x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​ന്‍റെ സ​ർ​പ്രൈ​സ് എ​ൻ​ട്രി​

വെബ്ഡെസ്ക്
Published: October 8, 2026 02:50 AM IST | Updated: October 8, 2026 02:50 AM IST

ഇ​​​​ന്ത്യാ​​​​ സ​​​​ഖ്യം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പങ്കെടുക്കുന്നതിനായെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ പോലീസ് തടയുന്നു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യാ​​​​ സ​​​​ഖ്യം ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ സ​​​​ർ​​​​പ്രൈ​​​​സ് എ​​​​ൻ​​​​ട്രി ന​​​​ട​​​​ത്തി കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ.

മൂ​​​​ന്ന് ബ​​​​സു​​​​ക​​​​ളി​​​​ലാ​​​​യി ഇ​​​​ന്ന​​​​ലെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ന​​​​ടു​​​​ത്തു​​​​ള്ള ഷാം​​​​ഗ്രി-​​​​ലാ ഇ ​​​​റോ​​​​സ് ഹോ​​​​ട്ട​​​​ലി​​​​നു​​​​മു​​​​ന്നി​​​​ൽ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളി​​​​ട്ടു ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ ഇ​​​​വി​​​​ടെ​​​​നി​​​​ന്ന് 300 മീ​​​​റ്റ​​​​ർ മാ​​​​ത്രം മാ​​​​റി‌​​​​യു​​​​ള്ള കേ​​​​ര​​​​ള ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളെ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ നി​​​​ര​​​​ത്തി ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധ​​​​സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് ബാ​​​​ര​​​​കാം​​​​ബ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യ​​​​പ്പോ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​വി​​​​ടേ​​​​ക്കു​​​​മെ​​​​ത്തി.

നേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​രെ​​​​യും ക​​​​ട​​​​ത്തി​​​​വി​​​​ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പൊ​​​​ലി​​​​സി​​​​ന്‍റെ ആ​​​​ദ്യ​​​നി​​​​ല​​​​പാ​​​​ടെ​​​​ങ്കി​​​​ലും ഏ​​​​റെ​​​​നേ​​​​രം പൊ​​​​ലി​​​​സി​​​​നോ​​​​ടു ത​​​​ർ​​​​ക്കി​​​​ച്ച് വി.‌​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ സ്റ്റേ​​​​ഷ​​​​ന​​​​ക​​​​ത്തേ​​​​ക്കു ക​​​​യ​​​​റി രാ​​​​ഹു​​​​ലി​​​​നെ കാ​​​​ണാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി നേ​​​​ടി.

 

Tags : VDSatheesan SurpriseEntry INDIAAlliance Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up