നിയമമന്ത്രി ആർ.നിർമൽ കുമാർ.
മധുര: തമിഴ്നാട്ടിലെ തിരുപ്പുറംകുൺട്രം കുന്നിന്റെ മുകളിൽ കാർത്തികദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും നിയമവിദഗ്ധരുമായി ചർച്ച തുടരുകയാണെന്ന് നിയമമന്ത്രി ആർ.നിർമൽ കുമാർ.
ചൊവ്വാഴ്ച ഒരുദിവസം കുന്നിൻമുകളിൽ പരന്പരാഗത വിളക്ക് തെളിയിക്കാൻ അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചർച്ച. സംസ്ഥാന സർക്കാരിന്റെ തീരുമാനവും ഉടനുണ്ടാകും.
തിരുപ്പുറംകുൺട്രം ദീപസ്തംഭ തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ സ്റ്റേ ചെയ്തായിരുന്നു സുപ്രീംകോടതി ഉത്തരവ്. കർശനഉപാധികളോടെ ചൊവ്വാഴ്ച ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
മധുരയ്ക്ക് സമീപമുള്ള തിരുപ്പുറംകുൺട്രം കുന്നിൻ താഴ്വരയിലാണ് പ്രശസ്തമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
Tags : Thirupparankundram Tamil Nadu legal experts Discussions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash