Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Movies

News

വാ​മി​ഖ​യ്ക്ക് കൂ​ടി കാ​ർ ന​ൽ​ക​ണ​മാ​യി​രു​ന്നു; ഡി​സി ആ​ഘോ​ഷ​ത്തി​ൽ ന​ടി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ വി​മ​ർ​ശ​നം

ത​മി​ഴ് ചി​ത്രം ഡി​സി​യി​ൽ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു വാ​മി​ഖ​യു​ടെ ച​ന്ദ്ര എ​ന്ന ക​ഥാ​പാ​ത്രം. അ​രു​ൺ മാ​തേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ലോ​കേ​ഷ് ക​ന​ക​രാ​ജ് ആ​ണ് നാ​യ​ക​നാ​യെ​ത്തി​യ​ത്. 100 കോ​ടി​യി​ലേ​റെ ക​ല​ക്ട് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​മാ​താ​വ് സം​വി​ധാ​യ​ക​നും നാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നും കാ​റും കൈ​മാ​റി. എ​ന്നാ​ൽ ഇ​ത് വാ​മി​ഖ​യു​ടെ ആ​രാ​ധ​ക​രെ പ്ര​കോ​പി​ത​രാ​ക്കി.

സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ മാ​തേ​ശ്വ​ര​ന്‍, നാ​യ​ക​ന്‍ ലോ​കേ​ഷ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് എ​ന്നി​വ​ര്‍​ക്കാ​ണ് സ​ണ്‍ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ഉ​ട​മ ക​ലാ​നി​ധി മാ​ര​ന്‍ ബി​എം​ഡ​ബ്ല്യൂ കാ​ര്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ചി​ത്ര​ത്തെ താ​ങ്ങി നി​ര്‍​ത്തി​യ നാ​യി​ക വാ​മി​ഖ​യ്ക്ക് കാ​റൊ​ന്നും ന​ല്‍​കാ​ത്ത​തി​ല്‍ പ​ല​രും സ​ണ്‍ പി​ക്‌​ചേ​ഴ്‌​സി​നെ വി​മ​ര്‍​ശി​ക്കു​ക​യാ​ണ്.

സ്ത്രീ​യാ​യ​തു കൊ​ണ്ട് ഒ​തു​ക്കു​ക​യാ​ണോ​യെ​ന്നും ഡി​സി എ​ന്ന സി​നി​മ​യി​ല്‍ ലോ​കേ​ഷും അ​നി​രു​ദ്ധും എ​ത്ര മാ​ത്രം പ്ര​ധാ​ന​മാ​ണോ അ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം വാ​മി​ഖ​യ്ക്കും ഉ​ണ്ടെ​ന്ന് വി​ഡി​യോ​ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​ണ്ട്. നാ​യ​ക​നും സം​വി​ധാ​യ​ക​നും കാ​ര്‍ സ​മ്മാ​നി​ക്കു​ന്ന ക്ലീ​ഷേ​യി​ല്‍ നി​ന്ന് നാ​യി​ക​യെ​യും പ​രി​ഗ​ണി​ച്ച് മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​നും ചി​ല​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

ച​ന്ദ്ര​യും ഇ​തി​ന് അ​ർ​ഹ​യാ​ണെ​ന്നാ​ണ് ന​ടി സാ​നി​യ അ​യ്യ​പ്പ​ൻ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് വേ​ണ്ടി ഓ​ടി ന​ട​ന്ന് പ്രൊ​മോ​ഷ​ന്‍ ന​ല്‍​കി​യ​വ​രി​ല്‍ ഒ​രാ​ള്‍ വാ​മി​ഖ​യാ​യി​രു​ന്നെ​ന്നും അ​വ​രെ ഒ​ഴി​വാ​ക്കി​യ​ത് മോ​ശ​മാ​യെ​ന്നും ചി​ല​ർ കു​റി​ച്ചി​ട്ടു​ണ്ട്.

News

കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടാ​കും; ടെ​ക്നീ​ഷ്യ​ന്‍റെ വി​യോ​ഗ​ത്തി​ൽ നി​വി​ൻ പോ​ളി  

ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച ടെ​ക്‌​നീ​ഷ്യ​ൻ വി​ഷ്ണു കെ.​ടി​ക്ക് അ​നു​ശോ​ച​ന​വു​മാ​യി ന​ട​ൻ നി​വി​ൻ പോ​ളി. എ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​വു​മെ​ന്ന് നി​വി​ൻ കു​റി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് ആ​ലു​വ എ​ട​യാ​റി​ലെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ അ​പ​ക​ട​ത്തി​ൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു മ​രി​ച്ച​ത്. തൃ​ശൂ​ർ കാ​ഞ്ഞാ​ണി വെ​ള്ളേം​ത​ട​ത്ത് താ​മ​സി​ക്കു​ന്ന കാ​ര​യി​ൽ തി​ല​ക​ൻ- സ​രി​ത ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് 33-കാ​ര​നാ​യ വി​ഷ്ണു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ സി​നി​മ​യ്ക്കാ​യി എ​ട​യാ​ർ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ൽ സെ​റ്റി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വി​ടെ ഷൂ​ട്ടിം​ഗ്ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് വി​ഷ്ണു​വി​ന് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ ഏ​ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി നാ​ഷി​ദ് ഫാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ​പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ന്‍റെ ​ലൊ​ക്കേ​ഷ​നി​ലാ​ണ് അ​പ​ക​ടം. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, പോ​ളി ജൂ​നി​യ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ നി​വി​ൻ പോ​ളി, ഗ്രീ​ൻ റൂം ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ബി ചാ​വ​റ, ര​ഞ്ജി​ത്ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​രം​ഭി​ച്ച​ത്.

News

കൂ​ടു​ത​ൽ കാ​ണേ​ണ്ടി വ​രും; ടി​വി​യി​ൽ പ​ര​സ്യ​ത്തി‌​ന്‍റെ സ​മ​യ​പ​രി​ധി നീ​ക്കം ചെ​യ്ത് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ പ​രി​പാ​ടി​ക്കി​ടെ​യു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​പ​രി​ധി നീ​ക്കം​ചെ​യ്തു. ഒ​രു പ​രി​പാ​ടി​ക്കി​ടെ മ​ണി​ക്കൂ​റി​ൽ 12 മി​നി​റ്റ് മാ​ത്രം പ​ര​സ്യ​മെ​ന്ന പ‍​രി​ധി​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ച്ച​ത്.

വ​രി​ക്കാ​ർ ന​ൽ​കു​ന്ന പ​ണ​ത്തി​നു മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്രം പ​ര​സ്യ​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​ത്തി​ൽ പ​രി​ധി വ​ച്ചി​രു​ന്ന​ത്.

എ​ങ്കി​ലും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ മേ​ഖ​ല​യി​ലെ ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ൾ, വ​ർ​ധി​ച്ച മ​ത്സ​രം, ഉ​പ​ഭോ​ക്തൃ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ന്യാ​യ​മാ​യ മ​ത്സ​രം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ മേ​ഖ​ല​യി​ൽ ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ധി നീ​ക്കം ചെ​യ്ത​തെ​ന്നു മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

News

എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന ഒ​രു​ത്ത​ൻ അ​ഭി​ന​യി​ച്ചൊ​രു അ​ഭി​ന​യം: ജ​യം ര​വി​യെ പ​രി​ഹ​സി​ച്ച് ആ​ർ​തി

ന​ട​ൻ ജ​യം ര​വി​യും ഗാ​യി​ക കെ​നീ​ഷ ഫ്രാ​ൻ​സി​സും ഒ​ന്നി​ച്ച് പു​ക​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​നെ​തി​രെ മു​ൻ​ഭാ​ര്യ​ആ​ർ​തി ര​വി പ​ങ്കു​വ​ച്ച കു​റി​പ്പ് ച​ർ​ച്ച​യാ​കു​ന്നു. 

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് ജ​യം ര​വി​യും കെ​നീ​ഷ​യും ഒ​രു​മി​ച്ചി​രു​ന്ന് പു​ക​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ജ​യം ര​വി​യു​ടെ മു​ൻ​നി​ല​പാ​ടു​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ പ്ര​ക​ട​ന​ങ്ങ​ളെ​യും പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ആ​ര​തി രം​ഗ​ത്തെ​ത്തി​യ​ത്.

‘‘സൂ​ര്യ, അ​ജി​ത്ത്, വി​ക്രം, ക​മ​ൽ ഇ​വ​രേ​ക്കാ​ളൊ​ക്കെ എ​ന്റെ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന ഒ​രു​ത്ത​ൻ അ​ഭി​ന​യി​ച്ചൊ​രു അ​ഭി​ന​യ​മു​ണ്ട്, അ​തി​ന് 100 ഓ​സ്കാ​ർ അ​വാ​ർ​ഡ് വ​രെ കൊ​ടു​ക്കാം ഡാ’’ ​എ​ന്നാ​യി​രു​ന്നു ആ​ര്‍​തി പ​ങ്കു​വെ​ച്ച വാ​ക്കു​ക​ൾ.

താ​ൻ ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ഭാ​ര്യ​യും കു​ടും​ബ​വും ത​ന്നെ സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും കാ​ണി​ച്ച് മു​ൻ​പ് ജ​യം ര​വി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​ങ്ങി​പ്പൊ​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ, ന​ട​ന്‍റെ ഈ ​ക​ര​ച്ചി​ലും പ്ര​തി​ക​ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ സ​ഹ​താ​പം നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന​താ​ണ് ആ​ർ​തി​യു​ടെ പു​തി​യ കു​റി​പ്പ്.

ത​മി​ഴ​ക​ത്തെ മി​ക​ച്ച ന​ട​ന്മാ​രാ​യ ക​മ​ൽ​ഹാ​സ​ൻ, വി​ക്രം, സൂ​ര്യ, അ​ജി​ത്ത് എ​ന്നി​വ​രു​ടെ അ​ഭി​ന​യ​ത്തേ​ക്കാ​ൾ വ​ലി​യ 'നാ​ട​ക​മാ​ണ്' ജ​യം ര​വി സ്വ​ന്തം ജീ​വി​ത​ത്തി​ൽ ക​ളി​ച്ച​തെ​ന്ന് ആ​ര​തി ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന കേ​സ് നി​ല​വി​ൽ ചെ​ന്നൈ കു​ടും​ബ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ര​തി​ക്ക് പ്ര​തി​മാ​സം 3 ല​ക്ഷം രൂ​പ ഇ​ട​ക്കാ​ല ജീ​വ​നാം​ശ​മാ​യി ന​ൽ​കാ​ൻ കോ​ട​തി ജ​യം ര​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ വി​വാ​ഹ​മോ​ച​ന വി​ഷ​യ​ത്തി​ൽ ജ​യം ര​വി​യെ പി​ന്തു​ണ​ച്ചി​രു​ന്ന ആ​രാ​ധ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും പു​തി​യ വി​ഡി​യോ​യും ആ​ര​തി​യു​ടെ കു​റി​പ്പും പു​റ​ത്തു​വ​ന്ന​തോ​ടെ നി​ല​പാ​ട് മാ​റ്റി​യി​ട്ടു​ണ്ട്.

News

മ​ന്ത്രി​മാ​ർ​ക്ക് ജ​ന​റേ​റ്റ​റും ഇ​ൻ​വേ​ർ​ട്ട​റും ഉ​ള്ള​തു​കൊ​ണ്ട് ഒ​ന്നും അ​റി​യ​ണ്ട​ല്ലോ? പ​വ​ർ​ക​ട്ടി​നി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി

 സം​സ്ഥാ​ന​ത്തെ അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ടി​നി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡ​ബ്ബിം​ഗ്ആ​ർ​ട്ടി​സ്റ്റും ന​ടി​യു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ രാ​ത്രി പ​ത്തു മ​ണി​ക്കും പ​ന്ത്ര​ണ്ടു മ​ണി​ക്കും ക​റ​ന്‍റ് ക​ട്ട് ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി​മാ​ർ​ക്ക് ജ​ന​റേ​റ്റ​റും ഇ​ൻ​വേ​ർ​ട്ട​റും ഉ​ള്ള​തു​കൊ​ണ്ട് ഒ​ന്നും അ​റി​യ​ണ്ടേ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും ക​റ​ന്‍റ് ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ചും വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ പ​ങ്കു​വ​ച്ച് "ഇ​പ്പോ​ൾ ക​റ​ണ്ട് എ​വി​ടെ?" എ​ന്നു ചോ​ദി​ക്കു​ന്ന വി​ഡി​യോ​യും ഭാ​ഗ്യ​ല​ക്ഷ്മി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ളെ ക​ളി​യാ​ക്കി​ക്കൊ​ണ്ട് "എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും ഇ​ന്ദി​രാ പ​വ​ർ​ക​ട്ട് ആ​ശം​സ​ക​ൾ" എ​ന്ന പോ​സ്റ്റ​റും അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു.

‘ഇ​രു​ട്ടി​ൽ കൊ​ളു​ത്തി​വ​ച്ച മ​ണി​വി​ള​ക്കാ​യി​രു​ന്നു’ എ​ന്ന ഗാ​ന​ത്തോ​ടൊ​പ്പം ‘മ​ന്ത്രി​മാ​ർ​ക്ക് ജ​ന​റേ​റ്റ​റും ഇ​ൻ​വെ​ർ​ട്ട​റും ഉ​ള്ള​തു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ വി​ഷ​മ​ങ്ങ​ൾ ഒ​ന്നു​മ​റി​യേ​ണ്ട​ല്ലോ’ എ​ന്നും അ​വ​ർ കു​റി​ച്ചു.

News

ഇ​ൻ​ഡ​സ്ട്രി ഹി​റ്റി​ലേ​യ്ക്കു​ള്ള കു​തി​പ്പ് തു​ട​ർ​ന്ന് ബ​ത്‌​ല​ഹേം; ര​ണ്ടാം ട്രെ​യി​ല​റു​മാ​യി ഭാ​വ​ന സ്റ്റു​ഡി​യോ​സ്

ഇ​ൻ​ഡ​സ്ട്രി ഹി​റ്റി​ലേ​യ്ക്കു​ള്ള കു​തി​പ്പ് തു​ട​രു​ന്ന​തി​നി​ടെ പു​തി​യ ട്രെ​യി​ല​ർ പ​ങ്കു​വ​ച്ച് ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ആ​ഗോ​ള ത​ല​ത്തി​ൽ 300 കോ​ടി​യി​ലേ​ക്ക് ഉ​ട​ൻ ഈ ​നി​വി​ൻ പോ​ളി- മ​മി​ത ചി​ത്ര​മെ​ത്തും.

ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത് ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്രം ഇ​പ്പോ​ഴും തി​യേ​റ്റ​റു​ക​ളി​ൽ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വ​ൻ തി​ര​ക്കാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

News

ഈ ​സി​നി​മ മോ​ഹ​ൻ​ലാ​ൽ കാ​ണ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം: ദൃ​ശ്യം 3യെ​ക്കു​റി​ച്ച് അ​ജ​യ് ദേ​വ്‌​ഗ​ൺ  

ഹി​ന്ദി ‘ദൃ​ശ്യം 3’ മ​ല​യാ​ള​ത്തി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ​ല്ലെ​ന്ന് ന​ട​ൻ അ​ജ​യ് ദേ​വ്ഗ​ണ്‍. നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ല​യാ​ള​ത്തെ​യും ഹി​ന്ദി ദൃ​ശ്യ​ത്തെ​യും ര​ണ്ടാ​യി കാ​ണ​ണ​മെ​ന്നും അ​ജ​യ് പ​റ​ഞ്ഞു.

‘ദൃ​ശ്യം 3’ ഒ​റി​ജി​ന​ൽ ചി​ത്ര​ത്തി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ​ല്ല. നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു സി​നി​മ​ക​ളും ര​ണ്ടാ​ണ്. മ​ല​യാ​ള​ത്തെ​യും ഹി​ന്ദി ദൃ​ശ്യ​ത്തെ​യും ര​ണ്ടാ​യി കാ​ണ​ണം. ഇ​ത് വേ​റെ ത​ന്നെ തി​ര​ക്ക​ഥ​യാ​ണ്.

ഈ ​സി​നി​മ ലാ​ൽ സ​ർ (മോ​ഹ​ൻ​ലാ​ൽ) കാ​ണ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ദൃ​ശ്യ​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സി​നി​മ ക​ണ്ട് വി​ല​യി​രു​ത്ത​ണം. ലാ​ൽ സാ​റി​ന്‍റെ​അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ൽ സ​ന്തോ​ഷ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ആ​കാം​ക്ഷ​യു​ണ്ട്.

അ​വ​രു​ടെ ‘ദൃ​ശ്യം 3’ പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​ണ്. വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി എ​ന്ന​തി​ലു​പ​രി ഇ​ത് തി​ക​ച്ചും വേ​റൊ​രു ക​ഥ​യാ​ണ്. ര​ണ്ടാം ഭാ​ഗ​ത്തി​ന് ശേ​ഷം ഈ ​സി​നി​മ ഉ​ണ്ടാ​കു​മോ എ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. വെ​റു​തേ ഒ​രു തി​ര​ക്ക​ഥ​യു​ണ്ടാ​ക്കി തു​ട​ർ​ച്ച സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന സി​നി​മ​യ​ല്ല ഇ​ത്. ട്വി​സ്റ്റു​ക​ളും സ​ർ​പ്രൈ​സു​ക​ളും നി​റ​ഞ്ഞ​താ​ണ്.

ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ‘ദൃ​ശ്യം 3:ദ് ​ക​ൺ​ക്ലൂ​ഷ​ൻ’ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. അ​ഭി​ഷേ​ക് പ​ഥ​ക് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ൺ, ത​ബു, ശ്രീ​യ ശ​ര​ൺ, പ്ര​കാ​ശ് രാ​ജ്, ജ​യ്ദീ​പ് അ​ഹ്ലാ​വ​ത്ത് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

News

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്ക് വി​ല്ല​നാ​യി മ​മ്മി താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ; ര​ണ​ബാ​ലി ടീ​സ​ർ

വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ പീ​രി​യ​ഡ് ആ​ക്‌​ഷ​ൻ ചി​ത്രം ര​ണ​ബാ​ലി ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യും രോ​മാ​ഞ്ച​വും നി​റ​യ്ക്കു​ന്ന രീ​തി​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​ശ​ക്ത​വും തീ​ക്ഷ്ണ​വു​മാ​യ മേ​ക്കോ​വ​റി​ലാ​ണ് ടീ​സ​റി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ഒ​ക്ടോ​ബ​ർ 16-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം എ​ത്തും.

1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ന​ട​ന്ന യ​ഥാ​ർ​ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ സൃ​ഷ്ടി​ച്ച ഭീ​ക​ര​മാ​യ പ​ട്ടി​ണി​യും പീ​ഡ​ന​ങ്ങ​ളു​മാ​ണ് ടീ​സ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ക്കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

News

ആ ​വ​സ്ത്രം ധ​രി​ക്ക​രു​തെ​ന്ന് കൂ​ട്ടു​കാ​ർ പോ​ലും പ​റ​ഞ്ഞു, എ​ന്നി​ട്ടും എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല; ട്രോ​ൾ ചെ​യ്യ​പ്പെ​ട്ട വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി  

ധ​രി​ച്ച വ​സ്ത്ര​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ലും ട്രോ​ളു​ക​ളി​ലും പ്ര​തി​ക​രി​ച്ച് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. താ​ൻ ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന​തി​ൽ ആ​ർ​ക്കും വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ താ​രം വ​സ്ത്ര​ത്തി​ന്‍റെ നീ​ള​ത്തി​ലോ പു​റ​ത്തു​കാ​ണു​ന്ന ക്ളീ​വേ​ജി​ലോ അ​ല്ല ഒ​രാ​ളു​ടെ സം​സ്കാ​രം ഇ​രി​ക്കു​ന്ന​തെ​ന്നും തു​റ​ന്ന​ടി​ച്ചു.

ര​ഞ്ജി​നി ഹ​രി​ദാ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​ശ്വ​ര്യ​ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ൾ

"എ​നി​ക്ക് സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​തൊ​ന്നും ഒ​രു വി​ഷ​യ​മേ അ​ല്ല, ഞാ​ൻ എ​നി​ക്കെ​തി​രെ വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​ക്കാ​റി​ല്ല. എ​ങ്കി​ലും അ​ന്ന് ശ​രി​ക്കും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഞാ​ൻ വ്യ​ക്ത​മാ​യി പ​റ​യാം. ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ, ഇ​തെ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഒ​രു വി​ശ​ദീ​ക​ര​ണ​മ​ല്ല.

ഞാ​ൻ എ​ന്ത് ധ​രി​ക്കു​ന്നു, അ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ൾ ധ​രി​ച്ചി​രി​ക്കു​ന്നു എ​ന്ന​തി​നൊ​ന്നും ഞാ​ൻ ഒ​രി​ക്ക​ലും ആ​ർ​ക്കും ഒ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

പ​ക്ഷേ അ​ത്ര​യും ത​മാ​ശ​യാ​യി തോ​ന്നി​യ ഒ​രു സം​ഭ​വ​മു​ണ്ട്. എ​നി​ക്ക് ത​ന്നെ തോ​ന്നി​പ്പോ​യി 'എ​ന്‍റെ ദൈ​വ​മേ, ഞാ​ൻ അ​ന്ന് എ​ന്തു ചി​ന്തി​ച്ചാ​ണ് ഈ ​ഡ്ര​സ്സ് ഇ​ട്ട​ത്' എ​ന്ന്. അ​ത് ഏ​താ​ണെ​ന്ന് ഞാ​ൻ പ​റ​യാം.

‘കു​ളി​ക്കാ​ൻ പോ​കു​മ്പോ​ൾ ധ​രി​ക്കു​ന്ന ഡ്ര​സ്സ്’ എ​ന്ന നി​ല​യി​ൽ ട്രോ​ൾ ചെ​യ്യ​പ്പെ​ട്ട വ​സ്ത്ര​ത്തെ​പ്പ​റ്റി പ​റ​യാം. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ അ​തൊ​രു റി​യ​ൽ ട്രാ​ജ​ഡി​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ എ​ന്‍റെ​യും എ​ന്‍റെ കൂ​ട്ടു​കാ​രു​ടെ​യും ഇ​ട​യി​ൽ അ​തൊ​രു വ​ലി​യ കോ​മ​ഡി-​ട്രാ​ജ​ഡി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ര​ണം, എ​വി​ടെ​യെ​ങ്കി​ലും പോ​കു​മ്പോ​ൾ എ​ന്‍റെ കൂ​ട്ടു​കാ​ർ ആ ​ബ്രാ​ൻ​ഡ് കാ​ണു​ക​യോ ആ ​നി​റ​ങ്ങ​ൾ കാ​ണു​ക​യോ ചെ​യ്താ​ൽ ഉ​ട​ൻ അ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് എ​നി​ക്ക് അ​യ​ച്ചു​ത​രും! 'ഇ​ത് നി​ർ​ത്ത് നി​ർ​ത്ത്' എ​ന്ന് പ​റ​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​ന്ന് ആ ​മു​റി​യി​ൽ എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ഉ​ണ്ടാ​യി​രു​ന്നു, എ​ന്‍റെ മാ​നേ​ജ​ർ ഉ​ണ്ടാ​യി​രു​ന്നു, എ​ല്ലാ​വ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും എ​ന്നോ​ട് പ​റ​ഞ്ഞു, 'ഐ​ശ്വ​ര്യാ, വേ​ണ്ട, ചി​ല​പ്പോ​ൾ ഇ​ത് ശ​രി​യാ​കി​ല്ല, ഇ​ത് വേ​ണ്ട' എ​ന്ന്. അ​വ​ർ എ​ല്ലാ​വ​രും എ​നി​ക്ക് വ്യ​ക്ത​മാ​യി മു​ന്ന​റി​യി​പ്പ് ത​ന്ന​താ​ണ്.

എ​ന്‍റെ മു​ന്നി​ൽ വേ​റെ വ​സ്ത്ര​ങ്ങ​ളു​ടെ ഓ​പ്ഷ​നു​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ട​ല്ല, ആ​വ​ശ്യ​ത്തി​ന് ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ഞാ​ൻ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​ത് ആ ​ഡ്ര​സ്സാ​യി​രു​ന്നു.

ഞാ​ൻ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. 'ഇ​താ​ണ് ഫാ​ഷ​ൻ, മു​ല​ക്ക​ച്ച ന​മ്മ​ൾ തി​രി​കെ ട്രെ​ൻ​ഡിം​ഗ് ആ​ക്കാ​ൻ പോ​വു​ക​യാ​ണ്' എ​ന്നൊ​ക്കെ വി​ചാ​രി​ച്ചാ​ണ് ഞാ​ൻ പോ​യ​ത്! പ​ക്ഷേ പി​ന്നീ​ട് ആ ​ഡ്ര​സ്സ് ശ​രി​യാ​യി​ല്ലെ​ന്ന് ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​തും ഞാ​ൻ ത​ന്നെ​യാ​ണ്. 'അ​യ്യോ... വേ​ണ്ടാ​യി​രു​ന്നു, ഇ​ത് പ​റ്റി​ല്ല' എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​ത്ര​യ്ക്കും എ​പി​ക് ആ​യ ഒ​രു അ​മ​ളി​യാ​യി​രു​ന്നു അ​ത്! ഒ​ടു​വി​ൽ ഞാ​ൻ എ​ന്‍റെ കൂ​ട്ടു​കാ​രോ​ട് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു, 'നി​ങ്ങ​ൾ പ​റ​ഞ്ഞ​താ​യി​രു​ന്നു ശ​രി, എ​നി​ക്ക് തെ​റ്റി' എ​ന്ന്.

മ​റ്റൊ​രു വ​സ്ത്രം മു​ൻ​വ​ശ​ത്ത് കീ ​ഹോ​ൾ ഉ​ള്ള വ​സ്ത്ര​മാ​ണ്. ക്ലീ​വേ​ജും കീ​ഹോ​ളു​മു​ള്ള ആ ​ഡ്ര​സ് എ​ന്‍റെ കൂ​ട്ടു​കാ​ർ​ക്കാ​ർ​ക്കും ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ അ​ത് ധ​രി​ച്ചു ക​ഴി​യു​മ്പോ​ൾ ഇ​ത്ര​യും വ​ലി​യ കീ​ഹോ​ൾ ആ​യി​രി​ക്കും എ​ന്ന് ഞാ​നും വി​ചാ​രി​ച്ചി​ല്ല. അ​ത് ഇ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ ന​ന്നാ​യി​രു​ന്നു.

എ​ന്‍റെ ഒ​പ്പം എ​പ്പോ​ഴും ഒ​രു പെ​ൺ​പ​ട ത​ന്നെ​യു​ണ്ടാ​യി​രി​ക്കും. ആ ​വ​സ്ത്രം ധ​രി​ച്ച് ഡ​യ​മ​ണ്ടും ഇ​ട്ട​പ്പോ​ൾ വ​ള​രെ വ്യ​ത്യ​സ്ത​വും സെ​ക്സി​യു​മാ​യ ഒ​രു ലു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ എ​ല്ലാം ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഒ​രു പ്രോ​ഗ്രാ​മി​ലേ​ക്കാ​ണ് ഞാ​ൻ പോ​യ​ത്. രാ​മ​നാ​ട് എ​ന്ന സ്ഥ​ല​ത്ത് എ​നി​ക്ക് അ​ന്ന് ഒ​രു ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​യി​രു​ന്നു. അ​തു ക​ഴി​ഞ്ഞ് ഫ്ലൈ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​യി​രു​ന്നു. ഫ്ലൈ​റ്റ് ക​യ​റാ​ൻ പോ​കു​ന്ന വ​ഴി​ക്ക് ആ ​ഡ​യ​മ​ണ്ട് എ​ക്സി​ബി​ഷ​നി​ൽ ഒ​ന്നു വ​രാ​മോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. അ​തൊ​രു പെ​യ്ഡ് പ്രോ​ജ​ക്ട് ആ​യി​രു​ന്നി​ല്ല. ആ ​ബ്രാ​ൻ​ഡു​മാ​യു​ള്ള ന​ല്ല ബ​ന്ധം കാ​ര​ണം പോ​യ​താ​യി​രു​ന്നു.

രാ​ജ്യാ​ന്ത​ര ഡ​യ​മ​ണ്ട് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​ൻ അ​ല്ലേ, എ​ന്‍റെ ഫാ​ഷ​നൊ​ക്കെ കാ​ണി​ച്ച് ത​ക​ർ​ക്കാം എ​ന്ന് ഞാ​ൻ വി​ചാ​രി​ച്ചു. രാ​ജ്യാ​ന്ത​ര ഡ​യ​മ​ണ്ട് എ​ക്സി​ബി​ഷ​നു ത​ല കാ​ണി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ മ​ന​സി​ൽ. പ​ക്ഷേ, അ​തു ന​ട​ക്കു​ന്ന​ത് പാ​രി​സി​ൽ അ​ല്ല പ​ഴ​വ​ങ്ങാ​ടി​യി​ൽ ആ​ണെ​ന്ന​ത് ഞാ​ൻ വി​ട്ടു. അ​വി​ടെ ഇ​ത്ര​യ​ധി​കം കാ​മ​റ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല.

ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ ചി​ല​പ്പോ​ൾ റി​യാ​ലി​റ്റി ന​മ്മ​ൾ മ​റ​ന്നു​പോ​കും. 'ഓ ​റി​യാ​ലി​റ്റി ചെ​ക്ക്' എ​ന്ന് തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. അ​വി​ടെ​യു​ള്ള കാ​മ​റ​ക​ൾ എ​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം എ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നി. 'ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ മു​ഖം വേ​ണ്ട' എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു ആ ​മൊ​ബൈ​ൽ കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

ന​മ്മ​ൾ അ​സ്വ​സ്ഥ​രാ​കു​മ്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ഭാ​ഷ മാ​റും. പേ​ഴ്സ​ണ​ൽ ബൗ​ണ്ട​റി​ക​ളു​ടെ കാ​ര്യ​മാ​ണി​ത്. ആ ​സ്പേ​സി​ൽ അ​സ്വ​സ്ഥ​ത തോ​ന്നി​യ​പ്പോ​ൾ ഞാ​ൻ കൈ​ക​ൾ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചു. ഉ​ട​ൻ ത​ന്നെ ആ​ളു​ക​ൾ 'ഓ ​പെ​ട്ടെ​ന്ന് ബോ​ധം വ​ന്നു, മ​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്' എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ക​മ​ന്‍റ് ചെ​യ്യാ​ൻ തു​ട​ങ്ങി. ആ ​ക​മ​ന്‍റു​ക​ളൊ​ക്കെ ഞാ​ൻ ക​ണ്ടു. എ​നി​ക്ക് ആ ​ഡ്ര​സ് ഇ​ടു​ന്ന​തി​ൽ യാ​തൊ​രു അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല, പ​ക്ഷേ നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ അ​തി​ൽ എ​ന്താ​ണ് തി​ര​യു​ന്ന​ത് എ​ന്ന് എ​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു.

സം​സ്കാ​രം എ​ന്ന​ത് വ​സ്ത്ര​ത്തി​ന്‍റെ നീ​ള​ത്തി​ലോ ക​ഴു​ത്തി​ന്‍റെ ആ​ഴ​ത്തി​ലോ ആ​ണോ ഇ​രി​ക്കു​ന്ന​ത്? അ​ല്ല, ഒ​രാ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​തി​ലാ​ണ് സം​സ്കാ​രം. സം​സ്കാ​ര​ത്തി​ന് ചേ​രു​ന്ന ക​മ​ന്‍റു​ക​ളാ​ണോ ഇ​വ​ർ ഇ​ടു​ന്ന​ത്?

ഒ​രു സ്ത്രീ ​എ​പ്പോ​ഴും അ​വ​ളു​ടെ ശ​രീ​ര​ത്തെ​പ്പ​റ്റി ബോ​ധ​വ​തി​യാ​യി​രി​ക്ക​ണം, കാ​ണു​ന്ന​വ​ർ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യും, അ​വ​ർ​ക്ക് പ​റ​യാം പ​ക്ഷേ, ശ്ര​ദ്ധി​ക്കേ​ണ്ട​ത് ന​മ്മ​ളാ​ണ്. ഇ​വ​ർ ശ​രി​ക്കും എ​ന്നെ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ലോ എ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു​പോ​കാ​റു​ണ്ട്. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ സ്നേ​ഹം കാ​ണി​ക്കു​ന്ന​ത് കാ​ണാ​ൻ എ​നി​ക്ക് ഒ​ത്തി​രി ഇ​ഷ്ട​മാ​ണ്, അ​വ​ർ വ​ള​രെ ദ​യ​യു​ള്ള​വ​രാ​ണ്. അ​വ​ർ എ​ന്‍റെ അ​മ്മ​യെ​പ്പോ​ലെ​യാ​ണ് എ​ന്ന് എ​നി​ക്കു തോ​ന്നാ​റു​ണ്ട്. അ​താ​യ​ത് സ്നേ​ഹ​മൊ​ക്കെ​യാ​ണ്... പ​ക്ഷേ ര​ണ്ടെ​ണ്ണം ത​ന്നു​ക​ഴി​ഞ്ഞി​ട്ടേ സ്നേ​ഹം കാ​ണി​ക്കൂ.

ആ​ദ്യ​ത്തെ 24 മ​ണി​ക്കൂ​ർ ഞാ​ൻ അ​ത് വെ​റു​മൊ​രു ത​മാ​ശ​യാ​യി എ​ടു​ത്ത് ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​തി​നെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ തു​ട​ങ്ങു​ന്ന​ത്. ജ​ന​ങ്ങ​ൾ പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു. 2026-ലും ​ഇ​ന്റ​ർ​നെ​റ്റി​ൽ ഇ​തി​നെ​ക്കു​റി​ച്ചാ​ണോ ച​ർ​ച്ച? എ​ന്താ​യാ​ലും ഇ​ത് ന​ട​ന്ന​ത് പ​ഴ​വ​ങ്ങാ​ടി​യി​ൽ ആ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​ഞ്ഞി​ല്ല.

അ​റി​ഞ്ഞെ​ങ്കി​ൽ പ്ര​ശ്നം ഗു​രു​ത​ര​മാ​യേ​നെ. ആ​ളു​ക​ൾ പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു, വ​ലി​യ വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു, ക​മ​ന്‍റു​ക​ൾ എ​ഴു​തി​ക്കൂ​ട്ടു​ന്നു! ശ​രി​ക്കും ആ​ലോ​ചി​ച്ചു നോ​ക്കൂ, ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട എ​ത്ര​യോ ഗൗ​ര​വ​മേ​റി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്! രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും ജി.​ഡി.​പി നി​ര​ക്കു​ക​ളെ​യും കു​റി​ച്ച് ന​മ്മ​ൾ സം​സാ​രി​ക്കേ​ണ്ട​ത​ല്ലേ? അ​തി​നെ​ക്കു​റി​ച്ച് ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും കാ​ര്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടോ? തെ​രു​വു​ക​ളി​ലും വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ളി​ലും സ്വ​ന്തം മ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന, ആ​രു​മി​ല്ലാ​തെ പോ​കു​ന്ന എ​ത്ര​യോ വ​യ​സ്സാ​യ മാ​താ​പി​താ​ക്ക​ളു​ണ്ട് ന​മ്മു​ടെ നാ​ട്ടി​ൽ! അ​വ​രു​ടെ ക​ണ്ണീ​രി​നെ​യും ദു​രി​ത​ങ്ങ​ളെ​യും കു​റി​ച്ച് ന​മ്മ​ൾ​ക്ക് സം​സാ​രി​ച്ചു​കൂ​ടെ?

അ​തു​പോ​ലെ കു​ട്ടി​ക​ൾ​ക്കെ​തി​രെ ദി​നം​പ്ര​തി ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​യും ക്രൂ​ര​ത​ക​ളെ​യും കു​റി​ച്ച് ന​മു​ക്ക് ച​ർ​ച്ച ചെ​യ്തൂ​ടെ? അ​വ​ർ​ക്ക് ന​ൽ​കേ​ണ്ട സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട വ​ലി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കാ​ൻ എ​ത്ര​യോ കാ​ര്യ​ങ്ങ​ളു​ണ്ട്!

എ​ന്നാ​ൽ അ​ത്ത​രം കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ്ണ​മാ​യി ത​ഴ​ഞ്ഞു​കൊ​ണ്ട്, ഒ​രു സ്ത്രീ ​ഏ​ത് വ​സ്ത്രം ധ​രി​ച്ചു, അ​വ​ളു​ടെ വ​സ്ത്ര​ത്തി​ന്റെ ക​ഴു​ത്തി​ന്റെ ആ​ഴ​മെ​ത്ര​യാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് ആ​ളു​ക​ൾ സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്.

അ​ത്ര​യും അ​നാ​വ​ശ്യ​മാ​യ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും വി​ല​യി​രു​ത്താ​നു​മാ​ണ് ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് താ​ല്പ​ര്യം. ഒ​രു സ്ത്രീ​യു​ടെ ക്ലീ​വേ​ജ് ആ​ണോ ഈ ​രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം? സ​മൂ​ഹ​ത്തി​ന്‍റെ ഈ ​മു​ൻ​ഗ​ണ​ന​ക​ൾ കാ​ണു​മ്പോ​ൾ ശ​രി​ക്കും ക​ഷ്ടം തോ​ന്നും."

News

പ​രി​ക്കേ​റ്റ കാ​ലു​മാ​യി മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് മ​ഞ്ജു വാ​ര്യ​ർ

പ​രി​ക്കേ​റ്റ കാ​ലു​മാ​യി മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് മ​ഞ്ജു വാ​ര്യ​ർ. ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് പ​ല​രും ആ​ഘോ​ഷി​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്ന ഒ​രു വി​ജ​യ​മാ​ണെ​ന്ന് കു​റി​ച്ചാ​ണ് മ​ല ക​യ​റി​യ അ​നു​ഭ​വം താ​രം പ​റ​ഞ്ഞ​ത്.

ബൈ​ക്ക് റൈ​ഡി​നി​ടെ കാ​ലി​ന്‍റെ മു​ട്ടി​നേ​റ്റ പ​രി​ക്കി​ൽ നി​ന്നും മു​ക്ത​യാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​റ്റൂ​ർ മ​ല ക​യ​റാ​ൻ പോ​യ​തെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു.

ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് പ​ല​രും ആ​ഘോ​ഷി​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്ന ഒ​രു വി​ജ​യ​മാ​ണ്. ഒ​രു ചെ​റി​യ ബൈ​ക്കിം​ഗ് അ​പ​ക​ട​ത്തി​ൽ കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റി​രു​ന്ന​ത് ഉ​ണ​ങ്ങി​വ​രു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ട് മ​നോ​ഹ​ര​മാ​യ മ​ല​യാ​റ്റൂ​ർ മ​ല ക​യ​റ്റം തു​ട​ങ്ങു​മ്പോ​ൾ എ​നി​ക്കൊ​രു ചെ​റി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

News

സൂ​ര്യ​യ്ക്ക് വി​ല്ല​നാ​യി ന​സ്‌​ലി​ൻ, നാ​യി​ക​യാ​യി ന​സ്രി​യ; ജീ​ത്തു മാ​ധ​വ​ന്‍റെ സീ​ൻ ടീ​സ​ർ

ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്ത്. ‘സീ​ൻ’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

ഴ​ഗ​രം സ്റ്റു​ഡി​യോ​സ് ബാ​ന​റി​ൽ ന​ടി ജ്യോ​തി​ക ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2026 ന​വം​ബ​ർ ആ​റി​ന് ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സൂ​ര്യ​യ്ക്ക് പു​റ​മേ മ​ല​യാ​ളി താ​രം ന​സ്‌​ല​നും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ന​സ്രി​യ ന​സിം. 

News

ര​വീ​ന്ദ്ര പു​ര​സ്‌​കാ​രം സു​ജാ​ത മോ​ഹ​ന്

ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍ മ്യൂ​സി​ക്ക​ല്‍ ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ 2026ലെ ​ര​വീ​ന്ദ്ര പു​ര​സ്‌​കാ​ര​ത്തി​ന് പി​ന്ന​ണി ഗാ​യി​ക സു​ജാ​ത മോ​ഹ​ന്‍ അ​ര്‍​ഹ​യാ​യി.

ന​വം​ബ​ര്‍ 14ന് ​തൃ​ശൂ​ര്‍ പ​ഴു​വി​ല്‍ അ​സീ​സി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന ര​വീ​ന്ദ്ര സം​ഗീ​ത​സ​ന്ധ്യ​യി​ൽ പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ക്കും. 50,001 രൂ​പ​യാ​ണു പു​ര​സ്‌​കാ​രം.

21-ാമ​ത് ര​വീ​ന്ദ്ര സം​ഗീ​തോ​ത്സ​വം ന​വം​ബ​ര്‍ ഒ​ന്പ​തി​ന് എ​റ​ണാ​കു​ളം പാ​ടി​വ​ട്ടം അ​സീ​സി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ അ​ര​ങ്ങേ​റും. 13 മ​ണി​ക്കൂ​ര്‍ അ​ഖ​ണ്ഡ സം​ഗീ​താ​ര്‍​ച്ച​ന​യി​ല്‍ മ​ല​യാ​ള​ത്തി​ലെ പി​ന്ന​ണി ഗാ​യ​ക​രും യു​വ​ത​ല​മു​റ​യി​ലെ പ്ര​തി​ഭ​ക​ളും ര​വീ​ന്ദ്ര​സം​ഗീ​തം ആ​ല​പി​ക്കു​മെ​ന്നു ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​റു​ടെ പ​ത്‌​നി ശോ​ഭ​ന ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

News

നാ​ടോ​ടി ഗാ​യ​ക​ൻ റി​ങ്കു ര​ജ്‌വാ​ഡ അ​ന്ത​രി​ച്ചു

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഥു​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​സി​​​​യ നാ​​​​ടോ​​​​ടി ക​​​​ലാ​​​​കാ​​​​ര​​​​ൻ റി​​​​ങ്കു ര​​​​ജ്‌വാ​​​​ഡയ്ക്ക് (31)​​​​ ദാ​​​​രു​​​​ണാ​​​​ന്ത്യം.

ചൊ​​​വ്വാ​​​ഴ്ച ബ​​​​ൽ​​​​ദേ​​​​വ​​​​യി​​​​ലെ ക​​​​ൻ​​​​ജൗ​​​​ളി ഘ​​​​ട്ട് നോ​​​​ർ​​​​ത്ത് ബൈ​​​​പാ​​​​സി​​​​ൽ റി​​​​ങ്കു സ​​​​ഞ്ച​​​​രി​​​​ച്ച മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ കാ​​​​ർ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് റി​​​​ങ്കു ഹെ​​​​ൽ​​​​മ​​​​റ്റ് ധ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും ത​​​ല​​​യി​​​ലെ അ​​​​മി​​​​ത ര​​​​ക്ത​​​​സ്രാ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​മെ​​​​ന്നും പൊലിസ് പ​​​​റ​​​​ഞ്ഞു.

News

ഈഫൽ ഗോപുരത്തിൽ വനിതകളെ വിലക്കിയ സംഭവം; ബിഎപിഎസിനെതിരേ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

പാ​രി​സി​ലെ ഈ​ഫ​ൽ ഗോ​പു​ര സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ വ​നി​താജീ​വ​ന​ക്കാ​രെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്നു മാ​റ്റി​നി​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥക്കെതിരേ (ബിഎപിഎസ്) അതിരൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗാ​യി​ക ചി​ന്മ​യി ശ്രീ​പാ​ദ. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ലൂ​ടെ​യാ​ണു താ​രം പ്ര​തി​ക​രിച്ചത്.

ബിഎപിഎസ് സം​ഘം ഈ​ഫ​ൽ ഗോ​പു​രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വ​നി​താ ജീ​വ​ന​ക്കാ​രോ​ടു ജോ​ലി​സ്ഥ​ല​ത്തു​നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത പ​ങ്കുവ​ച്ചു​കൊ​ണ്ടാ​ണ് ചി​ന്മ​യി ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​ത്. "ബിഎപിഎസ് പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ എ​ന്തി​നാ​ണു മാ​റി​നി​ൽ​ക്കു​ന്ന​ത്, സ്ത്രീ​ക​ൾ അ​വ​രെ അ​ശു​ദ്ധ​മാ​ക്കു​മോ?' ചി​ന്മ​യി കു​റി​ച്ചു.

സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ വ​നി​താജീ​വ​ന​ക്കാ​ർ​ക്കു പ​ക​രം പു​രു​ഷന്മാരെ നി​യോ​ഗി​ച്ചു​വെ​ന്നും ഇ​തു ത​ങ്ങ​ൾ​ക്ക് അ​പ​മാ​ന​ക​ര​മാ​യി തോ​ന്നി​യെ​ന്നും ആ​രോ​പി​ച്ച് ഈ​ഫ​ൽ ഗോ​പു​ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ർ​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ർക്കെങ്കിലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി ബിഎപിഎസ് പി​ന്നീ​ടു പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കിയിരുന്നു.

News

'സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ'; ലോക സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രം

ഹോളിവുഡ് സൂപ്പർതാരം ടോം ​ഹോ​ള​ണ്ട് നാ​യ​ക​നാ​യ ഏ​റ്റ​വും പു​തി​യ മാ​ർ​വ​ൽ ചി​ത്രം 'സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ' ലോ​ക സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മെ​ന്ന ച​രി​ത്രനേ​ട്ടം സ്വ​ന്ത​മാ​ക്കി. ജെ​യിം​സ് കാ​മ​റൂ​ണിന്‍റെ 'അ​വ​താ​ർ: ദി ​വേ ഓ​ഫ് വാ​ട്ട​റി​നെ' മ​റി​ക​ട​ന്നാ​ണു ചി​ത്രം ​അ​പൂ​ർ​വ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

ഡെ​സ്റ്റി​ൻ ഡാ​നി​യ​ൽ ക്രെ​റ്റ​ൺ സം​വി​ധാ​നം ചെ​യ്ത ​'സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ' ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽനി​ന്ന് ഇ​തു​വ​രെ 2.4 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി​യി​ട്ടു​ണ്ട്. ക​ള​ക്ഷ​ൻ റെ​ക്കോ​ർ​ഡു​ക​ളി​ൽ 2.9 ബി​ല്യ​ൺ ഡോ​ള​റു​മാ​യി ജെ​യിം​സ് കാ​മ​റൂ​ണി​ന്‍റെ 'അ​വ​താ​ർ' ഒ​ന്നും, 2.8 ബി​ല്യ​ൺ ഡോ​ള​റു​മാ​യി 'അ​വ​ഞ്ചേ​ഴ്സ്: എ​ൻ​ഡ്ഗെ​യിം' ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു.

ഇന്ത്യയിലും ചിത്രം പ്രദർശനം തുടരുകയാണ്. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന റിക്കാർഡും 'സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ' കരസ്ഥമാക്കി.

News

'ഞാനൊരു ഫാൻ ഗേൾ'; ചി​ര​ഞ്ജീ​വിയുടെ സെ​റ്റി​ൽ തൃഷയെ കണ്ട അനുഭവം പങ്കുവച്ച് അഷിക

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് അ​ഡ്വ​ഞ്ച​ർ ഫാ​ന്‍റ​സി ചി​ത്രം 'വി​ശ്വം​ഭ​ര​'യു​ടെ സെ​റ്റി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ​യെ ക​ണ്ടു​മു​ട്ടി​യ അ​നു​ഭ​വം പ​ങ്കു​വച്ചു ന​ടി അഷിക രം​ഗ​നാ​ഥ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ തൃ​ഷ​യെ നേ​രി​ട്ടു ക​ണ്ട​പ്പോ​ൾ ത​നി​ക്ക് ഒ​രു ഫാ​ൻ ഗേ​ൾ നി​മി​ഷ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു താരം വെ​ളി​പ്പെ​ടു​ത്തി.

തൃ​ഷ​യു​ടെ സൗ​ന്ദ​ര്യ​വും വ്യ​ക്തി​ത്വ​വും ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് അഷിക പ​റ​ഞ്ഞു. വ​ള​രെ കു​റ​ച്ചു സ​മ​യം മാ​ത്ര​മേ സം​സാ​രി​ക്കാ​ൻ സാ​ധി​ച്ചു​ള്ളു​വെ​ങ്കി​ലും തൃ​ഷ​യെ ക​ണ്ട​പ്പോ​ൾ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ടു​പോ​യെ​ന്നും അ​തു മ​നസിന് ഏ​റെ സ​ന്തോ​ഷം ന​ൽ​കി​യ നി​മി​ഷ​മാ​യി​രു​ന്നു​വെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തു മി​കച്ച അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തിന്‍റെ സി​നി​മ​ക​ളും നൃ​ത്ത​രം​ഗ​ങ്ങ​ളും ക​ണ്ടാ​ണു താ​ൻ വ​ള​ർ​ന്ന​തെ​ന്നും അഷിക കൂ​ട്ടി​ച്ചേ​ർ​ത്തു. ചി​ര​ഞ്ജീ​വി​യു​ടെ ലൊ​ക്കേ​ഷ​നി​ലെ അ​നു​ഭ​വ​ക​ഥ​ക​ൾ കേ​ൾ​ക്കു​ന്ന​ത് ഏ​തൊ​രു അ​ഭി​നേ​താ​വി​നും പ്ര​ചോ​ദ​ന​മാ​ണെ​ന്നും താരം പറഞ്ഞു.

News

മ​ല​യാ​ള​ത്തി​ലെ ക​ഥ​യ​ല്ല ഹി​ന്ദി​യി​ൽ; ദൃ​ശ്യം 3 ട്രെ​യി​ല​ർ

‘ദൃ​ശ്യം’ ഹി​ന്ദി പ​തി​പ്പ് ആ​യ ദൃ​ശ്യം 3: ദ് ​ക​ണ്‍​ക്ലൂ​ഷ​ൻ സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടു​ന്ന സി​നി​മ​യാ​കും ‘ദൃ​ശ്യം 3’ എ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. ‘ദൃ​ശ്യം 3’ മ​ല​യാ​ളം പ​തി​പ്പി​ന്‍റെ അ​തേ ക​ഥ​യ​ല്ല ഹി​ന്ദി​യി​ൽ.

അ​ഭി​ഷേ​ക് പ​ഥ​ക് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ആ​മി​ൽ കീ​യ​ൻ ഖാ​ൻ, അ​ഭി​ഷേ​ക് പ​ഥ​ക്, പ​ർ​വീ​സ് ഷെ​യ്ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സു​ധീ​ർ കു​മാ​ർ ചൗ​ധ​രി​യാ​ണ് ഛായാ​ഗ്ര​ഹ​ണം. ര​വി ബ​സ്രൂ​ർ, റോ​ച​ക് കോ​ഹ്ലി, ക​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​ഗീ​തം. ഇ​ത് വി​ജ​യ് സ​ൽ​ഗോ​ങ്ക​റു​ടെ (ഹി​ന്ദി​യി​ലെ ജോ​ർ​ജു​കു​ട്ടി) അ​വ​സാ​ന ക​ഥ​യാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ ത​ങ്ങ​ളു​ടെ പോ​സ്റ്റ​റു​ക​ളി​ലും മ​റ്റും സൂ​ചി​പ്പി​ക്കു​ന്ന​തും.

News

ല​സ്റ്റ് സ്റ്റോ​റീ​സ് 3 മൂ​ന്നാം ഭാ​ഗം വ​രു​ന്നു; ട്രെ​യി​ല​ർ

നെ​റ്റ്ഫ്ലി​ക്സ് ആ​ന്തോ​ള​ജി ‘ല​സ്റ്റ് സ്റ്റോ​റീ​സ് 3’ ട്രെ​യി​ല​ർ എ​ത്തി. കാ​ലി​ക പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ൾ കൊ​ണ്ടും വേ​റി​ട്ട അ​വ​ത​ര​ണ​ശൈ​ലി​കൊ​ണ്ടും ശ്ര​ദ്ധ​നേ​ടി​യ ആ​ന്തോ​ള​ജി​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. 

വി​ക്ര​മാ​ദി​ത്യ മോ​ട്‌​വാ​നെ, കി​ര​ൺ റാ​വു, ശ​കു​ൻ ബ​ത്ര, വി​ശാ​ൽ ഭ​ര​ദ്വാ​ജ് എ​ന്നി​വ​രാ​ണ് മൂ​ന്നാം ഭാ​ഗ​ത്തി​ൽ ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​വും ചി​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ധി​ക ആ​പ്‌​തേ, കൊ​ങ്ക​ണ സെ​ൻ ശ​ർ​മ്മ, അ​ദി​തി റാ​വു ഹൈ​ദ​രി, രാ​ധി​കാ മ​ദ​ൻ, സ​ന ത​മ്പി, വി​ജ​യ് വ​ർ​മ്മ, അ​ഭി​ഷേ​ക് ബാ​ന​ർ​ജി, സി​ദ്ധാ​ർ​ത്ഥ്, അ​ലി ഫ​സ​ൽ , അ​ലി ഫ​സ​ൽ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്.

News

80ക​ളി​ലേ​ക്ക് ദി​ലീ​പി​നെ കൊ​ണ്ടു​പോ​യി കാ​വ്യ മാ​ധ​വ​ൻ; വി​ന്‍റേ​ജ് ലു​ക്കി​ല്‍ സ്റ്റൈ​ലി​ഷ് ആ​യി താ​ര​ദ​മ്പ​തി​ക​ൾ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന 80സ് ​റെ​ട്രോ ട്രെ​ൻ​ഡി​നൊ​പ്പ​മാ​ണ് അ​ധി​കം​പേ​രും. താ​ര​ങ്ങ​ളും ഇ​തി​ൽ പി​ന്നോ​ട്ട​ല്ല. ന​ടി കാ​വ്യ മാ​ധ​വ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

‘‘80-ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ന്നു...’’ എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ല്‍​കി​യാ​ണ് കാ​വ്യ മാ​ധ​വ​ന്‍ ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. 

പ​ഴ​യ​കാ​ല ഫാ​ഷ​ൻ വീ​ണ്ടും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ ക​ത്തു​ക​യാ​ണ്. പ​ഴ​യ ഫോ​ട്ടോ ആ​ൽ​ബ​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടി​ട്ടു​ള്ള ആ​ന​ലോ​ഗ് കാ​മ​റ ഫ്രെ​യി​മു​ക​ൾ, വാം ​ക​ള​ർ ടോ​ണു​ക​ൾ, പ​ഴ​യ ഹെ​യ​ർ​സ്റ്റൈ​ലു​ക​ൾ, ബെ​ൽ​ബോ​ട്ടം പാ​ന്‍റു​ക​ൾ, പ്രി​ന്‍റ​ഡ് ഷ​ർ​ട്ടു​ക​ൾ, ക്ലാ​സി​ക് സാ​രി​ക​ൾ തു​ട​ങ്ങി​യ നൊ​സ്റ്റാ​ൾ​ജി​യ ഫീ​ൽ ആ​ണ് ഇ​ത് ആ​ളു​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്.

ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള ഫോ​ട്ടോ ChatGPT-യി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത് കൃ​ത്യ​മാ​യ ഒ​രു ‘പ്രോം​പ്റ്റ്’ ന​ൽ​കി​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.

News

മോ​ഹ​ൻ​ലാ​ൽ–​ജൂ​ഡ് ആ​ന്ത​ണി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​ഷി​ഖ് ഉ​സ്മാ​ൻ

മോ​ഹ​ൻ​ലാ​ലും ജൂ​ഡ് ആ​ന്ത​ണി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യി ആ​ഷി​ഖ് ഉ​സ്മാ​ൻ. മോ​ഹ​ൻ​ലാ​ലി​ന്‍റെ 370ാം ചി​ത്ര​മാ​യാ​കും ഇ​ത് ഒ​രു​ങ്ങു​ക. അ​ടു​ത്ത വ​ർ​ഷം ചി​ത്രീ​ക​രം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യു​ടെ മ​റ്റ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​മാ​യ ‘അ​തി​മ​നോ​ഹ​രം’ നി​ർ​മി​ക്കു​ന്ന​തും ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ്. നി​ല​വി​ൽ മോ​ഹ​ൻ​ലാ​ൽ ഇ​പ്പോ​ൾ ‘ഓ​പ്പ​റേ​ഷ​ൻ ഗം​ഗ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. വി​ഷ്ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജോ​ർ​ജി​യ​യി​ലാ​ണ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്.

‘ഓ​പ്പ​റേ​ഷ​ൻ ഗം​ഗ’​യ്ക്കൊ​പ്പം അ​നൂ​പ് സ​ത്യ​ൻ ചി​ത്ര​ത്തി​ന്‍റെ​യും ഷൂ​ട്ടിംഗ് തു​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​നു​ശേ​ഷം പ്രി​യ​ദ​ർ​ശ​ന്‍റെ​യും ദി​ലീ​ഷ് പോ​ത്ത​ന്‍റെ​യും സി​നി​മ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. ഈ ​ര​ണ്ട് പ്രോ​ജ്ക​ടു​ക​ൾ ക​ഴി​ഞ്ഞാ​ൽ ജൂ​ഡ് ചി​ത്ര​ത്തി​ലേ​ക്കു ക​ട​ക്കും.

News

എ​മ്പു​രാ​നെ വെ​ട്ടി വീ​ഴ്ത്തി ബെ​ത്‌​ല​ഹേം; ഇ​നി മ​റി​ക​ട​ക്കാ​നു​ള്ള​ത് ലോ​ക​യെ

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ണം​വാ​രി​യ ചി​ത്ര​മാ​യി മാ​റി നി​വി​ൻ പോ​ളി​യു​ടെ ബെ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റ്. ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്
ആ​ഗോ​ള​ത​ല​ത്തി​ൽ 270 കോ​ടി​യാ​ണ് ഇ​തു​വ​രെ​യു​ള്ള ക​ല​ക്‌​ഷ​ൻ.

ബി​കെ​യു ഹി​റ്റാ​യ​തോ​ടെ മോ​ഹ​ൻ​ലാ​ൽ–​പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ എ​മ്പു​രാ​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്.

268 കോ​ടി ആ​യി​രു​ന്നു എ​മ്പു​രാ​ന്‍റെ ആ​ജീ​വ​നാ​ന്ത ആ​ഗോ​ള ഗ്രോ​സ്. വെ​റും 18 ദി​വ​സം കൊ​ണ്ടാ​ണ് ബെ​ത്‍​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഈ ​നേ​ട്ടം വൈ​ക​രി​ച്ച​ത്. 304 കോ​ടി​യു​മാ​യി ലോ​ക​യാ​ണ് മ​ല​യാ​ള​ത്തി​ലെ പ​ണം​വാ​രി​യ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.

തു​ട​രും സി​നി​മ കേ​ര​ള​ത്തി​ൽ നി​ന്നും ക​ല​ക്ട് ചെ​യ്ത തു​ക​യെ മ​റി ക​ട​ന്ന് കേ​ര​ള ബോ​ക്സ് ഓ​ഫി​സി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബെ​ത്‌​ല​ഹേം. 

പ്രേ​മ​ലു​വി​ന് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യും ഭാ​വ​ന സ്റ്റു​ഡി​യോ​സും വീ​ണ്ടും ഒ​ന്നി​ച്ച ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഇ​ൻ​ഡ​സ്ട്രി ഹി​റ്റ് ആ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ബോ​ക്സ്ഓ​ഫി​സ് ക​ല​ക്‌​ഷ​ന്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

News

മ​ണി​പ്പു​രി സം​ഗീ​ത​ജ്ഞ​നെ മ​ർ​ദി​ച്ചു​കൊ​ന്ന സം​ഭ​വം: എ​ട്ടു​പേ​ർ പി​ടി​യി​ൽ

ഡ​ൽ​ഹി​യി​ൽ പ്ര​മു​ഖ മ​ണി​പ്പു​രി സം​ഗീ​ത​ജ്ഞ​ൻ ചോംഗ്താം വി​ക്രം​സിം​ഗി​നെ (54) ഒ​രു സം​ഘ​മാ​ളു​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​ൾ​പ്പ​ടെ എ​ട്ടു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി​യും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​വും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ​ക്കു പ്ര​തി​കാ​രം വേ​ണ്ടെ​ന്നും പ​ക​ര​മാ​യി കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ഡ​ൽ​ഹി മ​ണി​പ്പു​ർ ഭ​വ​നി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ക്രം സിം​ഗി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു.

വം​ശീ​യ അ​ധി​ക്ഷേ​പ​വും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ നേ​രി​ടു​ന്ന വി​വേ​ച​ന​വു​മാ​ണ് ഈ ​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫോ​റം ആ​രോ​പി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ളും ‘ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​ർ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മെ​ഴു​കു​തി​രി മാ​ർ​ച്ച് ന​ട​ത്തി.

സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പൊ​ലി​സി​നെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഡ​ൽ​ഹി​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ ഈ ​കൊ​ല​പാ​ത​കം വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. അ​വ​ർ​ക്കെ​തി​രേ വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​മാ​യി മാ​റി​യെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സാ​ധാ​ര​ണ പൗ​ര​ന്മാ​ർ നി​സ​ഹാ​യ​രാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് എ​എ​പി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ആ​രോ​പി​ച്ചു. ഈ ​കൊ​ല​പാ​ത​കം ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യും പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, ഇ​ത്ര​യും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ രാ​ഷ്‌​ട്രീ​യം ക​ളി​ക്ക​രു​തെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ അ​തി​വേ​ഗം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു വ്യ​ക്ത​മാ​ക്കി.

News

ഉ​ദ​യ​നി​ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ തൃ​ഷ​യെ പി​ന്തു​ണ​ച്ച് ക​ങ്ക​ണ റ​ണാ​വ​ത്ത്

വി​ജ​യം കൈ​വ​രി​ച്ച​വ​രും ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ സ്ത്രീ​ക​ളെ ത​ള​ർ​ത്താ​ൻ അ​വ​രു​ടെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തു​ന്ന​ത് പ​ഴ​യൊ​രു ത​ന്ത്ര​മാ​ണെ​ന്ന് ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്.

ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ഷ കൃ​ഷ്ണ​നെ​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ​യും ചു​റ്റി​പ്പ​റ്റി ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം. കു​ല്ലു​വി​ൽ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

"ത​മി​ഴ്‌​നാ​ട്ടി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്, പ്ര​ശ​സ്ത​യാ​യ ഒ​രു ന​ടി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടു. ഒ​രു ബ​ന്ധ​ത്തി​ൽ ഇ​രു​ഭാ​ഗ​ത്തു​ള്ള​വ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും സ്വ​ഭാ​വ​ഹ​ത്യ​യ്ക്കും ഇ​ര​യാ​കു​ന്ന​ത് എ​പ്പോ​ഴും സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ്," ക​ങ്ക​ണ പ​റ​ഞ്ഞു.

ഇ​ത് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ബ​ഹു​മാ​നം ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് ന​മ്മ​ൾ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ടി തൃ​ഷ​യ്ക്കെ​തി​രെ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

News

'റോ​ൾ കാ​മ​റ, ആ​ക്ഷ​ൻ': വി​ജ​യ്‌യെ​യെ പ​രി​ഹ​സി​ച്ച് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ഡി​എം​കെ നേ​താ​വും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ.

സ​ഭ​യി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ത​യ്യാ​റെ​ടു​പ്പു​ക​ളൊ​ന്നു​മി​ല്ലാ​തെ എ​ത്തി​യ വി​ജ​യ്, "റോ​ൾ കാ​മ​റ, ആ​ക്ഷ​ൻ" മോ​ഡി​ൽ സി​നി​മാ ഡ​യ​ലോ​ഗു​ക​ൾ പ​റ​യു​ക​യാ​ണെ​ന്ന് ഉ​ദ​യ​നി​ധി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'എ​ക്‌​സി​ൽ' കു​റി​ച്ചു.

ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളു​ടെ പ്രി​ന്‍റൗ​ട്ടു​ക​ൾ എ​ടു​ത്തു കൊ​ണ്ടു​വ​ന്ന് വാ​യി​ക്കാ​ൻ എ​ന്തി​നാ​ണ് മൂ​ന്ന് ദി​വ​സ​മ​ടു​ത്ത​തെ​ന്ന് ഉ​ദ​യ​നി​ധി ചോ​ദി​ച്ചു. ഉ​ത്ത​ര​മി​ല്ലാ​ത്ത മ​റു​പ​ടി​ക​ളും, പ​ഴി​ചാ​ര​ലും, വി​ഷ​യം തി​രി​ച്ചു​വി​ട​ലു​മാ​ണ് സ​ഭ​യി​ൽ ക​ണ്ട​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ളെ ഭ​യ​ന്ന് ഒ​ളി​ച്ചോ​ടാ​തെ അ​ടു​ത്ത ത​വ​ണ​യെ​ങ്കി​ലും കൃ​ത്യ​മാ​യി പ​ഠി​ച്ച് സ​ഭ​യി​ലെ​ത്താ​ൻ അ​ദ്ദേ​ഹം വി​ജ​യി​യെ പ​രി​ഹ​സി​ച്ചു.

മു​ൻ ഡി​എം​കെ ഭ​ര​ണ​കാ​ല​ത്ത് പാ​ർ​ട്ടി ഫ​ണ്ടി​ന്‍റെ പേ​രി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ക്ക​വേ, വി​ജ​യ് ആ​രോ​പി​ച്ചി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ, മു​ൻ മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ഇ​ഡി രേ​ഖ​ക​ളി​ൽ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ജ​യ് ഡി​എം​കെ​യെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യി​യു​ടെ പ്ര​സം​ഗം വെ​റും സി​നി​മാ​റ്റി​ക് നാ​ട​ക​മാ​ണെ​ന്ന് ആ​ക്ഷേ​പി​ച്ച് ഉ​ദ​യ​നി​ധി രം​ഗ​ത്തെ​ത്തി​യ​ത്.

News

നി​ങ്ങ​ളു​ടെ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ്‌​നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് എ​ന്നെ ന​യി​ക്കു​ന്ന​ത്: ന​ന്ദി പ​റ​ഞ്ഞ് മ​മ്മൂ​ട്ടി  

ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം മ​മ്മൂ​ട്ടി. ആ​രാ​ധ​ക​രു​ടെ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ്‌​നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് ത​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തെ​ന്ന് മ​മ്മൂ​ട്ടി കു​റി​ച്ചു.

"നി​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ ജ​ന്മ​ദി​നാ​ശം​സ​ക​ളെ​ല്ലാം വാ​യി​ച്ച​റി​ഞ്ഞ് ഹൃ​ദ​യം നി​റ​ഞ്ഞു, ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി നി​ങ്ങ​ളു​ടെ ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ്‌​നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് എ​ന്നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. നി​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി', മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ൾ.

സി​നി​മ​യി​ൽ 55-ാം വ​ർ​ഷ​ത്തി​ലെ​ത്തി​നി​ൽ​ക്കു​ന്ന ​മ​മ്മൂ​ട്ടി​യു​ടെ 75-ാം പി​റ​ന്നാ​ൾ ​ആ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. നി​ര​വ​ധി പേ​രാ​ണ് മെ​ഗാ​സ്റ്റാ​റി​ന് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.

സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക- രാ​ഷ്ട്രീ​യ ലോ​ക​ത്തെ പ്ര​മു​ഖ​ർ മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ അ​റി​യി​ച്ചു.

News

വാ​മി​ഖ​യ്ക്ക് കൂ​ടി കാ​ർ ന​ൽ​ക​ണ​മാ​യി​രു​ന്നു; ഡി​സി ആ​ഘോ​ഷ​ത്തി​ൽ ന​ടി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ വി​മ​ർ​ശ​നം

ത​മി​ഴ് ചി​ത്രം ഡി​സി​യി​ൽ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു വാ​മി​ഖ​യു​ടെ ച​ന്ദ്ര എ​ന്ന ക​ഥാ​പാ​ത്രം. അ​രു​ൺ മാ​തേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ലോ​കേ​ഷ് ക​ന​ക​രാ​ജ് ആ​ണ് നാ​യ​ക​നാ​യെ​ത്തി​യ​ത്. 100 കോ​ടി​യി​ലേ​റെ ക​ല​ക്ട് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​മാ​താ​വ് സം​വി​ധാ​യ​ക​നും നാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നും കാ​റും കൈ​മാ​റി. എ​ന്നാ​ൽ ഇ​ത് വാ​മി​ഖ​യു​ടെ ആ​രാ​ധ​ക​രെ പ്ര​കോ​പി​ത​രാ​ക്കി.

സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ മാ​തേ​ശ്വ​ര​ന്‍, നാ​യ​ക​ന്‍ ലോ​കേ​ഷ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് എ​ന്നി​വ​ര്‍​ക്കാ​ണ് സ​ണ്‍ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ഉ​ട​മ ക​ലാ​നി​ധി മാ​ര​ന്‍ ബി​എം​ഡ​ബ്ല്യൂ കാ​ര്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ചി​ത്ര​ത്തെ താ​ങ്ങി നി​ര്‍​ത്തി​യ നാ​യി​ക വാ​മി​ഖ​യ്ക്ക് കാ​റൊ​ന്നും ന​ല്‍​കാ​ത്ത​തി​ല്‍ പ​ല​രും സ​ണ്‍ പി​ക്‌​ചേ​ഴ്‌​സി​നെ വി​മ​ര്‍​ശി​ക്കു​ക​യാ​ണ്.

സ്ത്രീ​യാ​യ​തു കൊ​ണ്ട് ഒ​തു​ക്കു​ക​യാ​ണോ​യെ​ന്നും ഡി​സി എ​ന്ന സി​നി​മ​യി​ല്‍ ലോ​കേ​ഷും അ​നി​രു​ദ്ധും എ​ത്ര മാ​ത്രം പ്ര​ധാ​ന​മാ​ണോ അ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യം വാ​മി​ഖ​യ്ക്കും ഉ​ണ്ടെ​ന്ന് വി​ഡി​യോ​ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​ണ്ട്. നാ​യ​ക​നും സം​വി​ധാ​യ​ക​നും കാ​ര്‍ സ​മ്മാ​നി​ക്കു​ന്ന ക്ലീ​ഷേ​യി​ല്‍ നി​ന്ന് നാ​യി​ക​യെ​യും പ​രി​ഗ​ണി​ച്ച് മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​നും ചി​ല​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

ച​ന്ദ്ര​യും ഇ​തി​ന് അ​ർ​ഹ​യാ​ണെ​ന്നാ​ണ് ന​ടി സാ​നി​യ അ​യ്യ​പ്പ​ൻ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് വേ​ണ്ടി ഓ​ടി ന​ട​ന്ന് പ്രൊ​മോ​ഷ​ന്‍ ന​ല്‍​കി​യ​വ​രി​ല്‍ ഒ​രാ​ള്‍ വാ​മി​ഖ​യാ​യി​രു​ന്നെ​ന്നും അ​വ​രെ ഒ​ഴി​വാ​ക്കി​യ​ത് മോ​ശ​മാ​യെ​ന്നും ചി​ല​ർ കു​റി​ച്ചി​ട്ടു​ണ്ട്.

News

കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടാ​കും; ടെ​ക്നീ​ഷ്യ​ന്‍റെ വി​യോ​ഗ​ത്തി​ൽ നി​വി​ൻ പോ​ളി  

ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച ടെ​ക്‌​നീ​ഷ്യ​ൻ വി​ഷ്ണു കെ.​ടി​ക്ക് അ​നു​ശോ​ച​ന​വു​മാ​യി ന​ട​ൻ നി​വി​ൻ പോ​ളി. എ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​വു​മെ​ന്ന് നി​വി​ൻ കു​റി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് ആ​ലു​വ എ​ട​യാ​റി​ലെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ അ​പ​ക​ട​ത്തി​ൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു മ​രി​ച്ച​ത്. തൃ​ശൂ​ർ കാ​ഞ്ഞാ​ണി വെ​ള്ളേം​ത​ട​ത്ത് താ​മ​സി​ക്കു​ന്ന കാ​ര​യി​ൽ തി​ല​ക​ൻ- സ​രി​ത ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് 33-കാ​ര​നാ​യ വി​ഷ്ണു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ സി​നി​മ​യ്ക്കാ​യി എ​ട​യാ​ർ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ൽ സെ​റ്റി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വി​ടെ ഷൂ​ട്ടിം​ഗ്ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് വി​ഷ്ണു​വി​ന് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ ഏ​ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി നാ​ഷി​ദ് ഫാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ​പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ന്‍റെ ​ലൊ​ക്കേ​ഷ​നി​ലാ​ണ് അ​പ​ക​ടം. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, പോ​ളി ജൂ​നി​യ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ നി​വി​ൻ പോ​ളി, ഗ്രീ​ൻ റൂം ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ബി ചാ​വ​റ, ര​ഞ്ജി​ത്ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​രം​ഭി​ച്ച​ത്.

News

കൂ​ടു​ത​ൽ കാ​ണേ​ണ്ടി വ​രും; ടി​വി​യി​ൽ പ​ര​സ്യ​ത്തി‌​ന്‍റെ സ​മ​യ​പ​രി​ധി നീ​ക്കം ചെ​യ്ത് വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം

ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ പ​രി​പാ​ടി​ക്കി​ടെ​യു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​പ​രി​ധി നീ​ക്കം​ചെ​യ്തു. ഒ​രു പ​രി​പാ​ടി​ക്കി​ടെ മ​ണി​ക്കൂ​റി​ൽ 12 മി​നി​റ്റ് മാ​ത്രം പ​ര​സ്യ​മെ​ന്ന പ‍​രി​ധി​യാ​ണ് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പി​ൻ​വ​ലി​ച്ച​ത്.

വ​രി​ക്കാ​ർ ന​ൽ​കു​ന്ന പ​ണ​ത്തി​നു മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്രം പ​ര​സ്യ​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​ത്തി​ൽ പ​രി​ധി വ​ച്ചി​രു​ന്ന​ത്.

എ​ങ്കി​ലും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ മേ​ഖ​ല​യി​ലെ ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ൾ, വ​ർ​ധി​ച്ച മ​ത്സ​രം, ഉ​പ​ഭോ​ക്തൃ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ന്യാ​യ​മാ​യ മ​ത്സ​രം സാ​ധ്യ​മാ​ക്കു​ന്ന​തി​നും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ മേ​ഖ​ല​യി​ൽ ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ധി നീ​ക്കം ചെ​യ്ത​തെ​ന്നു മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

News

എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന ഒ​രു​ത്ത​ൻ അ​ഭി​ന​യി​ച്ചൊ​രു അ​ഭി​ന​യം: ജ​യം ര​വി​യെ പ​രി​ഹ​സി​ച്ച് ആ​ർ​തി

ന​ട​ൻ ജ​യം ര​വി​യും ഗാ​യി​ക കെ​നീ​ഷ ഫ്രാ​ൻ​സി​സും ഒ​ന്നി​ച്ച് പു​ക​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​നെ​തി​രെ മു​ൻ​ഭാ​ര്യ​ആ​ർ​തി ര​വി പ​ങ്കു​വ​ച്ച കു​റി​പ്പ് ച​ർ​ച്ച​യാ​കു​ന്നു. 

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് ജ​യം ര​വി​യും കെ​നീ​ഷ​യും ഒ​രു​മി​ച്ചി​രു​ന്ന് പു​ക​വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ജ​യം ര​വി​യു​ടെ മു​ൻ​നി​ല​പാ​ടു​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ പ്ര​ക​ട​ന​ങ്ങ​ളെ​യും പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ആ​ര​തി രം​ഗ​ത്തെ​ത്തി​യ​ത്.

‘‘സൂ​ര്യ, അ​ജി​ത്ത്, വി​ക്രം, ക​മ​ൽ ഇ​വ​രേ​ക്കാ​ളൊ​ക്കെ എ​ന്റെ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന ഒ​രു​ത്ത​ൻ അ​ഭി​ന​യി​ച്ചൊ​രു അ​ഭി​ന​യ​മു​ണ്ട്, അ​തി​ന് 100 ഓ​സ്കാ​ർ അ​വാ​ർ​ഡ് വ​രെ കൊ​ടു​ക്കാം ഡാ’’ ​എ​ന്നാ​യി​രു​ന്നു ആ​ര്‍​തി പ​ങ്കു​വെ​ച്ച വാ​ക്കു​ക​ൾ.

താ​ൻ ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ഭാ​ര്യ​യും കു​ടും​ബ​വും ത​ന്നെ സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും കാ​ണി​ച്ച് മു​ൻ​പ് ജ​യം ര​വി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​ങ്ങി​പ്പൊ​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ, ന​ട​ന്‍റെ ഈ ​ക​ര​ച്ചി​ലും പ്ര​തി​ക​ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ സ​ഹ​താ​പം നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന​താ​ണ് ആ​ർ​തി​യു​ടെ പു​തി​യ കു​റി​പ്പ്.

ത​മി​ഴ​ക​ത്തെ മി​ക​ച്ച ന​ട​ന്മാ​രാ​യ ക​മ​ൽ​ഹാ​സ​ൻ, വി​ക്രം, സൂ​ര്യ, അ​ജി​ത്ത് എ​ന്നി​വ​രു​ടെ അ​ഭി​ന​യ​ത്തേ​ക്കാ​ൾ വ​ലി​യ 'നാ​ട​ക​മാ​ണ്' ജ​യം ര​വി സ്വ​ന്തം ജീ​വി​ത​ത്തി​ൽ ക​ളി​ച്ച​തെ​ന്ന് ആ​ര​തി ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന കേ​സ് നി​ല​വി​ൽ ചെ​ന്നൈ കു​ടും​ബ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ര​തി​ക്ക് പ്ര​തി​മാ​സം 3 ല​ക്ഷം രൂ​പ ഇ​ട​ക്കാ​ല ജീ​വ​നാം​ശ​മാ​യി ന​ൽ​കാ​ൻ കോ​ട​തി ജ​യം ര​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ വി​വാ​ഹ​മോ​ച​ന വി​ഷ​യ​ത്തി​ൽ ജ​യം ര​വി​യെ പി​ന്തു​ണ​ച്ചി​രു​ന്ന ആ​രാ​ധ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും പു​തി​യ വി​ഡി​യോ​യും ആ​ര​തി​യു​ടെ കു​റി​പ്പും പു​റ​ത്തു​വ​ന്ന​തോ​ടെ നി​ല​പാ​ട് മാ​റ്റി​യി​ട്ടു​ണ്ട്.

News

മ​ന്ത്രി​മാ​ർ​ക്ക് ജ​ന​റേ​റ്റ​റും ഇ​ൻ​വേ​ർ​ട്ട​റും ഉ​ള്ള​തു​കൊ​ണ്ട് ഒ​ന്നും അ​റി​യ​ണ്ട​ല്ലോ? പ​വ​ർ​ക​ട്ടി​നി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി

 സം​സ്ഥാ​ന​ത്തെ അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ടി​നി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡ​ബ്ബിം​ഗ്ആ​ർ​ട്ടി​സ്റ്റും ന​ടി​യു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ രാ​ത്രി പ​ത്തു മ​ണി​ക്കും പ​ന്ത്ര​ണ്ടു മ​ണി​ക്കും ക​റ​ന്‍റ് ക​ട്ട് ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി​മാ​ർ​ക്ക് ജ​ന​റേ​റ്റ​റും ഇ​ൻ​വേ​ർ​ട്ട​റും ഉ​ള്ള​തു​കൊ​ണ്ട് ഒ​ന്നും അ​റി​യ​ണ്ടേ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും ക​റ​ന്‍റ് ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ചും വി.​ഡി. സ​തീ​ശ​ൻ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ വി​ഡി​യോ പ​ങ്കു​വ​ച്ച് "ഇ​പ്പോ​ൾ ക​റ​ണ്ട് എ​വി​ടെ?" എ​ന്നു ചോ​ദി​ക്കു​ന്ന വി​ഡി​യോ​യും ഭാ​ഗ്യ​ല​ക്ഷ്മി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ളെ ക​ളി​യാ​ക്കി​ക്കൊ​ണ്ട് "എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും സ്നേ​ഹ​ത്തി​ന്‍റെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും ഇ​ന്ദി​രാ പ​വ​ർ​ക​ട്ട് ആ​ശം​സ​ക​ൾ" എ​ന്ന പോ​സ്റ്റ​റും അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു.

‘ഇ​രു​ട്ടി​ൽ കൊ​ളു​ത്തി​വ​ച്ച മ​ണി​വി​ള​ക്കാ​യി​രു​ന്നു’ എ​ന്ന ഗാ​ന​ത്തോ​ടൊ​പ്പം ‘മ​ന്ത്രി​മാ​ർ​ക്ക് ജ​ന​റേ​റ്റ​റും ഇ​ൻ​വെ​ർ​ട്ട​റും ഉ​ള്ള​തു​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ വി​ഷ​മ​ങ്ങ​ൾ ഒ​ന്നു​മ​റി​യേ​ണ്ട​ല്ലോ’ എ​ന്നും അ​വ​ർ കു​റി​ച്ചു.

