കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി’ എന്നു കുറ്റപ്പെടുത്തിക്കൊണ്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനെതിരേ കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്ത്.
കോൺഗ്രസ് ഭരണകാലത്തെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും 1962ലെ ഇന്ത്യ-ചൈന യുദ്ധവും ചൂണ്ടിക്കാട്ടി എക്സിലൂടെ കോൺഗ്രസിനെതിരേ നാലു ചോദ്യങ്ങളാണ് റിജിജു ഉന്നയിച്ചിരിക്കുന്നത്.
1962ൽ തന്റെ ഗ്രാമം ചൈന കൈവശപ്പെടുത്തിയെന്നും അന്നത്തെ ആ അപമാനത്തിന് കോൺഗ്രസ് മാപ്പ് പറയുമോയെന്നും റിജിജു ചോദിച്ചു.
Tags : Kiren Rijiju questions Congress Rahul Gandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash