പ്രതീകാത്മക ചിത്രം
സൂറത്ത്: മൃഗങ്ങൾക്കു നൽകുന്ന മരുന്ന് കുട്ടികൾക്കു നൽകിവന്ന മെഡിക്കൽ ഷോപ്പുടമ അറസ്റ്റിലായി. സൂരത്ത് സിറ്റിക്കു സമീപം ഗോപിപുരയിൽ ശാന്തിനാഥ് മെഡിക്കൽ സ്റ്റോർ ഉടമ മുഹമ്മദ് സാജിദ് ഇബ്രാഹിം മുല്ല(51)ആണ് പിടിയിലായത്.
വലിയ കന്നാസിൽ നിറച്ചിരുന്ന ഹിമാലയ ലിവ് 52 പ്രൊടെക് ലിക്വിഡ് വെറ്ററിനറി ഫീഡ് സപ്ലിമെന്റ് ടോണിക് 60 മില്ലി, 100 മില്ലി ബോട്ടിലുകൾ നിറച്ചാണ് ഇയാൾ വിൽപന നടത്തിവന്നിരുന്നത്.
ബോട്ടിലിനു പുറത്ത് കുട്ടികൾക്കുള്ള മരുന്ന് എന്ന ലേബൽ ഒട്ടിച്ചായിരുന്നു വിൽപ്പനയെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ രാജ്ദീപ് സിൻഹ് നകും പറഞ്ഞു. യഥാർഥ വിലയുടെ ഇരട്ടിയോളം തുകയ്ക്കാണ് വ്യാജമരുന്ന് പ്രതി വിറ്റതെന്ന് പൊലിസ് പറയുന്നു.
തട്ടിപ്പ് എങ്ങനെയാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. ഒരു വർഷമായി ഇയാൾ വ്യാജമരുന്ന് വിൽപ്പനനടത്തിവരികയായിരുന്നു. ആയിരത്തോളം കുപ്പികൾ വിറ്റഴിച്ചതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
Tags : MedicalShop Owner Arrested Gujarat VeterinaryMedicine Children Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash