Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Owner

ആറന്മുളയിൽ എയർ സ്ട്രിപ്പ് മാത്രം ലക്ഷ്യമെന്ന് മൗണ്ട് സിയോൺ ഗ്രൂപ്പ് ഉടമ

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ എ​യ​ർ സ്ട്രി​പ്പ് മാ​ത്ര​മാ​ണ് മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ.

മൗ​ണ്ട് സി​യോ​ൺ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​യ​ർ ക്രാ​ഫ്റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സ് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് എ​യ​ർ സ്ട്രി​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തേ ല​ക്ഷ്യ​ത്തി​ലാ​ണ് ആ​റ​ന്മു​ള​യി​ൽ എ​യ​ർ സ്ട്രി​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 2004ൽ ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഇ​ത് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു. വി​ല കൊ​ടു​ത്തു വാ​ങ്ങി​യ സ്ഥ​ല​മാ​ണ് ആ​റ​ന്മു​ള​യി​ലേ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. ഇ​നി സ​ർ​ക്കാ​രി​ന് ഇ​വി​ടെ വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ പ​റ​ഞ്ഞു.

Kerala

കൊ​ച്ചി​യി​ൽ ഹോ​ട്ട​ലു​ട​മ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലു​ട​മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ കോ​ട​മ്പു​റം കെ.​കെ. രാ​ജ​നാ​ണ് മ​രി​ച്ച​ത്. കാ​ക്ക​നാ​ട് കെ​കെ​ആ​ർ. ബേ​ക്സ് ആ​ന്‍റ് ജ്യൂ​സ​സ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്.

പാ​ച​ക​വാ​ത​ക ക്ഷാ​മം മൂ​ലം ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് രാ​ജ​ൻ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: Toll free helpline number: 1056, 0471-2552056)

Kerala

വാടകയ്ക്കു നല്‍കിയ വസ്തുവില്‍ ഉടമയ്ക്കുപോലും നിയമവിരുദ്ധമായി പ്രവേശിക്കാനാകില്ല: കോടതി

കൊ​​​ച്ചി: മ​​​റ്റൊ​​​രാ​​​ള്‍ക്ക് വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വാ​​​ട​​​ക​​​ക്കാ​​​ര​​​ന്‍റെ മു​​​റി​​​യി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട് ന​​​ശി​​​പ്പി​​​ച്ച വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റം ശ​​​രി​​​വ​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യും അ​​​പ്പീ​​​ല്‍ക്കോ​​​ട​​​തി​​​യും കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കാ​​​സ​​​ര്‍ഗോ​​​ഡ് സ്വ​​​ദേ​​​ശി ദാ​​​മോ​​​ദ​​​ര​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി.

എ​​​ന്നാ​​​ല്‍, കേ​​​സി​​​ന്‍റെ സ്വ​​​ഭാ​​​വം വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നും വാ​​​ട​​​ക​​​ക്കാ​​​ര​​​നും ത​​​മ്മി​​​ലു​​​ള്ള ത​​​ര്‍ക്ക​​​മാ​​​യ​​​തി​​​നാ​​​ലും ഹ​​​ര്‍ജി​​​ക്കാ​​​ര​​​നു ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ശി​​​ക്ഷ​​​യി​​​ല്‍ ഇ​​​ള​​​വ് വ​​​രു​​​ത്തു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

National

കോ​ക്ക്പി​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന ഉ​ട​മ, ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി അ​ജി​ത് പ​വാ​റി​ന്‍റെ മ​ക​ൻ

മും​ബൈ: ബാ​രാ​മ​തി​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ മ​രി​ക്കാ​നി​ട​യാ​യ ലി​യ​ർ​ജെ​റ്റ് 45 എ​ക്‌​സ്‌​ആ​ർ വി​മാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ച വി​എ​സ്ആ​ർ വെ​ഞ്ചേ​ഴ്‌​സ് എ​ന്ന ക​മ്പ​നി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി അ​ജി​ത് പ​വാ​റി​ന്‍റെ മ​ക​ൻ ജ​യ് പ​വാ​ർ.

വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ലെ പൈ​ല​റ്റ് സീ​റ്റി​ൽ ഇ​രു​ന്ന് വി​എ​സ്ആ​ർ ക​മ്പ​നി ഉ​ട​മ രോ​ഹി​ത് സിം​ഗ് ഉ​റ​ങ്ങു​ന്ന​തി​ന്‍റെ വീ​ഡി​യോ ജ​യ് പ​വാ​ർ പ​ങ്കു​വ​ച്ചു.

