x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ഓൺലൈൻ ഡെസ്ക്
Published: October 26, 2026 11:37 AM IST | Updated: October 26, 2026 11:37 AM IST

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽ

സു​ൽ​ത്താ​ൻ​പൂ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പൂ​ർ​വ്വാ​ഞ്ച​ൽ എ​ക്‌​സ്പ്ര​സ്‌​വേ​യി​ൽ കോ​ൺ​ഗ്ര​സ് എം​പി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​നാ​യി ര​ക്ഷ​പ്പെ​ട്ടു.

സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ല​ഖ്‌​നൗ​വി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹാ​ലി​യാ​പ്പൂ​രി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ല​ഖ്‌​നൗ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം 135 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സു​ൽ​ത്താ​ൻ​പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വാ​ഹ​ന​വ്യൂ​ഹം. ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് 35 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ വെ​ച്ചാ​ണ് കൂ​ട്ടി​യി​ടി​യു​ണ്ടാ​യ​ത്. അ​ക​മ്പ​ടി സേ​വി​ച്ചി​രു​ന്ന സ്കോ​ർ​പി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണ് ആം​ബു​ല​ൻ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

*അ​പ​ക​ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ പോ​കു​മ്പോ​ൾ

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന മാ​ന​ന​ഷ്ട​ക്കേ​സി​ൽ സു​ൽ​ത്താ​ൻ​പൂ​രി​ലെ പ്ര​ത്യേ​ക എം​പി-​എം​എ​ൽ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ഹ​ന​വ്യൂ​ഹം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കേ​സി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ്ര​സ്താ​വി​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തു​ണ്ട്. 2018 ഓ​ഗ​സ്റ്റി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബെം​ഗ​ളൂ​രു​വി​ൽ വെ​ച്ച് രാ​ഹു​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രെ അ​ന്ന​ത്തെ ബി​ജെ​പി നേ​താ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up