x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​ർ​ഗെ​യു​ടെ 'ബാ​പ്പ്' പ​രാ​മ​ർ​ശം: രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

ഓൺലൈൻ ഡെസ്ക്
Published: October 26, 2026 03:06 PM IST | Updated: October 26, 2026 03:51 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി. ഖാ​ർ​ഗെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി വെ​ക്ക​ണ​മെ​ന്നും മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ബി​ജെ​പി ആ​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​ക​ട​ന​ങ്ങ​ളും രാ​ഹു​ൽ ഗാ​ന്ധി, ഖാ​ർ​ഗെ എ​ന്നി​വ​രു​ടെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ന്നു.

പാ​റ്റ്ന​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കി​ടെ സ​ദ​സി​ൽ നി​ന്നൊ​രാ​ൾ "മോ​ദി എ​ങ്ങോ​ട്ടും പോ​കി​ല്ല" എ​ന്ന് വി​ളി​ച്ച് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഖാ​ർ​ഗെ രോ​ഷാ​കു​ല​നാ​യി ഈ ​മ​റു​പ​ടി ന​ൽ​കി​യ​ത്. ഖാ​ർ​ഗെ​യു​ടെ പ്ര​സ്താ​വ​ന ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും തീ​ർ​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ന​ല്ല, രാ​ജ്യ​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​താ​വി​നെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ​ക്വ​മാ​യ പെ​രു​മാ​റ്റം പാ​ർ​ട്ടി​യെ മൊ​ത്ത​ത്തി​ൽ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജോ​ഷി പ​രി​ഹ​സി​ച്ചു. മോ​ശം കൂ​ട്ടു​കെ​ട്ട് കാ​ര​ണം കോ​ൺ​ഗ്ര​സി​ലെ​ല്ലാ​വ​രും അ​സ്വ​സ്ഥ​രാ​ണെ​ന്നും സം​സ്കാ​രം ത​ക​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി, ബെം​ഗ​ളൂ​രു (ഫ്രീ​ഡം പാ​ർ​ക്ക്), പാ​റ്റ്ന, ജ​മ്മു, കോ​ൽ​ക്ക​ത്ത, മും​ബൈ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ബി​ജെ​പി വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​രോ​ധി​ച്ച് പ്ര​തി​പ​ക്ഷം

ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശ​ത്തെ പ്ര​തി​രോ​ധി​ച്ച കോ​ൺ​ഗ്ര​സ്, ബി​ജെ​പി വി​ഷ​യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ വി​വാ​ദ​മാ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. മു​ൻ​പ് സോ​ണി​യാ ഗാ​ന്ധി​ക്കും ഖാ​ർ​ഗെ​ക്കു​മെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ കാ​ണി​ക്കാ​ത്ത രോ​ഷ​മാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ആ​ർ​ജെ​ഡി എം​പി മ​നോ​ജ് ഝാ ​ചൂ​ണ്ടി​ക്കാ​ട്ടി. മോ​ദി​യും അ​മി​ത് ഷാ​യും മു​ൻ​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ബി​ജെ​പി മ​റ​ക്ക​രു​തെ​ന്നും സം​സ്കാ​രം പ​ഠി​പ്പി​ക്കാ​ൻ വ​രേ​ണ്ട​തി​ല്ലെ​ന്നും പ്രി​യ​ങ്ക് ഖാ​ർ​ഗെ മ​റു​പ​ടി ന​ൽ​കി.

Tags : bjp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up