News

ഇ​ൻ​ഡ​സ്ട്രി ഹി​റ്റി​ലേ​യ്ക്കു​ള്ള കു​തി​പ്പ് തു​ട​ർ​ന്ന് ബ​ത്‌​ല​ഹേം; ര​ണ്ടാം ട്രെ​യി​ല​റു​മാ​യി ഭാ​വ​ന സ്റ്റു​ഡി​യോ​സ്

ഇ​ൻ​ഡ​സ്ട്രി ഹി​റ്റി​ലേ​യ്ക്കു​ള്ള കു​തി​പ്പ് തു​ട​രു​ന്ന​തി​നി​ടെ പു​തി​യ ട്രെ​യി​ല​ർ പ​ങ്കു​വ​ച്ച് ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

ആ​ഗോ​ള ത​ല​ത്തി​ൽ 300 കോ​ടി​യി​ലേ​ക്ക് ഉ​ട​ൻ ഈ ​നി​വി​ൻ പോ​ളി- മ​മി​ത ചി​ത്ര​മെ​ത്തും.

ഗി​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്ത് ഭാ​വ​നാ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ചി​ത്രം ഇ​പ്പോ​ഴും തി​യേ​റ്റ​റു​ക​ളി​ൽ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വ​ൻ തി​ര​ക്കാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

News

ഈ ​സി​നി​മ മോ​ഹ​ൻ​ലാ​ൽ കാ​ണ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം: ദൃ​ശ്യം 3യെ​ക്കു​റി​ച്ച് അ​ജ​യ് ദേ​വ്‌​ഗ​ൺ  

ഹി​ന്ദി ‘ദൃ​ശ്യം 3’ മ​ല​യാ​ള​ത്തി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ​ല്ലെ​ന്ന് ന​ട​ൻ അ​ജ​യ് ദേ​വ്ഗ​ണ്‍. നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ല​യാ​ള​ത്തെ​യും ഹി​ന്ദി ദൃ​ശ്യ​ത്തെ​യും ര​ണ്ടാ​യി കാ​ണ​ണ​മെ​ന്നും അ​ജ​യ് പ​റ​ഞ്ഞു.

‘ദൃ​ശ്യം 3’ ഒ​റി​ജി​ന​ൽ ചി​ത്ര​ത്തി​ന്‍റെ ത​നി​പ്പ​ക​ർ​പ്പ​ല്ല. നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു സി​നി​മ​ക​ളും ര​ണ്ടാ​ണ്. മ​ല​യാ​ള​ത്തെ​യും ഹി​ന്ദി ദൃ​ശ്യ​ത്തെ​യും ര​ണ്ടാ​യി കാ​ണ​ണം. ഇ​ത് വേ​റെ ത​ന്നെ തി​ര​ക്ക​ഥ​യാ​ണ്.

ഈ ​സി​നി​മ ലാ​ൽ സ​ർ (മോ​ഹ​ൻ​ലാ​ൽ) കാ​ണ​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ദൃ​ശ്യ​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സി​നി​മ ക​ണ്ട് വി​ല​യി​രു​ത്ത​ണം. ലാ​ൽ സാ​റി​ന്‍റെ​അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ൽ സ​ന്തോ​ഷ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ആ​കാം​ക്ഷ​യു​ണ്ട്.

അ​വ​രു​ടെ ‘ദൃ​ശ്യം 3’ പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​ണ്. വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി എ​ന്ന​തി​ലു​പ​രി ഇ​ത് തി​ക​ച്ചും വേ​റൊ​രു ക​ഥ​യാ​ണ്. ര​ണ്ടാം ഭാ​ഗ​ത്തി​ന് ശേ​ഷം ഈ ​സി​നി​മ ഉ​ണ്ടാ​കു​മോ എ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. വെ​റു​തേ ഒ​രു തി​ര​ക്ക​ഥ​യു​ണ്ടാ​ക്കി തു​ട​ർ​ച്ച സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന സി​നി​മ​യ​ല്ല ഇ​ത്. ട്വി​സ്റ്റു​ക​ളും സ​ർ​പ്രൈ​സു​ക​ളും നി​റ​ഞ്ഞ​താ​ണ്.

ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ‘ദൃ​ശ്യം 3:ദ് ​ക​ൺ​ക്ലൂ​ഷ​ൻ’ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. അ​ഭി​ഷേ​ക് പ​ഥ​ക് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ജ​യ് ദേ​വ്ഗ​ൺ, ത​ബു, ശ്രീ​യ ശ​ര​ൺ, പ്ര​കാ​ശ് രാ​ജ്, ജ​യ്ദീ​പ് അ​ഹ്ലാ​വ​ത്ത് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

News

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്ക് വി​ല്ല​നാ​യി മ​മ്മി താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്‌​ലൂ; ര​ണ​ബാ​ലി ടീ​സ​ർ

വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ പീ​രി​യ​ഡ് ആ​ക്‌​ഷ​ൻ ചി​ത്രം ര​ണ​ബാ​ലി ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യും രോ​മാ​ഞ്ച​വും നി​റ​യ്ക്കു​ന്ന രീ​തി​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​ശ​ക്ത​വും തീ​ക്ഷ്ണ​വു​മാ​യ മേ​ക്കോ​വ​റി​ലാ​ണ് ടീ​സ​റി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ഒ​ക്ടോ​ബ​ർ 16-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം എ​ത്തും.

1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ന​ട​ന്ന യ​ഥാ​ർ​ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ സൃ​ഷ്ടി​ച്ച ഭീ​ക​ര​മാ​യ പ​ട്ടി​ണി​യും പീ​ഡ​ന​ങ്ങ​ളു​മാ​ണ് ടീ​സ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ക്കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യെ​ർ​നേ​നി​യും വൈ. ​ര​വി​ശ​ങ്ക​റും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്നു.

News

ആ ​വ​സ്ത്രം ധ​രി​ക്ക​രു​തെ​ന്ന് കൂ​ട്ടു​കാ​ർ പോ​ലും പ​റ​ഞ്ഞു, എ​ന്നി​ട്ടും എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല; ട്രോ​ൾ ചെ​യ്യ​പ്പെ​ട്ട വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി  

ധ​രി​ച്ച വ​സ്ത്ര​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ലും ട്രോ​ളു​ക​ളി​ലും പ്ര​തി​ക​രി​ച്ച് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. താ​ൻ ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന​തി​ൽ ആ​ർ​ക്കും വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ താ​രം വ​സ്ത്ര​ത്തി​ന്‍റെ നീ​ള​ത്തി​ലോ പു​റ​ത്തു​കാ​ണു​ന്ന ക്ളീ​വേ​ജി​ലോ അ​ല്ല ഒ​രാ​ളു​ടെ സം​സ്കാ​രം ഇ​രി​ക്കു​ന്ന​തെ​ന്നും തു​റ​ന്ന​ടി​ച്ചു.

ര​ഞ്ജി​നി ഹ​രി​ദാ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​ശ്വ​ര്യ​ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ൾ

"എ​നി​ക്ക് സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​തൊ​ന്നും ഒ​രു വി​ഷ​യ​മേ അ​ല്ല, ഞാ​ൻ എ​നി​ക്കെ​തി​രെ വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​ക്കാ​റി​ല്ല. എ​ങ്കി​ലും അ​ന്ന് ശ​രി​ക്കും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഞാ​ൻ വ്യ​ക്ത​മാ​യി പ​റ​യാം. ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ, ഇ​തെ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഒ​രു വി​ശ​ദീ​ക​ര​ണ​മ​ല്ല.

ഞാ​ൻ എ​ന്ത് ധ​രി​ക്കു​ന്നു, അ​ല്ലെ​ങ്കി​ൽ ഇ​പ്പോ​ൾ ധ​രി​ച്ചി​രി​ക്കു​ന്നു എ​ന്ന​തി​നൊ​ന്നും ഞാ​ൻ ഒ​രി​ക്ക​ലും ആ​ർ​ക്കും ഒ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

പ​ക്ഷേ അ​ത്ര​യും ത​മാ​ശ​യാ​യി തോ​ന്നി​യ ഒ​രു സം​ഭ​വ​മു​ണ്ട്. എ​നി​ക്ക് ത​ന്നെ തോ​ന്നി​പ്പോ​യി 'എ​ന്‍റെ ദൈ​വ​മേ, ഞാ​ൻ അ​ന്ന് എ​ന്തു ചി​ന്തി​ച്ചാ​ണ് ഈ ​ഡ്ര​സ്സ് ഇ​ട്ട​ത്' എ​ന്ന്. അ​ത് ഏ​താ​ണെ​ന്ന് ഞാ​ൻ പ​റ​യാം.

‘കു​ളി​ക്കാ​ൻ പോ​കു​മ്പോ​ൾ ധ​രി​ക്കു​ന്ന ഡ്ര​സ്സ്’ എ​ന്ന നി​ല​യി​ൽ ട്രോ​ൾ ചെ​യ്യ​പ്പെ​ട്ട വ​സ്ത്ര​ത്തെ​പ്പ​റ്റി പ​റ​യാം. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ അ​തൊ​രു റി​യ​ൽ ട്രാ​ജ​ഡി​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ എ​ന്‍റെ​യും എ​ന്‍റെ കൂ​ട്ടു​കാ​രു​ടെ​യും ഇ​ട​യി​ൽ അ​തൊ​രു വ​ലി​യ കോ​മ​ഡി-​ട്രാ​ജ​ഡി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ര​ണം, എ​വി​ടെ​യെ​ങ്കി​ലും പോ​കു​മ്പോ​ൾ എ​ന്‍റെ കൂ​ട്ടു​കാ​ർ ആ ​ബ്രാ​ൻ​ഡ് കാ​ണു​ക​യോ ആ ​നി​റ​ങ്ങ​ൾ കാ​ണു​ക​യോ ചെ​യ്താ​ൽ ഉ​ട​ൻ അ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ എ​ടു​ത്ത് എ​നി​ക്ക് അ​യ​ച്ചു​ത​രും! 'ഇ​ത് നി​ർ​ത്ത് നി​ർ​ത്ത്' എ​ന്ന് പ​റ​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​ന്ന് ആ ​മു​റി​യി​ൽ എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ഉ​ണ്ടാ​യി​രു​ന്നു, എ​ന്‍റെ മാ​നേ​ജ​ർ ഉ​ണ്ടാ​യി​രു​ന്നു, എ​ല്ലാ​വ​രും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും എ​ന്നോ​ട് പ​റ​ഞ്ഞു, 'ഐ​ശ്വ​ര്യാ, വേ​ണ്ട, ചി​ല​പ്പോ​ൾ ഇ​ത് ശ​രി​യാ​കി​ല്ല, ഇ​ത് വേ​ണ്ട' എ​ന്ന്. അ​വ​ർ എ​ല്ലാ​വ​രും എ​നി​ക്ക് വ്യ​ക്ത​മാ​യി മു​ന്ന​റി​യി​പ്പ് ത​ന്ന​താ​ണ്.

എ​ന്‍റെ മു​ന്നി​ൽ വേ​റെ വ​സ്ത്ര​ങ്ങ​ളു​ടെ ഓ​പ്ഷ​നു​ക​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ട​ല്ല, ആ​വ​ശ്യ​ത്തി​ന് ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ഞാ​ൻ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​ത് ആ ​ഡ്ര​സ്സാ​യി​രു​ന്നു.

ഞാ​ൻ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. 'ഇ​താ​ണ് ഫാ​ഷ​ൻ, മു​ല​ക്ക​ച്ച ന​മ്മ​ൾ തി​രി​കെ ട്രെ​ൻ​ഡിം​ഗ് ആ​ക്കാ​ൻ പോ​വു​ക​യാ​ണ്' എ​ന്നൊ​ക്കെ വി​ചാ​രി​ച്ചാ​ണ് ഞാ​ൻ പോ​യ​ത്! പ​ക്ഷേ പി​ന്നീ​ട് ആ ​ഡ്ര​സ്സ് ശ​രി​യാ​യി​ല്ലെ​ന്ന് ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​തും ഞാ​ൻ ത​ന്നെ​യാ​ണ്. 'അ​യ്യോ... വേ​ണ്ടാ​യി​രു​ന്നു, ഇ​ത് പ​റ്റി​ല്ല' എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. അ​ത്ര​യ്ക്കും എ​പി​ക് ആ​യ ഒ​രു അ​മ​ളി​യാ​യി​രു​ന്നു അ​ത്! ഒ​ടു​വി​ൽ ഞാ​ൻ എ​ന്‍റെ കൂ​ട്ടു​കാ​രോ​ട് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു, 'നി​ങ്ങ​ൾ പ​റ​ഞ്ഞ​താ​യി​രു​ന്നു ശ​രി, എ​നി​ക്ക് തെ​റ്റി' എ​ന്ന്.

മ​റ്റൊ​രു വ​സ്ത്രം മു​ൻ​വ​ശ​ത്ത് കീ ​ഹോ​ൾ ഉ​ള്ള വ​സ്ത്ര​മാ​ണ്. ക്ലീ​വേ​ജും കീ​ഹോ​ളു​മു​ള്ള ആ ​ഡ്ര​സ് എ​ന്‍റെ കൂ​ട്ടു​കാ​ർ​ക്കാ​ർ​ക്കും ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ അ​ത് ധ​രി​ച്ചു ക​ഴി​യു​മ്പോ​ൾ ഇ​ത്ര​യും വ​ലി​യ കീ​ഹോ​ൾ ആ​യി​രി​ക്കും എ​ന്ന് ഞാ​നും വി​ചാ​രി​ച്ചി​ല്ല. അ​ത് ഇ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ ന​ന്നാ​യി​രു​ന്നു.

എ​ന്‍റെ ഒ​പ്പം എ​പ്പോ​ഴും ഒ​രു പെ​ൺ​പ​ട ത​ന്നെ​യു​ണ്ടാ​യി​രി​ക്കും. ആ ​വ​സ്ത്രം ധ​രി​ച്ച് ഡ​യ​മ​ണ്ടും ഇ​ട്ട​പ്പോ​ൾ വ​ള​രെ വ്യ​ത്യ​സ്ത​വും സെ​ക്സി​യു​മാ​യ ഒ​രു ലു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ എ​ല്ലാം ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഒ​രു പ്രോ​ഗ്രാ​മി​ലേ​ക്കാ​ണ് ഞാ​ൻ പോ​യ​ത്. രാ​മ​നാ​ട് എ​ന്ന സ്ഥ​ല​ത്ത് എ​നി​ക്ക് അ​ന്ന് ഒ​രു ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​യി​രു​ന്നു. അ​തു ക​ഴി​ഞ്ഞ് ഫ്ലൈ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​യി​രു​ന്നു. ഫ്ലൈ​റ്റ് ക​യ​റാ​ൻ പോ​കു​ന്ന വ​ഴി​ക്ക് ആ ​ഡ​യ​മ​ണ്ട് എ​ക്സി​ബി​ഷ​നി​ൽ ഒ​ന്നു വ​രാ​മോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. അ​തൊ​രു പെ​യ്ഡ് പ്രോ​ജ​ക്ട് ആ​യി​രു​ന്നി​ല്ല. ആ ​ബ്രാ​ൻ​ഡു​മാ​യു​ള്ള ന​ല്ല ബ​ന്ധം കാ​ര​ണം പോ​യ​താ​യി​രു​ന്നു.

രാ​ജ്യാ​ന്ത​ര ഡ​യ​മ​ണ്ട് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​ൻ അ​ല്ലേ, എ​ന്‍റെ ഫാ​ഷ​നൊ​ക്കെ കാ​ണി​ച്ച് ത​ക​ർ​ക്കാം എ​ന്ന് ഞാ​ൻ വി​ചാ​രി​ച്ചു. രാ​ജ്യാ​ന്ത​ര ഡ​യ​മ​ണ്ട് എ​ക്സി​ബി​ഷ​നു ത​ല കാ​ണി​ക്കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ മ​ന​സി​ൽ. പ​ക്ഷേ, അ​തു ന​ട​ക്കു​ന്ന​ത് പാ​രി​സി​ൽ അ​ല്ല പ​ഴ​വ​ങ്ങാ​ടി​യി​ൽ ആ​ണെ​ന്ന​ത് ഞാ​ൻ വി​ട്ടു. അ​വി​ടെ ഇ​ത്ര​യ​ധി​കം കാ​മ​റ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല.

ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ ചി​ല​പ്പോ​ൾ റി​യാ​ലി​റ്റി ന​മ്മ​ൾ മ​റ​ന്നു​പോ​കും. 'ഓ ​റി​യാ​ലി​റ്റി ചെ​ക്ക്' എ​ന്ന് തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. അ​വി​ടെ​യു​ള്ള കാ​മ​റ​ക​ൾ എ​ന്‍റെ മു​ഖ​ത്തി​ന് പ​ക​രം എ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നി. 'ഞ​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടെ മു​ഖം വേ​ണ്ട' എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു ആ ​മൊ​ബൈ​ൽ കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

ന​മ്മ​ൾ അ​സ്വ​സ്ഥ​രാ​കു​മ്പോ​ൾ ന​മ്മു​ടെ ശ​രീ​ര​ഭാ​ഷ മാ​റും. പേ​ഴ്സ​ണ​ൽ ബൗ​ണ്ട​റി​ക​ളു​ടെ കാ​ര്യ​മാ​ണി​ത്. ആ ​സ്പേ​സി​ൽ അ​സ്വ​സ്ഥ​ത തോ​ന്നി​യ​പ്പോ​ൾ ഞാ​ൻ കൈ​ക​ൾ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചു. ഉ​ട​ൻ ത​ന്നെ ആ​ളു​ക​ൾ 'ഓ ​പെ​ട്ടെ​ന്ന് ബോ​ധം വ​ന്നു, മ​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്' എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ക​മ​ന്‍റ് ചെ​യ്യാ​ൻ തു​ട​ങ്ങി. ആ ​ക​മ​ന്‍റു​ക​ളൊ​ക്കെ ഞാ​ൻ ക​ണ്ടു. എ​നി​ക്ക് ആ ​ഡ്ര​സ് ഇ​ടു​ന്ന​തി​ൽ യാ​തൊ​രു അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല, പ​ക്ഷേ നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ അ​തി​ൽ എ​ന്താ​ണ് തി​ര​യു​ന്ന​ത് എ​ന്ന് എ​നി​ക്ക് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു.

സം​സ്കാ​രം എ​ന്ന​ത് വ​സ്ത്ര​ത്തി​ന്‍റെ നീ​ള​ത്തി​ലോ ക​ഴു​ത്തി​ന്‍റെ ആ​ഴ​ത്തി​ലോ ആ​ണോ ഇ​രി​ക്കു​ന്ന​ത്? അ​ല്ല, ഒ​രാ​ൾ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു എ​ന്ന​തി​ലാ​ണ് സം​സ്കാ​രം. സം​സ്കാ​ര​ത്തി​ന് ചേ​രു​ന്ന ക​മ​ന്‍റു​ക​ളാ​ണോ ഇ​വ​ർ ഇ​ടു​ന്ന​ത്?

ഒ​രു സ്ത്രീ ​എ​പ്പോ​ഴും അ​വ​ളു​ടെ ശ​രീ​ര​ത്തെ​പ്പ​റ്റി ബോ​ധ​വ​തി​യാ​യി​രി​ക്ക​ണം, കാ​ണു​ന്ന​വ​ർ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യും, അ​വ​ർ​ക്ക് പ​റ​യാം പ​ക്ഷേ, ശ്ര​ദ്ധി​ക്കേ​ണ്ട​ത് ന​മ്മ​ളാ​ണ്. ഇ​വ​ർ ശ​രി​ക്കും എ​ന്നെ അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ലോ എ​ന്ന് ഞാ​ൻ ചി​ന്തി​ച്ചു​പോ​കാ​റു​ണ്ട്. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ സ്നേ​ഹം കാ​ണി​ക്കു​ന്ന​ത് കാ​ണാ​ൻ എ​നി​ക്ക് ഒ​ത്തി​രി ഇ​ഷ്ട​മാ​ണ്, അ​വ​ർ വ​ള​രെ ദ​യ​യു​ള്ള​വ​രാ​ണ്. അ​വ​ർ എ​ന്‍റെ അ​മ്മ​യെ​പ്പോ​ലെ​യാ​ണ് എ​ന്ന് എ​നി​ക്കു തോ​ന്നാ​റു​ണ്ട്. അ​താ​യ​ത് സ്നേ​ഹ​മൊ​ക്കെ​യാ​ണ്... പ​ക്ഷേ ര​ണ്ടെ​ണ്ണം ത​ന്നു​ക​ഴി​ഞ്ഞി​ട്ടേ സ്നേ​ഹം കാ​ണി​ക്കൂ.

ആ​ദ്യ​ത്തെ 24 മ​ണി​ക്കൂ​ർ ഞാ​ൻ അ​ത് വെ​റു​മൊ​രു ത​മാ​ശ​യാ​യി എ​ടു​ത്ത് ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഇ​തി​നെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ തു​ട​ങ്ങു​ന്ന​ത്. ജ​ന​ങ്ങ​ൾ പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു. 2026-ലും ​ഇ​ന്റ​ർ​നെ​റ്റി​ൽ ഇ​തി​നെ​ക്കു​റി​ച്ചാ​ണോ ച​ർ​ച്ച? എ​ന്താ​യാ​ലും ഇ​ത് ന​ട​ന്ന​ത് പ​ഴ​വ​ങ്ങാ​ടി​യി​ൽ ആ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​ഞ്ഞി​ല്ല.

അ​റി​ഞ്ഞെ​ങ്കി​ൽ പ്ര​ശ്നം ഗു​രു​ത​ര​മാ​യേ​നെ. ആ​ളു​ക​ൾ പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു, വ​ലി​യ വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു, ക​മ​ന്‍റു​ക​ൾ എ​ഴു​തി​ക്കൂ​ട്ടു​ന്നു! ശ​രി​ക്കും ആ​ലോ​ചി​ച്ചു നോ​ക്കൂ, ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട എ​ത്ര​യോ ഗൗ​ര​വ​മേ​റി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്! രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ​യും ജി.​ഡി.​പി നി​ര​ക്കു​ക​ളെ​യും കു​റി​ച്ച് ന​മ്മ​ൾ സം​സാ​രി​ക്കേ​ണ്ട​ത​ല്ലേ? അ​തി​നെ​ക്കു​റി​ച്ച് ഇ​വി​ടെ എ​വി​ടെ​യെ​ങ്കി​ലും കാ​ര്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടോ? തെ​രു​വു​ക​ളി​ലും വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ളി​ലും സ്വ​ന്തം മ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന, ആ​രു​മി​ല്ലാ​തെ പോ​കു​ന്ന എ​ത്ര​യോ വ​യ​സ്സാ​യ മാ​താ​പി​താ​ക്ക​ളു​ണ്ട് ന​മ്മു​ടെ നാ​ട്ടി​ൽ! അ​വ​രു​ടെ ക​ണ്ണീ​രി​നെ​യും ദു​രി​ത​ങ്ങ​ളെ​യും കു​റി​ച്ച് ന​മ്മ​ൾ​ക്ക് സം​സാ​രി​ച്ചു​കൂ​ടെ?

അ​തു​പോ​ലെ കു​ട്ടി​ക​ൾ​ക്കെ​തി​രെ ദി​നം​പ്ര​തി ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​യും ക്രൂ​ര​ത​ക​ളെ​യും കു​റി​ച്ച് ന​മു​ക്ക് ച​ർ​ച്ച ചെ​യ്തൂ​ടെ? അ​വ​ർ​ക്ക് ന​ൽ​കേ​ണ്ട സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കേ​ണ്ട വ​ലി​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കാ​ൻ എ​ത്ര​യോ കാ​ര്യ​ങ്ങ​ളു​ണ്ട്!

എ​ന്നാ​ൽ അ​ത്ത​രം കാ​ത​ലാ​യ വി​ഷ​യ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ്ണ​മാ​യി ത​ഴ​ഞ്ഞു​കൊ​ണ്ട്, ഒ​രു സ്ത്രീ ​ഏ​ത് വ​സ്ത്രം ധ​രി​ച്ചു, അ​വ​ളു​ടെ വ​സ്ത്ര​ത്തി​ന്റെ ക​ഴു​ത്തി​ന്റെ ആ​ഴ​മെ​ത്ര​യാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് ആ​ളു​ക​ൾ സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്.

അ​ത്ര​യും അ​നാ​വ​ശ്യ​മാ​യ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും വി​ല​യി​രു​ത്താ​നു​മാ​ണ് ഇ​വി​ടെ ആ​ളു​ക​ൾ​ക്ക് താ​ല്പ​ര്യം. ഒ​രു സ്ത്രീ​യു​ടെ ക്ലീ​വേ​ജ് ആ​ണോ ഈ ​രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം? സ​മൂ​ഹ​ത്തി​ന്‍റെ ഈ ​മു​ൻ​ഗ​ണ​ന​ക​ൾ കാ​ണു​മ്പോ​ൾ ശ​രി​ക്കും ക​ഷ്ടം തോ​ന്നും."

News

പ​രി​ക്കേ​റ്റ കാ​ലു​മാ​യി മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് മ​ഞ്ജു വാ​ര്യ​ർ

പ​രി​ക്കേ​റ്റ കാ​ലു​മാ​യി മ​ല​യാ​റ്റൂ​ർ മ​ല ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് മ​ഞ്ജു വാ​ര്യ​ർ. ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് പ​ല​രും ആ​ഘോ​ഷി​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്ന ഒ​രു വി​ജ​യ​മാ​ണെ​ന്ന് കു​റി​ച്ചാ​ണ് മ​ല ക​യ​റി​യ അ​നു​ഭ​വം താ​രം പ​റ​ഞ്ഞ​ത്.

ബൈ​ക്ക് റൈ​ഡി​നി​ടെ കാ​ലി​ന്‍റെ മു​ട്ടി​നേ​റ്റ പ​രി​ക്കി​ൽ നി​ന്നും മു​ക്ത​യാ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​റ്റൂ​ർ മ​ല ക​യ​റാ​ൻ പോ​യ​തെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു.

ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​ത് പ​ല​രും ആ​ഘോ​ഷി​ക്കാ​ൻ മ​റ​ന്നു​പോ​കു​ന്ന ഒ​രു വി​ജ​യ​മാ​ണ്. ഒ​രു ചെ​റി​യ ബൈ​ക്കിം​ഗ് അ​പ​ക​ട​ത്തി​ൽ കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റി​രു​ന്ന​ത് ഉ​ണ​ങ്ങി​വ​രു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ട് മ​നോ​ഹ​ര​മാ​യ മ​ല​യാ​റ്റൂ​ർ മ​ല ക​യ​റ്റം തു​ട​ങ്ങു​മ്പോ​ൾ എ​നി​ക്കൊ​രു ചെ​റി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.

News

സൂ​ര്യ​യ്ക്ക് വി​ല്ല​നാ​യി ന​സ്‌​ലി​ൻ, നാ​യി​ക​യാ​യി ന​സ്രി​യ; ജീ​ത്തു മാ​ധ​വ​ന്‍റെ സീ​ൻ ടീ​സ​ർ

ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യെ നാ​യ​ക​നാ​ക്കി മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ ജി​ത്തു മാ​ധ​വ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്ത്. ‘സീ​ൻ’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

ഴ​ഗ​രം സ്റ്റു​ഡി​യോ​സ് ബാ​ന​റി​ൽ ന​ടി ജ്യോ​തി​ക ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2026 ന​വം​ബ​ർ ആ​റി​ന് ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

സൂ​ര്യ​യ്ക്ക് പു​റ​മേ മ​ല​യാ​ളി താ​രം ന​സ്‌​ല​നും നി​ർ​ണാ​യ​ക വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ന​സ്രി​യ ന​സിം. 

