അന്ന പങ്കുവച്ച വീഡിയോയിൽ നിന്നും
ഇൻസ്റ്റഗ്രാമിൽ ലോകകപ്പ് ആവേശത്തിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉയർന്ന മോശം കമന്റുകൾക്ക് മറുപടിയുമായി അന്ന രാജൻ. മുഖത്തടിച്ച ഭാഷയിൽ രൂക്ഷമായ മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ റീൽ വിഡിയോയില്‍ നെഗറ്റിവ് കമന്റ് ചെയ്തവർക്കെതിരെയാണ് നടിയുടെ പ്രതികരണം.
ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും. അന്ന രാജൻ കുറിച്ചു.
അർജന്റീമ ആരാധികയായ അന്ന ടീമിന്റെ ജഴ്സി അണിഞ്ഞുള്ള റീൽ വീഡിയോ മത്സരത്തിന്റെ ബ്രേക്ക് ടൈമിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൂടാതെ സബ്സ്ക്രിപ്ഷന്റെ ഭാഗമായുള്ള ഗ്ലാമർ റീലും പോസ്റ്റ് ചെയ്യുകയുണ്ടായി. വലിയ വിമർശനമാണ് ഈ രണ്ട് വീഡിയോയ്ക്കും നേരിടേണ്ടി വന്നത്. ഇതേ തുടർന്ന് കമന്റ് ബോക്സ് നടി നീക്കം ചെയ്തു.
Tags : Anna Rajan cyber trolls movie news Entertainment Movies Cinema fifa argentina