നിഖിൽ ചൗധരി
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ റിക്കാർഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് ബാറ്റിംഗ് കരുത്ത് കാട്ടിയെങ്കിലും ഓസ്ട്രേലിയൻ തിരിച്ചടയിൽ മൂന്ന് വിക്കറ്റ പരാജയം ഏറ്റുവാങ്ങി.
ആദ്യ ട്വന്റി20ൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ അന്താരാഷ്്ട്ര ട്വന്റി20ൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന സന്ദർശക രാജ്യമായി ഇംഗ്ലണ്ട് മാറി.
ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (28 പന്തിൽ 65 റണ്‍സ്) ആണ് റിക്കാർഡിലേക്ക് നയിച്ചത്.മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
66 റണ്‍സ് എടുത്ത് നിഖിൽ ചൗധരി ഓസീസിന്റെ ടോപ് സ്കോററായി. അർധസെഞ്ചുറി നേടുകയും 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത നിഖിൽ ചൗധരിയാണ് കളിയിലെ താരം.
Tags : Australia Wins England Test Cricket