ആരോഗ്യമന്ത്രി കെ. മുരളീധരന്
തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴിലെ കോന്നി നഴ്സിംഗ് കോളജില്‍ സീനിയര്‍ സൂപ്രണ്ടായി നിയമിച്ച ബിജെപി നേതാവ് രതീഷ് ആര്. നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിര്‍ദേശം. രതീഷ് പക്കാ ബിജെപിക്കാരനാണെന്നും പക്കാ രാഷ്ട്രീയക്കാരെ ഇത്തരം പോസ്റ്റുകളില്‍ നിയമിക്കരുതെന്നും മന്ത്രി പറഞ്ഞു. തന്റെ ഓഫീസ് അറിഞ്ഞായിരുന്നില്ല നിയമനമെന്നും കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
അങ്ങനെയൊരു സ്ഥാനത്തിരിക്കാന്‍ രതീഷ് യോഗ്യനല്ലെന്നും അതിന്റെ നിയമവശം പരിശോധിച്ച് തീരുമാനമെടുക്കാന്‍ വകുപ്പ് മേധാവിക്കു നിര്‍ദേശം നല്‍കിയതായും കെ. മുരളീധരന് പറഞ്ഞു. ഇത്തരമൊരു തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് എടുത്തത്. വകുപ്പിലെ നിയമനങ്ങളില്‍ മന്ത്രിയുടെ ഓഫീസ് ഇടപെടാറില്ല. നല്ല മിടുക്കരായിരിക്കണം ഡോക്ടര്‍മാര്‍. വകുപ്പിനെ സേവിക്കുന്നവരായിരിക്കണം, ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാന്‍ താത്പര്യമുള്ളവരായിരിക്കണം എന്നതുമാത്രമേയുള്ളുവെന്നും കെ. മുരളീധരന് പറഞ്ഞു.
“അദ്ദേഹത്തെ നിയമിച്ചത് മന്ത്രിയോ, മന്ത്രിയുടെ ഓഫീസോ അറിഞ്ഞല്ല, പാര്‍ട്ടിയിലെ ചിലരാണ് ഇയാളുടെ നിയമനം ശ്രദ്ധയില്‍പ്പെടുത്തിയത്. രതീഷ് പക്കാ ബിജെപിക്കാരാനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ സര്‍വീസിന് ഹിതകരമല്ലാത്ത ഒരാളാണെന്നാണ് വകുപ്പിന്റെ അഭിപ്രായം. പിരിച്ചുവിട്ടാല്‍ കോടതിയില്‍ പോകാന്‍ സാധ്യതയുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിയമവശം പരിശോധിക്കും.
ഒരു കാരണവാശാലും പക്കാ രാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല. കോന്നിയിലേക്ക് ഒന്നും പോകാന്‍ ആരും തയാറല്ല. അതുകൊണ്ട് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ നിയമിച്ചതാകാം’’- മുരളീധരന് പറഞ്ഞു.
സര്‍വീസിലിരിക്കെ ബിജെപി അനുകൂല സംഘടനയായ എന്‍ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. അദ്ദേഹത്തെ ആരോഗ്യവകുപ്പിന് കീഴില്‍ നിയമിച്ചത് വിവാദമായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Ratheesh is a staunch BJP supporter