Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidney

Health

ഇന്നു ലോക വൃക്കദിനം: വേനലാണ്, വെള്ളംകുടി കുറഞ്ഞാൽ സംഭവിക്കുന്നത്

മാർച്ച് 12: ലോക വൃക്ക ദിനം

പ്രാ​യ​ഭേ​ദ​മ​ന്യേ വൃ​ക്ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ന്ന്. ജീ​വി​ത​ശൈ​ലി​യും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ വൃ​ക്ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​ണ്.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​റു​ള്ള​തി​നാ​ൽ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ൾ പു​റ​ത്താ​ക്കു​ക, ദ്രാ​വ​ക​സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക, ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൃ​ക്ക​ക​ളാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

വൃ​ക്ക​ക​ളു​ടെ രോ​ഗം മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ൽ ആ​കു​ന്ന​തി​നു മു​മ്പേ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചാ​ൽ വൃ​ക്ക​ക​ളു​ടെ സം​ര​ക്ഷ​ണ​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കും. ചൂ​ടു​കാ​ല​ത്ത് വൃ​ക്ക​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ധ്വാ​നം ആ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണ്.

ക​ന​ത്ത ചൂ​ടി​ൽ വെ​ള്ളം കു​റ​ച്ച് കു​ടി​ക്കു​ന്ന​ത് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാം. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്.

വൃ​ക്ക​യു​ടെ ആ​രോ​ഗ്യ​നി​ല ല​ളി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തേ മ​ന​സ്‌​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക

ര​ക്ത​ത്തി​ലെ ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​യും യൂ​റി​ൻ റൂ​ട്ടീ​ൻ പ​രി​ശോ​ധ​ന​യും വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ളാ​ണ്. ഈ ​പ​രി​ശോ​ധ​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന​ത് വൃ​ക്ക​രോ​ഗ​ങ്ങ​ൾ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​ണ്.

കു​ടും​ബ​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യി വൃ​ക്ക​രോ​ഗ​മു​ള്ള​വ​ർ, പ്ര​മേ​ഹം, അ​മി​ത​ര​ക്ത​സ​മ്മ​ർ​ദ്ദം പോ​ലു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, ദീ​ർ​ഘ​കാ​ലം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ, മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ, അ​ടി​ക്ക​ടി മൂ​ത്രാ​ശ​യ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​വ​ർ, മൂ​ത്ര​ത്തി​ൽ ക​ല്ല് ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വൃ​ക്ക​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​റു​മാ​സം കൂ​ടു​മ്പോ​ഴെ​ങ്കി​ലും ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​യും യൂ​റി​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന് വ്യ​ത്യാ​സം കാ​ണു​ന്നു​വെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ വി​ദ​ഗ്ധ ഡോ​ക്ട​റെ സ​മീ​പി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ആ​രം​ഭി​ക്ക​ണം.

വൃ​ക്ക​രോ​ഗം തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​നാ​യാ​ൽ രോ​ഗ​ത്തി​ന്‍റെ പു​രോ​ഗ​തി ത​ട​യാ​നും ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​ക്കാ​നും സാ​ധി​ക്കും.​ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ശോ​ധ​ന​ക​ളും വൃ​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

