ശി സാ​ജി​ദ് (35), കു​ട്ടം​പേ​രൂ​ർ സ്വ​ദേ​ശി അ​മ​ൽ (26), ക​ണ്ട​ല്ലൂ​ർ അ​നി​ൽ ഭ​വ​ന​ത്തി​ൽ അ​ന​ന്തു (25), ക​ണ്ട​ല്ലൂ​ർ വ​ള​യി​ൽ​ക​ട​വ​ത്ത് പ്ര​വീ​ൺ (28) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​ജെ. സാം​സ​ണും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം കാ​യം​കു​ളം ഓ​വ​ർ​ബ്രി​ഡ്ജി​ന് തെ​ക്ക് ബോ​ട്ട് ജെ​ട്ടി ജം​ഗ്ഷ​ൻ റോ​ഡി​ൽ കാ​യ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​വു​ന്ന​ത്.

ഈ ​ഭാ​ഗ​ത്ത് സം​ഘം പ​ര​സ്യ​മാ​യി ക​ഞ്ചാ​വ് ബീ​ഡി ക​ത്തി​ച്ച് വ​ലി​ച്ച് പു​കശ്വ​സി​ക്കു​ന്ന​ത് പെ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ബീ​ഡി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ർ​ക്കോ​ട്ടി​ക് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

District News

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മൊ​ട്ട ജോ​സ് പി​ടി​യി​ൽ

ചാ​രും​മൂ​ട്: ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മൊ​ട്ട ജോ​സ് നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം മ​ങ്ങാ​ട് ക​ണ്ട​ച്ചി​റ തു​ളാ​ട്ടു​വി​ള വീ​ട്ടി​ൽ ജോ​സ് (മൊ​ട്ട ജോ​സ് -48) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​ട്ടി​ക്കോ​ട് ഭാ​ഗ​ത്ത് പെ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

മോ​ഷ​ണം ന​ട​ന്ന​തി​നു​ശേ​ഷം പോ​ലീ​സ് വി​വി​ധ ഇ​ട​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ചി​രു​ന്നു. സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് തോ​ന്നി​യ സം​ശ​യ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. കേ​ര​ള​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റി​ല​ധി​കം മോ​ഷ​ണക്കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞദി​വ​സം ഇ​യാ​ൾ കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം പ്ര​ദേ​ശ​ത്ത് ക​റ​ങ്ങി ന​ട​ന്നി​രു​ന്ന​താ​യി പോലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഓ​ഫീ​സ് മു​റി​യി​ലെ മേ​ശ​യും അ​ല​മാ​ര​യും കു​ത്തി​ത്തു​റ​ന്ന് 15,000 രൂ​പ അ​പ​ഹ​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ബി​ഡി​ഒ​യു​ടെ മു​റി​യി​ൽനി​ന്നും മോ​ഷ്ടാ​വി​ന്‍റേതെ​ന്ന് സം​ശ​യി​ക്കു​ന്ന വി​ര​ല​ട​യാ​ളം ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

മൊ​ട്ട ജോ​സ് എ​ന്ന പേ​ര്

ഇ​ഷ്ട ഭ​ക്ഷ​ണം മു​ട്ട, ഇ​രു​നൂറോ​ളം കേ​സു​ക​ളി​ൽ പ്ര​തി, ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യും, അ​വി​ടെ​യു​ള്ള അ​ടു​ക്ക​ള​യി​ൽ ക​യ​റി ഭ​ക്ഷ​ണം പാ​കം ചെ​യ്തു ക​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​ത് മൊ​ട്ട​ജോ​സി​ന്‍റെ പ്ര​ധാ​ന മോ​ഷ​ണരീ​തി​യാ​ണ്. പ്ര​ത്യേ​കി​ച്ചും മു​ട്ട ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കി ക​ഴി​ച്ച ശേ​ഷം മാ​ത്രം മോ​ഷ​ണം.

കോ​ഴി​മു​ട്ട​യാ​ണ് മൊ​ട്ട ജോ​സി​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. അ​ങ്ങ​നെ​യാ​ണ് മൊ​ട്ട ജോ​സ് എ​ന്ന പേ​ര് ല​ഭി​ക്കു​ന്ന​ത്. ചി​ല വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യശേ​ഷം, വീ​ട്ടു​കാ​ർ​ക്ക് ക​ത്തെ​ഴു​തി​വ​ച്ച് സി​നി​മ സ്റ്റൈ​ലി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തും ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു.

National

ദ​ളി​ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പൂ​ജാ​രി അ​റ​സ്റ്റി​ൽ

സ​​​​ഹാ​​​​ര​​​​ൻ​​​​പു​​​​ർ: യു​​​​പി​​​​യി​​​​ലെ സ​​​​ഹാ​​​​ര​​​​ൻ​​​​പു​​​​രി​​​​ൽ ദ​​​​ളി​​​​ത് ബാ​​​​ലി​​​​ക​​​​യെ പീ​​​​ഡി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച പൂ​​​​ജാ​​​​രി അ​​​​റ​​​​സ്റ്റി​​​​ൽ. വെ​​​​ള്ളി​​​​യാ​​​​ഴ്ച ദെ​​​​ഹാ​​​​ത് കോ​​​​ത്‌​​​​വാ​​​​ലി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ക്ഷേ​​​​ത്ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പ​​​​ത്തു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ പൂ​​​​ജാ​​​​രി പീ​​​​ഡി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നാ​​​​ട്ടു​​​​കാ​​​​രാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

പൂ​​​​ജാ​​​​രി​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഭീം ​​​​ആ​​​​ർ​​​​മി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന് പു​​​​റ​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. പൂ​​​​ജാ​​​​രി​​​​ക്കാ​​​​യി ഹി​​​​ന്ദു​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​ച്ചെ​​​​ത്തി​​​​യ​​​​തോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​ത്ത് സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​യി. ഗ്രാ​​​​മ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​നെ വി​​​​ന്യ​​​​സി​​​​ച്ചി​​​​ട്ടു​​​​ണ്ട്.‌

Kerala

കൗ​ൺ​സി​ലിം​ഗി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; സൈ​ക്കോ​ള​ജി​സ്റ്റ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: കൗ​ൺ​സി​ലിം​ഗി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സൈ​ക്കോ​ള​ജി​സ്റ്റ് അ​റ​സ്റ്റി​ൽ. കൊ​ല്ലം മ​യ്യ​നാ​ട് സ്വ​ദേ​ശി (69) സ​ന്തോ​ഷ് സു​കു​മാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴാം ക്ലാ​സ് മു​ത​ൽ കു​ട്ടി അ​മ്മ​യോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ൽ കൗ​ൺ​സി​ലിം​ഗി​ന് എ​ത്തി​യി​രു​ന്നു. അ​മ്മ​യെ പു​റ​ത്തു നി​ർ​ത്തി​യ ശേ​ഷം കു​ട്ടി​യെ മാ​ത്രം മു​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് കൗ​ൺ​സി​ലിം​ഗ് എ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു പീ​ഡ​നം.

പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് കൗ​ൺ​സി​ലിം​ഗി​ന് എ​ത്തി​യ കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​തി എ​ടു​ത്തു. കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം ക​ണ്ട് ര​ക്ഷി​താ​ക്ക​ൾ മ​റ്റൊ​രു സൈ​ക്കോ​ള​ജി​സ്റ്റി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Kerala

ഹോ​ട്ട​ലി​ൽ മോ​ഷ​ണം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ആ​ലു​വ: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സി​ൻ​പൂ​ര് ദി​പു ഹ​ജ്റ (26), സി​ലി​ഗു​രി രാ​ജേ​ഷ് ബു​ജ​ൽ (26) എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​ഞ്ചി​നും ഏ​പ്രി​ൽ 23നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം.

കു​റു​മ​ശേ​രി കൈ​താ​ര​ൻ ഗോ​ഡൗ​ണി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളും, എ​ർ​ത്ത്ലൈ​ൻ കോ​പ്പ​റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​ർ കോ​പ്പ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വ​സ്‌​തു​ക്ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ദി​പു ഹ​ജ്റ​യ്ക്കെ​തി​രെ ആ​ലു​വ, എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ചെ​ങ്ങ​മ​നാ​ട് , ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. അ​നി​ൽ​കു​മാ​ർ, ന​വ​നീ​ത്, സി​പി​ഒ​മാ​രാ​യ കി​ഷോ​ർ, അ​നീ​ഷ്, മി​ഥു​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

കോ​ട​ക​ര​യി​ൽ സ്വ​കാ​ര്യ പാ​ഴ്സ​ൽ ക​മ്പ​നി​യു​ടെ ഡ്രൈ​വ​ർ എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ആ​യി അ​റ​സ്റ്റി​ൽ

കൊ​ട​ക​ര: തൃ​ശൂ​ർ കൊ​ട​ക​ര​യി​ൽ സ്വ​കാ​ര്യ പാ​ഴ്സ​ൽ ക​മ്പ​നി​യു​ടെ ഡ്രൈ​വ​ർ എം​ഡി​എം​എ​യും എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ആ​യി അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ പാ​ഴ്‌​സ​ൽ ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഫാ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​ർ​ഗോ ബോ​ക്സു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 198 ഗ്രാം ​എം​ഡി​എം​എ​യും നാ​ല് എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ട​ക​ര പേ​രാ​മ്പ്ര ഫ്ലൈ​ഓ​വ​റി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 02.45-ഓ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ രാ​സ​ല​ഹ​രി ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​കി​ട ഇ​ട​പാ​ടു​കാ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും രാ​സ​ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ രീ​തി. ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫും കൊ​ട​ക​ര പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ല​ഹ​രി​മ​രു​ന്നു ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വ്യാജ രേഖ ചമച്ച് അവയവ വില്പന; ഒരാൾകൂടി അറസ്റ്റിൽ

കൊ​​​ച്ചി: വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച്‌ അ​​​വ​​​യ​​​വ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. കോ​​​ട്ട​​​യം വാ​​​ഴൂ​​​ർ പു​​​ളി​​​ക്ക​​​ൽ​​​ക്ക​​​വ​​​ല വ​​​ള​​​യി​​​ൽ ഹൗ​​​സി​​​ൽ എം. ​​​മാ​​​യ (48) യെ​​​യാ​​​ണു കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ്‌ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്‌. ഇ​​​തോ​​​ടെ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി.

ഇ​​​വ​​​ർ വ്യാ​​​ജ​​​രേ​​​ഖ നി​​​ർ​​​മി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. മും​​​ബൈ​​​യി​​​ൽ​​​നി​​​ന്ന്‌ വൃ​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട്‌ എ​​​ത്തി​​​യ​​​യാ​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണെ​​​ന്ന്‌ ഇ​​​വ​​​ർ വ്യാ​​​ജ​​​രേ​​​ഖ ഉ​​​ണ്ടാ​​​ക്കി. ഇ​​​യാ​​​ളു​​​ടെ പേ​​​ര്‌ ത​​​ന്‍റെ റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​ഹോ​​​ദ​​​ര​​​നാ​​​ണെ​​​ന്ന വ്യാ​​​ജ​​​രേ​​​ഖ നി​​​ർ​​​മി​​​ച്ചു.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ രേ​​​ഖ നി​​​ർ​​​മി​​​ച്ച​​​തി​​​ന്‌ മു​​​ഖ്യ​​​പ്ര​​​തി മു​​​ഹ​​​മ്മ​​​ദ് ന​​​ജീ​​​ബ്‌, മാ​​​യ​​​യ്‌​​​ക്ക്‌ 25,000 രൂ​​​പ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി നേ​​​ടു​​​ന്ന​​​തി​​​നാ​​​യി ജി​​​ല്ലാ ലെ​​​വ​​​ൽ ഓ​​​ത​​​റൈ​​​സേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​ക്കു മു​​​മ്പാ​​​കെ മാ​​​യ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി. മാ​​​യ​​​യെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്‌​​​ത​​​ശേ​​​ഷം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ്‌ ചെ​​​യ്‌​​​തു.

മു​​​ഖ്യ​​​പ്ര​​​തി മു​​​ഹ​​​മ്മ​​​ദ്‌ ന​​​ജീ​​​ബി​​​ന്‍റെ ബാ​​​ങ്ക്‌ അ​​​ക്ക‍ൗ​​​ണ്ട്‌ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്‌. ഇ​​​യാ​​​ളു​​​ടെ പ്ര​​​ധാ​​​ന അ​​​ക്ക‍ൗ​​​ണ്ട്‌ കാ​​​ക്ക​​​നാ​​​ടാ​​​ണെ​​​ന്ന്‌ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ‍ൗ ​​​അ​​​ക്ക‍ൗ​​​ണ്ടി​​​ലൂ​​​ടെ കോ​​​ടി​​​ക​​​ളു​​​ടെ ഇ​​​ട​​​പാ​​​ട്‌ ന​​​ട​​​ന്ന​​​താ​​​യാ​​​ണു പ്രാ​​​ഥ​​​മി​​​ക ക​​​ണ്ടെ​​​ത്ത​​​ൽ. ഇ‍ൗ ​​​അ​​​ക്ക‍ൗ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ട​​​പാ​​​ടു​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്‌. മു​​​ഹ​​​മ്മ​​​ദ്‌ ന​​​ജീ​​​ബി​​​ന്‍റെ മ​​​റ്റ് ബാ​​​ങ്ക്‌ അ​​​ക്ക‍ൗ​​​ണ്ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്‌.

റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള മു​​​ഹ​​​മ്മ​​​ദ്‌ ന​​​ജീ​​​ബി​​​നെ​​​യും ഭാ​​​ര്യ റ​​​ഷീ​​​ദ​​​യെ​​​യും വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ നീ​​​ക്കം. ന​​​ജീ​​​ബി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളും ഫോ​​​ൺ​​​വി​​​ളി വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തു​​​ട​​​ർ​​​ന്നു​​​ള്ള ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ.

മു​​​ഹ​​​മ്മ​​​ദ്‌ ന​​​ജീ​​​ബി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​വ​​​യ​​​വ വി​​​ല്പ​​​ന റാ​​​ക്ക​​​റ്റ്‌ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തു​​​വ​​​രെ 40ഓ​​​ളം അ​​​വ​​​യ​​​വ​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്‌.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പൂ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​ധ്യാ​​​​​​പി​​​​​​ക അ​​​​​​റ​​​​​​സ്റ്റി​​​​​​ൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി:​ നീ​​​​​​റ്റ് ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​ൽ പൂ​​​​​​നയി​​​​​​ൽ ഒരു കോ​​​​​​ള​​​​​​ജ് അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​കൂ​​​​​ടി അ​​​​​​റ​​​​​​സ്റ്റി​​​​​​ൽ.

പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ ഫി​​​​​​സി​​​​​​ക്സ് പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ത്തി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ഒ​​​​​​രു​​​​​​സം​​​​​​ഘം വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കു കൈ​​​​​​മാ​​​​​​റി​​​​​​യെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​തി​​​നാ​​​ലാ​​​ണ് മ​​​​​​നീ​​​​​​ഷ സ​​​​​​ഞ്ജ​​​​​​യ് ഹ​​​​​​വ​​​​​​ൽ​​​​​​ദാ​​​​​ർ എ​​​​​ന്ന ല​​​​​ക്ച​​​​​റെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​ത്.

പൂ​​​​​​ന സേ​​​​​ത് ഹി​​​​​രാ​​​​​ലാ​​​​​ൽ സ​​​​​ര​​​​​ഫ് പ്ര​​​​​സാ​​​​​ല​​​​​യി​​​​​ലെ അ​​​​​ധ്യാ​​​​​പി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ർ. എ​​​​​​ൻ​​​​​​ടിഎ നി​​​​​​യോ​​​​​​ഗി​​​​​​ച്ച വി​​​​​​ദ​​​​​​ഗ്ധ​​​​​​സം​​​​​​ഘ​​​​​ത്തി​​​​​ലെ അം​​​​​ഗ​​​​​മാ​​​​​യ ഇ​​​​​വ​​​​​ർ ഫി​​​​​​സി​​​​​​ക്സ് പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ക​​​​​ണ്ടി​​​​​രു​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ ഏ​​​​​​പ്രി​​​​​​ലി​​​​​​ലാ​​​​​​ണ് മ​​​​​​റ്റൊ​​​​​​രു പ്ര​​​​​​തി മ​​​​​​നി​​​​​​ഷ മ​​​​​​ന്ധാ​​​​​​രെ​​​​​​യ്ക്ക് ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​വ​​​​​​ർ കൈ​​​മാ​​​റി​​​യ​​​ത്. ബോ​​​​​​ട്ട​​​​​​ണി അ​​​​​​ധ്യാ​​​​​​പി​​​​​​ക​​​​​​യാ​​​​​​യ മ​​​​​​നീ​​​​​​ഷ​​​​​​യെ ക​​​​​​ഴി​​​​​​ഞ്ഞ 16ന് ​​​​​​പൂ​​​​​​നയി​​​​​​ൽനി​​​​​​ന്ന് സി​​​​​​ബി​​​​​​ഐ പി​​​​​​ടി​​​​​​കൂ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു.

അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ന്ന റെ​​​​​​യ്ഡി​​​​​​ൽ ഒ​​​​​​ട്ടേ​​​​​​റെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി സി​​​​​​ബി​​​​​​ഐ അ​​​​​​റി​​​​​​യി​​​​​​ച്ചു. ര​​​​​​ഹ​​​​​​സ്യ​​​​​​രേ​​​​​​ഖ​​​​​​ക​​​​​​ൾ, ലാ​​​​​​പ്ടോ​​​​​​പ്, ബാ​​​​​​ങ്ക് ഇ​​​​​​ട​​​​​​പാ​​​​​​ടി​​​​​​ന്‍റെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ, മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ണു​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ ഇ​​​​​​തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടും.

ഡ​​​​​​ൽ​​​​​​ഹി, ജ​​​​​​യ്പു​​​​​​ർ, ഗു​​​​​​രു​​​​​​ഗ്രാം, നാ​​​​​​സി​​​​​​ക്, പൂ​​​​​​ന, ലാ​​​​​​ത്തൂ​​​​​​ർ, അ​​​​​​ഹ​​​​​​ല്യ​​​​​​ന​​​​​​ഗ​​​​​​ർ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽനി​​​​​​ന്നാ​​​​​​യി ഇ​​​​​​തു​​​​​​വ​​​​​​രെ 11 പേ​​​​​​രെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ക​​​​​​ഴി​​​​​​ഞ്ഞ മൂ​​​​​​ന്നാം​​​​​​തീ​​​​​​യ​​​​​​തി ന​​​​​​ട​​​​​​ത്തി​​​​​​യ നീ​​​റ്റ് യു​​​ജി 2026 പ​​​​​​രീ​​​​​​ക്ഷ റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ക​​​​​​രം അ​​​​​​ടു​​​​​​ത്ത​​​​​​മാ​​​​​​സം 21 നു ​​​വീ​​​ണ്ടും പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

National

അ​റ​സ്റ്റി​ലാ​കു​മോ? ഭീതിയിൽ അ​ഭി​ജി​ത് ദി​പ്കെ​യു​ടെ മാ​താ​പി​താ​ക്ക​ൾ‌

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ക്രോ​​​​​​ക്രോ​​​​​​ച്ച് ജ​​​​​​ന​​​​​​താ പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ ഫോ​​​​​​ളോ​​​​​​വേ​​​​​​ഴ്സ് അ​​​​​​നു​​​​​​നി​​​​​​മി​​​​​​ഷം വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ പാ​​​​​​ർ​​​​​​ട്ടി ‘ക്രി​​​​​​യേ​​​​​​റ്റ​​​​​​റു​​​​​​ടെ’ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് ഉ​​​​​​റ​​​​​​ക്കം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ടു.

മ​​​​​​ക​​​​​​ൻ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​മോ​​​​​​യെ​​​​​​ന്ന ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​ണ് സി​​​​​​ജെ​​​​​​പി സ്ഥാ​​​​​​പ​​​​​​ക​​​​​​ൻ അ​​​​​​ഭി​​​​​​ജി​​​​​​ത് ദീ​​​​​​പ്കെ​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ. ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​റ​​​​​​ക്കം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി ദി​​​​​​പ്കെ​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ ഭ​​​​​​ഗ്‌​​​​​​വാ​​​​​​നും അ​​​​​​നി​​​​​​ത​​​​​​യും പ​​​​​​റ​​​​​​യു​​​​​​ന്നു.

ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലേ​​​​​​ക്ക് മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തി​​​​​​യാ​​​​​​ൽ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടു​​​​​​മോ​​​​​​യെ​​​​​​ന്ന ഭ​​​​​​യം ദി​​​പ്കെ ത​​​​​​ന്നെ പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​ത്ത​​​​​​രം വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വാ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഛത്ര​​​​​​പ​​​​​​തി സം​​​​​​ഭാ​​​​​​ജി​​​​​​ന​​​​​​ഗ​​​​​​ർ സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ഭ​​​​​​ഗ്‌​​​​​​വ​​​​​​ൻ ​​ദി​​​​പ്കെ പ​​​​​​റ​​​​​​ഞ്ഞു.

മ​​​​​​ക​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നും മാ​​​​​​റി ജോ​​​​​​ലി നേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ൽ ശ്ര​​​​​​ദ്ധ​​​​​​ പ​​​​​​തി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ത​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​മെ​​​​​​ന്ന് അ​​​​​​നി​​​​​​ത പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. അ​​​​​​വ​​​​​​ൻ സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​നാ​​​​​​യി വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് ആ​​​​​​ഗ്ര​​​​​​ഹം. രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മോ​​​​​​യെ​​​​​​ന്ന​​​​​​ത് അ​​​​​​വ​​​​​​ന്‍റെ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്. പ​​​​​​ക്ഷേ അ​​​​​​വ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത് ഞ​​​​​​ങ്ങ​​​​​​ളാ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. ദീ​​​​​​പ്കെ​​​​​​യു​​​​​​ടെ ഭാ​​​​​​വി​​​​​​യി​​​​​​ൽ ആ​​​​​​ശ​​​​​​ങ്ക​​​​​​യു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​മ്മ പ​​​​​​റ​​​​​​ഞ്ഞു.

ഛത്ര​​​​​​പ​​​​​​തി സം​​​​​​ഭാ​​​​​​ജി​​​​​​ന​​​​​​ഗ​​​​​​റി​​​​​​ലാ​​​​​​ണ് ദി​​​​​​പ്കെ സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. തു​​​​​​ട​​​​​​ർ​​​പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി പൂ​​​​​​ന​​​​​​യി​​​​​​ലേ​​​​​​ക്കു പോ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടാ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​ത്തു ജേ​​​​​​ർ​​​​​​ണ​​​​​​ലി​​​​​​സം പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചെ​​​​​​ന്നും അ​​​​​​നി​​​​​​ത കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

സി​​​​​​ജെ​​​​​​പി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ദ്യം അ​​​​​​റി​​​​​​ഞ്ഞ​​​​​​ത് അ​​​​​​യ​​​​​​ൽ​​​​​​ക്കാ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണെ​​​​​​ന്നും മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. അ​​​​​​വ​​​​​​ൻ പ്ര​​​​​​ശ​​​​​​സ്ത​​​​​​നാ​​​​​​യ​​​​​​തോ​​​​​​ടെ ത​​​​​​ങ്ങ​​​​​​ൾ ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​യി. ഇ​​​​​​ത്ത​​​​​​രം ആ​​​​​​ളു​​​​​​ക​​​​​​ൾ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ടാ​​​​​​റു​​​​​​ണ്ട്. അ​​​​​​വ​​​​​​ന് ഇ​​​​​​നി എ​​​​​​ന്തു സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മെ​​​​​​ന്നോ​​​​​​ർ​​​​​​ത്ത് ത​​​​​​ങ്ങ​​​​​​ൾ ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യി ഉ​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്നും ഭ​​​​​​ഗ്‌​​​​​​വ​​​​​​ൻ ദി​​​​​​പ്കെ പ​​​​​​റ​​​​​​യു​​​​​​ന്നു.

Kerala

മോഡലിംഗിന്‍റെ മറവിൽ പീഡനം ;പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ള്ള​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത്‌–​​​സെ​​​ക്‌​​​സ്‌ റാ​​​ക്ക​​​റ്റ്‌ ക​​​ണ്ണി​​​ക​​​ൾ

കൊ​​​ച്ചി: മോ​​​ഡ​​​ലിം​​​ഗി​​​ന്‍റെ മ​​​റ​​​വി​​​ൽ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തും പെ​​​ൺ​​​വാ​​​ണി​​​ഭ​​​വും ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ഇ​​​നി പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ള്ള​​​വ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് - സെ​​​ക്സ് റാ​​​ക്ക​​​റ്റി​​​ലെ ക​​​ണ്ണി​​​ക​​​ളെ​​​ന്നു ക​​​ണ്ടെ​​​ത്ത​​​ൽ. ദു​​​ബാ​​​യി​​​ലു​​​ള്ള കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി ഷം​​​ല​​​യും അ​​​ഞ്ചാം പ്ര​​​തി റ​​​ഹ്‌​​​മ​​​ത്തു​​​മാ​​​ണ് ഇ​​​നി പി​​​ടി​​​യി​​​ലാ​​​കാ​​​നു​​​ള്ള​​​ത്. ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചേ​​​ക്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

കേ​​​സി​​​ൽ മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​യി​​​ലാ​​​യ ഗു​​​രു​​​വാ​​​യൂ​​​ർ തൈ​​​ക്കാ​​​ട്‌ മു​​​ട്ട​​​ത്ത്‌ വീ​​​ട്ടി​​​ൽ സി​​​ന്ധു​​​വി​​​ന് (56) അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത്‌–​​​ സെ​​​ക്‌​​​സ്‌ റാ​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന്‌ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ്‌ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ റി​​​മാ​​​ൻ​​​ഡ്‌ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

സി​​​ന്ധു​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ദു​​​ബാ​​​യി​​​ൽ സെ​​​ക്‌​​​സ്‌ റാ​​​ക്ക​​​റ്റ്‌ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്‌ ഷം​​​ല​​​യും റ​​​ഹ്‌​​​മ​​​ത്തു​​​മാ​​​ണ്. സി​​​ന്ധു​​​വി​​​നു ക്രി​​​മി​​​ന​​​ൽ സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​തും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്‌. നാ​​​ലാം പ്ര​​​തി അ​​​ലീ​​​ന ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ സു​​​ഹൃ​​​ത്തും നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യു​​​മാ​​​യ ഔ​​​റം​​​ഗ​​​സീ​​​ബി​​​ന് സി​​​ന്ധു പ​​​ണം അ​​​യ​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്‌.

സി​​​ന്ധു​​​വി​​​ന്‍റെ പ​​​ക്ക​​​ൽ​​​നി​​​ന്ന്‌ ര​​​ണ്ട്‌ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്‌. ഇ​​​തി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ദേ​​​ഹോ​​​പ​​​ദ്ര​​​വ​​​മേ​​​റ്റ​​​താ​​​യി പ​​​റ​​​യു​​​ന്നു​​​ണ്ട്‌.

സി​​​ന്ധു​​​വി​​​നെ 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ്‌ ചെ​​​യ്‌​​​തു. ഇ​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യും. പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി മ​​​ഞ്‌​​​ജി​​​മ (25) യ​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്‌. അ​​​ലീ​​​ന ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​യും മ​​​ഞ്‌​​​ജി​​​മ​​​യെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

National

സുവേന്ദുവിന്‍റെ സഹായി കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ

ന്യൂ​​ഡ​​ൽ​​ഹി: ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യു​​ടെ സ​​ഹാ​​യി ച​​ന്ദ്ര​​നാ​​ഥ് ര​​ഥ് കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഒ​​രാ​​ൾ​​കൂ​​ടി അ​​റ​​സ്റ്റി​​ൽ.

ന​​വീ​​ൻ​​കു​​മാ​​ർ സിം​​ഗ്(35) എ​​ന്ന​​യാ​​ളാ​​ണ് യു​​പി​​യി​​ലെ ബ​​ല്ലി​​യ ജി​​ല്ല​​യി​​ൽ​​നി​​ന്നു പി​​ടി​​യി​​ലാ​​യ​​ത്.

ന​​വീ​​ൻ​​കു​​മാ​​റി​​ന്‍റെ പ​​ക്ക​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത ആ​​യു​​ധം കൊ​​ല​​പാ​​ത​​ക​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച​​തെ​​ന്നാ​​ണു സി​​ബി​​ഐ സം​​ശ​​യി​​ക്കു​​ന്ന​​ത്.

Kerala

മോഡലിംഗിന്‍റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: മോഡലിംഗിന്‍റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ.

പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പോലീസ് പറഞ്ഞു. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.

കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികൾ.

കൊച്ചിയിൽ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ നാല് വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Kerala

കണ്ണൂരിൽ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തിരുന്നു.

അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.

ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

District News

മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ൽ ലൈം​ഗി​ക ചൂ​ഷ​ണം: ഒ​രു പ്ര​തി കൂ​ടി പി​ടി​യി​ൽ

മ​ര​ട്: മോ​ഡ​ലിം​ഗി​ന്‍റെ പേ​രി​ലും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്തും യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച് മ​യ​ക്കു​മ​രു​ന്നി​ന് വി​ധേ​യ​രാ​ക്കി ലൈം​ഗി​ക വ്യാ​പാ​ര​ത്തി​നു​പ​യോ​ഗി​ച്ച രാ​ജ്യാ​ന്ത​ര മാ​ഫി​യാ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രു യു​വ​തി കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി.

പൊ​ന്നാ​നി സ്വ​ദേ​ശി മ​ഞ്ജി​മ (25) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ലീ​ന ഏ​ബ്ര​ഹാ​മി​നെ (27) മ​ര​ടി​ൽ നി​ന്നും പെ​രു​മ്പാ​വൂ​ർ കോ​ട്ട​പ്പ​ടി സ്വ​ദേ​ശി സ്റ്റോ​യ്സി എ​ന്ന സി​ന്ധു​വി​നെ (50) മും​ബൈ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് നാ​ടു​വി​ടാ​ൻ ശ്ര​മി​ച്ച സി​ന്ധു​വി​നെ മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബാ​യി​ൽ മോ​ഡ​ലിം​ഗ് ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​ത് യു​വ​തി​ക​ളെ അ​വി​ടെ​യെ​ത്തി​ച്ചാ​ണ് അ​നാ​ശാ​സ്യ​ത്തി​ന്‌ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ര​ക​ൾ​ക്ക് ദു​ബാ​യി​ൽ നേ​രി​ടേ​ണ്ടി വ​ന്ന​ത് ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്ത​തും പ​ണം വാ​ങ്ങി​യ​തും അ​ലീ​ന​യും സി​ന്ധു​വും ചേ​ർ​ന്നാ​യി​രു​ന്നെ​ന്ന് പ​രാ​തി​ക്കാ​രി​ലൊ​രാ​ൾ പ​റ​ഞ്ഞു. പ​ണം ന​ൽ​കി​യ ശേ​ഷം ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന ദു​ബാ​യി​ൽ എ​ത്തി​ച്ച യു​വ​തി​യെ എ​ട്ടോ​ളം യു​വ​തി​ക​ളെ പാ​ർ​പ്പി​ച്ചി​രു​ന്ന ഒ​രു ഫ്ലാ​റ്റി​ലേ​യ്ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ വ​ച്ച് പാ​സ്പോ​ർ​ട്ടും ഫോ​ണും കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം മ​ദ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ന​ൽ​കി കു​ടി​പ്പി​ച്ചും കു​റെ​യേ​റെ മ​ർ​ദി​ച്ചും പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്‌​ട​പ്പെ​ടു​ത്തി.

വീ​ട്ടി​ലേ​ക്ക് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു കൊ​ടു​ക്കു​ക​യും കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ചെ​യ്തു. ബ​ന്ധു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​രി​ലൊ​രാ​ൾ ഒ​ടു​വി​ൽ തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​ത്.

ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി ഇ​ര​യു​ടെ വീ​ട്ടി​ലേ​ക്ക​യ​ച്ചു

മോ​ഡ​ലിം​ഗി​നെ​ന്ന പേ​രി​ൽ ദു​ബാ​യി​ൽ കൊ​ണ്ടു​പോ​യ യു​വ​തി​യും നേ​രി​ട്ട​ത് ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളാ​യി​രു​ന്നു. പ​ണം വാ​ങ്ങി ദു​ബാ​യി​ലെ​ത്തി​ച്ച​ശേ​ഷം ഡ്രി​ങ്ക്സി​ൽ വെ​ള്ള​പ്പൊ​ടി ക​ല​ക്കി ന​ൽ​കി ബ​ല​മാ​യി കു​ടി​പ്പി​ച്ച് ബോ​ധം പോ​യ അ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം പു​റ​ത്തു നി​ന്ന് ആ​ൾ​ക്കാ​രെ​ത്തി ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പ​ച്ച​വെ​ള്ള​ത്തി​ൽ വ​രെ പൊ​ടി​ക​ല​ക്കി ത​ന്ന​താ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​ട്ട് താ​ൻ അ​നാ​ശാ​സ്യ​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു​വെ​ന്നും ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി അ​യ​ച്ചു കൊ​ടു​ത്ത​താ​യും യു​വ​തി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഇ​ര​ക​ളാ​യ യു​വ​തി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ സം​ഘം ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മും​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യ സി​ന്ധു​വി​നെ ഇ​ന്ന് രാ​വി​ലെ​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും.


കേ​സി​ൽ പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ടു പേ​ർ ദു​ബാ​യി​ലാ​ണെ​ന്ന് പ​റ​യു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ്, ഡി​സി​പി അ​ശ്വ​തി ജി​ജി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സി​പി കെ.​ജി. സു​രേ​ഷ്, മ​ര​ട് എ​സ്എ​ച്ച്ഒ അ​ബ്‌​ദു​ൾ മ​നാ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ം: ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്തും പീ​ഡ​ന​വും ന​ട​ന്ന കേ​സി​ല്‍ കൊ​ച്ചി​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍. കേ​സി​ല്‍ ഇ​തു​വ​രെ അ​ഞ്ചു​പേ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ള്ള​ത്. ര​ണ്ടാം​പ്ര​തി അ​ലീ​ന​യ്ക്ക് കൊ​ച്ചി​യി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

നി​ല​വി​ല്‍ ര​ണ്ടു​പേ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കൂ​ടു​ത​ല്‍ പ​രാ​തി​ക്കാ​രു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ​രാ​തി കൊ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ഴും‍ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി. അ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കും. മ​റ്റു​പ്ര​തി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

District News

1.2 കിലോ ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കോ​ത​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം പു​ലി​ക്കു​ന്നേ​പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ആ​സാം നാ​ഗോ​ൺ റു​പാ​ഹി സ്വ​ദേ​ശി ദി​ൽ​ധ​ർ ഹു​സൈ​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 1.2 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ആ​സാ​മി​ൽ നി​ന്ന് എ​ത്തി​ച്ച ക​ഞ്ചാ​വ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മു​ഖേ​ന വി​റ്റ​ഴി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

കൈക്കൂലി: ആർമി കേണൽ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: 50 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ ആ​​​ർ​​​മി കേ​​​ണ​​​ലി​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ഈ​​​സ്റ്റേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ർ​​​മി ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് കോ​​​റി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന കേ​​​ണ​​​ലാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കാ​​​ൺ​​​പു​​​ർ കേ​​​ന്ദ്ര​​​മാ​​​യ ക​​​ന്പ​​​നി​​​ക്ക് ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ ന​​​ല്കി​​​യ​​​തി​​​നാ​​​ണ് കേ​​​ണ​​​ൽ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​ത്.

District News

കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: വി​ല്‍​പ​ന​ക്ക് എ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ആ​രോ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് മി​ഖ്ദാ​ദ് അ​ബൂ​ബ​ക്ക​ര്‍ എ​ന്ന മി​ക്കു (33), ചേ​ള​ന്നൂ​ര്‍ ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി പ​ള്ളി​യ​റ പൊ​യി​ല്‍ വീ​ട്ടി​ല്‍ യു.​എം.​ജാ​ഫ​ര്‍ സാ​ദി​ഖ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​റ്റി നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മ്മീ​ഷ​ണ​ര്‍ ഉ​ല്ലാ​സ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫും ചേ​വാ​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൊ​ലേ​റോ കാ​റി​ന്‍റെ ഗി​യ​ര്‍ ലി​വ​റി​ന് സ​മീ​പം സി​പ് ലോ​ക്ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ച് വ​ച്ച 71.170 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ള്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും വാ​ട​ക​യ്ക്കും പ​ണ​യ​ത്തി​നും മ​റ്റും ആ​ഡം​ബ​ര കാ​റു​ക​ള്‍ എ​ടു​ത്ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും സ്ഥി​ര​മാ​യി എം​ഡി​എം​എ വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് മി​ഖ്ദാ​ദ് അ​ബൂ​ബ​ക്ക​ര്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​ത് ഹൈ​ലൈ​റ്റ് മാ​ള്‍, തൊ​ണ്ട​യാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. കോ​ഴി​ക്കോ​ട് സി​റ്റി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​രി​ല്‍ എ​റ്റ​വും പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ജാ​ഫ​ര്‍ സാ​ദി​ഖ് സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ചേ​വാ​യൂ​ര്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. പ്ര​തി​ക​ള്‍ ആ​രി​ല്‍ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തെ​ന്നും ആ​ര്‍​ക്കെ​ല്ലാ​മാ​ണ് വി​ല്‍​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ക​രി​യ​ർ സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ ശി​വ​രാ​ജ് മോ​ട്ടെ​ഗാ​വോ​ങ്ക​റെ​ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ.

ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രേ​ണു​കാ​യ് ക​രി​യ​ർ സെ​ന്‍റ​ർ സ്ഥാ​പ​ക​ൻ ശി​വ​രാ​ജ് ര​ഘു​നാ​ഥ് മോ​ട്ടെ​ഗാ​വോ​ങ്ക​റെ​യാ​ണു ഞാ​യ​റാ​ഴ്ച കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം മ​ഹാ​രാ​ഷ്‌ട്രയി​ലെ ലാ​ത്തൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പ​ത്തു​ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ​വി​ട്ട് വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.​അ​റ​സ്റ്റി​നു പി​ന്നാ​ലെ ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ചോ​ർ​ത്തി​യ ചോ​ദ്യാ​വ​ലി ശി​വ​രാ​ജി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.​

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ സം​ഘ​ത്തി​ലെ സ​ജീ​വ അം​ഗ​മാ​ണ് ഇ​യാ​ളെ​ന്ന് സി​ബി​ഐ പ​റ​യു​ന്നു. ചോ​ദ്യ​പേ​പ്പ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് പ്ര​തി​യു​ടേ​താ​ണ്. പ​രീ​ക്ഷ​യ്ക്ക് പ​ത്തു​ദി​വ​സം മു​ന്പ് ഏ​പ്രി​ൽ 23 നാ​ണ് മോ​ട്ടെ​ഗാ​വോ​ങ്ക​റി​ന് ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ​ക​ർ​പ്പും കൈ​യെ​ഴു​ത്ത് പ്ര​തി​യു​മാ​ണ് മോ​ട്ടെ​ഗാ​വോ​ങ്ക​ർ വി​ത​ര​ണം ചെ​യ്ത​ത്.​

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ലാ​യ പ്ര​ഹ്ളാ​ദ് വി​ത​ൽ​റാ​വു കു​ൽ​ക്ക​ർ​ണി എ​ന്ന പി.​വി കു​ൽ​ക്ക​ർ​ണി​യു​മാ​യി ഇ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മും​ബൈ​യി​ലെ കോ​ള​ജ് അ​ധ്യാ​പി​ക ഉ​ൾ​പ്പെ​ടെ ഏ​താ​നും പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Kerala

എ​ട​ത്തി​രു​ത്തി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​കം: പ്ര​തി അ​നൂ​പ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: എ​ട​ത്തി​രു​ത്തി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​ത്തി​രു​ത്തി അ​യ്യ​ൻ​പ​ടി സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് ആ​ണ് അ​നൂ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ത്തി​രു​ത്തി കാ​ളി​ക്കു​ട്ടി സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പം വ​ട്ട​പ്പു​ള്ളി വീ​ട്ടി​ൽ അ​നീ​ഷ് (43) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ അ​നീ​ഷും, അ​നൂ​പും ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സു​ഹൃ​ത്തു​ക്ക​ൾ അ​യ്യ​ൻ​പ​ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം രാ​ത്രി എ​ട്ടോ​ടെ അ​നീ​ഷും, അ​നൂ​പും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ അ​നൂ​പ്, അ​നീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​നീ​ഷി​ന്‍റെ വ​യ​റ്റി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു.

കു​ത്തേ​റ്റ അ​നീ​ഷി​ന്‍റെ നി​ല​വി​ളി കേ​ട്ട് തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ജ്യേ​ഷ്ഠ​ൻ സ​ന്തോ​ഷും പ​രി​സ​ര​വാ​സി​ക​ളും ഓ​ടി​യെ​ത്തി ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി അ​നൂ​പി​നെ അ​യ്യ​ൻ​പ​ടി ഉ​ന്ന​തി​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​നൂ​പ് ക​യ്പ​മം​ഗ​ലം, മ​തി​ല​കം, കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ ബി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് പി​ടി​യി​ൽ

കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ​യി​ൽ ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭർത്താവ് പി​ടി​യി​ൽ. കു​ള​ത്തു​പ്പു​ഴ 16 ഏ​ക്ക​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ജീ​ഷാ​ണ് ഭാ​ര്യ അ​ശ്വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് വ​ധ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ഏ​റെ നാ​ളാ​യി ഇ​രു​വ​രും വേ​ർ വേ​ർ​പി​രി​ഞ്ഞു താ​മ​സി​ച്ചി​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​ജീ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി.

അ​ശ്വ​തി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നാ​ലു​വ​ർ​ഷ​മാ​യി കു​ടും​ബ​പ്ര​ശ്ന​ത്തേ തു​ട​ർ​ന്ന് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

National

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ബോ​ട്ട​ണി, കെ​മി​സ്ട്രി അ​ധ്യാ​പ​ക​ർ അ​റ​സ്റ്റി​ൽ

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് ബ​​യോ​​ള​​ജി ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട പൂ​​ന​​യി​​ലെ ബോ​​ട്ട​​ണി അ​​ധ്യാ​​പി​​ക മ​​നീ​​ഷ ഗു​​രു​​നാ​​ഥ് മ​​ന്ധാ​​രെ​​യെ സി​​ബി​​ഐ ഡ​​ൽ​​ഹി​​യി​​ൽ അ​​റ​​സ്റ്റ് ചെ​​യ്തു.

കേ​​സി​​ലെ പ്ര​​ധാ​​ന പ്ര​​തി​​യാ​​യ കെ​​മി​​സ്ട്രി ല​​ക്ച​​റ​​ർ പി.​​വി. കു​​ൽ​​ക്ക​​ർ​​ണി​​യെ​​യും സി​​ബി​​ഐ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​തോ​​ടെ അ​​റ​​സ്റ്റി​​ലാ​​യ പ്ര​​തി​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്പ​​താ​​യി.

പ​​രീ​​ക്ഷ ന​​ട​​ത്തി​​യ നാ​​ഷ​​ണ​​ൽ ടെ​​സ്റ്റിം​​ഗ് ഏ​​ജ​​ൻ​​സി (എ​​ൻ​​ടി​​എ) വി​​ദ​​ഗ്ധ​​യാ​​യി നി​​യ​​മി​​ച്ച മ​​നീ​​ഷ ഗു​​രു​​നാ​​ഥ് മ​​ന്ധാ​​രെ​​യും നീ​​റ്റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ പ്ര​​ക്രി​​യ​​യി​​ൽ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്നു.

നേ​​ര​​ത്തേ അ​​റ​​സ്റ്റി​​ലാ​​യ പൂ​​ന​​യി​​ൽ ​​നി​​ന്നു​​ള്ള മ​​റ്റൊ​​രു പ്ര​​തി​​യാ​​യ മ​​നീ​​ഷ വാഗ്​മെ​റെ വ​​ഴി​​യാ​​ണു മ​​നീ​​ഷ നീ​​റ്റ് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത്. നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മ​​നീ​​ഷ​​യു​​ടെ വീ​​ട്ടി​​ൽ കോ​​ച്ചിം​​ഗ് ക്ലാ​​സു​​ക​​ൾ ന​​ൽ​​കി​​യി​​രു​​ന്നു.

ബോ​​ട്ട​​ണി, സു​​വോ​​ള​​ജി എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ൾ മ​​നീ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നോ​​ട്ട്ബു​​ക്കു​​ക​​ളി​​ൽ ചോ​​ദ്യ​​വും ഉ​​ത്ത​​ര​​വും എ​​ഴു​​തി​​പ്പി​​ക്കു​​ക​​യും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ മാ​​ർ​​ക്ക് ന​​ൽ​​കു​​ക​​യും ചെ​​യ്തു​​വെ​​ന്ന് സി​​ബി​​ഐ പ​​റ​​ഞ്ഞു.

കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും ചോ​​ർ​​ത്തി വി​​വി​​ധ കോ​​ച്ചിം​​ഗ് ക്ലാ​​സു​​ക​​ളി​​ൽ ന​​ൽ​​കി​​യ​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്നു വ​​ൻ​​തു​​ക വാ​​ങ്ങി​​യാ​​ണ് ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ത്തി ന​​ൽ​​കി​​യ​​ത്. നീ​​റ്റ് പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​ജ്യ​​ത്തെ ആ​​റു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സി​​ബി​​ഐ റെ​​യ്ഡ് ന​​ട​​ത്തി.

ലാ​​പ്ടോ​​പ്പു​​ക​​ൾ, ചോ​​ദ്യ​​വും ഉ​​ത്ത​​ര​​വും അ​​ട​​ങ്ങി​​യ രേ​​ഖ​​ക​​ൾ, ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​​ന്‍റു​​ക​​ൾ, മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ എ​​ന്നി​​വ പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ പ​​ങ്കും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്.

Kerala

കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

കൊല്ലം: കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി.

ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്‍റെ വീട്ടിൽ‌ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.

അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിപ്പാട്ടങ്ങൾക്കൊപ്പം കുറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്.

തുടർന്നു, നടത്തിയ ചോദ്യം ചെയ്യലിലാണു ലഹരിമരുന്ന് ഗുളികകൾ കുറിയർ വഴി സുഹൃത്തായ പ്രണവിന്‍റെ ഓലയിൽക്കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്.

എൻജിനീയറിംഗ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്‌റിനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്‍റെ വീട്ടിലേക്കു കുറിയർ ചെയ്തത്.

പ്രണവിന്‍റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്‍റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.

Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് വെ​ങ്ങാ​ലി സ്വ​ദേ​ശി​യാ​യ മ​മ്മ​ദ് കോ​യ(66) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ല​ത്തൂ​ര്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ ഇ​യാ​ള്‍ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

അവയദാന തട്ടിപ്പ്: ഇടനിലക്കാരിൽ ഒരാൾ അറസ്റ്റിൽ

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച്‌ അ​വ​യ​വ​ദാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​ധാ​ന ഇ​ട​നി​ല​ക്കാ​രി​ലൊ​രാ​ൾ അ​റ​സ്റ്റിൽ. മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ ഡെ​ബി​ൻ ജോ​സ​ഫി (38) നെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​ല​പ്പു​ഴ പു​ന്ന​മ​ട​യി​ലെ ഒ​രു സ്പാ​യി​ൽ​നി​ന്ന്‌ പി​ടി​കൂ​ടി​യ​ത്‌.

സ്‌​പാ ന​ട​ത്തി​പ്പി​ൽ ഇ​യാ​ൾ​ക്ക്‌ പ​ങ്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ്‌ ന​ജീ​ബി​ൽ​നി​ന്നു ല​ഭി​ച്ച രേ​ഖ​ക​ളി​ൽ​നി​ന്നാ​ണ്‌ അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളി​ലേ​ക്ക് എ​ത്തി​യ​ത്‌. പോ​ലീ​സ്‌ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഡെ​ബി​ൻ ജോ​സ​ഫ്‌. ഇ​യാ​ൾ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​വ​യ​വ​വി​ൽ​പ്പ​ന ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

അ​തേ​സ​മ​യം, അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ്‌ കസ്റ്റഡി​യി​ൽ വി​ട്ട പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ്‌ ന​ജീ​ബി​ന്‍റെ​യും ഭാ​ര്യ റ​ഷീ​ദ​യു​ടെ​യും ചോ​ദ്യം ചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​വ​രെ​യും എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ്‌ മേ​ധാ​വി കെ.​എ​സ്‌. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്‌.

ഇ​വ​രു​ടെ സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ഏ​ജ​ന്‍റു​മാ​ർ ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ സം​ശ​യം. ഡെ​ബി​ൻ ജോ​സ​ഫി​നെ മു​ഹ​മ്മ​ദ്‌ ന​ജീ​ബി​നും റ​ഷീ​ദ​യ്‌​ക്കും ഒ​പ്പ​പ​മി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നും അ​ന്വേ​ഷ​ണ​സം​ഘം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്‌.