Star Chat

ഖ​ലീ​ഫ​യു​ടെ ഒ​ന്നാം​വ​ര​വ്!

ക​ടു​വ​യ്ക്കു​ശേ​ഷം തി​ര​ക്ക​ഥാ​കൃ​ത്ത് ജി​നു വി. ​ഏ​ബ്ര​ഹാ​മും ന​ട​ന്‍ പൃ​ഥ്വി​രാ​ജും ഒ​രു​മി​ക്കു​ന്ന ഫാ​മി​ലി ആ​ക്ഷ​ന്‍ മാ​സ് ക​മേ​ഴ്‌​സ്യ​ല്‍ ത്രി​ല്ല​ര്‍, "ഖ​ലീ​ഫ' 20നു ​തി​യ​റ്റ​റു​ക​ളി​ല്‍. ജി​നു​വും സം​വി​ധാ​യ​ക​ന്‍ വൈ​ശാ​ഖും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ നി​ര്‍​ണാ​യ​ക അ​തി​ഥി​വേ​ഷ​ത്തി​ലെ​ത്തു​ന്നു. സ്വ​ര്‍​ണം കൊ​ണ്ട് തീ​ർ​ക്കു​ന്ന പ്ര​തി​കാ​ര​മാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

"തി​യ​റ്റ​റി​ലെ​ത്തി ആ​ര്‍​പ്പു​വി​ളി​ച്ച്, ക​യ്യ​ടി​ച്ച്, ഈ ​ഉ​ത്സ​വ​കാ​ലം എ​ന്‍​ജോ​യ് ചെ​യ്തു പോ​കാ​ന്‍ പ​റ്റു​ന്ന സി​നി​മ. എ​ന്നാ​ല്‍ അ​തി​ല്‍ കാ​മ്പു​ള്ള ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളും ഇ​മോ​ഷ​ന്‍​സും പ്ര​ണ​യ​വു​മൊ​ക്കെ​യു​ണ്ട്. അ​ങ്ങ​നെ​യൊ​രു​പാ​ടു ലെ​യ​റു​ക​ളു​ള്ള ക​ഥ​ക​ള്‍ വീ​ണു​കി​ട്ടു​ക എ​ന്ന​ത് ഒ​രു എ​ഴു​ത്തു​കാ​ര​നെ സം​ബ​ന്ധി​ച്ച് വ​ള​രെ അ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഭാ​ഗ്യ​മാ​ണ്'- ജി​നു സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

ഇ​ത് മ​ല​ബാ​റി​ലെ ഒ​രു ക​ഥ​യാ​ണ്. പ​ത്ര​ങ്ങ​ളി​ലൊ​ക്കെ വാ​ര്‍​ത്ത​യാ​കാ​റു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത്, സ്വ​ര്‍​ണ​വേ​ട്ട, ക​ള്ള​ക്ക​ട​ത്ത്...​അ​ത്ത​രം കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഭാ​ഗ്യാ​ന്വേ​ഷി​ക​ളാ​യ ചെ​റു​പ്പ​ക്കാ​ര്‍, അ​വ​രു​ടെ ജീ​വി​തം, പി​ന്നീ​ട് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍, അ​ത് അ​വ​രു​ടെ ജീ​വി​ത​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു...​അ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ വാ​ണി​ജ്യ ചേ​രു​വ​ക​ളോ​ടെ പ​റ​യു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ നി​ന്നു തു​ട​ങ്ങി ദു​ബാ​യ്, നേ​പ്പാ​ള്‍, ല​ണ്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം.

വൈ​ശാ​ഖു​മാ​യു​ള്ള ആ​ദ്യ അ​നു​ഭ​വം..?

Star Chat

പു​തി​യ കാ​ല​ത്തെ അ​ഭി​നേ​താ​ക്ക​ൾ ഭാ​ഗ്യ​വാ​ന്മാർ: ക​രി​ഷ്മ ക​പു​ർ

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം ക​രി​ഷ്മ ക​പു​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ക്രൈം ​ത്രി​ല്ല​ർ വെ​ബ് സീ​രീ​സ്, ബ്രൗ​ൺ പ്ര​മു​ഖ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സീ5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. സി​റ്റി ഓ​ഫ് ഡെ​ത്ത് എ​ന്ന നോവലിനെ ആ​സ്പ​ദ​മാ​ക്കി അ​ഭി​ന​യ് ദേ​വ് സം​വി​ധാ​നം ചെ​യ്ത സീ​രീ​സി​ൽ റീ​ത്ത ബ്രൗ​ൺ എ​ന്ന കൊ​ൽ​ക്കൊത്തക്കാ​രി​യാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യുടെ കഥാപാത്രമാണ് ക​രി​ഷ്മ കൈകാര്യം ചെയ്യുന്നത്.

ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കുശേ​ഷം കാമ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ ത​ന്‍റെ പു​തി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും ക​രി​യ​റി​ലെ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ക​രി​ഷ്മ ക​പു​ർ നിരവധി വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചു. സീ​രീ​സി​ൽ വ​ള​രെ കു​റ​ച്ച് മാ​ത്രം സം​സാ​രി​ക്കു​ന്ന, എ​ന്നാ​ൽ ഉ​ള്ളി​ൽ വ​ലി​യൊ​രു വി​ഷാ​ദ​വും വൈ​കാ​രി​ക ഭാ​ര​വും പേ​റു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് റീ​ത്തയെന്ന് കരിഷ്മ പറഞ്ഞു:
റീ​ത്ത​യു​ടെ ശ​രീ​ര​ഭാ​ഷ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, അ​വ​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർദം എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഭി​ന​യ് ദേ​വു​മാ​യി ഒ​ട്ടേ​റെ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​ധി​കം സം​സാ​രി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളു​ടെ വേ​ദ​ന പ്രേ​ക്ഷ​ക​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടും.

ത​നി​ക്ക് പൂ​ർ​ണ തൃ​പ്തി ന​ൽ​കു​ന്ന​തും വ്യ​ത്യ​സ്ത​വു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​നി ചെ​യ്യൂ എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. മഹാനഗരത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങി​യ ഈ ​സീ​രീ​സി​ലെ അ​ഭി​ന​യം ഏ​റെ ആ​സ്വ​ദി​ച്ചു. അഭിനയ​ലോ​ക​ത്തേ​ക്ക് എ​ത്തി​യി​ട്ട് 35 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. കരിയറിലെ തു​ട​ക്ക​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് സി​നി​മാ നി​ർ​മാ​ണ രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നു. പ​ണ്ടൊ​ക്കെ കൃ​ത്യ​മാ​യ തി​ര​ക്ക​ഥ പോ​ലു​മി​ല്ലാ​തെ​യാ​ണ് അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് ചി​ത്രീ​ക​ര​ണ​ത്തി​ന് മു​ൻ​പ് വ​ലി​യ രീ​തി​യി​ലു​ള്ള വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെന്നും കരിഷ്മ കൂട്ടിച്ചേർത്തു.

ഹി​ന്ദി സി​നി​മ​ക​ളി​ലും സീ​രീ​സു​ക​ളി​ലും അ​ധി​കം കാ​ണാ​ത്ത കൊൽക്കത്ത​യു​ടെ യ​ഥാ​ർ​ഥ അ​ന്ത​രീ​ക്ഷ​മാ​ണ് ബ്രൗ​ണി​ൽ ദൃ​ശ്യാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ന്‍റെ പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ന​ഗ​ര​ത്തി​നു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും, ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മു​ൻ​പേ പ്രേ​ക്ഷ​ക​രോ​ടു സം​സാ​രി​ക്കു​ന്ന​ത് കൊൽക്കത്ത ന​ഗ​ര​മാ​യി​രി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​ഭി​ന​യ് ദേ​വ് പ​റ​ഞ്ഞു.

Star Chat

വ​ര്‍​ഷ​യു​ടെ ചി​ന്ന ചി​ന്ന ആ​സൈ​ക​ള്‍!

"എ​ന്‍റെ നാ​രാ​യ​ണി​ക്ക്' എ​ന്ന ഷോ​ര്‍​ട്ട് ഫി​ലി​മി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ വ​ര്‍​ഷ വാ​സു​ദേ​വ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത റൊ​മാ​ന്‍റി​ക് ഇ​മോ​ഷ​ണ​ല്‍ ഡ്രാ​മ "ചി​ന്ന ചി​ന്ന ആ​സൈ' തി​യ​റ്റ​റു​ക​ളി​ല്‍. മ​ണി​ര​ത്‌​നം മാ​ജി​ക് "റോ​ജ'​യി​ലൂ​ടെ ഒ​രു ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ ചി​ന്ന ചി​ന്ന ആ​സൈ​ക​ള്‍ നി​റ​ച്ച മ​ധു​ബാ​ല.

ഇ​തു​വ​രെ ആ​രും ചെ​യ്യാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ത്ര​മേ​ല്‍ ആ​ശ​യോ​ടെ ത​ന്നി​ലേ​ക്കു ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്ന ഇ​ന്ദ്ര​ന്‍​സ്. മാ​ധ​വ​ന്‍ മാ​ഷാ​യി ഇ​ന്ദ്ര​ന്‍​സും ലീ​ല​യാ​യി മ​ധു​ബാ​ല​യും. വാ​രാ​ണ​സി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​വ​രി​ലൂ​ടെ​യു​ള്ള ഹൃ​ദ​യ​സ​ഞ്ചാ​ര​മാ​ണ് "ചി​ന്ന ചി​ന്ന ആ​സൈ'. വ​ര്‍​ഷ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ തു​ട​ക്കം..‍‍?

Star Chat

മമിതയുടെ ഉയർച്ചയിൽ ചേച്ചിയുടെ വാത്സല്യത്തോടെ ഐശ്വര്യ ലക്ഷ്മി: അവൾ എനിക്ക് കുട്ടിയെപ്പോലെ...

പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.

തെന്നിന്ത്യൻ സിനിമയിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.

മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിത‍യുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്‍റെ ഉദാഹരണമായി മാറി.

Star Chat

ഇ​ഷ്ട​പ്പെ​ട്ട സ്ക്രി​പ്റ്റ്... ന​ല്ല സി​നി​മ​ക​ൾക്കായി പ്ര​വ​ർ​ത്തി​ക്കു​ക... അതാണ് യ​ഥാ​ർ​ഥ നേ​ട്ടം; തമിഴകത്തെ വിശേഷങ്ങളുമായി അന്ന ബെൻ

കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. ക​ണ്ണു​ക​ൾ കൊ​ണ്ട് സം​സാ​രി​ച്ച കൊ​ട്ടു​ക്കാ​ളി​യി​ലെ ആ ​പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും പുതിയ ചിത്രമായ കോ​ൺ സി​റ്റി​യി​ലെ മി​ത്ര​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്‍റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.

തീ​വ്ര​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നു വ്യത്യസ്തമായ കോ​മ​ഡി​യി​ലേ​ക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്‍റെ മു​ൻ​കാ​ല ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഗൗ​ര​വമുള്ളതായിരന്നു. എ​ങ്കി​ലും അ​വ​യു​ടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോ​ൺ സി​റ്റി ത​ന്‍റെ ക​രി​യ​ർ ത​ന്നെ മാ​റ്റു​മെ​ന്നും ഇ​തൊ​രു പക്കാ ഹ്യൂ​മ​ർ ചി​ത്ര​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ ദാ​സി​നൊ​പ്പം വിവിധതരം ത​ട്ടി​പ്പു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന മി​ത്ര എ​ന്ന ക​ഥാ​പാ​ത്ര​മായാണ് അന്ന എത്തുന്നത്. യോ​ഗി ബാ​ബു, വി.​ടി.​വി ഗ​ണേ​ഷ്, ര​മേ​ഷ് തി​ല​ക്, ഇ​മ്മ​ൻ അ​ണ്ണാ​ച്ചി, വ​ടി​വു​ക്ക​ര​സി തു​ട​ങ്ങി​യ വ​ൻ കോ​മ​ഡി നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഇ​വ​രു​ടെ ത​മാ​ശ​ക​ൾ ക​ണ്ട് ചി​രി അ​ട​ക്കാ​ൻ താ​ൻ പാ​ടു​പെ​ട്ടെന്നും താരം പറഞ്ഞു.

Star Chat

പൊ​ളി​ച്ച​ടു​ക്കി ഷം​നാ​ത്ത.. സ്‌​റ്റൈ​ല​ന്‍ തി​രി​ച്ചു​വ​ര​വി​ല്‍ ബീ​ന ആ​ന്‍റ​ണി

"ക​ന​ല്‍​ക്കാ​റ്റ്' മു​ത​ല്‍ "ബാ​ല​ന്‍-​ദി ബോ​യ്' വ​രെ നാ​ല്പ​തി​ല്‍​പ്പ​രം സി​നി​മ​ക​ള്‍. "ഇ​ണ​ക്കം പി​ണ​ക്കം' മു​ത​ല്‍ "മൗ​ന​രാ​ഗം' വ​രെ നൂ​റി​ലേ​റെ സീ​രി​യ​ലു​ക​ള്‍. 35 വ​ര്‍​ഷ​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ല്‍ ബീ​ന ആ​ന്‍റ​ണി​യു​ടെ അ​ഭി​ന​യ​യാ​ത്ര​ക​ള്‍. ഇ​നി​യെ​ത്ര സി​നി​മ ചെ​യ്താ​ലും, "ബാ​ല​നി'​ലെ ഷം​നാ​ത്ത​യി​ലു​ടെ​യാ​വും ബീ​ന അ​റി​യ​പ്പെ​ടു​ക. ഒ​ന്നു​റ​പ്പി​ക്കാം, അ​തു​ക്കും​മേ​ലേ വേ​റി​ട്ട പെ​ര്‍​ഫോ​മ​ന്‍​സ് വാ​രി​വി​ത​റു​ന്ന വേ​ഷ​ങ്ങ​ളു​മാ​യി ബീ​ന ഏ​റെ​ക്കാ​ലം ഇ​വി​ടെ​യു​ണ്ടാ​വും.

"എ​ക്കാ​ല​വും ആ​ളു​ക​ള്‍ ഓ​ര്‍​ത്തി​രി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം എ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. കു​റ​ച്ചു സീ​നു​ക​ളേ​യു​ള്ളൂ, ഉ​ള്ള​തു വ​ള​രെ ആ​ഴ​മു​ള്ള​തും ക​ഥ​യി​ല്‍ വ​ള​രെ പ്ര​ധാ​ന​വു​മാ​ണ്. എ​ന്‍റെ ഡ​യ​ലോ​ഗു​ക​ളും ക​ഥ​യു​മാ​യി ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്നു. എ​ന്‍റെ ഭാ​ഗ്യ​മാ​ണു ഷം​നാ​ത്ത'- ബീ​ന സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"ബാ​ല​നി'​ലൂ​ടെ തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​യ​ത്..?

സി​നി​മ​യി​ല്‍ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ട് കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി​രു​ന്നു. "ചാ​രു​ല​ത​യി​ലൊ​ക്കെ ചേ​ച്ചി ഞ​ങ്ങ​ടെ സ്വ​പ്ന​നാ​യി​ക​യാ​യി​രു​ന്നു'​വെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​മ്പോ​ള്‍, "അ​ത്ര വ​ലി​യ നാ​യി​ക​യാ​യി​രു​ന്നോ' എ​ന്ന് മ​ക​ന്‍ അ​തി​ശ​യ​പ്പെ​ട്ടു. ഞാ​നി​നി എ​ത്ര സീ​രി​യ​ല്‍ ചെ​യ്തി​ട്ടും ഒ​രു കാ​ര്യ​വു​മി​ല്ല, മ​ക​ന്‍ പോ​ലും എ​ന്നെ തി​രി​ച്ച​റി​യു​ന്നി​ല്ല​ല്ലോ എ​ന്നോ​ര്‍​ത്ത​പ്പോ​ള്‍ വി​ഷ​മം തോ​ന്നി. സി​നി​മ ചെ​യ്യാ​ൻ മ​ക​നും നി​ര്‍​ബ​ന്ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

"മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ്' ഹി​റ്റാ​യ സ​മ​യം."​ആ​ലി​പ്പ​ഴ'​ത്തി​ല്‍ എ​ന്‍റെ മ​ക​നാ​യി വേ​ഷ​മി​ട്ട ചി​ദം​ബ​ര​മാ​ണു സം​വി​ധാ​യ​ക​നെ​ന്നു പി​ന്നീ​ടാ​ണ​റി​ഞ്ഞ​ത്. എ​ന്‍റെ​യൊ​രു ക​സി​ന്‍ ബ്ര​ദ​റാ​ണു ച​ന്തു ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​നു പ്രേ​ര​ണ​യാ​യ​ത്. മ​ഞ്ഞു​മ്മ​ല്‍​കാ​രി​യാ​യി​ട്ടും വി​ളി​ച്ചി​ല്ല​ല്ലോ എ​ന്ന എ​ന്‍റെ പ​രി​ഭ​വ​ത്തി​നു, സ്‌​നേ​ഹ​മ​റി​യി​ച്ച് ചി​ദം​ബ​ര​ത്തി​ന്‍റെ മ​റു​പ​ടി. "കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റി'​ല്‍ എ​ന്‍റെ മ​ക​നാ​യി വേ​ഷ​മി​ട്ട ഗ​ണ​പ​തി മെ​സേ​ജു​ക​ളി​ലൂ​ടെ അ​ടു​പ്പം സൂ​ക്ഷി​ച്ചു.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഇ​ഷ്ട​മാ​ണോ- വ​ള​രെ നാ​ളു​ക​ള്‍​ക്കു​ശേ​ഷം ഗ​ണ​പ​തി​യു​ടെ ഫോ​ണ്‍​കോ​ള്‍. ഒ​രു സീ​നാ​ണെ​ങ്കി​ലും, അ​ഭി​ന​യി​ക്കാ​നു​ള്ള​ത് അ​തി​ലു​ണ്ടെ​ങ്കി​ല്‍ റെ​ഡി​യെ​ന്നു ഞാ​ന്‍. ക​രാ​റാ​യ​ശേ​ഷ​മാ​ണ് ചെ​റി​യ നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള വേ​ഷ​മെ​ന്ന​റി​ഞ്ഞ​ത്. ഇ​പ്പോ​ഴാ​ണു മ​ന​സി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം കി​ട്ടി​യ​ത്. അ​തി​നു ഗ​ണ​പ​തി​യോ​ടും ചി​ദം​ബ​ര​ത്തോ​ടും ബാ​ല​ന്‍ ടീ​മി​നോ​ടും എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും തീ​രി​ല്ല.

സീ​രി​യ​ലു​ക​ളി​ലെ വി​ല്ല​ത്തി വേ​ഷ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ ഗു​ണ​ക​ര​മാ​യോ..?

സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ ഓ​വ​ര്‍ ആ​ക്ടിം​ഗ് വ​രു​മെ​ന്നൊ​ക്കെ പ​ല​രും പ​റ​യാ​റു​ണ്ടെ​ങ്കി​ലും പ​ല​ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ കി​ട്ടി​യ​തു വ​ലി​യ അ​നു​ഭ​വ​മാ​ണ്. അ​ത് ഇ​തി​ലെ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ല്‍ ഗു​ണ​ക​ര​മാ​യി. ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ എ​ന്നെ വി​ളി​ക്കു​ന്ന​തു​ത​ന്നെ ഷം​നാ​ത്ത​യെ​ന്നാ​ണ്. പ​ടം ക​ണ്ട് സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും സം​വി​ധാ​യ​ക​രു​ടെ​യും മ​റ്റു​മാ​യി വ​ന്ന കോ​ളു​ക​ള്‍ എ​ന്നെ അ​തി​ശ​യി​പ്പി​ച്ചു.

91 മു​ത​ല്‍ 2000 വ​രെ നി​ര​ന്ത​രം സി​നി​മ​ക​ളി​ല്‍..?

"ഒ​ന്നു മു​ത​ല്‍ പൂ​ജ്യം വ​രെ'​യി​ല്‍ സ്‌​കൂ​ള്‍​കു​ട്ടി​ക​ളി​ലൊ​രാ​ളാ​യി. ക​ന​ല്‍​ക്കാ​റ്റാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ. തു​ട​ര്‍​ന്ന് ആ​ധാ​രം, ഗോ​ഡ്ഫാ​ദ​ര്‍, അ​ഗ്‌​നി​ദേ​വ​ന്‍, ഭ​ര​ണ​കൂ​ടം, യോ​ദ്ധ, പ്ര​വാ​ച​ക​ന്‍, പൊ​ന്നാ​രം​തോ​ട്ട​ത്തെ രാ​ജാ​വ്...​എ​ല്ലാ​റ്റി​ലും ന​ല്ല വേ​ഷ​ങ്ങ​ള്‍. മോ​ഹ​ന്‍​ലാ​ലി​നും മു​കേ​ഷി​നും ജ​യ​റാ​മി​നു​മൊ​പ്പം സ​ഹോ​ദ​രി ക​ഥാ​പാ​ത്ര​ങ്ങ​ള്‍. "മ​ഹാ​ന​ഗ​ര'​ത്തി​ല്‍ അ​ശോ​ക​ന്‍റെ​യും "ത​റ​വാ​ട്' സി​നി​മ​യി​ല്‍ സി​ദ്ധി​ഖി​ന്‍റെ​യും നാ​യി​ക. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ "ബ​ന്ധു​ക്ക​ള്‍ ശ​ത്രു​ക്ക​ളി'​ലും ന​ല്ല വേ​ഷം. അ​ക്കാ​ല​ത്തു വ​ലി​യ വേ​ഷ​ങ്ങ​ള്‍ കി​ട്ടി​യി​ല്ലെ​ങ്കി​ലും സു​കു​മാ​രി​യ​മ്മ, വി​ദ്യാ​മ്മ, സീ​മ​ച്ചേ​ച്ചി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം സി​നി​മ ചെ​യ്ത​തു ഭാ​ഗ്യം ത​ന്നെ​യാ​ണ്.

പി​ന്നീ​ടു സീ​രി​യ​ലു​ക​ളി​ല്‍ സ​ജീ​വ​മാ​യ​ത്..?

കാ​ല​ടി ഓ​മ​ന​ച്ചേ​ച്ചി വ​ഴി എ​ത്തി​യ എ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ടാ​ണ് ടി.​എ​സ്. സ​ജി​യു​ടെ "ഇ​ണ​ക്കം പി​ണ​ക്കം' സീ​രി​യ​ലി​ല്‍ പ്രേം​കു​മാ​റി​ന്‍റെ നാ​യി​ക​യാ​യി വി​ളി​ച്ച​ത്. തു​ട​ര്‍​ന്ന് ഒ​രു കു​ട​യും കു​ഞ്ഞു​പെ​ങ്ങ​ളും, ത​പ​സ്യ. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ സീ​രി​യ​ലി​ല്‍ ഉ​ള്‍​പ്പെ​ടെ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു വ​ര്‍​ഷം സം​സ്ഥാ​ന പു​ര​സ്‌​കാ​രം. എ​നി​ക്കു​വേ​ണ്ടി ക​ഥാ​പാ​ത്ര​ങ്ങ​ളെ​ഴു​തി സീ​രി​യ​ലു​കാ​ര്‍ കാ​ത്തി​രു​ന്ന കാ​ലം."​സൂ​ത്ര​ധാ​ര​നി'​ലേ​ക്കു ലോ​ഹി​ത​ദാ​സ് വി​ളി​ച്ചെ​ങ്കി​ലും ഡേ​റ്റു​ണ്ടാ​യി​ല്ല. സൈ​ന്യം, അ​ദ്വൈ​തം തു​ട​ങ്ങി ധാ​രാ​ളം പ​ട​ങ്ങ​ള്‍ അ​ങ്ങ​നെ ന​ഷ്ട​മാ​യി.

ഷം​നാ​ത്ത​യി​ലേ​ക്ക് എ​ത്തി​യ​ത്..?

Star Chat

ഒ​രു ത്രി​ല്ല​ര്‍ പ​തി​യേ ക​ത്തി​ച്ച് ചി​ദം​ബ​രം!

ഒ​രു കൊ​ച്ചു ഫീ​ല്‍ ഗു​ഡ് ചി​ത്ര​മെ​ന്നു തോ​ന്നി​പ്പി​ച്ച ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍. ക​ഥ​യി​ലും ക​ഥ​പ​റ​ച്ചി​ലി​ലും ഞെ​ട്ടി​ക്ക​ല്‍ ചേ​രു​വ​ക​ളു​ണ്ടെ​ന്നു തി​രു​ത്തി​യെ​ഴു​തി ട്രെ​യി​ല​ര്‍. 88 വ​ര്‍​ഷം മു​മ്പ് ആ​ദ്യ മ​ല​യാ​ളം ശ​ബ്ദ​സി​നി​മ​യെ​ന്നു ച​രി​ത്ര​മെ​ഴു​തി​യ "ബാ​ല​നു'​ശേ​ഷം മ​റ്റൊ​രു "ബാ​ല​ന്‍റെ' വ​ര​വാ​യി; ജി​ത്തു മാ​ധ​വ​ന്‍റെ ര​ച​ന​യി​ല്‍ ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്ത "ബാ​ല​ന്‍ - ദി ​ബോ​യ്'. രോ​മാ​ഞ്ച​ത്തി​നും ആ​വേ​ശ​ത്തി​നും ശേ​ഷം ജി​ത്തു​വി​ന്‍റെ ര​ച​ന.

"ജാ​ന്‍ എ ​മ​നി'​നും "മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സി'​നും ശേ​ഷം ചി​ദം​ബ​ര​ത്തി​ന്‍റെ സം​വി​ധാ​നം. ഒ​ര​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും നി​ഗൂ​ഢ യാ​ത്ര​ക​ളി​ലേ​ക്ക് കാ​മ​റ തി​രി​ച്ച "ബാ​ല​ന്‍ - ദി ​ബോ​യ്'19​നു തി​യ​റ്റ​റു​ക​ളി​ൽ. ചി​ദം​ബ​രം രാ​ഷ്ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ബാ​ല​ന്‍, മ​ഞ്ഞു​മ്മ​ലി​നു​ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​യ​ത്..‍?

"മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സി'​നു ശേ​ഷം ധാ​രാ​ളം അ​വ​സ​ര​ങ്ങ​ള്‍ വ​ന്നു. ഏ​താ​ണു ചെ​യ്യേ​ണ്ട​തെ​ന്നു ക​ണ്‍​ഫ്യൂ​ഷ​നാ​യി. ലോ​ക്കാ​യ പ്രോ​ജ​ക്ടു​ക​ളൊ​ക്കെ വ​ലു​തും ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന​വ​യു​മാ​യി​രു​ന്നു."​ഒ​രു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍'​അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് സു​ഹൃ​ത്തും ന​ട​നു​മാ​യ സ​ജി​ന്‍​ഗോ​പു, ജി​ത്തു മാ​ധ​വ​ന്‍റെ പ​ക്ക​ല്‍ ക​ഥ​യു​ണ്ടാ​കു​മെ​ന്ന് എ​ന്നോ​ടു പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ ജി​ത്തു പ​റ​ഞ്ഞ ഒ​രു ക​ഥ എ​നി​ക്കി​ഷ്ട​മാ​യി. അ​ങ്ങ​നെ മു​ൻ​കൂ​ട്ടി പ്ലാ​ന്‍ ചെ​യ്യാ​തെ​യു​ണ്ടാ​യ സി​നി​മ​യാ​ണി​ത്.

"ബാ​ല​ന്‍ - ദി ​ബോ​യ്'​പ​റ​യു​ന്ന​ത്..?

Star Chat

തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ...​വീ​ണ്ടും ഞെ​ട്ടി​ക്കും!

ഇ​ന്ദ്ര​ന്‍​സി​ന്‍റെ ഉ​ള്ളു​ല​യ്ക്കു​ന്ന അ​ഭി​ന​യ​മൂ​ഹു​ര്‍​ത്ത​ങ്ങ​ളി​ല്‍ തി​ള​ങ്ങി സൂ​ര്യ-​ആ​ര്‍​ജെ ബാ​ലാ​ജി ചി​ത്രം "ക​റു​പ്പ്'. ആ​ശ്ര​യ​വും അ​ഭ​യ​വു​മാ​കേ​ണ്ട കോ​ട​തി നീ​തി നി​ര​സി​ക്കു​ക​യും വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ നി​സ​ഹാ​യ​ത​യി​ലാ​ണ്ടു​പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ത്മ​വ്യ​ഥ​യും നി​ര്‍​വി​കാ​ര​ത​യും അ​നു​ഭ​വി​പ്പി​ക്കു​ക​യാ​ണ് ഇ​ന്ദ്ര​ന്‍​സി​ന്‍റെ മ​ട്ടാ​ഞ്ചേ​രി സു​കു​മാ​ര​ന്‍. സൂ​ര്യ​യു​ടെ നാ​യ​ക​വേ​ഷ​ത്തി​നും ചി​ത്ര​ത്തി​ന്‍റെ ക​ഥ​യ്ക്കും ജീ​വ​നും ക​രു​ത്തും പ​ക​രു​ന്ന ക​ഥാ​പാ​ത്രം.

മ​ല​യാ​ള​ത്തി​ന്‍റെ ഇ​ന്ദ്ര​ന്‍​സ് ത​മി​ഴ​ക താ​ര​നി​ര​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്ന സു​വ​ര്‍​ണ​നി​മി​ഷം. ഇ​ന്ദ്ര​ന്‍​സ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

ത​മി​ഴ് ഓ​ഫ​റു​ക​ള്‍ പ​ല​ത​വ​ണ നി​ര​സി​ച്ചെ​ങ്കി​ലും "ക​റു​പ്പി'​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്..‍?

Star Chat

റി​യാ​സി​ന്‍റെ 'ദൃ​ശ്യ' വി​ശേ​ഷ​ങ്ങ​ള്‍

ജീ​ത്തു ജോ​സ​ഫ്-​മോ​ഹ​ന്‍​ലാ​ല്‍ വി​സ്മ​യം "ദൃ​ശ്യം 3'ലെ ​കാ​ര​ക്ട​ര്‍ വേ​ഷം ബ്രോ​ക്ക​ര്‍ മ​ത്താ​യി​യെ പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ട​ന്‍ റി​യാ​സ് ന​ര്‍​മ​ക​ല. "മ​റി​മാ​യം', "അ​ളി​യ​ന്‍​സ്' ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​ക​ളി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കു പ​രി​ചി​ത​നാ​യ റി​യാ​സി​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു മി​മി​ക്രി​യി​ലാ​ണു തു​ട​ക്കം.

അ​മ്പ​തോ​ളം സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​വെ​ങ്കി​ലും സി​നി​മ ക​ണ്ട​വ​ര്‍ ഇ​ങ്ങോ​ട്ടു വി​ളി​ച്ച് ക​ഥാ​പാ​ത്രം ഗം​ഭീ​ര​മാ​യി എ​ന്നു പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന അ​നു​ഭ​വം ഇ​താ​ദ്യ​മെ​ന്നു റി​യാ​സ്. മി​മി​ക്രി, ടെ​ലി​വി​ഷ​ന്‍, സി​നി​മ... റി​യാ​സ് സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടാ​ണു സ്വ​ദേ​ശം. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലെ മി​മി​ക്രി-​സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍​ക്കു നാ​ട്ടു​കാ​രി​ല്‍ നി​ന്നു​ണ്ടാ​യ വ​ലി​യ പി​ന്തു​ണ​യി​ല്‍ നി​ന്നാ​ണു തു​ട​ക്കം. 1998ല്‍ "​ന​ര്‍​മ​ക​ല' എ​ന്ന പേ​രി​ല്‍ മി​മി​ക്രി ട്രൂ​പ്പ് തു​ട​ങ്ങി. 10-15 വ​ര്‍​ഷം സ്റ്റേ​ജ് ഷോ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. നി​രൂ​പ​ക​നാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ദൂ​ര​ദ​ര്‍​ശ​ന്‍ സീ​രി​യ​ല്‍ "ടേ​ക്ക് ഫോ​ര്‍ ഓ​കെ'​യി​ലൂ​ടെ മി​നി​സ്‌​ക്രീ​നി​ലെ​ത്തി. പി​ന്നീ​ടു കൈ​ര​ളി ടി​വി​യി​ലെ "ജ​ഗ​പൊ​ഗ'​എ​ന്ന അ​പ​ര​ന്മാ​രു​ടെ കോ​മ​ഡി പ​ര​മ്പ​ര​യി​ല്‍ ന​ട​ന്‍ മ​ധു​വി​ന്‍റെ ഡ്യൂ​പ്പാ​യി.

Star Chat

മെ​റി​ന്‍റെ ജോ​പ്പ​ൻ, സാം ​കു​ട്ടി​യു​ടെ ചേ​ട്ട​ൻ!

സി​നി​മ തീ​ര്‍​ന്നി​ട്ടും മ​ന​സി​ല്‍​നി​ന്നു വി​ട്ടൊ​ഴി​യാ​ത "അ​തി​ര​ടി'​യി​ലെ വി​ഷ്ണു അ​ഗ​സ്ത്യ​യു​ടെ ജോ​സ​ഫ് ജോ​പ്പ​ന്‍. മെ​റി​ന്‍റെ ഓ​ര്‍​മ​ക​ളോ​ടു​ചേ​ര്‍​ന്ന് ജോ​പ്പ​ന്‍ പെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഹൃ​ദ​യം​തൊ​ടു​ന്ന വൈ​കാ​രി​ക മു​ഹൂ​ര്‍​ത്ത​ങ്ങ​ളി​ലൂ​ടെ ഒ​രു ക​ഥാ​പാ​ത്രം ഉ​ള്ളി​ല്‍ കൊ​രു​ക്കു​ന്ന അ​പൂ​ര്‍​വ അ​നു​ഭ​വം. മ​സ്തി​ഷ്‌​ക മ​ര​ണം, പ്ര​തിഛാ​യ, അ​തി​ര​ടി തു​ട​ങ്ങി​യ സ​മീ​പ​കാ​ല സി​നി​മ​ക​ളി​ലെ ആ​ഴ​വും അ​ര്‍​ഥ​വും അ​ഴ​കു​മു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​ടെ വി​ഷ്ണു അ​ഗ​സ്ത്യ മ​ല​യാ​ള​ത്തി​ന്‍റെ യു​വ​താ​ര​നി​ര​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്നു.

"ഒ​രു സി​നി​മ​യി​ല്‍ മൊ​ത്ത​ത്തി​ല്‍ വ​ര്‍​ക്കാ​യി വ​രു​ന്ന​ത് എ​ന്താ​ണെ​ന്ന് റി​ലീ​സി​ന്‍റെ ത​ലേ​ന്നും ന​മു​ക്ക​റി​യാ​നാ​വി​ല്ല. മാ​സും ന​ര്‍​മ​വും ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ്‌​പേ​സും ഉ​ള്ള​പ്പോ​ഴും അ​തി​ര​ടി​യു​ടെ വൈ​കാ​രി​ക ഇ​ടം നി​ല​നി​ല്‍​ക്കു​ന്ന​തു ജോ​പ്പ​ന്‍റെ ക​ഥ​യി​ലാ​ണ്. അ​തി​ലാ​യി​രു​ന്നു എ​ന്‍റെ ജോ​ലി. അ​തു ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യ​തി​ല്‍ സ​ന്തോ​ഷം'- വി​ഷ്ണു പ​റ​യു​ന്നു.

"അ​തി​ര​ടി'​യി​ലേ​ക്ക് എ​ത്തി​ച്ച​ത്..?

ഞാ​ന്‍ കേ​ട്ട​തി​ല്‍ ഏ​റ്റ​വും ന​ല്ല ന​റേ​ഷ​നാ​യി​രു​ന്നു ജോ​പ്പ​ന്‍. സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ അ​നി​രു​ദ്ധ​നും തി​ര​ക്ക​ഥാ​കൃ​ത്ത് പോ​ള്‍​സ​ണും കൂ​ടി​യാ​ണു ക​ഥ പ​റ​ഞ്ഞ​ത്. ഇ​തൊ​രു ന​ല്ല സി​നി​മ​യാ​യി​രി​ക്കു​മെ​ന്നും ഈ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും തോ​ന്നി. ഞാ​ന്‍ ഒ​രു​പാ​ടു ചെ​യ്തു​പോ​രു​ന്ന വേ​ഷ​ങ്ങ​ളി​ലൊ​ന്ന​ല്ലാ​യി​രു​ന്നു ജോ​പ്പ​ന്‍. എ​ന്താ​ണു വേ​ണ്ട​തെ​ന്നു സം​വി​ധാ​യ​ക​നു ന​ല്ല ധാ​ര​ണ​യു​മു​ണ്ട്. ഒ​പ്പം സ​ഞ്ച​രി​ച്ചാ​ല്‍ മ​തി, ന​മ്മ​ള്‍ ന​ന്നാ​കു​മെ​ന്ന തോ​ന്ന​ലി​ലാ​ണ് ഈ ​സി​നി​മ ചെ​യ്ത​ത്. കോ​ള​ജ് ലു​ക്ക് ഉ​ള്‍​പ്പെ​ടെ ര​ണ്ടു ലു​ക്കു​ക​ളി​ല്‍ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് റോ​ണ​ക്‌​സി​നു ത​ന്നെ​യാ​ണ്.

ഒ​രു ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും അ​നാ​യാ​സ​മാ​ണോ..?

സം​വി​ധാ​യ​ക​ന് എ​ന്താ​ണു വേ​ണ്ട​തെ​ന്നു മ​ന​സി​ലാ​ക്കാ​നാ​ണ് ഞാ​ന്‍ ഏ​റ്റ​വു​മാ​ദ്യം ശ്ര​മി​ക്കു​ന്ന​ത്. പി​ന്നീ​ടു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മൈ​ന്‍​ഡ് സ്‌​കേ​പ്പും മൈ​ന്‍​ഡ് സെ​റ്റും മ​ന​സി​ലാ​ക്കും. ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു ഞാ​ന്‍ മ​ന​സി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണോ സം​വി​ധാ​യ​ക​നും ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചു വ്യ​ക്ത​ത വ​രു​ത്തും.

അ​തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ഇ​നി എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ക്കും. ഇ​തി​ലെ എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു ബ്രേ​ക്ക് ഡൗ​ണി​ലാ​ണ്. അ​യാ​ള്‍ തെ​റാ​പ്പി​ക്കു പോ​കു​ന്നു​ണ്ട്. ഒ​പ്പം ജോ​ലി​യും ചെ​യ്യു​ന്നു​ണ്ട്. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍, വീ​ട്...​അ​ടു​പ്പ​മു​ള്ള എ​ല്ലാ​റ്റി​ല്‍​നി​ന്നും അ​ക​ന്നു​മാ​റി​യു​ള്ള ജീ​വി​തം. ആ ​മ​നു​ഷ്യ​നോ​ട് ആ​ദ്യം എ​നി​ക്കു സ​ഹാ​നു​ഭൂ​തി​യാ​ണു തോ​ന്നി​യ​ത്. അ​തു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ച്ചാ​ണ് ആ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്.

ബേ​സി​ലി​നെ അ​ടു​ത്ത​റി​യു​മ്പോ​ള്‍..?

Star Chat

"എ​ന്തോ, എ​ന്നെ ഇ​ഷ്ട​മാ​ണ് ആ​ളു​ക​ൾ​ക്ക് ''; മോ​ഹ​ൻ​ലാ​ൽ

ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​യ ദൃ​ശ്യം 3 തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ലാ​ണ്. നാ​ലു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മെ​ത്തു​ന്ന മൂ​ന്നാം ഭാ​ഗം ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, പെ​ന്‍ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

ജോ​ര്‍​ജു​കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ള​റി​യാ​ൻ പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്നു. സി​നി​മ​യെ​യും നാ​യ​ക​നെ​യും കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ മ​ന​സു​തു​റ​ന്ന​പ്പോ​ൾ..

പ്രേ​ക്ഷ​ക​ര്‍​ക്കു​ള്ള പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണോ?

ദൃ​ശ്യം 3 പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണെ​ന്ന് ആ​ളു​ക​ളൊ​ക്കെ പ​റ​യു​ന്നു. സ​മ്മാ​നം കൊ​ടു​ക്കു​മ്പോ​ള്‍ അ​ത് മോ​ശ​മാ​കാ​ന്‍ പാ​ടി​ല്ല​ല്ലോ. സ​മ്മാ​നം അ​ത്യാ​വ​ശ്യം ന​ല്ല​താ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ന​ല്ലൊ​രു സി​നി​മ ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യും. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലെ ഈ ​റി​ലീ​സിം​ഗ് മ​ന: പൂ​ര്‍​വം സം​ഭ​വി​ച്ച​ത​ല്ല.

ഈ ​ചി​ത്രം നേ​ര​ത്തെ റി​ലീ​സ് ചെ​യ്യാ​നൊ​ക്കെ ശ്ര​മി​ച്ച​താ​ണ്. പി​ന്നീ​ടാ​ണ് മി​ഡി​ല്‍ ഈ​സ്റ്റ് പ​രി​പാ​ടി​ക​ളൊ​ക്കെ വ​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ല്ലെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പൊ​തു​വേ റി​ലീ​സു​ക​ള്‍ വ​രു​ന്ന​ത്. മേ​യ് 21 നോ​ക്കി​യ​പ്പോ​ള്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു.

അ​തൊ​രു ഭാ​ഗ്യ​മാ​യി​ട്ടാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഇ​ത്ര​യും ആ​ളു​ക​ള്‍ കാ​ത്തി​രി​ക്കു​ന്നൊ​രു സി​നി​മ, അ​ത് പി​റ​ന്നാ​ളി​ന് കൊ​ടു​ക്കു​ക എ​ന്ന​ത് ആ​ന്‍റ​ണി​യു​ടെ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു. അ​ത് ഒ​രി​ക്ക​ലേ സം​ഭ​വി​ക്കു​ക​യു​ള്ളൂ. എ​ല്ലാ പി​റ​ന്നാ​ളി​നും സി​നി​മ ഇ​റ​ക്കാ​ന്‍ പ​റ്റി​ല്ല. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ര​ക്ട​റു​ക​ളി​ലൊ​ന്നാ​ണ് ജോ​ര്‍​ജു​കു​ട്ടി. അ​യാ​ളു​ടെ കു​ടും​ബ​ത്തി​ല്‍ സം​ഭ​വി​ച്ച​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​തി​ല്‍​നി​ന്നും എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത്. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍​ത​ന്നെ സി​നി​മ കാ​ണ​ണം എ​ന്ന് എ​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ട്. പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി പ്രേ​ക്ഷ​ക​ര്‍ ചി​ത്ര​ത്തെ സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​മോ​ഷ​ണ​ല്‍ സി​നി​മ​യാ​ണോ ദൃ​ശ്യം 3‍?

കു​റേ​ക്കൂ​ടി ഇ​മോ​ഷ​ണ​ല്‍ സി​നി​മ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ​യാ​ണ​ത്. ഇ​രു കു​ടും​ബ​ങ്ങ​ള്‍​ക്കും സു​ഖ​മാ​യി ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല. 13 വ​ര്‍​ഷം കൊ​ണ്ട് ജോ​ര്‍​ജു​കു​ട്ടി​യു​ടെ കു​ടും​ബം വ​ലു​താ​യി. കു​ട്ടി​ക​ള്‍ വ​ലു​താ​യി. കു​ട്ടി​ക​ള്‍ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ജോ​ര്‍​ജു​കു​ട്ടി​യൊ​രു പാ​വ​മാ​ണ്. അ​യാ​ള്‍ ആ​രെ​യും കൊ​ന്നി​ട്ടി​ല്ല.

കൊ​ല​പാ​ത​ക​മ​ല്ല ന​ട​ന്ന​ത്. ഒ​രു കൈ​യ​ബ​ദ്ധ​മാ​ണ്. അ​ങ്ങ​നെ എ​ത്ര​യോ ആ​ള്‍​ക്കാ​ര്‍​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ അ​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കും. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ജോ​ര്‍​ജു​കു​ട്ടി ശ്ര​മി​ക്കു​ക​യാ​ണ്. ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഇ​മോ​ഷ​നു​ക​ളാ​ണ് ജീ​ത്തു ജോ​സ​ഫ് ഫോ​ക്ക​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ആ ​സ്‌​റ്റോ​റി ന​ല്ല​താ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

"ജോ​ര്‍​ജു​കു​ട്ടി എ​ന്‍റെ കൈ​യി​ല്‍​നി​ന്നു പോ​യി...''

Review

സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ കു​ടും​ബ​യൂ​ണി​റ്റ്

ഇ​ണ​ക്ക​വും പി​ണ​ക്ക​വും അ​യ​ൽ​ക്കാ​രു​മൊ​ക്കെ ചേ​ർ​ന്ന് തി​ക​ച്ചും സ​മാ​ധാ​ന​ത്തോ​ടെ തി​യേ​റ്റ​റി​ൽ ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു സ്നേ​ഹ​മു​ള്ള കു​ടും​ബ യൂ​ണി​റ്റ്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ ബ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ഈ ​ചി​ത്രം പ്രേ​ക്ഷ​ക​രെ ഒ​രു​പോ​ലെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യൊ​രു ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടൈ​ന​റാ​ണ്.

മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ക​റു​കു​റ്റി​യി​ലേ​ക്ക് പു​തി​യ​താ​യി താ​മ​സി​പ്പി​ക്കാ​നെ​ത്തു​ന്ന കു​ടും​ബ​വും, അ​വ​രും അ​യ​ൽ​ക്കാ​രു​മാ​യു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ര​ണ്ടു​പേ​രു​ടെ പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​വി​ൻ പോ​ളി എ​ത്തു​മ്പോ​ൾ, ആ​ഷ്‌​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മി​ത ബൈ​ജു എ​ത്തു​ന്നു.

Review

ധു​ര​ന്ധ​ർ 'റോ ​ആ​ൻ​ഡ് അ​ൺ​ദേ​ഖാ': അ​ൺ​ക​ട്ട് പ​തി​പ്പി​ലെ പു​തി​യ മാ​റ്റ​ങ്ങ​ൾ ?

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ നെ​റ്റ്ഫ്ലി​ക്സി​ലും ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലും ഒ​രേ​സ​മ​യം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന 'ധു​ര​ന്ധ​ർ: റോ ​ആ​ൻ​ഡ് അ​ൺ​ദേ​ഖാ' എ​ന്ന പു​തി​യ പ​തി​പ്പ് സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

റ​ൺ​ടൈ​മി​ൽ ഒ​ടി​ടി പ​തി​പ്പി​ന് സ​മാ​ന​മാ​ണെ​ങ്കി​ലും, പ്രേ​ക്ഷ​ക​ർ​ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​വും തീ​വ്ര​വു​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് ഈ ​അ​ൺ​ക​ട്ട് പ​തി​പ്പ് സ​മ്മാ​നി​ക്കു​ന്ന​ത്. ഈ ​പു​തി​യ പ​തി​പ്പി​ൽ വ​ന്നി​ട്ടു​ള്ള പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ക്കാം.

ക​ഥ​യൊ​ന്നാ​ണ്, എ​ന്നാ​ൽ മൂ​ർ​ച്ച​യേ​റി!

ആ​ദ്യം ത​ന്നെ വ്യ​ക്ത​മാ​ക്കേ​ണ്ട കാ​ര്യം, ഈ ​പു​തി​യ പ​തി​പ്പി​ൽ അ​ധി​ക​മാ​യി ഒ​രു സീ​നു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടി​ല്ല എ​ന്ന​താ​ണ്. ക​ഥ​യു​ടെ ഘ​ട​ന​യി​ലോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ർ​ക്കു​ക​ളി​ലോ യാ​തൊ​രു മാ​റ്റ​വു​മി​ല്ല. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ വി​ഷ്വ​ൽ ടെ​ക്സ്ച​റി​ലാ​ണ് പ്ര​ധാ​ന മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്.

ആ​ർ മാ​ധ​വ​ൻ അ​ഭി​ന​യി​ച്ച കാ​ണ്ഡ​ഹാ​ർ വി​മാ​ന അ​പ​ഹ​ര​ണ രം​ഗം ത​ന്നെ ഇ​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. ക​ള​ർ ഗ്രേ​ഡിം​ഗി​ലും വി​ഷ്വ​ൽ തീ​വ്ര​ത​യി​ലും വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ കാ​ര​ണം ഈ ​രം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ക്രൂ​ര​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി മാ​റി​യി​രി​ക്കു​ന്നു. മു​റി​വു​ക​ളും ചോ​ര​യൊ​ഴു​കു​ന്ന രം​ഗ​ങ്ങ​ളും കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ​യും തീ​ക്ഷ്ണ​ത​യോ​ടെ​യും ഇ​തി​ൽ കാ​ണാം.

ഫി​ൽ​ട്ട​ർ ചെ​യ്യാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ൾ

ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ 'റോ' ​എ​ല​മെ​ന്‍റ് എ​ന്ന​ത് അ​തി​ലെ ഒ​ട്ടും സെ​ൻ​സ​ർ ചെ​യ്യാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ്. തി​യേ​റ്റ​ർ പ​തി​പ്പി​ൽ മ്യൂ​ട്ട് ചെ​യ്യ​പ്പെ​ട്ട വ​ലി​യൊ​രു വി​ഭാ​ഗം തെ​റി​ക​ളും പ​രു​ക്ക​ൻ വാ​ക്കു​ക​ളും ഈ ​പ​തി​പ്പി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഹം​സ അ​ലി മ​സാ​രി ലി​യാ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന രം​ഗം മു​ത​ൽ ത​ന്നെ ഈ ​മാ​റ്റം പ്ര​ക​ട​മാ​ണ്. ബാ​ബു ഡ​ക്കൈ​റ്റി​ന്‍റെ ആ​ളു​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ രം​ഗ​ങ്ങ​ളി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ തി​ക​ച്ചും അ​ഗ്ര​സീ​വ് ആ​ണ്.

പ്രേ​ക്ഷ​ക​ർ ഇ​തി​ന​കം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ക​ണ്ടു​ക​ഴി​ഞ്ഞ​തി​നാ​ൽ, ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഭാ​വ​മാ​റ്റ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ ഈ ​പ​തി​പ്പ് സ​ഹാ​യി​ക്കു​ന്നു​ണ്ട്. ജ​മീ​ൽ ജ​മാ​ലി​യു​ടെ നി​ശ​ബ്ദ​ത​ക​ളും നോ​ട്ട​ങ്ങ​ളും ഇ​പ്പോ​ൾ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യി തോ​ന്നു​ന്നു.

അ​തു​പോ​ലെ ഉ​സൈ​ർ ബ​ലൂ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​വും കൂ​ടു​ത​ൽ വ​ന്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. മു​ൻ​പ് ശാ​ന്ത​നാ​യി ക​ണ്ടി​രു​ന്ന ഉ​സൈ​ർ, ഈ ​പ​തി​പ്പി​ൽ ക​ടു​ത്ത തെ​റി​വി​ളി​ക​ളി​ലൂ​ടെ ത​ന്‍റെ യ​ഥാ​ർ​ഥ സ്വ​ഭാ​വം വെ​ളി​പ്പെ​ടു​ത്തു​ന്നു. റ​ഹ്മാ​ൻ ഡ​ക്കൈ​റ്റി​ന്‍റെ മൂ​ത്ത മ​ക​ൻ മ​രി​ക്കു​ന്ന രം​ഗ​ത്തി​ൽ ഉ​സൈ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന കോ​പ​വും സ​ങ്ക​ട​വും ക​ല​ർ​ന്ന ഡ​യ​ലോ​ഗു​ക​ൾ പ്രേ​ക്ഷ​ക​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ന്ന രം​ഗ​ങ്ങ​ൾ

മേ​ജ​ർ ഇ​ഖ്ബാ​ൽ (അ​ർ​ജു​ൻ രാം​പാ​ൽ): 26/11 ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം മേ​ജ​ർ ഇ​ഖ്ബാ​ൽ ന​ട​ത്തു​ന്ന പ്ര​സം​ഗം അ​തി​ന്‍റെ യ​ഥാ​ർ​ഥ ക്രൂ​ര​ത​യോ​ടെ ഇ​തി​ൽ കേ​ൾ​ക്കാം. സ്ത്രീ​ക​ളെ​യോ കു​ട്ടി​ക​ളെ​യോ പ്രാ​യ​മാ​യ​വ​രെ​യോ ആ​രെ​യും വെ​റു​തെ വി​ട​രു​ത് എ​ന്ന് പ​റ​യു​ന്ന ഭാ​ഗം മ്യൂ​ട്ടു​ക​ൾ ഇ​ല്ലാ​തെ വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ടു​ത്ത പ്ര​ത്യ​യ​ശാ​സ്ത്രം കൂ​ടു​ത​ൽ ഭ​യ​മു​ണ​ർ​ത്തു​ന്നു.

എ​സ്പി ചൗ​ധ​രി അ​സ്ലം (സ​ഞ്ജ​യ് ദ​ത്ത്): ഈ ​അ​ൺ​ക​ട്ട് പ​തി​പ്പ് കൊ​ണ്ട് ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​യ​ത് സ​ഞ്ജ​യ് ദ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നാ​ണ്. അ​സ്ല​മി​ന്‍റെ ഇ​ൻ​ട്രോ സീ​നി​ലെ മാ​സ് ഡ​യ​ലോ​ഗു​ക​ളും തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​റി​വി​ളി​ക​ളും തി​യേ​റ്റ​റി​ൽ എ​ന്തു​കൊ​ണ്ട് മ്യൂ​ട്ട് ചെ​യ്യ​പ്പെ​ട്ടു എ​ന്ന് ഈ ​പ​തി​പ്പ് കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കും. (എ​ങ്കി​ലും 'ബ​ലൂ​ച്' എ​ന്ന വാ​ക്ക് ഇ​പ്പോ​ഴും മ്യൂ​ട്ട് ചെ​യ്ത് ത​ന്നെ​യാ​ണ് നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്).