എ​നി​ക്ക് എ​ന്‍റെ പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഈ ​വേ​ദ​ന ജീ​വി​ത​കാ​ലം മു​ഴു​വ​ൻ എ​ന്നോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും വി​ഡി​യോ​യ്ക്കൊ​പ്പം ജ​യ് പ​വാ​ർ കു​റി​ച്ചു. ഡി​ജി​സി​എ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ വി​എ​സ്ആ​ർ ക​മ്പ​നി​യു​ടെ എ​ല്ലാ വി​മാ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നും രോ​ഹി​ത് സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ജി​ത് പ​വാ​റി​ന്‍റെ അ​ന​ന്ത​ര​വ​ൻ രോ​ഹി​ത് പ​വാ​റും ഈ ​വി​ഡി​യോ പ​ങ്കു​വ​ച്ചു. രോ​ഹി​ത് സിം​ഗി​നു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യും ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി കെ. ​രാ​മോ​ഹ​ൻ നാ​യി​ഡു രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സ്പാ ​ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത് സം​ഭ​വം; ന​ട​ന്ന​ത് ക്വ​ട്ടേ​ഷ​നെ​ന്ന് ഉ​ട​മ

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സ്പാ ​സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്പാ ​ഉ​ട​മ ഡോ. ​സ​ഞ്ജ​യ്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ക്വ​ട്ടേ​ഷ​നാ​ണെ​ന്നും ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് തി​രു​വ​ല്ല​യി​ലെ മ​റ്റൊ​രു സ്പാ ​ഉ​ട​മ​യാ​ണെ​ന്നും ത​ന്‍റെ ബി​സി​ന​സ് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഡോ. ​സ​ഞ്ജ​യ് പ​റ​ഞ്ഞു.

മ​ര​ണ സു​ബി​നും സം​ഘ​വും ന​ട​പ്പാ​ക്കി​യ​ത് എ​തി​ർ ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ ക്വ​ട്ടേ​ഷ​നാ​ണ്. ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ലു​ള്ള അ​തി​ക്ര​മ​മ​ല്ല ന​ട​ന്ന​തെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു. ഗു​ണ്ടാ​പി​രി​വ് വി​രോ​ധം പോ​ലീ​സി​ന്‍റെ ക​ഥ​യാ​ണെ​ന്നും പോ​ലീ​സും ഗു​ണ്ട​ക​ളും ത​മ്മി​ൽ അ​വി​ശു​ദ്ധ കൂ​ട്ടു​ക്കെ​ട്ട് ഉ​ണ്ടെ​ന്നും പെോ​ലീ​സ് ത​ന്‍റെ മൊ​ഴി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ​ഞ്ജ​യ് പ​റ​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു

മ​ല​പ്പു​റം: മി​നി ലോ​റി ദേ​ഹ​ത്ത് ക​യ​റി ഉ​ട​മ മ​രി​ച്ചു. തോ​ണി​ക്കൈ സ്വ​ദേ​ശി ഷി​ജു (കു​ട്ട​ന്‍ 48) ആ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. ഇ​റ​ക്ക​ത്തി​ൽ നി​ര്‍​ത്തി​യി​ട്ട സ്വ​ന്തം മി​നി ലോ​റി ഉ​രു​ണ്ട് വ​ന്ന് ദേ​ഹ​ത്ത് ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും ഷി​ജു ത​ന്നെ​യാ​ണ്.

വീ​ടി​ന് സ​മീ​പം ചെ​റി​യ ഇ​റ​ക്ക​ത്തി​ലു​ള​ള വ​ഴി​യി​ലാ​ണ് മി​നി ലോ​റി ഷി​ജു നി​ര്‍​ത്തി​യി​ട്ട​ത്. നി​ര്‍​ത്തി​യ വാ​ഹ​ന​ത്തി​ൽ നി​ന്നും വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്ത് വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​നം ഉ​രു​ണ്ടു വ​ന്ന് ദേ​ഹ​ത്ത് ത​ട്ടു​ക​യാ​യി​രു​ന്നു.

