x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി: ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു ​​​​ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: October 8, 2026 01:20 AM IST | Updated: October 8, 2026 01:20 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: മു​​​​ന​​​​മ്പം ഭൂ​​​​മി വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​യ​​​​ർ​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

കോ​​​​ഴി​​​​ക്കോ​​​​ട് വ​​​​ഖ​​​​ഫ് ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് ന​​​​ൽ​​​​കി​​​​യ നാ​​​​ല് അ​​​​പ്പീ​​​​ലു​​​​ക​​​​ളും ത​​​​ള​​​​ളി​​​​ ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ൽ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ൻ, എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. വ​​​​ഖ​​​​ഫ് ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​പ്ര​​​​കാ​​​​രം ചോ​​​​ദ്യ​​​​രൂ​​​​പ​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ഒ​​​​രു മാ​​​​സ​​​​ത്തെ സ​​​​മ​​​​യ​​​​വും ബോ​​​​ർ​​​​ഡി​​​​ന് കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ചു.

2019 മേ​​​​യ് 20ന് ​​​​വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്തു ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക​​​​ക്ഷി​​​​ക​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട് വ​​​​ഖ​​​​ഫ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ൽ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​ക​​​​ളി​​​​ലാ​​​​ണ് ബോ​​​​ർ​​​​ഡി​​​​നോ​​​​ടു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്താ​​​​യി​​​​രു​​​​ന്നു ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ലെ ഹ​​​​ർ​​​​ജി. ഭൂ​​​​മി വ​​​​ഖ​​​​ഫ് സ്വ​​​​ത്താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ് നി​​​​യ​​​​മ​​​​ത്തി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചി​​​​രു​​​​ന്നോ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

1995ലെ ​​​​വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​ഷ​​​​ൻ 4, 5, 6 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പാ​​​​ലി​​​​ച്ചി​​​​രു​​​​ന്നോ, വ​​​​ഖ​​​​ഫ് സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ സ​​​​ർ​​​​വേ​​​​യും പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്ക​​​​ലും സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നോ, വ​​​​ഖ​​​​ഫ് സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക ഔ​​​​ദ്യോ​​​​ഗി​​​​ക ഗ​​​​സ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നോ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത്.

2019 മേ​​​​യ് 20ലെ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​നു​​​മു​​​​മ്പ് നി​​​​യ​​​​മ​​​​ത്തി​​​​ലെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ച​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ വാ​​​​ദം. ഈ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​നോ​​​​ടു മ​​​​റു​​​​പ​​​​ടി തേ​​​​ടി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​രം ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച കോ​​​​ഴി​​​​ക്കോ​​​​ട് വ​​​​ഖ​​​​ഫ് ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ ന​​​​ട​​​​പ​​​​ടി നി​​​​യ​​​​മ​​​​പ​​​​ര​​​​മ​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Tags : Munambam WaqfLand KeralaHighCourt WaqfBoard Respond Questions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up