. വൃ​ക്ക​രോ​ഗ​ത്തി​ന് പാ​ര​മ്പ​ര്യ സാ​ധ്യ​ത​യു​ള്ള​വ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം
. പു​ക​വ​ലി, മ​ദ്യ​പാ​നം, ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം
. കൊ​ഴു​പ്പ് കു​റ​വു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും പ​തി​വാ​ക്ക​ണം
. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം
. പ​തി​വാ​യ വ്യാ​യാ​മം ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നും സാ​ധി​ക്കും
. അ​മി​ത​ര​ക്ത​സ​മ്മ​ർ​ദ്ദ​വും പ്ര​മേ​ഹ​വും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണം
. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ മ​രു​ന്നു​ക​ൾ ക​ഴി​ക്ക​രു​ത്
. ഇ​ട​യ്ക്കി​ടെ മൂ​ത്ര​ത്തി​ൽ ക​ല്ല് വ​രു​ന്ന​വ​രും മൂ​ത്ര​ത്തി​ൽ പ​ഴു​പ്പ് വ​രു​ന്ന​വ​രും വൃ​ക്ക​രോ​ഗ വി​ദ​ഗ്ധ​നെ ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക
. അ​ധി​ക​മാ​യു​ള്ള സ്കി​ൻ കോ​സ്മ​റ്റി​ക്സ് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക
. ശാ​സ്ത്രീ​യ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്കു​ക
. ജിം ​സ​പ്ലി​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ട​യ്ക്ക് ക്രി​യാ​റ്റി​ൻ ല​വ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യാം; പാ​ലി​ക്കു​ക ആ​റ് ന​ല്ല ശീ​ല​ങ്ങ​ൾ

. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ക
. ര​ക്ത​ത്തി​ലെ പ‍​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക
. ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കു​ക
. ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക
. ആ​വ​ശ്യ​മി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക
. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വൃ​ക്ക​യു​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക

കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ആ​രൊ​ക്കെ

. 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ
. പ്ര​മേ​ഹ​രോ​ഗ​മു​ള്ള​വ​ർ
. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ
. കു​ടും​ബ​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യി രോ​ഗ​മു​ള്ള​വ​ർ
. മൂ​ത്ര​ത്തി​ൽ ക​ല്ല് ഇ​ട​യ്ക്കി​ടെ വ​രു​ന്ന​വ​ർ.

എ​പ്പോ​ഴാ​ണ് പ​രി​ശോ​ധ​ന വേ​ണ്ട​ത്

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഇ​ട​വേ​ള​ക​ളി​ൽ.

ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ഹെ​ഡ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, പാ​ലാ.

Health

വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ശ്ര​ദ്ധി​ക്ക​ണം

പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ൽ കൂ​ടി വ​രി​ക​യാ​ണ്. അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം പ്ര​മേ​ഹ​ത്തെ ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ശാ​സ്ത്രീ​യ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തു​ന്നി​ല്ല എ​ന്നു​ള്ള​താ​ണ്. സ​ത്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ, സ​ന്ന​ദ്ധ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ, ശാ​സ്ത്ര പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ ഏ​റെ ഫ​ല​വ ത്താ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം?

ആ​ഹാ​രം ക്ര​മീ​ക​രി​ക്കു​ക, പ​തി​വാ​യി വ്യാ​യാ​മം ശീ​ലി​ക്കു​ക, മാ​ന​സി​ക സം​ഘ​ർ​ഷം ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് എ​ന്ന് മ​ന​സി​ലാ​ക്കു​ക, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ഉ​ണ്ടാ​വു​ക​യാ​ണ് എ​ങ്കി​ൽ അ​ത് ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കു​വാ​നും കൈ​കാ​ര്യം ചെ​യ്യു​വാ​നും ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ.

ഇ​വ​യ്ക്കു​ശേ​ഷ​മാ​ണ് മ​രു​ന്നു​ക​ളു​ടെ സ്ഥാ​നം. മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മാ​ണ് എ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​ത് ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും വേ​ണം.

ര​ക്ത​പ​രി​ശോ​ധ​ന

രോ​ഗി​ക​ളു​ടെ സ്വ​ഭാ​വം, താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ച് ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തേ​ണ്ടി വ​രും. ന​ല്ല ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തും സ​മീ​കൃ​ത​വു​മാ​യ ആ​ഹാ​ര​ക്ര​മ​മാ​ണ്

ഡോ​ക്ട​ർ​മാ​ർ പ്ര​മേ​ഹം

ഉ​ള്ള​വ​ർ​ക്ക് നി​ർ​ദേ​ശി​ക്കാ​റു​ള്ള​ത്. വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്ക​ണം.