വ​ഴി​യി​ലേ​ക്ക് വീ​ണ ഷി​ജു​വി​ന്‍റെ ക​ഴു​ത്തി​ലൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഷി​ജു മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

കൊച്ചി നഗരത്തെ വിറപ്പിച്ച് പിറ്റ്ബുൾ; ഉടമയ്ക്കായി തിരച്ചില്‍

കൊച്ചി: എറണാകുളം സുഭാഷ് പാര്‍ക്കില്‍ അപകടകാരിയായ വളര്‍ത്തുനായയെ പിടികൂടി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയെയാണ് ആനിമല്‍ റെസ്‌ക്യൂ സംഘമെത്തി പിടികൂടിയത്. രണ്ടു ദിവസമായി ഈ പിറ്റ്ബുള്‍ കൊച്ചി നഗരത്തില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ചയാണ് നായ സുഭാഷ് പാര്‍ക്കില്‍ എത്തിയത്.

പാര്‍ക്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് നായയെ പിടികൂടിയത്. നായയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് നായ ഇവിടെ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.

തെരുവുനായ ശല്യം എറണാകുളത്ത് വര്‍ധിക്കുന്ന സാഹചര്യത്തിനിടെയാണ് അപകടകാരിയായ വളര്‍ത്തു നായയും പൊതുവിടത്തില്‍ എത്തുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഇനമാണ് പിറ്റ്ബുള്‍.

District News

ബ​സ് ഉ​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

തൃ​ശൂ​ർ: നെ​ടു​പു​ഴ പ​ള്ളി​ക്ക് സ​മീ​പം സ്വ​കാ​ര്യ​ബ​സി​ൽ ക​ണ്ട​ക്ട​ർ കൂ​ടി​യാ​യ ബ​സ് ഉ​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചി​യ്യാ​രം മ​ടു​പ്പി​ലാ​വ് റോ​ഡി​ൽ സൈ​ന്തമ​ഠത്തിൽ ക​ണ്ണ​ന്‍റെ മ​ക​ൻ മ​നോ​ജ് ബാ​ബു(54) വാ​ണ് ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.

തൃ​ശൂ​ർ-​നെ​ടു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ട്ട​പ്പി​നി ബ​സി​ലാ​ണ് സം​ഭ​വം. ബ​സ് രാ​വി​ലെ ആ​ദ്യ സ​ർ​വീ​സി​ന് ഇ​റ​ക്കി​യ​വേ​ള​യി​ൽ രാ​വി​ലെ 6.10 നാ​ണ് സം​ഭ​വം.

ഈ ​സ​മ​യം ബ​സി​ൽ മ​റ്റു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. മ​നോ​ജ് കു​ഴ​ഞ്ഞു​വീ​ണ​യു​ട​നെ ഡ്രൈ​വ​ർ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: വി​ജ​യ​ല​ക്ഷ്മി. ഭാ​ര്യ: രാ​ധി​ക. മ​ക്ക​ൾ: അ​ഞ്ജ​ന, അ​രു​ണ്‍​കു​മാ​ർ.

National

ഗോ​വ​യി​ലെ നി​ശാ​ക്ല​ബ്ബി​ലെ തീ​പി​ടി​ത്തം; ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഗോ​വ നി​ശാ ക്ല​ബ്ബി​ലെ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്.

ക്ല​ബ്ബി​ന്‍റെ ഉ​ട​മ​യെ​യും ജ​ന​റ​ൽ മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്ല​ബ്ബി​ൽ അ​ഗ്നി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും നി​ർ​മാ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണോ നി​ർ​മി​ച്ച​തെ​ന്നും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് സാ​വ​ന്ത് പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഗോ​വ സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ 25 പേ​ർ മ​രി​ച്ചെ​ന്നും പ​രി​ക്കേ​റ്റ ആ​റു പേ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​റി​യി​ച്ചു.

ഗോ​വ​യി​ലെ അ​ർ​പോ​റ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബ്ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

National

പൊ​ട്ടി​ത്തെ​റി​ച്ച കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഹ​രി​യാ​ന​യി​ൽ; മു​ൻ ഉ​ട​മ​സ്ഥ​ൻ പി​ടി​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഹ​രി​യാ​ന​യി​ൽ. ന​ദീം എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ഐ20 ​കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പൊ​ട്ടി​ത്തെ​റി​ച്ച കാ​റി​ന്‍റെ മു​ൻ ഉ​ട​മ​സ്ഥ​ൻ അ​റ​സ്റ്റി​ലാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​ൽ​മാ​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. സ​ൽ​മാ​ൻ ആ​ണ് ഈ ​കാ​ർ ഇ​പ്പോ​ഴു​ള്ള ഉ​ട​മ​സ്ഥ​ന് വി​റ്റ​ത്.

അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യാ​ണ്. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ​യും എ​ൻ​എ​സ്ജി​യു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Latest News

Corehub Up