പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. സംഭവത്തിൽ കടലിടുക്കിലെ ഒരു കപ്പലിന് തീപിടിച്ചതായി ഇറാനും, രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ യുകെഎംടിഒയും സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഒരു എണ്ണടാങ്കറിന്‍റെ പിൻഭാഗത്താണ് ആക്രമണമുണ്ടായത്. രണ്ടാമത്തെ കപ്പലിന്‍റെ എൻജിൻ റൂമിന് നേരെയായിരുന്നു ആക്രമണം. സംഭവങ്ങളിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുകെഎംടിഒ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതു മുതൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാൻ ശ്രമിച്ചുവരികയാണ്. തങ്ങളുടെ അനുമതിയില്ലാതെ ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ഇറാൻ പതിവായി ലക്ഷ്യമിടാറുണ്ട്.
കടലിടുക്കിൽ കപ്പലുകൾക്ക് തീപിടിച്ചതായും കടൽമൈനുകളിൽ തട്ടിയതായും സമീപ ആഴ്ചകളിൽ ഇറാൻ പലതവണ അവകാശപ്പെട്ടിരുന്നു. എന്നാൽ, ജലപാതയിലെ പ്രധാന കപ്പൽച്ചാലുകളിൽ നിന്ന് എല്ലാ മൈനുകളും നീക്കം ചെയ്തതായാണ് അമേരിക്കൻ സൈന്യം അടുത്തിടെ അറിയിച്ചത്.
Tags : Hormuz Attack Vessel Fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash