x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 10:55 AM IST | Updated: October 26, 2026 10:55 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഹ​ർ​ഷ് വി​ഹാ​റി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ര​ണ്ടു​മ​രി​ച്ചു. ച​ന്ദ​ർ​പാ​ൽ (60), മ​ക​ൻ വി​ജ​യ് കു​മാ​ർ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​ർ​ഷ് വി​ഹാ​ർ സ്ട്രീ​റ്റ് ന​മ്പ​ർ 14 ലാ​ണ് ഇ​രു​വ​രും താ​മ​സ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും മ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. മ​നോ​ജ് കു​മാ​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​കെ​ട്ടി​ടം. ഗോ​ഡൗ​ണാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യും അ​തി​നു മു​ക​ളി​ല​ത്തെ നി​ല​യു​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

രാ​ത്രി മു​ഴു​വ​ൻ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ച​ന്ദ​ർ​പാ​ലി​നെ​യും മ​ക​നെ​യും പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടം ത​ക​രാ​നു​ണ്ടാ​യ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Tags : BuildingCollapse Die Deepika

Recent News

Corehub Up