അഭിമന്യു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ ആവശ്യം ഹൈക്കോടതിയും തള്ളി. നേരത്തേ ഇതേ ആവശ്യമുന്നയിച്ചു നല്കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയതിനെതിരേയാണു ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ വിചാരണ നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും കോടതിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് സാക്ഷിമൊഴികളെ സ്വാധീനിക്കുമെന്നും തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ രഹസ്യവിചാരണ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
പ്രതികളുടെ ആശങ്ക പരിഗണിച്ച ജസ്റ്റീസ് സി.എസ്. ഡയസ് വിചാരണ നടപടികള്‍ക്കിടെ ചിത്രമോ വീഡിയോയോ എടുക്കാന്‍ അനുവദിക്കരുതെന്ന് നിര്‍ദേശം നല്കി.
Tags : Deepika DeepikaNewspaper BreakingNews High Court dismisses plea seeking in Abhimanyu case