പ്രതീകാത്മക ചിത്രം
ഇംഫാല്‍: മണിപ്പൂരിനെ നടുക്കിയ വ്യാജമദ്യദുരന്തത്തിൽ മരണം 16 ആയി. ബുധനാഴ്ച ചാന്ദേൽ ജില്ലയിൽ അഞ്ചുപേർ മരിച്ചതോടെ പുറംലോകം അറിഞ്ഞ ദുരന്തത്തിൽ അറുനൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 12 പേർ അത്യാഹിതവിഭാഗത്തിലാണ്.
346 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ഇംഫാലിലെ ഷിജ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ബാബിന ആശുപത്രിയിൽ ചാന്ദേല്‍ സ്വദേശികളായ 60 പേരെയാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
Tags : Spurious Liquor Tragedy Manipur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash