x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സദാചാര ഗുണ്ടകൾ ചിരിച്ചു നിലംപരിശായി; മുകേഷും മണിയൻപിള്ളയും പൊട്ടിച്ച 'കോമഡി ബോംബ്'

സിനിമ ഡെസ്‌ക്
Published: October 26, 2026 06:43 PM IST | Updated: October 26, 2026 06:43 PM IST

മുകേഷും മണിയൻപിള്ള രാജുവും.

വർഷങ്ങൾക്കു മുന്പു ന​ട​ന്ന സംഭവമാണിത്. നടന്മാരായ മു​കേ​ഷും മ​ണി​യ​ൻ​പി​ള്ള രാ​ജു​വും ചേ​ർ​ന്നു സ​ദാ​ചാ​ര​ഗു​ണ്ട​ക​ളെ നേ​രി​ട്ടതാണു സം​ഭ​വം. അടിപിടിയുണ്ടാക്കി എന്നല്ല, അ​വ​രെ ചി​രി​പ്പി​ച്ചു നി​ലം​പ​രി​ശാ​ക്കി എ​ന്നതാണു വാസ്തവം. സം​ഭ​വം അരങ്ങേറിയത് സി​നി​മാ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യ ഒ​റ്റ​പ്പാ​ല​ത്ത്.

മു​കേ​ഷ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. മ​ണി​യ​ൻ പി​ള്ള രാ​ജു​വും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വേ​ഷ​മാ​ണ് രാ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ർ​മാ​താ​ക്കാ​ൾ ഏ​ർ​പ്പാ​ടാ​ക്കി​ക്കൊ​ടു​ത്ത വീ​ട്ടി​ലാ​ണ് ഇ​രു​താ​ര​ങ്ങ​ളു​ടെ​യും താ​മ​സം. മു​കേ​ഷി​ന്‍റെ സീ​നു​ക​ൾ നേ​ര​ത്തെ​ത​ന്നെ ചി​ത്രീ​ക​രി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം കാ​മ​റാ​മാ​ൻ പ​റ​ഞ്ഞു:
'​രാ​ജു​വി​ന് ഇ​നി രാ​ത്രി​യെ ഷൂ​ട്ടിം​ഗ് ഉ​ള്ളൂ. അ​തു​കൊ​ണ്ട് മു​കേ​ഷി​ന്‍റെ കൂ​ടെ റൂ​മി​ൽ പൊ​യ്ക്കൊ​ള്ളൂ. സ​മ​യ​മാ​കു​ന്പോ​ൾ ആ​ളി​നെ വി​ടാം.’

അ​ങ്ങ​നെ ന​ട​ന്മാ​ർ ര​ണ്ടു​പേ​രും​കൂ​ടി വീ​ട്ടി​ലെ​ത്തി. വെ​ളി​പ്പാ​ടി​ന്‍റെ മേ​യ്ക്ക​പ്പ് രാ​ജു നീ​ക്കി​യി​രു​ന്നി​ല്ല. വീ​ണ്ടും മേ​യ്ക്ക​പ്പ് ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന സ​മ​യ​ന​ഷ്ടം ഓ​ർ​ത്താ​ണ് രാ​ജു മേ​യ്ക്ക് നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത്. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ മു​കേ​ഷി​നെ കാ​ണാ​ൻ ആ​രൊ​ക്കെ​യോ വ​ന്നി​ട്ടു​ണ്ടെ​ന്ന് സെ​ക്യൂ​രി​റ്റി​ക്കാ​ര​ൻ വ​ന്നു​പ​റ​ഞ്ഞു. മു​കേ​ഷ് പു​റ​ത്തു​ചെ​ന്ന​പ്പോ​ൾ പ​ത്തു​പ​തി​ന​ഞ്ച് ആ​ൾ​ക്കാ​ർ കാ​ത്തു​നി​ൽ​ക്കു​ന്നു.
അ​വ​ർ പ​റ​ഞ്ഞു: '​സാ​ർ ഇ​വി​ടെ ഒ​രു പീ​സി​നെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞു. അ​വ​ളെ അ​ങ്ങി​റ​ക്കി വി​ട്ടേ​ക്ക്’
മു​കേ​ഷി​ന് പെ​ട്ടെ​ന്ന് കാ​ര്യം മ​ന​സി​ലാ​യി​ല്ല. അ​പ്പോ​ൾ സ​ദാ​ചാ​ര ഗു​ണ്ട​ക​ൾ വി​ശ​ദീ​ക​രി​ച്ചു:
'​സാ​ർ ഇ​വി​ടെ ഒ​രു പെ​ണ്ണി​നെ കൊ​ണ്ടു​വ​ന്നു താ​മ​സി​പ്പി​ക്കു​ന്ന​താ​യി ഞ​ങ്ങ​ള​റി​ഞ്ഞു. അ​വ​ളെ​യ​ങ്ങ് ഇ​റ​ക്കി വി​ട്ടേ​ക്ക്.’

മു​കേ​ഷി​ന് ഇ​പ്പോ​ൾ കാ​ര്യം മ​ന​സി​ലാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു:
'​അ​ത് എ​ന്‍റെ ക​സി​നാ​ണ്. എ​ന്നെ കാ​ണാ​ൻ വ​ന്ന​താ​ണ്. അ​വ​ളെ ഉ​പ​ദ്ര​വി​ക്കു​ക​യൊ​ന്നും ചെ​യ്യ​രു​ത്.’
അ​വ​ളെ ഞ​ങ്ങ​ൾ ഒ​ന്നു കാ​ണ​ട്ടെ എ​ന്നാ​യി സ​ദാ​ചാ​ര​ക്കൂ​ട്ടം. മു​കേ​ഷ് അ​വ​രെ​യും​കൂ​ട്ടി റൂ​മി​ലേ​ക്കു ചെ​ന്നു. വ​ന്ന​വ​ർ ആ​ദ്യം ക​ണ്ട​ത്, നീ​ണ്ട ത​ല​മു​ടി​യു​മാ​യി ഒ​രു ക​ള​ർ​ഷ​ർ​ട്ടും കൈ​ലി​മു​ണ്ടു​മു​ടു​ത്ത '​ക​സി​ന്‍റെ’ പു​റ​കു​വ​ശ​മാ​ണ്. '​ക​സി​ൻ’ ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ൾ ആ​ൾ​ക്കൂ​ട്ടം ച​മ്മി വി​ള​റി.

അ​യ്യോ, ഇ​തു ന​മ്മു​ടെ മ​ണി​യ​ൻ​പി​ള്ള രാ​ജു​ച്ചേ​ട്ട​ന​ല്ലേ..! രാ​ജു​വി​നെ അ​ങ്ങ​നെ​യൊ​രു വേ​ഷ​ത്തി​ൽ ക​ണ്ട സ​ദാ​ചാ​ക്ക​മ്മി​റ്റി​ക്കാ​ർ പി​ന്നെ ചി​രി​യോ​ടു ചി​രി​യാ​യി. ഒ​ടു​വി​ൽ മാ​പ്പു പ​റ​ഞ്ഞ് അ​വ​ർ ത​ടി​ത​പ്പി.

Tags : FilmNews Entertainment Mollywood Mukesh ManiyanpillaRaju

Recent News

Corehub Up