x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റു; ലക്നോവിൽ അടിയന്തര ലാൻഡിംഗ്

വെബ് ഡെസ്ക്
Published: October 8, 2026 02:01 AM IST | Updated: October 8, 2026 02:02 AM IST

മിന്നലേറ്റ് വിമാനത്തിന്‍റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചപ്പോൾ

ലക്നോ: ഇടിമിന്നലേറ്റതിനെത്തുടർന്ന് പാറ്റ്നയിൽ നിന്ന് ലക്നോവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം ലക്നോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്.

മിന്നലേറ്റ് വിമാനത്തിന്‍റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് നിശ്ചയിച്ച സമയത്തിന് എട്ടുമിനിറ്റ് മുൻപേ വിമാനം സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകളും ഡിജിസിഎയുടെ അനുമതിയും ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

Tags : IndiGo Flight Lightning EmergencyLanding Lucknow Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up