x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്കു​നേ​രേ ഫ്ലൈ​ ദു​ബാ​യ് മോ​ഡ​ൽ ആ​ക്ര​മ​ണ​ത്തി​ന് അ​ൽ ക്വ​യ്ദ ആ​ഹ്വാ​നം

വെബ് ഡെസ്ക്
Published: November 21, 2026 12:45 PM IST | Updated: November 21, 2026 12:45 PM IST

പ്രതീകാത്മക ചിത്രം.

വാ​ഷിം​ഗ്ട​ൺ ഡി​സി: വ്യോ​മ​യാ​ന മേ​ഖ​ല​യെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ അ​ൽ ക്വ​യ്ദ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യി അ​മേ​രി​ക്ക​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. സെ​പ്റ്റം​ബ​ർ 30ന് ​ദു​ബാ​യി​ൽ​നി​ന്നു ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള വി​മാ​നം റാ​ഞ്ചാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ പ്രേ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, എ​യ​ർ കാ​ർ​ഗോ ഓ​പ്പ​റേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് യു​എ​സ് ഫെ​ഡ​റ​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

എ​ഫ്ബി​ഐ , ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി, ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​മേ​രി​ക്ക​ൻ, ഇ​സ്ര​യേ​ലി, ജൂ​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​നേ​രേ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ അ​ൽ ക്വ​യ്ദ അ​നു​ഭാ​വി​ക​ൾ​ക്കി​ട​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന താ​ങ്ക്സ് ഗി​വിം​ഗ് അ​വ​ധി​ക്കാ​ല​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഈ ​മു​ന്ന​റി​യി​പ്പ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 24 മു​ത​ൽ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 60 ല​ക്ഷം ആ​ളു​ക​ൾ ആ​ഭ്യ​ന്ത​ര​വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​മെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ഓ​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ക​ണ​ക്ക്.

ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ജാ​ഗ്ര​താ​നി​ർ​ദേ​ശം

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ നി​യ​മ​പാ​ല​ക​രെ അ​റി​യി​ക്കാ​ൻ വ്യോ​മ​യാ​ന ജീ​വ​ന​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ക​ൾ, കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചോ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചോ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​വ​ർ, മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ പ്ര​ത്യേ​ക ല​ഗേ​ജു​ക​ൾ സ്വ​യം കൈ​കാ​ര്യം ചെ​യ്യാ​ൻ നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​ണ് ഏ​ജ​ൻ​സി​ക​ളു​ടെ നി​ർ​ദേ​ശം.

എ​യ​ർ​ലൈ​ൻ റേ​ഡി​യോ​ക​ൾ, എ​യ​ർ​പോ​ർ​ട്ട് ആ​ക്‌​സ​സ് ബാ​ഡ്ജു​ക​ൾ, യൂ​ണി​ഫോ​മു​ക​ൾ എ​ന്നി​വ അ​സ്വാ​ഭാ​വി​ക​മാ​യി കാ​ണാ​താ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.
വി​ദേ​ശ ഭീ​ക​ര​സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​ർ എ​ല്ലാ​യ്പ്പോ​ഴും നേ​രി​ട്ടു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പെ​ട്ടെ​ന്ന് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മു​തി​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ വി​രു​ദ്ധ വി​കാ​രം വ​ർ​ധി​പ്പി​ക്കാ​നും ഭീ​ക​ര​വാ​ദ അ​നു​ഭാ​വി​ക​ളെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ക്കാ​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags : Al-Qaeda threat AviationSafety US Flydubai Attack

Recent News

Corehub Up