റ​ഹ്മാ​ൻ ഡ​ക്കൈ​റ്റ് (അ​ക്ഷ​യ് ഖ​ന്ന): ഹം​സ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ റ​ഹ്മാ​ൻ ഡ​ക്കൈ​റ്റി​ന്‍റെ ക്രൂ​ര​ത​യും അ​ഹ​ങ്കാ​ര​വും നി​റ​ഞ്ഞ ഡ​യ​ലോ​ഗു​ക​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​ണ്. ക്ലൈ​മാ​ക്സി​ൽ എ​സ്പി അ​സ്ല​മും റ​ഹ്മാ​നും ത​മ്മി​ലു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പോ​രാ​ട്ടം പ്രേ​ക്ഷ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തും.

ചു​രു​ക്ക​ത്തി​ൽ, 'ധു​ര​ന്ധ​ർ: റോ ​ആ​ൻ​ഡ് അ​ൺ​ദേ​ഖാ' എ​ന്ന​ത് തി​ക​ച്ചും പു​തി​യൊ​രു സി​നി​മ​യ​ല്ല, മ​റി​ച്ച് മു​ൻ​പ് സെ​ൻ​സ​ർ ചെ​യ്യ​പ്പെ​ട്ട​തും മ്യൂ​ട്ട് ചെ​യ്യ​പ്പെ​ട്ട​തു​മാ​യ യ​ഥാ​ർ​ഥ ശ​ബ്ദ​ങ്ങ​ളെ​യും തീ​വ്ര​ത​യെ​യും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​ന്ന ഒ​രു മി​ക​ച്ച അ​ൺ​ക​ട്ട് പ​തി​പ്പാ​ണ്.

Review

ട്വി​സ്റ്റു​ക​ൾ​കൊ​ണ്ടു​ള്ള ദൃ​ശ്യ​വി​സ്മ​യം: ദൃ​ശ്യം 3 റി​വ്യൂ  

ത്രി​ല്ല​ർ സി​നി​മ​ക​ളു​ടെ വി​ജ​യ​ത്തി​ന് മു​ഖ്യ​കാ​ര​ണ​ങ്ങ​ളാ​യി മാ​റാ​റു​ള്ള​ത് ക​ഥാ​ഗ​തി​യു​ടെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​വും ട്വി​സ്റ്റു​ക​ളു​മാ​ണ്. ആ ​ര​ണ്ടു ഫാ​ക്‌​ട​റു​ക​ൾ പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ണെ​ങ്കി​ലും മി​ക്ക​വാ​റും ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും ഒ​ന്നി​നാ​ണ് സാ​ധാ​ര​ണ ത്രി​ല്ല​ർ തി​ര​ക്ക​ഥ​ക​ളി​ൽ ര​ച​യി​താ​ക്ക​ൾ ഊ​ന്ന​ൽ ന​ൽ​കാ​റു​ള്ള​ത്.

ക്ലൈ​മാ​ക്സ് പ്ര​വ​ച​നാ​തീ​ത​മാ​ക്കി​മാ​റ്റാ​ൻ അ​ത്ര യു​ക്തി​സ​ഹ​മ​ല്ലാ​ത്ത ട്വി​സ്റ്റു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തും അ​തു​പോ​ലും സി​നി​മ​യു​ടെ വി​ജ​യ​കാ​ര​ണ​മാ​യി മാ​റു​ന്ന​തും ചി​ല ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ നാം ​കാ​ണാ​റു​ണ്ട്. പ​ക്ഷെ ഇ​വി​ടെ ദൃ​ശ്യം 3 ഒ​രു ദൃ​ശ്യ വി​സ്‌​മ​യ​മാ​കു​ന്ന​ത് തി​ര​ക്ക​ഥ​യി​ൽ ഇ​തു​ര​ണ്ടും പ​ര​സ്പ​രം മ​ൽ​സ​രി​ക്കു​ന്നി​ട​ത്താ​ണ്. ജീ​ത്തു ജോ​സ​ഫ് എ​ന്ന സം​വി​ധാ​യ​ക​നി​ലെ എ​ഴു​ത്തു​കാ​ര​നാ​ണ് ഈ ​സി​നി​മ​യി​ൽ കൂ​ടു​ത​ൽ കൈ​യ​ടി അ​ർ​ഹി​ക്കു​ന്ന​ത്.

യു​ക്തി​സ​ഹ​മ​ല്ലാ​ത്ത ട്വി​സ്റ്റു​ക​ൾ ദൃ​ശ്യം 3യി​ൽ എ​ടു​ത്തു​പ​റ​യാ​നി​ല്ല. ക്ലൈ​മാ​ക്സ് സീ​ക്വ​ൻ​സു​ക​ൾ എ​ന്ന നി​ല​യി​ൽ വി​ല​യി​രു​ത്താ​വു​ന്ന അ​വ​സാ​ന അ​ര​മ​ണി​ക്കൂ​റി​ൽ​ത​ന്നെ എ​ണ്ണി​യെ​ടു​ക്കാ​നാ​വാ​ത്ത​ത്ര ട്വി​സ്റ്റു​ക​ളാ​ണ് ജീ​ത്തു ജോ​സ​ഫ് ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ ടെ​യി​ൽ എ​ൻ​ഡി​ൽ ഒ​രു നാ​ലാം ഭാ​ഗ​ത്തേ​യ്ക്കു​കൂ​ടി​യു​ള്ള വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ന്നു. ഇ​നി​യെ​ന്തു​ണ്ടാ​കും എ​ന്നൊ​രു ആ​കാം​ക്ഷ പ്രേ​ക്ഷ​ക​നി​ൽ ജ​നി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സി​നി​മ അ​വ​സാ​നി​ക്കു​ന്ന​ത്.

ജോ​ർ​ജു​കു​ട്ടി വ​ള​രു​ന്നു

Review

ദൃ​ഢം: ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​വും സ​സ്പെ​ൻ​സും ചേ​ർ​ന്ന ഒ​രു ത്രി​ല്ല​ർ

മ​ല​യാ​ള സി​നി​മ​യി​ൽ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​ങ്ങ​ൾ​ക്ക് എ​ന്നും വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ട്. ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​യി എ​ത്തി​യ ഏ​റ്റ​വും പു​തി​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്ര​മാ​ണ് 'ദൃ​ഢം'. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ വ​ള​രെ ദൃ​ഢ​മാ​യ ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ദ്യാ​വ​സാ​നം പ്രേ​ക്ഷ​ക​നെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ ച​ല​ച്ചി​ത്ര​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് കേ​ര​ളം ക​ണ്ട ചി​ല പോ​ലീ​സ് ത്രി​ല്ല​ർ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ റി​യ​ലി​സ്റ്റി​ക് സ്വ​ഭാ​വ​വും, ജീ​ത്തു ജോ​സ​ഫ് ചി​ത്ര​ങ്ങ​ളി​ൽ കാ​ണു​ന്ന​തു​പോ​ലു​ള്ള സ​സ്പെ​ൻ​സും ട്വി​സ്റ്റു​ക​ളും ചേ​ർ​ത്തു​വെ​ച്ച ഒ​രു മി​ക​ച്ച അ​നു​ഭ​വ​മാ​ണ് 'ദൃ​ഢം' പ്രേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഒ​രു കൊ​ടും​കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ചു​രു​ള​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന തു​ട​ക്ക​ക്കാ​ര​നാ​യ ഒ​രു സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഇ​വി​ടെ, പ​തി​വ് രീ​തി​ക​ളി​ൽ നി​ന്ന് മാ​റി പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് ക​ഥ​യെ കൊ​ണ്ടു​പോ​കാ​ൻ ജീ​ത്തു ജോ​സ​ഫി​ന്‍റെ ശി​ഷ്യ​ൻ​കൂ​ടി​യാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ് എ​ന്ന സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജി​ന്‍റോ ദേ​വ​സ്യ​യും ജോ​മോ​ൻ ജോ​ണും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. E4 എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്രൊ​ഡ​ക്ഷ​ൻ ബാ​ന​റി​നൊ​പ്പം, സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫും സി​നി​മ​യു​ടെ നി​ർ​മ്മാ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രി​ക്കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റ് ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​ണ്. പ​തി​വ് നാ​യ​ക വേ​ഷ​ങ്ങ​ളി​ൽ നി​ന്ന് മാ​റി, പ​ക്വ​ത​യു​ള്ള ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഷെ​യ്ൻ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യെ മു​ഴു​വ​നാ​യി ത​ന്‍റെ തോ​ളി​ലേ​റ്റി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ക​രി​യ​ർ ഗ്രാ​ഫി​ൽ വ​ലി​യൊ​രു മാ​റ്റം വ​രു​ത്താ​ൻ ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ക​ഴി​ഞ്ഞേ​ക്കും.

ത്രി​ല്ല​ർ സി​നി​മ​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം അ​തി​ലെ സ​സ്പെ​ൻ​സ് ത​ന്നെ​യാ​ണ്. ഈ ​കാ​ര്യ​ത്തി​ൽ 'ദൃ​ഢം' പൂ​ർ​ണ​മാ​യും നീ​തി പു​ല​ർ​ത്തി​യി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ൽ വ​ള​രെ ല​ളി​ത​മെ​ന്ന് തോ​ന്നു​ന്ന കേ​സ് പി​ന്നീ​ട് പ​ല വ​ഴി​ത്തി​രി​വു​ക​ളി​ലൂ​ടെ സ​ങ്കീ​ർ​ണ​മാ​കു​ന്ന​തും, മി​ക​ച്ചൊ​രു ക്ലൈ​മാ​ക്സ് ട്വി​സ്റ്റി​ലൂ​ടെ പ്രേ​ക്ഷ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തും തി​ര​ക്ക​ഥ​യു​ടെ വി​ജ​യ​മാ​ണ്. പ്രേ​ക്ഷ​ക​ർ ഊ​ഹി​ച്ചേ​ക്കാ​വു​ന്ന​തി​ന​പ്പു​റ​മു​ള്ള ഒ​രു ക്ലൈ​മാ​ക്സാ​ണ് ചി​ത്ര​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക തി​ക​വി​ലും ചി​ത്രം മി​ക​ച്ചു നി​ൽ​ക്കു​ന്നു. ഇ​തി​ൽ എ​ടു​ത്തു പ​റ​യേ​ണ്ട​ത് പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​ണ്. ഓ​രോ രം​ഗ​ത്തി​ലെ​യും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ളെ കൂ​ടു​ത​ൽ മി​ക​ച്ച​താ​ക്കാ​ൻ പ​ശ്ചാ​ത്ത​ല സം​ഗീ​തം ചെ​യ്ത ശ്രീ​രാ​ഗി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ഥ​യു​ടെ മൂ​ഡി​ന​നു​സ​രി​ച്ച് സ​ഞ്ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​തം പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ നി​റ​യ്ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ്.

ആ​ദ്യ പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലും ഒ​രു​പോ​ലെ എ​ൻ​ഗേ​ജി​ങ് ആ​യ ഒ​രു തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്. എ​വി​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് ബോ​റ​ടി​ക്കാ​തെ ക​ണ്ടി​രി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​ത് സി​നി​മ​യു​ടെ പ്ല​സ് പോ​യി​ന്‍റാ​ണ്. വ​ലി​ച്ചു​നീ​ട്ട​ലു​ക​ൾ ഇ​ല്ലാ​തെ, വ​ള​രെ കൃ​ത്യ​മാ​യ വേ​ഗ​ത​യി​ലാ​ണ് ക​ഥ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​ടു​ത്ത​ത് എ​ന്ത് സം​ഭ​വി​ക്കും എ​ന്ന ചോ​ദ്യം ഓ​രോ നി​മി​ഷ​വും പ്രേ​ക്ഷ​ക​നി​ൽ നി​ല​നി​ർ​ത്താ​ൻ സി​നി​മ​യ്ക്ക് സാ​ധി​ക്കു​ന്നു.

പോ​സി​റ്റീ​വു​ക​ൾ ഒ​രു​പാ​ടു​ണ്ടെ​ങ്കി​ലും, ചി​ല നെ​ഗ​റ്റീ​വു​ക​ളും ചി​ത്ര​ത്തി​ൽ മു​ഴ​ച്ചു നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ചി​ല ലോ​ജി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ്. ആ​ദ്യ​മാ​യി സ്വ​ത​ന്ത്ര ചു​മ​ത​ല കി​ട്ടു​ന്ന ഒ​രു ജൂ​നി​യ​ർ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റെ ഇ​ത്ര​വ​ലി​യൊ​രു കു​റ്റ​കൃ​ത്യം ഒ​റ്റ​യ്ക്ക് അ​ന്വേ​ഷി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്നു എ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ അ​ല്പം ബു​ദ്ധി​മു​ട്ടാ​ണ്.

സാ​ധാ​ര​ണ ഇ​ത്ത​രം വ​ലി​യ കേ​സു​ക​ൾ വ​രു​മ്പോ​ൾ എ​സ്.​പി അ​ല്ലെ​ങ്കി​ൽ ഡി.​വൈ.​എ​സ്.​പി റാ​ങ്കി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​രു ടീം ​ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ഒ​രു തു​ട​ക്ക​ക്കാ​ര​നാ​യ എ​സ്.​ഐ ഒ​റ്റ​യ്ക്ക് എ​ല്ലാം ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ൾ റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ ആ​രാ​ധ​ക​ർ​ക്ക് അ​ത് തീ​ർ​ത്തും അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നാം. കൂ​ടാ​തെ, ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റു​ക​ൾ സ്ഥി​ര​മാ​യി കാ​ണു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് ചി​ല പോ​ലീ​സ് പ്രൊ​സീ​ജി​യ​റു​ക​ളി​ലെ അ​പാ​ക​ത​ക​ൾ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞേ​ക്കാം. സി​നി​മ​യു​ടെ വേ​ഗ​ത​യി​ൽ ഈ ​കു​റ​വു​ക​ൾ ഒ​രു പ​രി​ധി വ​രെ മ​റി​ക​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ലോ​ജി​ക് അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ഇ​തൊ​രു ക​ല്ലു​ക​ടി​യാ​കും.

ചു​രു​ക്ക​ത്തി​ൽ, മു​ക​ളി​ൽ പ​റ​ഞ്ഞ ചെ​റി​യ ലോ​ജി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളെ മാ​റ്റി​നി​ർ​ത്തി​യാ​ൽ തീ​ർ​ച്ച​യാ​യും തി​യേ​റ്റ​റി​ൽ പോ​യി ക​ണ്ടി​രി​ക്കാ​ൻ പ​റ്റി​യ മി​ക​ച്ചൊ​രു ത്രി​ല്ല​റാ​ണ് 'ദൃ​ഢം'. ഷെ​യ്ൻ നി​ഗ​ത്തി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യും, ര​ണ്ട​ര മ​ണി​ക്കൂ​ർ ഒ​ട്ടും ബോ​റ​ടി​ക്കാ​തെ ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു ന​ല്ല എ​ന്‍റ​ർ​ടെ​യ്ന​റാ​യും ഈ ​ചി​ത്ര​ത്തെ വി​ല​യി​രു​ത്താം. ത്രി​ല്ല​ർ സി​നി​മ​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് ധൈ​ര്യ​മാ​യി ടി​ക്ക​റ്റ് എ​ടു​ക്കാം.

Review

പേ​ട്രി​യ​റ്റ്: രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

പാ​ട്രി​യ​റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം രാ​ജ്യ​സ്നേ​ഹി എ​ന്നാ​ണ്. അ​ത്യ​ന്തം ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ്ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​രാ​ജ്യ​ത്തി​ൽ ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്നൊ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടാ​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന ഫി​ലിം മേ​ക്ക​ർ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഒ​രു ചോ​ദ്യം ഇ​ന്ന​ത്തെ സ​വി​ശേ​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ​ത​ന്നെ​യാ​വ​ണം, ഒ​രു വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഇ​ത്ത​ര​മൊ​രു ച​ല​ച്ചി​ത്രം ഒ​രു​ക്കാ​ൻ സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം പേ​രെ ആ​ശ​ങ്ക​ക​ളി​ല​ക​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു​പി​ടി വി​ഷ​യ​ങ്ങ​ളു​ണ്ട്. പെ​ഗാ​ഗ​സ് പോ​ലു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ, ഡി​ഫോ​ൾ​ട്ട് ആ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ൾ (ക്യാ​മ​റ, മൈ​ക്രോ​ഫോ​ൺ) വ​ഴി​യാ​യി പോ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ, ഡാ​റ്റ പ്രൈ​വ​സി സം​ബ​ന്ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ൾ, ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ അ​തീ​വ ഗൗ​ര​വ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ണ്ട്.

ഫാ. ​സ്റ്റാ​ൻ സ്വാ​മി ഉ​ൾ​പ്പെ​ട്ട ഭീ​മ കോ​രേ​ഗാ​വ് കേ​സി​ൽ ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ത്രി​മ തെ​ളി​വ് നി​ർ​മ്മാ​ണം ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. പെ​ഗാ​ഗ​സ് എ​ന്ന ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ‍ു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​ര​മൊ​രു ഗൗ​ര​വ​മു​ള്ള പ​ശ്ചാ​ത്ത​ല​മാ​ണ് "പേ​ട്രി​യ​റ്റ്" സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ​തി​ൽ ഏ​റ്റ​വു​മ​ധി​കം ബ​ജ​റ്റ് ഉ​ള്ള സി​നി​മ, സ​മീ​പ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി സ്റ്റാ​ർ ച​ല​ച്ചി​ത്രം, കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​സി​നി​മ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ഈ ​ച​ല​ച്ചി​ത്രം മെ​യ് ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ച​ല​ച്ചി​ത്രം പ​റ​യാ​തെ​പ​റ​യു​ന്ന കു​റെ​യേ​റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​ശാ​ല​മാ​യൊ​രു സ്വീ​കാ​ര്യ​ത അ​തി​ന് അ​നു​വ​ദി​ച്ചു ന​ൽ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും. ചി​ല​കോ​ണു​ക​ളി​ൽ അ​സ്വ​സ്ഥ​ത​ക​ളും എ​തി​ർ​പ്പു​ക​ളും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ​ല​തും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്. ഒ​രു​പ​ക്ഷെ, ആ​ദ്യ ഷോ​യ്ക്ക് പി​ന്നാ​ലെ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വി​യോ​ജി​പ്പി​ന്‍റെ സ്വ​ര​ങ്ങ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

തി​ക​ച്ചും രാ​ജ്യ​സു​ര​ക്ഷ ല​ക്ഷ്യം​വ​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യി നി​ർ​മ്മി​ച്ച ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ, കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു അ​ധാ​ർ​മ്മി​ക ക​രാ​ർ ന​ട​ക്കു​ന്നു എ​ന്ന സാ​ങ്ക​ൽ​പ്പി​ക പ​ശ്‌​ചാ​ത്ത​ല​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​നം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന് സി​നി​മ​യി​ൽ ഉ​ട​നീ​ളം വി​വ​രി​ക്കു​ന്നു. ഒ​രു​പ​ക്ഷെ, ഏ​റെ​ക്കു​റെ സ​മാ​ന​മാ​യി ഇ​ക്കാ​ല​ത്ത് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്‌​താ​ൽ ഭാ​വി​യി​ൽ സാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന​ല്ല ഇ​തും.

ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട അ​പ്ലി​ക്കേ​ഷ​നു​ക​ൾ, മെ​റ്റ, ഗൂ​ഗി​ൾ തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ൽ ത​ത്സ​മ​യം ഡാ​റ്റ കൈ​മാ​റ്റം ന​ട​ക്കു​ന്നു എ​ന്നു​ള്ള​തി​നും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​തി​നും, ആ​ധാ​ർ കാ​ർ​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മാ​ത്ര​മ​ല്ല, എ​ണ്ണ​മ​റ്റ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ല​ഭ്യ​മാ​ണെ​ന്ന​തി​നും ഒ​ട്ടേ​റെ തെ​ളി​വു​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ല​ഭ്യ​മാ​യ കാ​ല​ഘ​ട്ട​മാ​ണി​ത്.

ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ കൂ​ടി ആ​രു​മ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​ന്ന പ​ക്ഷം അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​നാ​വി​ല്ല. പെ​ഗാ​ഗ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​പോ​ലെ, ആ​രു​ടെ​യും മൊ​ബൈ​ലി​നെ​യോ കം​പ്യൂ​ട്ട​റി​നെ​യോ അ​വ​ര​റി​യാ​തെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന പെ​രി​സ്‌​കോ​പ്‌ എ​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ എ​ന്തു​സം​ഭ​വി​ക്കും എ​ന്നാ​ണ് "പേ​ട്രി​യ​റ്റ്" പ​റ​ഞ്ഞു​വ​യ്ക്കു​ന്ന പ്ര​ധാ​ന കാ​ര്യം.

അ​ത്ത​ര​മൊ​രു സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​താ​യ​തി​നാ​ൽ, ഒ​രു വെ​റും കെ​ട്ടു​ക​ഥ എ​ന്ന​തി​ന​പ്പു​റം ഈ ​ച​ല​ച്ചി​ത്ര​ത്തി​ന് മ​റ്റൊ​രു മാ​നം​കൂ​ടി​യു​ണ്ട്. ഡാ​റ്റ പ്രൈ​വ​സി എ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നു​ള്ള ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ആ ​സി​നി​മ. കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ ക​ച്ച​വ​ട താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​പ​ക്ഷം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം അ​ടി​വ​ര​യി​ട്ടു​കാ​ണി​ക്കു​ന്നു.

ഇ​ത്ത​ര​മു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ൾ കെ​ട്ടു​ക​ഥ​ക​ള​ല്ലാ​ത്ത ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ചി​ന്തി​ക്കാ​ൻ മ​ന​സു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ ചി​ല ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ് ഇ​തി​ന്റെ കാ​ലി​ക പ്ര​സ​ക്തി. ച​ല​ച്ചി​ത്ര​ത്തി​ലേ​യ്ക്ക് വ​ന്നാ​ൽ, ബോ​റ​ടി​പ്പി​ക്കാ​തെ മൂ​ന്നു​മ​ണി​ക്കൂ​ർ തി​ക​ച്ചും പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള നി​ർ​മ്മാ​ണ മി​ക​വ് സം​വി​ധാ​യ​ക​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് തീ​യേ​റ്റ​റി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള മേ​ക്കിം​ഗ് എ​ന്ന് ഒ​രു​പ​രി​ധി​വ​രെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും സു​ഷി​ൻ ശ്യാ​മി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​റി​ന് അ​ത്ത​ര​മൊ​രു നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഗം​ഭീ​ര സ്‌​ക്രീ​ൻ സ്‌​പേ​സ് ച​ല​ച്ചി​ത്രം ന​ൽ​കു​ന്നു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ളും പെ​ർ​ഫോ​മ​ൻ​സു​ക​ളും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ണ്. കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ രേ​വ​തി അ​വ​ത​രി​പ്പി​ച്ച ന​ളി​നി രാ​മ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​ന്നാ​ണ്. വി​ല്ല​ന്മാ​രി​ൽ പ്ര​മു​ഖ​നാ​യ ജെ.​പി. സു​ന്ദ​രം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ത്തി​യ, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് മേ​നോ​ൻ വ​ള​രെ മി​ക​ച്ച വി​ധ​ത്തി​ൽ ആ ​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. ന​യ​ൻ താ​ര, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​റ്റ് അ​ഭി​നേ​താ​ക്ക​ളും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള വ​ലി​യൊ​രു ക്യാ​ൻ​വാ​സി​ൽ ത​യ്യാ​റാ​ക്ക​പ്പെ​ട്ട ഒ​രു ച​ല​ച്ചി​ത്രം ത​ന്നെ​യാ​ണ് പേ​ട്രി​യ​റ്റ്. ഈ ​ച​ല​ച്ചി​ത്രം കേ​വ​ല​മൊ​രു എ​ന്റ​ർ​ടെ​യ്‌​ന​ർ എ​ന്ന​തി​ന​പ്പു​റം ഗൗ​ര​വ​മു​ള്ള ഒ​രു കാ​ഴ്ച അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ, എ​ന്നാ​ൽ, ഇ​നി വ​രും കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള ചി​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ൾ ഇ​വി​ടെ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ധു​രം പു​ര​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കും വി​ല​പി​ടി​പ്പു​ള്ള​തെ​ന്ന് ക​രു​തു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത "കോ​ർ​പ്പ​റേ​റ്റ്" ല​ക്ഷ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കാം എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യ​യ​ശാ​സ്ത്ര ബ​ന്ധി​ത​മാ​യ നി​ല​പാ​ടു​ക​ൾ​ക്കും അ​തീ​ത​മാ​യി രാ​ജ്യ​സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം സ്വീ​ക​രി​ക്കാ​ൻ പ​തി​നാ​റു വ​യ​സി​ന് മേ​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ഈ ​ച​ല​ച്ചി​ത്രം കാ​ണാ​വു​ന്ന​താ​ണ്, കാ​ണേ​ണ്ട​താ​ണ്.

Review

പള്ളിച്ചട്ടമ്പി: കുടിയേറ്റ ഗാഥയിലെ ദൃശ്യഭംഗിയും വികലമാക്കപ്പെട്ട ചരിത്ര സത്യങ്ങളും

ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'പള്ളിച്ചട്ടമ്പി' എന്ന ചിത്രം വിമോചന സമരത്തിന്‍റെ പശ്ചാത്തലത്തിൽ എന്ന വാദത്തോടെ, ഒരു വലിയ ക്യാൻവാസിൽ ഒരുക്കപ്പെട്ട ഒരു പിരീഡ് ഡ്രാമയാണ്.

60 കളിലെ മലയോര കുടിയേറ്റ മേഖലകളുടെയും അവിടുത്തെ ക്രിസ്തീയ കുടിയേറ്റക്കാരുടെയും ജീവിതം സിനിമ യാഥാർഥ്യത്തോട് ഇണങ്ങുന്ന രീതിയിൽ പകർത്തുന്നുണ്ട്. കാടിനോടും വന്യമൃഗങ്ങളോടും മല്ലിട്ട് അതിജീവനത്തിന് ശ്രമിച്ച ആ ജനതയുടെ കഷ്ടപ്പാടുകളും അവരുടെ പോരാട്ടവീര്യവും സിനിമയുടെ ഒരു ഭാഗത്ത് ആകർഷകമായി ആവിഷ്കരിച്ചിരിക്കുന്നു.

കുടിയേറ്റ നാടുകളിലെ സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന തീക്ഷ്ണമതികളായ വൈദികരുടെ കഥാപാത്ര നിർമ്മിതി ചിത്രത്തിലെ പ്രധാന ആകർഷണമാണ്. പള്ളിയും സഭയും പ്രാർഥനയ്ക്കുള്ള ഇടങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ഐക്യത്തിന്‍റെയും സാമൂഹികമായ സംഘാടനത്തിന്‍റെയും കേന്ദ്രമായി സിനിമ അവതരിപ്പിക്കുന്നു.

അടിയുറച്ച ക്രൈസ്തവ വിശ്വാസവും ആത്മീയതയും കുടിയേറ്റ നാടുകളുടെ ഒരു ഏകദേശ ചിത്രം വരച്ചുകാട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. 1960-കളിലെ ഹൈറേഞ്ച് ജീവിതത്തിന്‍റെ ഈ വ്യത്യസ്തമായ ആവിഷ്കാരം ചിത്രത്തിന് ഒരു പ്രത്യേക മിഴിവ് നൽകുന്നു.