ഉ​പ്പ് കു​റ​ഞ്ഞ അ​ള​വി​ൽ

  • പ​ഞ്ച​സാ​ര​യു​ടെ ഏ​തു ത​ര​ത്തി​ലു​മു​ള്ള ഉ​പ​യോ​ഗ​വും പ്ര​മേ​ഹം ഉ​ള്ള​വ​ർ ഒ​ഴി​വാ​ക്ക​ണം.
  • വ​ള​രെ​യ​ധി​കം എ​ളു​പ്പ​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നും ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രാ​തി​രി​ക്കാ​നും ഉ​പ്പ് കൂ​ടി ഒ​ഴി​വാ​ക്കു​ക​യോ ഏ​റ്റ​വും കു​റ​ഞ്ഞ അ​ള​വി​ൽ ശീ​ല​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്.
  • ഇ​ല​ക്ക​റി​ക​ൾ, ഉ​ലു​വ, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ള​രെ ന​ല്ല ഫ​ലം ചെ​യ്യു​ന്ന​താ​ണ്.
  • മ​ദ്യ​പാ​നം ഉ​ള്ള​വ​ർ അ​തു പൂ​ർ​ണ​മാ​യും വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ക്ക​ണം. പു​ക​വ​ലി​ക്കു​ന്ന സ്വ​ഭാ​വ​വും ന​ല്ല​ത​ല്ല.
  • ഡോ​ക്ട​ർ പ​റ​യു​ന്ന ക്ര​മ​ത്തി​ൽ വ്യാ​യാ​മം ചെ​യ്യ​ണം. ദി​വ​സ​വും അ​ര മ​ണി​ക്കൂ​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ന​ട​ക്കു​ന്ന​ത് ഉ​ചി​തം. ജോ​ഗിം​ഗ്, നീ​ന്ത​ൽ എ​ന്നി​വ​യും ന​ല്ല വ്യാ​യാ​മ​ങ്ങ​ളാ​ണ്.

വ്യാ​യാ​മം എ​ന്തി​ന്?

  • വ്യാ​യാ​മം ചെ​യ്യു​ന്ന​തു​വ​ഴി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​നി​ല​യു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​തി​നു പു​റ​മെ വേ​റെ​യും നേ​ട്ട​ങ്ങ​ളു​ണ്ട്.
  • ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ ക​ര​മാ​യ നി​ല​യി​ലാ​കും.
  • ര​ക്ത​സ​മ്മ​ർ​ദ​വും കൊ​ള​സ്ട്രോ​ളി​ന്‍റെ നി​ല​യും ഉ​യ​രാ​തി​രി​ക്കാ​നും സ​ഹാ​യി​ക്കും.

    ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

Health

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ വൃ​ക്ക​വീ​ക്കം: അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ എ​പ്പോ​ൾ?

വൃ​ക്ക​വീ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി

ഫൈ​ലോ​പ്ലാ​സ്റ്റി(Pyeloplasty) എ​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണു ചെ​യ്യു​ന്ന​ത്. വൃ​ക്ക​യി ലേ​ക്കു​ള്ള നാ​ളി​യി​ൽ മൂ​ത്ര​ത​ട​സം നേ​രി​ടു​ന്ന ഭാ​ഗം നീ​ക്കം ചെ​യ്ത് ബാ​ക്കി ഭാ​ഗം കൂ​ട്ടി​യോ​ജി​പ്പി​ച്ച ശേ​ഷം ഒ​രു സ്റ്റെ​ന്‍റ് ഇ​ടു​ക​യും, പി​ന്നീ​ട് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഇ​തു നീ​ക്കം ചെ​യ്യു​ക​യും തു​ട​ര്‍​ന്നു​ള്ള ചി​കി​ത്സ ന​ല്‍​കു​ക​യും ചെ​യ്യു​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം 1-3 മാ​സ​ത്തി​നു​ശേ​ഷം വൃ​ക്ക​വീ​ക്കം കു​റ​ഞ്ഞോ എ​ന്ന​ത് സ്‌​കാ​നിം​ഗി​ലൂ​ടെ പ​രി​ശോ​ധി​ക്ക​ണം.

