x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോട്ടലിന്‍റെ മറവില്‍ ലഹരിക്കച്ചവടം; എംഡിഎംഎയുമായി ഉടമ പിടിയില്‍

കൊച്ചി ബ്യൂറോ
Published: June 24, 2026 11:48 AM IST | Updated: June 24, 2026 11:48 AM IST

കൊച്ചി: കൊച്ചിയില്‍ ഹോട്ടലിന്‍റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന. 3.60 ഗ്രാം എംഡിഎംഎയുമായി ഹോട്ടലുടമ അറസ്റ്റില്‍. ബോള്‍ഗാട്ടി എന്ന ഹോട്ടലിന്‍റെ ഉടമ മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായത്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് യൂണിറ്റ് നാല് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യൂസുഫ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

Tags : Drug trafficking hotel owner arrest MDMA

Recent News

Corehub Up