ആ​ല​പ്പു​ഴ ജി​ല്ല​യി​ല​ട​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ ഭാ​ഗ​ങ്ങ​ളി​ൽ റാ​ക്ക​റ്റി​ലെ ഏ​ജ​ന്‍റു​മാ​ർ​ക്കാ​യി പോ​ലീ​സ്‌ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല ഓ​ഥ​റൈ​സേ​ഷ​ൻ സ​മി​തി​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച, അ​വ​യ​വ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും പു​രോ​ഗ​മി​ക്കു​ന്നു.

National

നീറ്റ്: രണ്ട് പേർ കൂടി അറസ്റ്റിൽ

ന്യൂ​​ഡ​​ൽ​​ഹി: നീ​​റ്റ് യു​​ജി ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച കേ​​സി​​ൽ ര​​ണ്ടു പേ​​ർ​​കൂ​​ടി അ​​റ​​സ്റ്റി​​ലാ​​യി. ധ​​ന​​ഞ്ജ​​യ് ലോ​​ഖ​​ണ്ഡെ, മ​​നീ​​ഷ വാ​​ഗ്‌​​മ​​രെ എ​​ന്നി​​വ​​രെ​​യാ​​ണ് ഇ​​ന്ന​​ലെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ലോ​​ഖ​​ണ്ഡെ​​യെ അ​​ഹ​​ല്യ​​ന​​ഗ​​റി​​ൽ​​നി​​ന്നും വാ​​ഗ്‌​​മ​​രെ​​യെ പൂ​​ന​​യി​​ൽ​​നി​​ന്നു​​മാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ രാ​​ജ്യ​​ത്തെ 14 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സി​​ബി​​ഐ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​റ​​സ്റ്റി​​ലാ​​യ അ​​ഞ്ചു പേ​​രെ ഡ​​ൽ​​ഹി കോ​​ട​​തി സി​​ബി​​ഐ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.

ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യു​​ടെ ഉ​​റ​​വി​​ടം ക​​ണ്ടെ​​ത്താ​​നാ​​ണ് സി​​ബി​​ഐ ശ്ര​​മി​​ക്കു​​ന്ന​​ത്. ഒ​​ട്ടേ​​റെ എ​​ൻ​​ടി​​എ ഓ​​ഫീ​​സ​​ർ​​മാ​​ർ സി​​ബി​​ഐ​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണ്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ പി​​​ടി​​​യി​​​ൽ

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: നീ​​​​​​റ്റ് യു​​​​​​ജി ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ ചോ​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ലെ യു​​​​​​വ​​​​​​മോ​​​​​​ർ​​​​​​ച്ച നേ​​​​​​താ​​​​​​വ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​രെ സി​​​ബി​​​ഐ എ​​​റ​​​സ്റ്റ്ചെ​​​യ്തു.

ജ​​​യ്പു​​​രി​​​ലെ യു​​​വ​​​മോ​​​ർ​​​ച്ച നേ​​​താ​​​വ് ദി​​​​​​നേ​​​​​​ശ് ബി​​​​​​വാ​​​​​​ൽ സ​​​​ഹോ​​​​ദ​​​​ര​​​​ൻ മം​​​​ഗി​​​​ലാ​​​​ൽ ബി​​​​വാ​​​​ൽ, വി​​​​കാ​​​​സ് ബി​​​​വാ​​​​ൽ, നാ​​​​സി​​​​ക് സ്വ​​​​ദേ​​​​ശി ശു​​​​ഭം ഖൈ​​​​ര്‍നാ​​​​ര്‍, ഗു​​​​രു​​​​ഗ്രാം സ്വ​​​​ദേ​​​​ശി യാ​​​​ഷ് യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​മു​​​ഖ ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ക്കൊ​​​​പ്പം നി​​​​ല്‍ക്കു​​​​ന്ന ഒ​​​ട്ടേ​​​റെ ചി​​​ത്ര​​​ങ്ങ​​​ൾ ദി​​​​നേ​​​​ശ് ബി​​​​വാ​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഏ​​​​റെ നാ​​​​ളാ​​​​യി സി​​​​കാ​​​​ര്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചാ​​​​ണ് ഇ​​​യാ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം. ഇ​​​​വ​​​​രു​​​​ടെ അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ നാ​​​​ലു പേ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​തും സം​​​ശ​​​യ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ക​​​യാ​​​ണ്.

അ​​​റ​​​സ്റ്റി​​​ലാ​​​യ യാ​​​​ഷ് യാ​​​​ദ​​​​വി​​​​ൽ നി​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​വും ഇ​​​​വ​​​​ർ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ വാ​​​​ങ്ങി​​​​യെ​​​ന്നാ​​​ണ് സം​​​ശ​​​യം.

ഗു​​​​രു​​​​ഗ്രാ​​​​മി​​​​ല്‍ എം​​​​ബി​​​​ബി​​​​എ​​​​സ് കൗ​​​​ണ്‍സി​​​​ലിം​​​​ഗ് ന​​​​ൽ​​​​കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് യാ​​​​ഷ് യാ​​​​ദ​​​വ്. 15 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കാ​​​ണ് ഇ​​​യാ​​​ൾ ചോ​​​ദ്യാ​​​വ​​​ലി ദി​​​നേ​​​ശ് ബി​​​വാ​​​ലി​​​നു ന​​​ൽ​​​കി​​​യ​​​ത്. നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് നാ​​​​ലു​​​​ദി​​​​വ​​​​സം മു​​​​മ്പാ​​​​യി​​​​രു​​​​ന്നു കൈ​​​​മാ​​​​റ്റം.

ഇ​​​ത് ബി​​​​ഹാ​​​​ര്‍, ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഏ​​​​താ​​​​നും പേ​​​​ര്‍ക്കു ദി​​​നേ​​​ഷ് ബി​​​വാ​​​ൽ കൈ​​​മാ​​​റി. സി​​​ബി​​​ഐ പി​​​ടി​​​കൂ​​​ടി​​​യ ശു​​​​ഭം ഖൈ​​​​ര്‍നാ​​​​റി​​​​നു കൊ​​​​റി​​​​യ​​​​ര്‍ വ​​​​ഴി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റി​​​​ന്‍റെ ഡി​​​​ജി​​​​റ്റ​​​​ല്‍ പ​​​​ക​​​​ര്‍പ്പ് കൈ​​​​മാ​​​​റി​​​​യ​​​​തു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ദേ​​​ശി ധ​​​​ന​​​​ഞ്ജ​​​​യ് ലോ​​​​ഖ​​​​ണ്ഡേ എ​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സി​​​​​​ബി​​​​​​ഐ സം​​​​​​ഘം പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന ന​​​​​​ട​​​​​​ത്തി.

Kerala

താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ‌

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി ഒ.​പി. അ​ന​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​മ​ര​ശേ​രി കാ​ര​ടി മാ​നി​പു​രം റോ​ഡി​ൽ പു​തി​യ ബ​സ്റ്റാ​ന്‍റി​ന് സ​മീ​പം കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം.

ചെ​മ്പു​ക​മ്പി, വ​യ​ർ, തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ ക​വ​ർ​ന്ന അ​ന​സി​നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് തൊ​ണ്ടി​യോ​ടെ പൊ​ക്കി​യ​ത്.

മു​ൻ​പും പ​ല​ത​വ​ണ ഇ​തേ കെ​ട്ടി​ട​ത്തി​ൽ സ​മാ​ന രീ​തി​യി​ൽ അ​ന​സ് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ബാ​ലു​ശേ​രി, കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യും ക​ഴി​ഞ്ഞ ദി​വ​സ​വും മോ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

National

മുൻ ബംഗാൾ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

കോ​​ൽ​​ക്ക​​ത്ത: മു​​ൻ ബം​​ഗാ​​ൾ മ​​ന്ത്രി​​യും തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വു​​മാ​​യ സു​​ജി​​ത് ബോ​​സി​​നെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ​​ഡി) അ​​റ​​സ്റ്റ് ചെ​​യ്തു.

മു​​നി​​സി​​പ്പാ​​ലി​​റ്റി റി​​ക്രൂ​​ട്ട്മെ​​ന്‍റ് അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റ്.

ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ലു​​ള്ള ചോ​​ദ്യം​​ചെ​​യ്യ​​ലി​​നൊ​​ടു​​വി​​ൽ ബോ​​സി​​നെ ഇ​​ഡി അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ ബി​​ധാ​​ൻ​​ന​​ഗ​​റി​​ൽ ബോ​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Kerala

അ​ന​ധി​കൃ​ത അ​വ​യ​വ​ദാ​നം: ഒ​രാ​ൾകൂടി അ​റ​സ്റ്റി​ൽ

ആ​​​​ലു​​​​വ: അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന​​​​ത്തി​​​​നാ​​​​യി വ്യാ​​​​ജ രേ​​​​ഖ ച​​​​മ​​​​ച്ച കേ​​​​സി​​​​ൽ ഒ​​​​രാ​​​​ൾ​​​ക്കൂ​​​ടി അ​​​​റ​​​​സ്റ്റി​​​​ൽ. കു​​​​ന്ന​​​​ത്ത്നാ​​​​ട് പെ​​​​രി​​​​ങ്ങാ​​​​ല ബൈ​​​​ത്തു​​​​ൽ​​​​റ​​​​ഹ്മ വീ​​​​ട്ടി​​​​ൽ റ​​​​ഷീ​​​​ദ (37) യെ​​​​യാ​​​​ണ് കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് പോ​​​​ലീ​​​​സ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് കു​​​​മാ​​​​ര​​​​പു​​​​രം മോ​​​​റ​​​​ക്കാ​​​​ല ത​​​​ടി​​​​യ​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​ണ്ണി വ​​​​ർ​​​​ഗീ​​​​സ് (56), ഭാ​​​​ര്യ സി​​​​നി വ​​​​ർ​​​​ഗീ​​​​സ് (50), ചേ​​​​ല​​​​ക്കു​​​​ളം ക​​​​വു​​​​ങ്ങ​​​​പ്പ​​​​റ​​​​മ്പ് കു​​​​ഴി​​​​ക്കാ​​​​ട​​​​ൻ വീ​​​​ട്ടി​​​​ൽ സ​​​​നോ​​​​ജ് (32) എ​​​​ന്നി​​​​വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തും ശ്രീ​​​​ജ, സു​​​​ധീ​​​​ർ, വി​​​​നോ​​​​ദ് എ​​​​ന്നി​​​​വ​​​​രെ കൊ​​​​ല്ലം കി​​​​ളി​​​​ക്ക​​​​ല്ലൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി കെ.​​​​എ​​​​സ്. സു​​​​ദ​​​​ർ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

International

ഇറാൻ ബന്ധം; ബഹറിനിൽ 41 പേർ അറസ്റ്റിൽ

മ​​​നാ​​​മ: ​​​ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് സേ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള 41 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ബ​​​ഹറി​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ർ ഇ​​​റാ​​​നു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തി.

ബ​​​ഹ്റി​​​ന്‍റെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു. മ​​​ത, വി​​​ദ്യാ​​​ഭ്യാ​​​സ, മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് ഇ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ബ​​​ഹറി​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട ഇ​​​റാ​​​ൻ ബ​​​ഹ്റി​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും തൊ​​​ടു​​​ത്തി​​​രു​​​ന്നു.

Kerala

ബാ​റി​ലെ ക​ത്തി​ക്കു​ത്ത് മു​ഖ്യ​പ്ര​തി​യും സ​ഹാ​യി​യും പി​ടി​യി​ൽ

ആ​​​ലു​​​വ: ബാ​​​റി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു പേ​​​രെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ കു​​​പ്ര​​​സി​​​ദ്ധ മോ​​​ഷ്ടാ​​​വും കൂ​​​ട്ടാ​​​ളി​​​യും പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. വെ​​​സ്റ്റ് ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​പ്ര​​​സി​​​ദ്ധ മോ​​​ഷ്ടാ​​​വ് ശ്യാ​​​മ​​​ൾ റോ​​​യ് (37), കൂ​​​ട്ടാ​​​ളി സാ​​​ബി​​​ർ ഹു​​​സൈ​​​ൻ (34) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി അ​​​ബ്ബാ​​​സ്, ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി ശ​​​ക്തി​​​വേ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ക​​​ത്തി​​​ക്കു​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. അ​​​ഞ്ചി​​​ന് രാ​​​ത്രി​​​യാ​​​ണ് സം​​​ഭ​​​വം. പ്ര​​​തി​​​ക​​​ൾ മ​​​റ്റൊ​​​രാ​​​ളു​​​മാ​​​യി ത​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​ത് ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നാ​​​ണ് ഇ​​​വ​​​രെ കു​​​ത്തി പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ൽ മു​​​റി​​​വേ​​​റ്റ ശ​​​ക്തി​​​വേ​​​ൽ റോ​​​ഡി​​​ൽ കു​​​ഴ​​​ഞ്ഞ് വീ​​​ണ​​​പ്പോ​​​ൾ ന​​​വ​​​ര​​​ത്ന ബാ​​​റി​​​ന് പി​​​ന്നി​​​ലെ പ​​​മ്പ് ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

സം​​​ഭ​​​വസ്ഥ​​​ല​​​ത്തുനി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. സാ​​​ബി​​​ർ ഹു​​​സൈ​​​നെ ആ​​​ലു​​​വ ഭാ​​​ഗ​​​ത്തു​​​നി​​​ന്നും മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ ശ്യാ​​​മ​​​ൾ റോ​​​യി​​​യെ ഇയാളുടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ വ​​​ഴി പെ​​​രു​​​മ്പാ​​​വൂ​​​ർ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ശ്യാ​​​മ​​​ള്‍ റോ​​​യ് 2014 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം 20 ഓ​​​ളം മോ​​​ഷ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ണ്. നി​​​ര​​​വ​​​ധി ത​​​വ​​​ണ ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള പ്ര​​​തി ഒ​​​രു സ്ഥ​​​ല​​​ത്തും സ്ഥി​​​ര​​​മാ​​​യി ത​​​ങ്ങാ​​​റി​​​ല്ല.

വീ​​​ടു​​​ക​​​ൾ കു​​​ത്തി​​​ത്തു​​​റ​​​ന്ന് മോ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ആ​​​യു​​​ധ​​​ങ്ങ​​​ളും കൈ​​​യു​​​റ​​​യും ഇ​​​യാ​​​ളു​​​ടെ പ​​​ക്ക​​​ൽ നി​​​ന്നും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി എ​​​ൻ. ബാ​​​ബു​​​ക്കു​​​ട്ട​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ലു​​​വ ഈ​​​സ്റ്റ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഗോ​​​പ​​​കു​​​മാ​​​ർ , എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സി എം. ​​​ജോ​​​ൺ​​​സ​​​ൺ, വി. ​​​അ​​​നൂ​​​പ്, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ വ​​​ർ​​​ഗീ​​​സ്, മ​​​നാ​​​ഫ്, സി​​​പി​​​ഒ മാ​​​രാ​​​യ മാ​​​ഹി​​​ൻ​​​ഷാ അ​​​ബൂ​​​ബ​​​ക്ക​​​ർ , മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ർ, ബെ​​​ന്നി ഐ​​​സ​​​ക്, അ​​​ഫ്സ​​​ൽ , റോ​​​ബി​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് എ​​​സ് എ​​​ച്ച് ഒ ​​​അ​​​റി​​​യി​​​ച്ചു.

Kerala

ഡിജിറ്റല്‍ അറസ്റ്റ്, ടെലഗ്രാം ട്രേഡിംഗ് തട്ടിപ്പ്; മുഖ്യപ്രതികൾ അറസ്റ്റില്‍

കൊ​​​ച്ചി: രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ളു​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടു ന​​​ട​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ്, സൈ​​​ബ​​​ര്‍ ട്രേ​​​ഡിം​​​ഗ് ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ളി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ൾ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി.

ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ജീ​​​ഡി മെ​​​റ്റ്‌​​​ല പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് നി​​​ര​​​ഞ്ജ​​​ന്‍ ചൗ​​​ധ​​​രി ( 40) യെ​​​യും ടെ​​​ല​​​ഗ്രാം ട്രേ​​​ഡിം​​​ഗ് സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ മെ​​​ഡി​​​ച്ചാ​​​ല്‍ മ​​​ല​​​ക്ജി​​​രി​​​യി​​​ലെ സ​​​ബ്‌​​​സാ കോ​​​ള​​​നി​​​യി​​​ല്‍നി​​​ന്ന് സ​​​യ്യി​​​ദ് ഹ​​​സ​​​ന്‍ അ​​​ലി​​​യെ​​​യു (39) മാ​​​ണ് കൊ​​​ച്ചി സി​​​റ്റി സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പ​​​ത്തു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ത്തി​​​യ സ​​​മാ​​​ന്ത​​​ര സൈ​​​ബ​​​ര്‍ ദൗ​​​ത്യ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ള്‍ക്കൊ​​​ടു​​​വി​​​ലാ​​​ണ് ര​​​ണ്ടു പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളെ അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.ര​​​ഹ​​​സ്യ​​​നീ​​​ക്ക​​​ങ്ങ​​​ള്‍ക്കും സ​​​മാ​​​ന്ത​​​ര ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ള്‍ക്കും ഒ​​​ടു​​​വി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റ് സാ​​​ധ്യ​​​മാ​​​യ​​​ത്.

സൈ​​​ബ​​​ര്‍ ക്രൈം ​​​എ​​​സി​​​പി അ​​​നി​​​ല്‍കു​​​മാ​​​ര്‍, എ​​​എ​​​സ്ഐ ശ്യാം, ​​​എ​​​സ്‌​​​സി​​​പി​​​ഒ​​​മാ​​​രാ​​​യ അ​​​ജി​​​ത് രാ​​​ജ്, അ​​​രു​​​ണ്‍, കെ.​​​ആ​​​ര്‍. അ​​​നീ​​​ഷ്, നി​​​ഖി​​​ല്‍, അ​​​ജി​​​ത് ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍, സി​​​പി​​​ഒ​​​മാ​​​രാ​​​യ ബി​​​ന്ദോ​​​ഷ്, ആ​​​ല്‍ഫി​​​റ്റ് ആ​​​ന്‍ഡ്രൂ​​​സ്, ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ദൗ​​​ത്യം ന​​​ട​​​ത്തി​​​യ​​​ത്.

അ​​​ഴി​​​ഞ്ഞ​​​ത് വ​​​ന്‍ത​​​ട്ടി​​​പ്പി​​​ന്‍റെ ചു​​​രു​​​ൾ

ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ 77കാ​​​ര​​​നി​​​ൽ​​​നി​​​ന്ന് ആ​​​റു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ മൂ​​​ന്നു കോ​​​ടി രൂ​​​പ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ഷ​​​ന്‍ത​​​ന്‍ ആ​​​ര്‍ട്‌​​​സ് ആ​​​ന്‍ഡ് പ്രി​​​ന്‍റേ​​​ഴ്‌​​​സ് ഉ​​​ട​​​മ​​​യാ​​​യ നി​​​ര​​​ഞ്ജ​​​ന്‍ ചൗ​​​ധ​​​രി ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യും വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ വ​​​ഴി പ​​​ണം പി​​​ന്‍വ​​​ലി​​​ച്ച​​​ശേ​​​ഷം കം​​​ബോ​​​ഡി​​​യ ആ​​​സ്ഥാ​​​ന​​​മാ​​​യ സം​​​ഘ​​​ങ്ങ​​​ള്‍ക്ക് കൈ​​​മാ​​​റി​​​യ​​​താ​​​യും ക​​​ണ്ടെ​​​ത്തി.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഡോ​​​ക്ട​​​റു​​​ടെ 38 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യ മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ പ്ര​​​തി​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​നു ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി‌​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പ്ര​​​തി​​​യാ​​​യ സ​​​യ്യി​​​ദ് ഹ​​​സ​​​ന്‍ അ​​​ലി ടെ​​​ല​​​ഗ്രാം ട്രേ​​​ഡിം​​​ഗ് സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ളി​​​ല്‍ സ്വ​​​ന്തം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു കോ​​​ടി​​​ക​​​ള്‍ കൈ​​​മാ​​​റി​​​യ​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി സ​​​യ്യി​​​ദ് ഹ​​​സ​​​ന്‍ അ​​​ലി​​​ക്കെ​​​തി​​​രേ 31 സൈ​​​ബ​​​ര്‍ പ​​​രാ​​​തി​​​ക​​​ള്‍ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ പ​​​രാ​​​തി​​​ക​​​ൾ ഉള്ളതായും ക​​​ണ്ടെ​​​ത്തി.

Kerala

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ

കായംകുളം: ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിന്‍റെ മൂക്കിടിച്ച് പൊട്ടിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ. ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ പൂമുറ്റത്ത് വീട്ടിൽ ആനന്ദ് രാജ് (50) ആണ് പിടിയിലായത്.

മേയ് ഒന്നിന് വൈകിട്ട് 6.30 ഓടെ പ്രയാർ അക്കരത്തറ ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പ്രതിയുടെ ബൈക്ക് ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനാണ് പ്രയാർ വടക്ക് സ്വദേശിയായ യുവാവിനെ പ്രതി ഹെൽമെറ്റ് ഊരി മൂക്കിന് ഇടിച്ചത്. 

ആക്രമണത്തിൽ യുവാവിന്‍റെ മൂക്കിന്‍റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിന് ശേഷം പ്രതിയെ സ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെടുത്തി ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തുകൊടുത്തതിനാണ് ആനന്ദ് രാജിനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ആനന്ദ് രാജിനെ റിമാൻഡ് ചെയ്തു.

Kerala

ആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍

കൊ​​​ച്ചി: ആ​​​ണ്‍സു​​​ഹൃ​​​ത്തി​​​നെ ക​​​ത്തി കാ​​​ണി​​​ച്ചു ഭ​​​യ​​​പ്പെ​​​ടു​​​ത്തി യു​​​വ​​​തി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ല്ലം ചാ​​​ത്ത​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി രാ​​​ഹു​​​ല്‍ (39), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​വ സ്വ​​​ദേ​​​ശി ഡാ​​​നി​​​ഷ് (28)എ​​​ന്നി​​​വ​​​രാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന് എ​​​തി​​​ര്‍വ​​​ശ​​​മു​​​ള്ള കാ​​​ടു​​​പി​​​ടി​​​ച്ചു കി​​​ട​​​ക്കു​​​ന്ന ഹോ​​​ട്ട​​​ല്‍ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. രാ​​​ത്രി ഒ​​​മ്പ​​​തോ​​​ടെ സൗ​​​ത്ത് റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍ റോ​​​ഡി​​​ല്‍ എ​​​ത്തി​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ യു​​​വാ​​​വും യു​​​വ​​​തി​​​യും മ​​​ഴ ന​​​ന​​​യാ​​​തി​​​രി​​​ക്കാ​​​ന്‍ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​നു​​​ള്ളി​​​ല്‍ ക​​​യ​​​റി നി​​​ന്നു. മ​​​ഴ ശ​​​ക്ത​​​മാ​​​യ​​​പ്പോ​​​ള്‍ അ​​​വ​​​ര്‍ മു​​​ക​​​ളി​​​ല​​​ത്തെ നി​​​ല​​​യി​​​ലേ​​​ക്കു ക​​​യ​​​റി.