ന്യൂ​ക്ലി​യാ​ർ സ്കാ​ൻ

വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ഭാ​ഗ​ത്ത് മു​മ്പ് ക​ട്ടി കു​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​വി​ടെ ക​ട്ടി കൂ​ടു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ഒ​രു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഡോ​ക്ട​റെ കാ​ണേ​ണ്ട​താ​ണ്.

പി​ന്നീ​ട് ന്യൂ​ക്ലി​യ​ര്‍ സ്‌​കാ​ന്‍ ചെ​യ്ത​തി​നു​ശേ​ഷം വൃ​ക്ക​വീ​ക്കം കു​റ​ഞ്ഞെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്.

95% വി​ജ​യ സാ​ധ്യ​ത

ചി​ല കു​ഞ്ഞു​ങ്ങ​ളി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​വും വൃ​ക്ക​ക​ളു​ടെ വ​ലു​പ്പം കൂ​ടി​യ​താ​യി ക​ണ്ടു​വ​രാ​റു​ണ്ട്. ആ​ദ്യം വീ​ക്കം വ​ന്ന​തി​നാ​ല്‍ വൃ​ക്ക​ക​ളു​ടെ ഇ​ലാ​സ്തി​ക​ത ന​ഷ്ട​മാ​യ​തു കൊ​ണ്ടാ​ണ് വീ​ക്കം ഉ​ള്ള​താ​യി കാ​ണു​ന്ന​ത്.

മൂ​ത്ര​ത​ട​സ​ല​ക്ഷ​ണം ഒ​ന്നും ത​ന്നെ ഇ​ല്ലെ​ങ്കി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണ്ടും ശ​സ്ത്ര​ക്രി​യ​യു​ടെ ആ​വ​ശ്യ​മി​ല്ല. 95% വി​ജ​യ സാ​ധ്യ​ത​യു​ള്ള ഒ​രു ശ​സ്ത്ര​ക്രി​യ​യാ​ണ് ഫൈ​ലോ​പ്ലാ​സ്റ്റി Pyeloplasty).

ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ട​ത്...

ന​വ​ജാ​ത​ശി​ശു​ക്ക​ളി​ല്‍ സ്‌​കാ​ന്‍ ചെ​യ്യു​മ്പോ​ള്‍ വൃ​ക്ക​യു​ടെ വ​ലി​പ്പം വ​ള​രെ കൂ​ടു​ത​ലാ​യി കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ബാ​ക്കി പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മൂ​ത്ര​ത​ട​സം നേ​രി​ടു​ന്നു എ​ന്നു മ​ന​സി​ലാ​ക്കി​യാ​ല്‍ ഉ​ട​നെ​ത​ന്നെ ശ​സ്ത്ര​ക്രി​യ ചെ​യ്യേ​ണ്ട​താ​ണ്.

സാ​ധാ​ര​ണ​യാ​യി ടെ​സ്റ്റു​ക​ള്‍ എ​ല്ലാം ചെ​യ്ത​തി​നു​ശേ​ഷം ബ്ലോ​ക്ക് ഉ​ണ്ടെ​ന്നു തീ​ര്‍​ച്ച​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫൈ​ലോ​പ്ലാ​സ്റ്റി (Pyeloplasty) ചെ​യ്യേ​ണ്ട​ത്.

ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം കു​ഞ്ഞി​ന്‍റെ ഈ ​അ​വ​സ്ഥ ഭേ​ദ​മാ​കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി അ​റി​യു​ന്ന​തി​നു​ള്ള സ്‌​കാ​നു​ക​ള്‍ ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​പ്ര​തി​ഭ സു​കു​മാ​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Latest News

Corehub Up