x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്ദേമാതരത്തിനെതിരേ നീക്കമെന്നും പിന്നില്‍ അജൻഡയെന്നും ഗവര്‍ണര്‍

വെബ്ഡെസ്ക്
Published: October 8, 2026 02:24 AM IST | Updated: October 8, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

പെ​​​രി​​​യ (കാ​​​സ​​​ര്‍ഗോ​​​ഡ്): കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ന​​​ട​​​ന്ന വ​​​ന്ദേ​​​മാ​​​ത​​​രം സെ​​​മി​​​നാ​​​റി​​​ല്‍ ആ​​​ര്‍എ​​​സ്എ​​​സ് നേ​​​താ​​​വ് ജെ. ​​​ന​​​ന്ദ​​​കു​​​മാ​​​റി​​​നെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച​​​തി​​​നെ​​​തി​​​രേ ന​​​ട​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ദേ​​​ശീ​​​യ​​​ഗീ​​​ത​​​മാ​​​യ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​നെ​​​തി​​​രാ​​​യ സ​​​മ​​​ര​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച് ഗ​​​വ​​​ര്‍ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ര്‍ലേ​​​ക്ക​​​ര്‍.

ദേ​​​ശീ​​​യ ഗീ​​​ത​​​ത്തി​​​നെ​​​തിരേ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​വ​​​ര്‍ക്കെ​​​തിരേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് തു​​​ട​​​ര്‍ന്നു​​​ ന​​​ട​​​ന്ന ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ന്‍റെ സെ​​​ഷ​​​ന്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി.

വ​​​ന്ദേ​​​മാ​​​ത​​​രം ഗാ​​​ന​​​ത്തി​​​ന്‍റെ 150-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ്വി​​​ദി​​​ന ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധം ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മ​​​ല്ലെ​​​ന്നും ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തെ എ​​​തി​​​ര്‍ക്കാ​​​നു​​​ള്ള വി​​​ശാ​​​ല​​​മാ​​​യ നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

“ചി​​​ല വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​നെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക്കു​​​ന്നു. ഡ​​​ല്‍ഹി മു​​​ത​​​ല്‍ ന​​​മ്മു​​​ടെ തെ​​​രു​​​വു​​​ക​​​ള്‍ വ​​​രെ ഇ​​​ത്ത​​​രം ആ​​​ളു​​​ക​​​ള്‍ രം​​​ഗ​​​ത്തു​​​വ​​​രു​​​മ്പോ​​​ള്‍ അ​​​വ​​​ര്‍ക്കു പി​​​ന്നി​​​ല്‍ ആ​​​രാ​​​ണെ​​​ന്നും ഏ​​​തു ശ​​​ക്തി​​​യാ​​​ണെ​​​ന്നും നാം ​​​ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. അ​​​തി​​​നെ​​​തി​​​രേ നാം ​​​എ​​​ല്ലാ​​​വ​​​രും പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണം’’- ​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Governor Alleges VandeMataram UnderlyingAgenda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up