ആ ​​​സ​​​മ​​​യം പ്ര​​​തി​​​ക​​​ള്‍ ഈ ​​​കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ മ​​​ദ്യ​​​പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ക​​​ളി​​​ലേ​​​ക്കു പോ​​​യ സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ ഇ​​​വ​​​ര്‍ ഇ​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍ പോ​​​യ​​​തി​​​നെ പി​​​ന്നാ​​​ലെ പ്ര​​​തി​​​ക​​​ളും മു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി. അ​​​വി​​​ടെ വ​​​ച്ചാ​​​ണ് സു​​​ഹൃ​​​ത്തി​​​നെ മ​​​ര്‍ദി​​​ക്കു​​​ക​​​യും ക​​​ത്തി കാ​​​ണി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും തു​​​ട​​​ര്‍ന്ന് പ​​​രാ​​​തി​​​ക്കാ​​​രി​​​യെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. തു​​​ട​​​ര്‍ന്ന് യു​​​വ​​​തി പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളു​​​ടെ കൈ​​​യി​​​ല്‍ ക​​​ടി​​​ച്ച​​​തി​​​നു​​​ശേ​​​ഷം അ​​​വി​​​ടെ​​​നി​​​ന്ന് ആ​​​ണ്‍സു​​​ഹൃ​​​ത്തു​​​മാ​​​യി ഓ​​​ടി രക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ ​​​സമ​​​യം​​​ത​​​ന്നെ അ​​​വ​​​ര്‍ പോ​​​ലീ​​​സ് ക​​​ണ്‍ട്രോ​​​ള്‍ റൂ​​​മി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. ഉ​​​ട​​​ന്‍ത​​​ന്നെ പോ​​​ലീ​​​സ് അവി​​​ടെ സ്ഥ​​​ല​​​ത്തെ​​​ത്തി. അ​​​പ്പോ​​​ഴേ​​​ക്കും പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലാ​​​യ യു​​​വ​​​തി പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ വി​​​മു​​​ഖ​​​ത കാ​​​ണി​​​ച്ചു​​​വെ​​​ങ്കി​​​ലും എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്രേ​​​മാ​​​ന​​​ന്ദ കൃ​​​ഷ്ണ മു​​​ന്‍കൈ​​​യെ​​​ടു​​​ത്ത് പ്ര​​​ത്യേ​​​ക കൗ​​​ണ്‍സ​​​ലിം​​​ഗ് ന​​​ല്‍കു​​​ക​​​യും തു​​​ട​​​ര്‍ന്ന് പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ജി​​​ജോ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ സി​​​സി​​​ടി​​​വി കാ​​​മ​​​റ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​ല്‍നി​​​ന്നാ​​​ണു കേ​​​സി​​​ന്‍റെ നി​​​ര്‍ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ആ ​​​ബൈ​​​ക്കി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പോ​​​ലീ​​​സി​​​നെ പ്ര​​​തി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.

പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ടു പ്ര​​​തി​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ പ​​​ത്തി​​​ലേ​​​റെ കേ​​​സു​​​ക​​​ളു​​​ണ്ട്. മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ ഡാ​​​നി​​​ഷ് പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ട്ട് ഓ​​​ടി കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ്റ്റാ​​​ന്‍ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള തോ​​​ട്ടി​​​ലേ​​​ക്ക് എ​​​ടു​​​ത്തു​​​ചാ​​​ടി​​​യെ​​​ങ്കി​​​ലും പി​​​ന്നാ​​​ലെ എ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി.

National

മരിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് നവജാത ശിശുവിനെ വിറ്റു: തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മേ​ദ​ക്കി​ൽ ന​വ​ജാ​ത ശി​ശു​വി​നെ കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ൾ​ക്കു വി​റ്റ കേ​സി​ൽ സ്വ​കാ​ര്യാ​ശു​പ​ത്രി ന​ഴ്സ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ. പ്ര​വ​സ​ത്തി​നു പി​ന്നാ​ലെ കു​ഞ്ഞു​മ​രി​ച്ചു​വെ​ന്ന് അ​മ്മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ട്.

ഏ​താ​നും​മാ​സം മു​ന്പ് ഭ​ർ​ത്താ​വു​മൊ​ത്ത് ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് മേ​ദ​ക്കി​ലെ വീ​ട്ടി​ലേ​ക്കു യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​സ​മ​യ​ത്ത് ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു ഇ​വ​ർ. ബ​സ് സ്റ്റോ​പ്പി​ൽ ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ കു​ര​ങ്ങു​ക​ൾ ആ​ക്ര​മി​ച്ച​തോ​ടെ ഇ​വ​ർ നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു.

ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തോ​ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​വ​രെ മാ​റ്റി. ക​ഴി​ഞ്ഞ​മാ​സം 13ന് ​ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ കു​ഞ്ഞു മ​രി​ച്ചു​വെ​ന്ന് യു​വ​തി​യോ​ട് ന​ഴ്സ് പ​റ​യു​ക​യാ​യി​രു​ന്നു. യു​വ​തി ഏ​താ​നും​ദി​വ​സ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.

തു​ട​ർ​സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി മ​രി​ച്ചി​ട്ടി​ല്ലെ​ന്ന സൂ​ച​ന​ക​ൾ യു​വ​തി​ക്കു ല​ഭി​ച്ച​ത്. ഇ​തോ​ടെ ഇ​വ​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു.1.5 ല​ക്ഷം​രൂ​പ വാ​ങ്ങി സി​ദ്ദി​പെ​ട്ട് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ദ​ന്പ​തി​ക​ൾ​ക്കു ന​ഴ്സ് കു​ട്ടി​യെ കൈ​മാ​റി​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പ​തി​നാ​യി​രം രൂ​പ ഇ​ട​നി​ല​ക്കാ​ര​നു ന​ൽ​കി അ​വ​ശേ​ഷി​ച്ച തു​ക ന​ഴ്സ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ഞ്ഞി​നെ പോ​ലീ​സ് സം​ഘം അ​മ്മ​യ്ക്കു തി​രി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഴ്സി​നെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ദ​ന്പ​തി​ക​ളെ​യും അ​റ​സ്റ്റ്ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കോഴിക്കോട്ട് വിൽപനയ്ക്ക് പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. 930 ഗ്രാം കഞ്ചാവുമായി ഒളവണ്ണ കയറ്റി സ്വദേശി മദീന മൻസിൽ മുഷാരിദ്(46) ആണ് നല്ലളം പോലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി നല്ലളം പോലീസിന്‍റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കയറ്റി എന്ന സ്ഥലത്ത് വച്ച് നടന്നു വരികയായിരുന്ന പ്രതി പോലീസ് വാഹനം കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി 15 പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, വർഷ മധു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Kerala

മുത്തങ്ങയിൽ രണ്ടേകാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: മു​​​ത്ത​​​ങ്ങ​​​യി​​​ൽ വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ ര​​​ണ്ടു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ബ​​​ത്തേ​​​രി മു​​​ള്ള​​​ൻ​​​കു​​​ന്ന് ക​​​ണ്ടാ​​​ക്കോ​​​ൽ അ​​​ർ​​​ഷാ​​​ദ് (44), കൊ​​​ടു​​​വ​​​ള്ളി മ​​​ദ്ര​​​സ ബ​​​സാ​​​ർ പി​​​ലാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ പി.​​​ടി. ഇ​​​സ്മാ​​​യി​​​ൽ (40) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ജി​​​ല്ലാ ല​​​ഹ​​​രിവി​​​രു​​​ദ്ധ സ്ക്വാ​​​ഡും ബ​​​ത്തേ​​​രി പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം മു​​​ത്ത​​​ങ്ങ ത​​​ക​​​ര​​​പ്പാ​​​ടി ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​നി​​​ന്ന് വ​​​ന്ന കെ​​എ 51 എം​​​യു 5173 ന​​​ന്പ​​​ർ കാ​​​റി​​​ലാ​​​ണ് പ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

കാ​​​റി​​​ന്‍റെ ഡി​​​ക്കി​​​യു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും ബ്രേ​​​ക്ക് ലൈ​​​റ്റി​​​നോ​​​ടു ചേ​​​ർ​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 2.27 കോ​​​ടി രൂ​​​പ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

പ​​​ണ​​​വും വാ​​​ഹ​​​ന​​​വും ബ​​​ത്തേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

ബ​​​ത്തേ​​​രി സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ശ്രീ​​​കാ​​​ന്ത് എ​​​സ്. നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി. ​​​ജ​​​യ​​​പ്ര​​​കാ​​​ശ്, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ അ​​​നി​​​ത്ത്, അ​​​നി​​​ൽ​​​കു​​​മാ​​​ർ, വി​​​നീ​​​ഷ്, പ്ര​​​ദീ​​​പ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

National

പാ​ക്കി​സ്ഥാ​നി​ൽനി​ന്ന് 18 കോ​ടി: ജ​മ്മു സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി:​പാ​ക്കി​സ്ഥാ​നി​ൽനി​ന്ന് 18 കോ​ടി​രൂ​പ കൈ​പ്പ​റ്റി​യ ജ​മ്മു​കാ​ഷ്മീ​ർ സ്വ​ദേ​ശി ഡ​ൽ​ഹി പോ​ലീ​സ് പ്ര​ത്യേ​ക​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ നി​ന്നും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്രീ​ന​ഗ​റി​ൽ​നി​ന്നു​ള്ള 38കാ​ര​ൻ അ​സി​ഫ് ഷാ​ഫി അ​ഹ​ൻ​ഗ​ർ അ​റ​സ്റ്റി​ലാ​യ​ത്.

റോ, ​ഐ​ബി ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.ക​ള്ള​പ്പ​ണം കൈ​മാ​റു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ്യൂ​ൾ അ​ക്കൗ​ണ്ട് വ​ഴി ഡ​ൽ​ഹി ജാ​മി​യ ന​ഗ​ർ സ്വ​ദേ​ശി ഫി​യാ​സ് അ​ഹ​മ്മ​ദി​നെ ക​ബ​ളി​പ്പി​ച്ച് 86 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​സി​ഫ് ഷാ​ഫി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗമായ ഐ​എ​സ്ഐ​യ്ക്കു വേ​ണ്ടി​യാ​ണോ ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നു സം​ശ​യ​മു​ണ്ട്. അ​തു​മ​ല്ലെ​ങ്കി​ൽ പാ​ക് ചാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ് സം​ശ​യം. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ട്ടി​ല്ല.വേ​ൾ​ഡ് ഗോ​ൾ​ഡ് കൗ​ൺ​സി​ൽ ജീ​വ​ന​ക്കാ​രെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യ സിം​ഗ​പ്പുർ പൗ​ര​ന്മാ​രാ​യ ആ​നി ഫാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​നി​ത​യും കെ​വി​ൻ ഫാ​ൻ എ​ന്ന​യാ​ളും ഫി​യാ​സി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യി​രു​ന്നു.

വ്യാ​ജ ഓ​ൺ​ലൈ​ൻ സ്വ​ർ​ണ​വ്യാ​പാ​ര പ​ദ്ധ​തി​യി​ൽ ചേ​ർ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ക്ഷേ​പി​ച്ച ചെ​റി​യ തു​ക​യ്ക്കു ലാ​ഭ​വി​ഹി​തം കൈ​മാ​റി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഫി​യാ​സ് കൂ​ടു​ത​ൽ പ​ണം നി​ക്ഷേ​പി​ച്ച​തോ​ടെ മ​ല​ബാ​ർ ഡോ​ട്ട് കോം ​എ​ന്ന പേ​രി​ലു​ള്ള വെ​ബ്സൈ​റ്റ് വ​രെ അ​ട​ച്ചു​പൂ​ട്ടി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘം​മു​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.
വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും ഇ​യാ​ൾ​ക്കു പ​ണം ല​ഭി​ച്ചു​വെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ അ​റ​സ്റ്റി​ലേ​ക്കും നീ​ങ്ങി.

International

മേയ്ദിന റാലി: തുർക്കിയിൽ 500 പേർ അറസ്റ്റിൽ

അ​​​ങ്കാ​​​റ: തു​​​ർ​​​ക്കി​​​യി​​​ലെ ഇ​​​സ്താം​​​ബൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ മേ​​​യ്ദി​​​ന റാ​​​ലി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത അ​​​ഞ്ഞൂറി​​​ല​​​ധി​​​കം പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യ താ​​​ക്സിം ച​​​ത്വ​​​ര​​​ത്തി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

2013മു​​​ത​​​ൽ ഇ​​​വി​​​ടെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മേ​​​യ് ദി​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ച​​​ത്വ​​​രം പോ​​​ലീ​​​സ് ഉ​​​പ​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ​​​ക്കു നേ​​​ർ​​​ക്ക് പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

തു​​​ർ​​​ക്കി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ങ്കാ​​​റ അ​​​ട​​​ക്കം മ​​​റ്റു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ മേ​​​യ്ദി​​​ന റാ​​​ലി​​​ക​​​ളു​​​ണ്ടാ​​​യി.

Kerala

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ഭ​ർ​ത്താ​വ് 24 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് എ​ട​ച്ചേ​രി വേ​ങ്ങോ​ളി​യി​ൽ ജ​മീ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ഹ​മീ​ദി​നെ ആ​ണ് പി​ടി​കൂ​ടി​യ​ത്.

24 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 2001 സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് എ​ട​ച്ചേ​രി സ്വ​ദേ​ശി​നി​യാ​യ ജ​മീ​ല കൊ​ല്ല​പ്പെ​ട്ട​ത്.