ജാതിക്കും മതത്തിനും അതീതമായ മനുഷ്യബന്ധങ്ങളുടെ ഒരു നേർച്ചിത്രം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പ്രശ്നം വന്നാൽ സമുദായ വ്യത്യാസമില്ലാതെ മനുഷ്യർ ഒരുമിച്ചുനിൽക്കുന്ന കാഴ്ച അക്കാലത്തെ കേരളീയ പൊതുബോധത്തിന്‍റെ സത്യസന്ധമായ അടയാളപ്പെടുത്തലാണ്.

മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ സ്നേഹവും മതപരമായ വിവേചനമില്ലാത്ത ഒത്തൊരുമയും പ്രമേയത്തിന് ഒരു വലിയ മാനുഷിക തലം നൽകുന്നു. പള്ളിച്ചട്ടമ്പി എന്ന നായക കഥാപാത്രം ഈ ഐക്യത്തിന്‍റെ വക്താവായി മാറുന്നിടത്താണ് സിനിമയുടെ വൈകാരികമായ അടിത്തറ നിലനിൽക്കുന്നത്.

എന്നാൽ, രാഷ്ട്രീയമായ ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ സിനിമ വലിയ പിഴവുകളിലേക്ക് വീഴുന്നുണ്ട്. അക്കാലത്തെ കമ്യൂണിസത്തോടുള്ള കത്തോലിക്കാ സഭയുടെയും മറ്റും എതിർപ്പ് വെറും 'തെറ്റിദ്ധാരണയുടെ' ഭാഗമായിരുന്നു എന്ന സിനിമയിലെ ആഖ്യാനം ചരിത്രപരമായി തീർത്തും തെറ്റായ ഒരു ചിത്രമാണ് നൽകുന്നത്.

ആ കാലഘട്ടത്തിലെ തർക്കങ്ങൾ വളരെ വ്യക്തമായ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെയും അധികാര പോരാട്ടങ്ങളുടെയും ഭാഗമായിരുന്നു. അതിനെ കേവലം ആശയവിനിമയത്തിലെ പോരായ്മയായി ലഘൂകരിക്കുന്നത് ആ വലിയ ചരിത്ര സത്യത്തോടുള്ള അവഹേളനമായിപ്പോയി.

ചരിത്ര പശ്ചാത്തലം അവതരിപ്പിച്ചിരിക്കുന്നത് കേവലം പ്രചോദനം സ്വീകരിച്ചിരിക്കുന്നു എന്ന നിലയിൽ മാത്രമാണ്. വിമോചന സമരം എന്ന കേരള ചരിത്രത്തിലെ നിർണായക ഘട്ടത്തോടു നീതി പുലർത്തുന്നതിൽ സിനിമ പരാജയപ്പെടുന്നു. സമരത്തിന്‍റെ യഥാർഥ കാരണങ്ങളായ വിദ്യാഭ്യാസ ബില്ലും കാർഷിക പരിഷ്കരണങ്ങളും ചർച്ച ചെയ്യുന്നതിന് പകരം, സിനിമ ഉപരിപ്ലവമായ കാരണങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നു.

ചരിത്രത്തെ ഒരു ലേബലായി മാത്രം ഉപയോഗിക്കുകയും എന്നാൽ അതിന്‍റെ ഉള്ളടക്കത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന രീതി സിനിമയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. അക്കാലത്തെ ചില രാഷ്ട്രീയ നേതാക്കളെ ഏറെക്കുറെ സമാനമായ പേരുകൾ നൽകി കഥാപാത്രങ്ങളാക്കി മാറ്റിയതും ചരിത്രത്തിന്‍റെ അപനിർമ്മിതിക്കുള്ള ശ്രമമായേ വിലയിരുത്താനാകൂ.

വിമോചന സമരത്തിന്‍റെ രാഷ്ട്രീയ സങ്കീർണതകളെ മറികടക്കാൻ സിനിമ ഒരു സാങ്കൽപ്പിക 'ബാഹ്യ വില്ലനെ' കൂട്ടുപിടിച്ചിരിക്കുന്നു. അക്രമങ്ങൾക്കെല്ലാം പിന്നിൽ കേരളത്തിന് പുറത്തുനിന്നുള്ള ഒരു ശക്തിയാണെന്ന് വരുത്തിതീർക്കുന്നതിലൂടെ, കേരളം നേരിട്ട ആഭ്യന്തരമായ പ്രതിസന്ധികളെ സിനിമ ബോധപൂർവ്വം മറച്ചുപിടിക്കുന്നു.

യഥാർഥ ചരിത്രത്തിൽ നിലനിന്നിരുന്ന വർഗസമരങ്ങളെയും സാമുദായിക ധ്രുവീകരണങ്ങളെയും സിനിമ ഒരു 'വൈറ്റ്-വാഷിംഗ്' പ്രക്രിയയിലൂടെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത് വ്യക്തമാണ്.

ഒരു ചരിത്ര സിനിമ എന്ന നിലയിൽ നിന്നുകൊണ്ട് ഒരു മാസ് ആക്ഷൻ മൂവിയുടെ ചേരുവകൾ മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചത് ചിത്രത്തിന്‍റെ മറ്റൊരു വലിയ പോരായ്മയാണ്. 'കെജിഎഫ്' പോലെയുള്ള ചിത്രങ്ങളുടെ ശൈലി അനുകരിക്കാനുള്ള ശ്രമം യഥാർഥ ചരിത്രസംഭവങ്ങളുടെ ഗൗരവം നഷ്‌ടപ്പെടുത്തുന്നു.

ഓരോ രംഗത്തിലും നായകനെ മാസ് ഹീറോ ആക്കി മാറ്റുന്നതിനുള്ള വ്യഗ്രതയിൽ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. നായകന്‍റെ അതിമാനുഷിക പ്രകടനങ്ങളിലേക്ക് സിനിമയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ കാലഘട്ടത്തിലെ യഥാർഥ സാമൂഹിക ചലനങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നു.

സിനിമയുടെ ഗതിയിൽ ഉടനീളം കാണുന്ന അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ഒരു പീരിയഡ് ഡ്രാമയ്ക്ക് ചേരുന്നതല്ല. സമരത്തിന്‍റെ വൈകാരികമായ വശങ്ങളെക്കാൾ വെടിയൊച്ചകൾക്കും സ്ഫോടനങ്ങൾക്കും പ്രാധാന്യം നൽകിയതിലൂടെ സിനിമ ഒരു കൊമേഴ്സ്യൽ മസാല ചിത്രമായി മാറുന്നു.

ഗൗരവകരമായ ഒരു രാഷ്ട്രീയ ചരിത്രത്തെ കേവലം കാണികളെ രസിപ്പിക്കാനുള്ള ആയുധമായി മാറ്റിയത് സിനിമയുടെ നിലവാരത്തെ താഴ്ത്തുന്നുണ്ട്.

സാങ്കേതികമായി സിനിമ മികച്ചുനിൽക്കുന്നു എന്നതിൽ സംശയമില്ല. ഹൈ-റെസല്യൂഷൻ ദൃശ്യങ്ങളും മികച്ച കലാസംവിധാനവും 60-കളിലെ കേരളത്തെ മനോഹരമായി പുനർനിർമ്മിച്ചിട്ടുണ്ട്. ടൊവിനോ തോമസിന്‍റെ പ്രകടനവും ഊർജ്ജസ്വലമാണ്.

പക്ഷേ, മികച്ച സാങ്കേതിക വിദ്യ കൊണ്ട് മാത്രം ഒരു ദുർബലമായ തിരക്കഥയെ മറികടക്കാൻ സാധിക്കില്ല. സിനിമ മുന്നോട്ടുവെക്കുന്ന പല ആശയങ്ങളും പരസ്പര വിരുദ്ധവും ചരിത്രപരമായ പിഴവുകൾ നിറഞ്ഞതുമാണ്.

ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാതെ, വൈകാരികതയെയും ആക്ഷനെയും മാത്രം മുൻനിർത്തി സിനിമ നിർമ്മിക്കുന്നത് അപകടകരമായ ഒരു പ്രവണതയാണ്. 'പള്ളിച്ചട്ടമ്പി' ഒരു സിനിമ എന്ന നിലയിൽ പ്രേക്ഷകരെ രസിപ്പിച്ചേക്കാം, പക്ഷേ ഒരു വിധത്തിലും അതൊരു ചരിത്ര രേഖയല്ല.

തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ബോധ്യങ്ങൾ സ്ഥാപിച്ചെടുക്കാൻ ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ചരിത്രത്തോടുള്ള ഇത്തരം അനാദരവ് സിനിമയുടെ ആത്യന്തികമായ മൂല്യത്തെ ചോർത്തിക്കളയുന്നു.

ചുരുക്കത്തിൽ, കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കുടിയേറ്റ ജീവിതത്തിന്‍റെ മികച്ച അവതരണവും ഉണ്ടെങ്കിലും, ചരിത്രപരമായ സത്യസന്ധതയില്ലാത്ത ഒരു ശരാശരി സിനിമയായി പള്ളിച്ചട്ടമ്പി ഒതുങ്ങിപ്പോകുന്നു. ഒരു വിഭാഗം ആളുകളെ തൃപ്തിപ്പെടുത്താനായി ചരിത്രത്തെ വളച്ചൊടിക്കുന്നത് കലയോടുള്ള നീതിയല്ല. മാസ് സിനിമയുടെ ഫോർമുലകൾക്കപ്പുറം കുറച്ചുകൂടി ആഴത്തിലുള്ള രാഷ്ട്രീയ ബോധം ചിത്രം ആവശ്യപ്പെട്ടിരുന്നു.

റേറ്റിംഗ്: ആവറേജ് (Average)

Review

ആ​ശാ​നേ,ഇ​താ​ണെ​ടോ സി​നി​മ!

അ​ന​ന്ത​ന്‍, ആ​ശാ​ന്‍ എ​ന്നീ ര​ണ്ടു സാ​ധാ​ര​ണ​ക്കാ​രു​ടെ സി​നി​മാ​മോ​ഹ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത കോ​മ​ഡി ഡ്രാ​മ ആ​ശാ​ന്‍. നാ​ട്ടി​ന്‍​പു​റ​ത്തെ ക​ഥ​ക​ളി​യാ​ശാ​ന്‍റെ മ​ക​നാ​യ അ​ന​ന്ത​ന് സി​നി​മ​യി​ല്‍ അ​സി. ഡ​യ​റ​ക്ട​റാ​കാ​ന്‍ മോ​ഹം.

എ​റ​ണാ​കു​ള​ത്തെ ഒ​രു ഫ്‌​ളാ​റ്റ് സ​മു​ച്ച​യത്തി​ലെ താ​മ​സ​ക്കാ​ര​നും അ​വി​ട​ത്തെ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും അ​വി​ട​ത്തു​കാ​ർ​ക്കു പ്രി​യ​പ്പെ​ട്ട​വ​നു​മാ​യ ആ​ശാ​ന് സി​നി​മാ​ന​ട​നാ​കാ​ന്‍ മോ​ഹം. ഈ ​മോ​ഹ​ങ്ങ​ളു​ടെ ഇ​രു​വ​ഴി​ക​ള്‍, ഒ​രു​നാ​ള്‍ ഒ​രു​വ​ഴി​യി​ല്‍ ഒ​ന്നി​ക്കു​ന്ന​തി​ന്‍റെ ക​ഥാ​വി​സ്മ​യ​മാ​ണ് ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജി​ന്‍റെ കൈയൊ​പ്പു​ള്ള ഇ​ന്ദ്ര​ൻ​സ്- ജോ​മോ​ൻ സി​നി​മ ആ​ശാ​ന്‍.

ആ​ശാ​നാ​യി ഇ​ന്ദ്ര​ൻ​സും അ​ന​ന്ത​നാ​യി ജോ​മോ​ൻ ജ്യോ​തി​റും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ക​ട​ന​ത്തി​ലൂ​ടെ ക്ലാ​സും മാ​സും ഒ​ന്നു​ചേ​രു​ന്ന മാ​ജി​ക് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു.

Review

തി​രി​ച്ചു​വ​ര​വി​ല്‍ നി​വി​ന്‍, സ​ര്‍​വം ഫീ​ല്‍​ഗു​ഡ് മാ​യ!

നാ​ട്ടു​കാ​രും വീ​ട്ടു​കാ​രു​മൊ​ക്കെ സൗ​ക​ര്യം പോ​ലെ പ്ര​ഭ​യെ​ന്നും ഇ​ന്ദു​വെ​ന്നും പ്ര​ഭേ​ന്ദു​വെ​ന്നു​മൊ​ക്കെ മാ​റി​മാ​റി വി​ളി​ക്കാ​റു​ള്ള പ്ര​ഭേ​ന്ദു എ​ന്‍. ന​മ്പൂ​തി​രി​യു​ടെ ജീ​വി​ത​ത്തി​ലെ ചി​രി​യും ഇ​മോ​ഷ​നും ക​ല​ര്‍​ന്ന ഏ​താ​നും ഏ​ടു​ക​ളാ​ണ് നി​വി​ന്‍ പോ​ളി നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യ അ​ഖി​ല്‍ സ​ത്യ​ന്‍ സി​നി​മ സ​ര്‍​വ്വം​മാ​യ.

പ്രേ​ത​ക​ഥ​യെ​ന്നോ പ്രേ​മ​ക​ഥ​യെ​ന്നോ വേ​ര്‍​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം കെ​ട്ടു​പി​ണ​ഞ്ഞ ക​ഥാ​സ​ഞ്ചാ​ര​ത്തി​ല്‍ നി​വി​ന്‍ പോ​ളി​യെ​ന്ന ന​ട​ന്‍റെ ഹ്യൂ​മ​ര്‍ മു​ഖ​വും ഇ​മോ​ഷ​ണ​ല്‍ മു​ഖ​വും ചേ​രും​പ​ടി​ചേ​ര്‍​ത്ത് സി​നി​മ​യ്ക്കു ഫീ​ല്‍​ഗു​ഡ് ഹൊ​റ​ർ ഡ്രാ​മ ഫ്‌​ളേ​വ​ര്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ സം​വി​ധാ​യ​ക​ന്‍ വി​ജ​യി​ച്ചു​വെ​ന്നു​ത​ന്നെ പ​റ​യാം.

നൂ​റ്റാ​ണ്ടു​ക​ളാ​യി പൂ​ജ​യും ഹോ​മ​ക​ര്‍​മ​ങ്ങ​ളു​മൊ​ക്കെ വി​ധി​പ്ര​കാ​രം തു​ട​ര്‍​ന്നു​വ​രു​ന്ന ഇ​ല്ല​ത്തെ ഇ​ള​യ സ​ന്ത​തി​യാ​ണു ക​ഥാ​നാ​യ​ക​ന്‍ പ്ര​ഭേ​ന്ദു. ആ​ള്‍​ക്ക് ഈ​ശ്വ​ര വി​ശ്വാ​സം ഇ​ത്തി​രി കു​റ​വാ​ണ്. ഇ​ല്ലെ​ന്നു ത​ന്നെ പ​റ​യാം. ആ​ള്‍​ക്ക് സം​ഗീ​ത​മാ​ണു ദൈ​വം. ഗി​റ്റാ​റി​സ്റ്റാ​ണ്.

ഗാ​ന​മേ​ള​ക​ള്‍​ക്കും ആ​ല്‍​ബ​ങ്ങ​ള്‍​ക്കും സി​നി​മാ​പാ​ട്ടു​ക​ള്‍​ക്കും ഗി​റ്റാ​ര്‍ വാ​യി​ക്കു​ന്ന​താ​ണ് പ്ര​ഭ​യു​ടെ ജീ​വ​നോ​പാ​ധി. അ​ച്ഛ​ന്‍ നീ​ല​ക​ണ്ഠ​ന്‍ ന​മ്പൂ​തി​രി​യും മൂ​ത്ത​മ​ക​ന്‍ ദീ​പാ​ങ്കു​ര​നും ചേ​ര്‍​ന്നാ​ണ് പൂ​ജ​യും വ​ഴി​പാ​ടു​ക​ളും മ​റ്റു ക​ര്‍​മ​ങ്ങ​ളു​മൊ​ക്കെ ന​ട​ത്തി​വ​രു​ന്ന​ത്.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ഭേ​ന്ദു​വി​നു സു​ഹൃ​ത്താ​യ രൂ​പേ​ഷ് ന​മ്പൂ​തി​രി​യു​ടെ പ​രി​ക​ര്‍​മി​യാ​യി പൂ​ജ​ക​ള്‍​ക്കും ബാ​ധ ഒ​ഴി​പ്പി​ക്ക​ലു​ക​ള്‍​ക്കും പോ​കേ​ണ്ടി​വ​രു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ല്‍ മെ​യി​ന്‍ പൂ​ജാ​രി​യാ​യി പ്ര​ഭ പ്ര​മോ​ഷ​നും നേ​ടു​ന്നു. തു​ട​ര്‍​ന്ന് അ​പ്ര​തീ​ക്ഷി​ത ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ്വ​ച്ഛ​ശാ​ന്ത​മാ​യ സ​ഞ്ചാ​ര​മാ​ണ് അ​ഖി​ല്‍ സ​ത്യ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത സ​ര്‍​വ്വം​മാ​യ.

Review

ഈ ​സീ​സ​ണ്‍ ഞ​ങ്ങ​ള​ങ്ങു റാ​ഞ്ചി! ഭ​ഭ​ബ: ലാ​ലേ​ട്ട​ന്‍-​ദി​ലീ​പ് അ​ഴി​ഞ്ഞാ​ട്ടം!  

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ദി​വ​സം ത​ന്നെ മു​ഖ്യ​മ​ന്ത്രി സി.​കെ. ജോ​സ​ഫി​നെ ആ​യി​ര​ക്ക​ക്കി​നു പാ​ര്‍​ട്ടി അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും തു​ട​ര്‍​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും വേ​റി​ട്ട രീ​തി​യി​ല്‍ സ​റ്റ​യ​റി​ക്ക​ലാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ന​വാ​ഗ​ത​നാ​യ ധ​ന​ഞ്ജ​യ് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ദി​ലീ​പ് ചി​ത്രം ഭ​ഭ​ബ അ​ഥ​വാ ഭ​യം ഭ​ക്തി ബ​ഹു​മാ​നം. കു​ട്ടി​ക്കൂ​ട്ട​ങ്ങ​ളാ​യ ദ​ള​പ​തി ബോ​യ്‌​സും റി​ച്ച് കി​ഡ്‌​സും ത​മ്മി​ല്‍ പ​റ​യു​ന്ന ക​ഥ​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സി​നി​മ പ്രേ​ക്ഷ​ക​ര്‍​ക്കു മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​ദ്യ​മേ പ​റ​യ​ട്ടെ, ഇ​തു നി​ങ്ങ​ളു​ടെ ചി​ന്താ​ശേ​ഷി​യെ അ​ള​ന്നു​കു​റി​ക്കാ​നു​ള്ള സി​നി​മ​യൊ​ന്നു​മ​ല്ല. ഇ​തി​ലെ ക​ഥാ​സ​ഞ്ചാ​ര​ത്തി​നും ക​ഥാ​മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും അ​ണി​യ​റ​ക്കാ​ര്‍ ത​ന്നെ പ​റ​ഞ്ഞ​തു​പോ​ലെ യാ​തൊ​രു ലോ​ജി​ക്കു​മി​ല്ല. ഒ​രു കൂ​ട്ടം ഭ്രാ​ന്ത​ന്‍ ചി​ന്ത​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ളു​ടെ​യും ഭ്രാ​ന്ത​ന്‍ സീ​നു​ക​ളു​ടെ​യും ര​ണ്ട​ര മ​ണി​ക്കൂ​ര്‍ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ഭ​ഭ​ബ.

Review

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

 വി​ല്ല​നി​സ​ത്തി​ന്‍റെ സ​മ​സ്ത​ഭാ​വ​ങ്ങ​ളും വാ​രി​വി​ത​റി ഇ​ങ്ങ​നെ​യൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍ പ്രേ​ക്ഷ​ക​ര്‍ ഇ​തേ​വ​രെ മ​മ്മൂ​ട്ടി​യെ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. വേ​റി​ട്ട അ​ഭി​ന​യ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും വേ​ണ്ടി ദാ​ഹി​ക്കു​ന്ന മ​മ്മൂ​ട്ടി​യി​ലെ ന​ട​ന് സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ കെ. ​ജോ​സ് സ​മ്മാ​നി​ച്ച ഉ​ജ്ജ്വ​ല വി​ല്ല​ന്‍. അ​താ​ണു ക​ള​ങ്കാ​വ​ലി​ലെ സ്റ്റാ​ന്‍​ലി ദാ​സ്.

എ​ന്നാ​ലും ഇ​ങ്ങ​നെ​യു​ണ്ടാ​കു​മോ ഒ​രു വി​ല്ല​ന്‍? തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം വ​രെ​യും വി​ല്ല​നി​സ​ത്തി​ന്‍റെ ഗ്രാ​ഫ് മേ​ലേ​യ്ക്കു​ത​ന്നെ വ​ര​ച്ചു​നീ​ട്ടു​ന്ന അ​പൂ​ർ​വ ക​ഥാ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര. ഇ​നി​യൊ​രാ​ള്‍​ക്കും മ​മ്മൂ​ട്ടി​യെ ഇ​തു​ക്കും​മേ​ലെ വി​ല്ല​നാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​ത്തി​ലു​ള്ള കാ​ഴ്ച​ക​ളും കാ​ര്യ​ങ്ങ​ളു​മാ​ണ് ജി​തി​നും ജി​ഷ്ണു​വും ചേ​ര്‍​ന്നു പ​ട​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു പ്രാ​ദേ​ശി​ക ക​ലാ​പ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘം ചി​ല സ്ത്രീ​ക​ളെ കാ​ണാ​താ​കു​ന്ന കേ​സു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യാ​ണ്. അ​ത്ത​രം കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് വി​നാ​യ​ക​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ജ​യ​കൃ​ഷ്ണ​നും ജി​ബി​ന്‍ ഗോ​പി​നാ​ഥി​ന്‍റെ ആ​ന​ന്ദും. തു​ട​ര്‍​ന്ന് അ​വ​ര്‍ എ​ത്തി​പ്പെ​ടു​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ് ക​ള​ങ്കാ​വ​ൽ യാ​ത്ര​ക​ൾ.

വാ​സ്ത​വ​ത്തി​ൽ, ദാ​രി​ക​നെ​ത്തേ​ടി ഭ​ദ്ര​കാ​ളി ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ഒ​രു ച​ട​ങ്ങാ​ണു ക​ള​ങ്കാ​വ​ല്‍. ഈ ​സി​നി​മ​യി​ലു​മു​ണ്ട് ദാ​രി​ക​നും ഭ​ദ്ര​കാ​ളി​യും. ദാ​രി​ക​നെ​ത്തേ​ടി​യു​ള്ള ഭ​ദ്ര​കാ​ളി​യു​ടെ യാ​ത്ര​ക​ളു​മു​ണ്ട്. ക​ഥാ​ന്ത്യം വ​ലി​യൊ​രു സ​സ്‌​പെ​ന്‍​സാ​ണ്, അ​തി​ലൊ​രു ട്വി​സ്റ്റു​മു​ണ്ട്. അ​തൊ​ക്കെ തി​യ​റ്റ​റി​ല്‍ ക​ണ്ട​റി​യു​ന്ന​ത​ല്ലേ ത്രി​ല്‍.

Review

ലാ​ഗി​ല്ല, നെ​ഗ​റ്റീ​വി​ല്ല; ​ത്രി​ല്ലിം​ഗ് പീ​ക്കി​ല്‍ ​എ​ക്കോ

എ​ല്ലാ​വ​രി​ലു​മു​ണ്ടാ​വും മ​റ്റാ​രു​മ​റി​യാ​ത്ത ഒ​രു​പി​ടി ര​ഹ​സ്യ​ങ്ങ​ള്‍. അ​വ​സാ​ന നി​മി​ഷം വ​രെ​യും ആ​ര്‍​ക്കും പി​ടി​കൊ​ടു​ക്കാ​തെ വ​ഴു​തി നീ​ങ്ങാ​നാ​വും ഒ​രോ​രു​ത്ത​രു​ടെ​യും ശ്ര​മം. പ​ക്ഷേ, മ​റ്റു​ള്ള​വ​രു​ടെ ര​ഹ​സ്യ​ങ്ങ​ളും നി​ഗൂ​ഢ​ത​ക​ളു​മ​റി​യാ​നു​ള്ള മോ​ഹം ഒ​ടു​ങ്ങു​ക​യു​മി​ല്ല.

ന​മ്മു​ടെ ഈ ​വി​ചി​ത്ര​സ്വ​ഭാ​വം ത​ന്നെ​യാ​ണു ത്രി​ല്ല​ര്‍ സി​നി​മ​ക​ളു​ടെ വി​ജ​യ​ര​ഹ​സ്യം. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ത്രി​ല്ല​ര്‍ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നു തി​യ​റ്റ​റു​ക​ളി​ല്‍ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്തൊ​ന്നും അ​ത്ര​മേ​ല്‍ സം​തൃ​പ്തി​യോ​ടെ പ്രേ​ക്ഷ​ക​ര്‍ തി​യ​റ്റ​ര്‍ വി​ട്ട് ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​വി​ല്ല.

പ​റ​ഞ്ഞു​വ​രു​ന്ന​തു ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ - ​ബാ​ഹു​ല്‍ ര​മേ​ഷ് ടീ​മി​ന്‍റെ പു​ത്ത​ൻ​പ​ടം എ​ക്കോ എ​ന്ന ത്രി​ല്ലിം​ഗ് പീ​ക്കി​നെ​ക്കു​റി​ച്ചു ത​ന്നെ. നെ​ഗ​റ്റീ​വി​ല്ലാ​തെ, ലാ​ഗി​ല്ലാ​തെ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഫ്ര​ഷ്നെ​സി​ന്‍റെ സം​തൃ​പ്തി നി​റ​യ്ക്കു യാ​ണ് എം​ആ​ർ​കെ ജ​യ​റാം നി​ർ​മി​ച്ച മി​സ്റ്റ​റി ഡ്രാ​മ ത്രി​ല്ല​ർ എ​ക്കോ.

ശീ​ത​ക്കാ​റ്റു വീ​ശി​യ​ടി​ക്കു​ന്ന മ​ല​മു​ക​ളി​ലെ ക​രി​ങ്ക​ല്‍ വീ​ട്ടി​ല്‍ കു​ര്യ​ച്ച​നെ കാ​ത്തി​രി​ക്കു​ന്ന അ​യാ​ളു​ടെ മ​ലേ​ഷ്യ​ന്‍ ഭാ​ര്യ മ്ലാ​ത്തി​ച്ചേ​ട​ത്തി. അ​വ​രെ പ​രി​ച​രി​ക്കാ​ന്‍ ഒ​പ്പം ത​ങ്ങു​ന്ന പി​യൂ​സെ​ന്ന പ​യ്യ​ന്‍. മ​ല​മു​ക​ളി​ലേ​ക്കു​ള്ള ജീ​പ്പി​ന്‍റെ ഡ്രൈ​വ​ര്‍ അ​പ്പൂ​ട്ടി.

Corehub Up