x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫേ​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച 17കാ​രി​ക്ക് വൃ​ക്ക​രോ​ഗം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 22, 2026 01:27 AM IST | Updated: November 22, 2026 01:27 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: മെ​ർ​ക്കു​റി അ​ട​ങ്ങി​യ ഫേ​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 17കാ​രി​ക്ക് ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം ബാ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​രീ​ക്കോ​ട് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​ലി​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. കു​ട്ടി ഉ​പ​യോ​ഗി​ച്ച ക്രീ​മി​ന്‍റെ സാ​മ്പി​ൾ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പൊ​ലി​സി​ന്‍റെ തീ​രു​മാ​നം. അ​തേ​സ​മ​യം മെ​ർ​ക്കു​റി അ​ട​ങ്ങി​യ ഫേ​സ് ക്രീ​മു​ക​ളു​ടെ വി​ൽ​പ​ന ത​ട​യാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. പ്ര​തി​ഭ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ഇ​ത്ത​രം ക്രീ​മു​ക​ളു​ടെ വി​ത​ര​ണ​വും വി​ൽ​പ​ന​യും ത​ട​യ​ണ​മെ​ന്നാ​ണു പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഓ​ൺ​ലൈ​ൻ മു​ഖേ​ന​യും മെ​ർ​ക്കു​റി ക​ല​ർ​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​കു​ക​യാ​ണ്.

Tags : Malappuram Kidney FaceCream Mercury Police

Recent News

Corehub Up