ജ​മീ​ല​യെ ഭ​ർ​ത്താ​വാ​യ ഹ​മീ​ദ് ത​ല​യ്ക്ക​ടി​ച്ചും ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കാ​സ​ർ​കോ​ട് ആ​ദൂ​ർ നി​ന്നു​മാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

യു​വാ​വി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വ​തി പി​ടി​യി​ൽ. ക​ര​മ​ന, നെ​ടു​ങ്കാ​ട് സ്വ​ദേ​ശി​നി​യാ​യ ബി.​വി അ​ർ​ച്ച​ന (25) ആ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നോ​ട് താ​ൻ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​യു​വാ​വി​ന് അ​തേ ആ​ശു​പ​ത്രി​യി​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു.

യു​വാ​വി​ന്‍റെ പി​താ​വി​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഗൂ​ഗി​ൾ പേ ​വ​ഴി 63,380 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. ജോ​ലി ല​ഭി​ക്കി​ല്ലെ​ന്ന് മ​ന​സി​ല​യ​തോ​ടെ യു​വാ​വ് പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വടുവന്‍ചാലില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഒരാൾ എക്‌സൈസ് പിടിയിൽ. വടുവന്‍ചാല്‍ കരിങ്ങലോട് വീട്ടില്‍ കെ.എം. മണികണ്ഠന്‍ (54) ആണ് അറസ്റ്റിലായത്.

വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് വടുവന്‍ഞ്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യം പിടികൂടിയത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്‍‌റ്റീവ് ഓഫീസര്‍ കെ.ജി. വിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

Kerala

എ​ടി​എം നി​റ​യ്ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന 50 ല​ക്ഷം ക​വ​ര്‍​ന്ന സം​ഭ​വം: മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ അ​റ​സ്റ്റി​ല്‍

കാ​സ​ര്‍​ഗോ​ഡ്: എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് പ​ട്ടാ​പ്പ​ക​ല്‍ അ​ര​ക്കോ​ടി രൂ​പ ക​വ​ര്‍​ന്ന കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​ന്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​യും കു​പ്ര​സി​ദ്ധ​മാ​യ റാം​ജി​ന​ഗ​ര്‍ ഗാം​ഗി​ലെ പ്ര​ധാ​നി​യു​മാ​യ അ​റു​മു​ഖ​ന്‍ (കി​ട്ടു-55) ആ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ഛത്തീ​സ്ഗ​ഡി​ല്‍​നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ കാ​ര്‍​വ​ര്‍​ണ​ന്‍ (28), മു​ത്തു​കു​മ​ര​ന്‍ (47) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. 2024 മാ​ര്‍​ച്ച് 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കേ​ര​ള​ത്തെ ന​ടു​ക്കി​യ ക​വ​ര്‍​ച്ച അ​ര​ങ്ങേ​റി​യ​ത്. ഉ​പ്പ​ള ടൗ​ണി​ല്‍ ആ​ക്‌​സി​സ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കാ​ന്‍ എ​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​നം ത​ക​ര്‍​ത്താ​യി​രു​ന്നു കൊ​ള്ള. എ​ടി​എം മെ​ഷീ​നി​ല്‍ നി​റ​യ്ക്കാ​നാ​യി ഒ​രു കോ​ടി രൂ​പ​യാ​ണു വാ​നി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. 50 ല​ക്ഷം വീ​ത​മു​ള്ള ര​ണ്ടു ബോ​ക്‌​സു​ക​ളി​ലാ​യാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

വ​ണ്ടി ലോ​ക്ക് ചെ​യ്ത​ശേ​ഷം ഒ​രു ബോ​ക്‌​സു​മാ​യി വാ​ന്‍ ഡ്രൈ​വ​ര്‍ എ​ടി​എം കൗ​ണ്ട​റി​ലേ​ക്കു പോ​യ ത​ക്ക​ത്തി​നു വാ​നി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഒ​രാ​ള്‍ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ബാ​ഗു​മാ​യി ക​ട​ന്ന​യാ​ള്‍​ക്കൊ​പ്പം മ​റ്റു ര​ണ്ടു​പേ​രും മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്നും ബ​സി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​തും ക​വ​ര്‍​ച്ച​യ്ക്കു​ശേ​ഷം ഉ​പ്പ​ള​യി​ല്‍ നി​ന്നും ഓ​ട്ടോ​യി​ല്‍ ക​യ​റി കു​മ്പ​ള ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​വും പോ​ലീ​സി​ന് ല​ഭി​ച്ചു.

ഉ​പ്പ​ള ടൗ​ണി​ല്‍​നി​ന്ന് 19 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കു​മ്പ​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണു സം​ഘം ഇ​റ​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ ഇ​വി​ടെ നി​ര്‍​ത്തി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ സം​ഘം മ​റ്റൊ​രു ഓ​ട്ടോ​യി​ല്‍ ക​യ​റി 13 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി വൈ​കു​ന്നേ​ര​ത്തെ ക​ണ്ണൂ​ര്‍- യ​ശ്വ​ന്ത്പു​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

നൂ​റി​ല​ധി​കം സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലും മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​മാ​ണ് റാം​ജി​ന​ഗ​ര്‍ ഗാം​ഗി​ന്‍റെ സാ​ന്നി​ധ്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നം​ഗ സം​ഘ​മാ​ണു ക​വ​ര്‍​ച്ച​യ്ക്കു പി​ന്നി​ലെ​ന്ന് അ​ന്നു​ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍​നി​ന്നു മു​ങ്ങി​യ അ​റു​മു​ഖ​ന്‍ മ​റ്റൊ​രു ക​വ​ര്‍​ച്ചാ കേ​സി​ല്‍ റാ​യ്പു​രി​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. അ​വി​ടെ​നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വി​വ​രം ര​ഹ​സ്യ​മാ​യി മ​ന​സി​ലാ​ക്കി​യ കേ​ര​ള പോ​ലീ​സ് സം​ഘം ഛത്തീ​സ്ഗ​ഡി​ലെ​ത്തി ത​മ്പ​ടി​ച്ചു. പ്ര​തി വീ​ണ്ടും ഒ​ളി​വി​ല്‍ പോ​കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​ശ്വ​രം എ​സ്‌​ഐ ദി​നേ​ശ് രാ​ജ​ന്‍, പോ​ലീ​സു​കാ​രാ​യ ദി​നേ​ശ്, ച​ന്ദ്ര​കാ​ന്ത, സ​ന്ദീ​പ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

National

പഞ്ചാബിൽ റെയിൽവേ ട്രാക്കിലെ സ്‌ഫോടനം; നാല് ഖലിസ്ഥാൻ ഭീകരർ പിടിയിൽ

പ​​​​​ട്യാ​​​​​ല: പ​​​​​ഞ്ചാ​​​​​ബി​​​​​ലെ പ​​​​​ട്യാ​​​​​ല​​​​​യി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ലു​​​​​ണ്ടാ​​​​​യ സ്‌​​​​​ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ഖ​​​​​ലി​​​​​സ്ഥാ​​​​​ൻ അ​​​​​നു​​​​​കൂ​​​​​ല ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ത്തി​​​​​ലെ നാ​​​​​ലു​​​​​പേ​​​​​ർ പി​​​​​ടി​​​​​യി​​​​​ൽ.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി പ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് പ​​​​​ട്യാ​​​​​ല​​​​​യി​​​​​ലെ ശം​​​​​ഭു മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ്ര​​​​​ത്യേ​​​​​ക ച​​​​​ര​​​​​ക്കു​​​​​പാ​​​​​ത​​​​​യി​​​​​ൽ സ്‌​​​​​ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്ന​​​​​ത്. സ്‌​​​​​ഫോ​​​​​ട​​​​​കവ​​​​​സ്തു​​​​​ക്ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ത്തി​​​​​ലെ ഒ​​​​​രാ​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. താ​​​​ൻ ​ത​​​​​ര​​​​ൺ ജി​​​​​ല്ല​​​​​യി​​​​​ലെ പ​​​​​ഞ്ച്‌​​​​​വാ​​​​​ർ ഖു​​​​​ർ​​​​​ദ് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ജ​​​ഗ്‌​​​രൂ​​​പ് സിം​​​​​ഗാ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

പ്ര​​​​​ദീ​​​​​പ് സിം​​​​​ഗ് ഖ​​​​​ൽ​​​​​സ, കു​​​​​ൽ​​​​​വീ​​​​​ന്ദ​​​​​ർ സിം​​​​​ഗ്, സ​​​​​ത്‌​​​​​നാം സിം​​​​​ഗ്, ഗു​​​​​ർ​​​​​പ്രീ​​​​​ത് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്. മ​​​​​ലേ​​​​​ഷ്യ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഖാ​​​​​ലി​​​​​സ്ഥാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​രു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ട് ബ​​​​​ന്ധ​​​​​മു​​​​​ള്ള പ്ര​​​​​ദീ​​​​​പ് സിം​​​​​ഗ് ഖ​​​​​ൽ​​​​​സ​​​​​യാ​​​​​ണ് സം​​​​​ഘ​​​​​ത്തി​​​​​ലെ മു​​​​​ഖ്യ​​​​​ സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​നെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

ഖാ​​​​​ലി​​​​​സ്ഥാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​യാ​​​​​ൾ യു​​​​​വാ​​​​​ക്ക​​​​​ളെ റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്തി​​​​​രു​​​​​ന്നെ​​​​​ന്ന് സി​​​​​ഐ​​​​​ജി കു​​​​​ൽ​​​​​ദീ​​​​​പ് ച​​​​​ഹ​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

പ്ര​​​​​തി​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് ഒ​​​​​രു​ ഹാ​​​​​ൻ​​​​​ഡ് ഗ്ര​​​​​നേ​​​​​ഡ്, ര​​​​​ണ്ട് പി​​​​​സ്റ്റ​​​​​ളു​​​​​ക​​​​​ൾ, വെ​​​​​ടി​​​​​യു​​​​​ണ്ട​​​​​ക​​​​​ൾ, അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക വാ​​​​​ർ​​​​​ത്താ​​​​​വി​​​​​നി​​​​​മ​​​​​യ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ, ലാ​​​​​പ്‌​​​​​ടോ​​​​​പ്പു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ പോ​​​​​ലീ​​​​​സ് ക​​​​​ണ്ടെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. സ്‌​​​​​ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്ന സ്ഥ​​​​​ല​​​​​ത്തു​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച സിം​​​​​ കാ​​​​​ർ​​​​​ഡ് കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു പ്ര​​​​​തി​​​​​ക​​​​​ൾ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്നു മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ച​​​​​ര​​​​​ക്കു​​​​​പാ​​​​​ത ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ സ്‌​​​​​ഫോ​​​​​ട​​​​​ന​​​​​മാ​​​​​ണി​​​​​ത്. ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബി​​​​​ലും സ​​​​​മാ​​​​​ന​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ സ്‌​​​​​ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു.

തു​​​​​ട​​​​​ർ​​​​​ച്ചാ​​​​​യാ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ന്ന ഇ​​​​​ത്ത​​​​​രം സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ കേ​​​​​സ് ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​ഐ​​​​എ) ഏ​​​​​റ്റെ​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് സ്‌​​​​​പെ​​​​​ഷ​​​​ൽ ഡി​​​​​ജി​​​​​പി ശ​​​​​ശി പ്ര​​​​​ഭ ദ്വി​​​​​വേ​​​​​ദി അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

ഗു​രു​വാ​യൂ​രി​ല്‍ ന​ട​പ്പാ​ത​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​യാ​ളെ അ​ടി​ച്ചു​കൊ​ന്ന കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ല്‍ ന​ട​പ്പാ​ത​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​യാ​ളെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം പ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി പ​ന്ത​ല്ലൂ​ര്‍ വീ​ട്ടി​ല്‍ ഷ​ണ്മു​ഖ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ടെ​മ്പി​ള്‍ എ​സ്എ​ച്ച്ഒ വി​നോ​ദ് വ​ലി​യാ​റ്റൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി ക​ട്ട​പ്പ​ന കി​ഴ​ക്ക​ത്തി വീ​ട്ടി​ല്‍ ധ​നേ​ഷ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

പി​റ്റേ​ന്ന് രാ​വി​ലെ ധ​നേ​ഷ് മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പ​ണം ചോ​ദി​ച്ച​ത് ന​ല്‍​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. രാ​ത്രി റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​വ​രെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പ്ര​തി​യു​ടെ രീ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രേ കു​ന്നം​കു​ള​ത്തും സ​മാ​ന​മാ​യ കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Latest News

Corehub Up