പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ടാങ്കർ കപ്പലുകൾ ആക്രമിക്കപ്പെട്ട രണ്ടു സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒമാനിലെ ഖസബിൽനിന്ന് 20 കിലോമീറ്റർ അകലെയുണ്ടായ ഒരു സംഭവത്തിൽ കപ്പലിന്റെ പിൻഭാഗമാണ് ആക്രമിക്കപ്പെട്ടത്.
ഖസബിൽനിന്ന് 31 കിലോമീറ്റർ അകലെ യുണ്ടായ രണ്ടാം സംഭവത്തിൽ കപ്പലിന്റെ എൻജിൻ മുറിആക്രമിക്കപ്പെട്ടു. രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടത് ഒരു കപ്പൽ തന്നെയാണോ എന്നറിയില്ല. വെള്ളിയാഴ്ചയും ഖസബിനു സമീപം ടാങ്കർ ആക്രമിക്കപ്പെട്ടിരുന്നു.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയിരിക്കുകയാണ്.
Tags : Hormuz Ships attacked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash West Asian Conflict