x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്രെയ്നിൽ റഷ്യൻ ആക്രമണം; 24 മരണം

വെബ്ഡെസ്ക്
Published: October 8, 2026 12:56 AM IST | Updated: October 8, 2026 12:56 AM IST

യുക്രെയ്നിലെ ചെർണീവിലുള്ള പ്രിലുകിയിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന വീട്.

കീ​​​വ്: റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാല് കുട്ടികളടക്കം 24 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു.

വ​​​ട​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ പാ​​​ർ​​​പ്പി​​​ട​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ മി​​​സൈ​​​ൽ പ​​​തി​​​ച്ച് 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഞ്ചു​​​നി​​​ല​ കെ​​​ട്ടി​​​ടം അ​​​പ്പാ​​​ടെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. നാ​​ൽ​​പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​റ്റ് ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 70 മി​​​സൈ​​​ലു​​​ക​​​ളാ​​​ണു റ​​​ഷ്യ തൊ​​​ടു​​​ത്ത​​​തെ​​​ന്നും ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ബാ​​​ലി​​​സ്റ്റി​​​ക് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ ആ​​​യി​​​രു​​​ന്നെ​​​ന്നും യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

ഇ​​​ത്ത​​​രം മി​​​സൈ​​​ലു​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ടു​​​ന്ന പേ​​​ട്രി​​​യ​​​റ്റ് ഇ​​​ന്‍റ​​​ർ​​​സെ​​​പ്റ്റ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യ്ന്‍റെ സൈ​​​നി​​കോ​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​ണ​​​മെ​​​ന്നു റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

Tags : RussianAttack Ukraine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up