National
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ അദിലാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നു നവജാത ശിശുക്കൾ മരിച്ചു.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(റിംസ്) നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തിങ്കളാഴ്ച അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. ഇവിടെ 27 ശിശുക്കൾ ചികിത്സയിലുണ്ടായിരുന്നു. വളർച്ച പൂർത്തിയാകാത്തതിനാൽ പരിചരണത്തിലായിരുന്ന കുഞ്ഞ് സ്ഥലത്തുവച്ചുതന്നെ മരിച്ചു.
രണ്ടു കുട്ടികളുടെ മരണം ഇന്നലെ സ്ഥിരീകരിച്ചു. മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും നാലു പേർ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ വീടുകളിലേക്കു മടങ്ങിയതായും അധികൃതർ അറിയിച്ചു.
എസിയിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് തീപിടി ക്കാൻ കാരണമെന്നാണു വിവരം. വിശദ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ചികിത്സയിലുള്ള കുട്ടികൾക്കു മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ആദിലാബാദിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11:50 -ന് ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടിനെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എൻഐസിയുവിലുണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.
വിവരമറിഞ്ഞയുടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാനും മികച്ച ചികിത്സ ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ആശുപത്രികളിലെ വൈദ്യുതി സംവിധാനങ്ങള്‍ പരിശോധിക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ കൊപ്പലിൽ കുരങ്ങിന്റെ ആക്രമണത്തിൽ വയോധിക മരിച്ചു. നജമുന്നിസ ബീഗം (91) ആണ് മരിച്ചത്. വീടിന്റെ വരാന്തയിലൂടെ നടക്കുമ്പോഴാണ് കുരങ്ങന്റെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ നിലത്തുവീണ് പരിക്കേറ്റ നജമുന്നിസയെ സഹായിക്കാൻ ഓടിയെത്തിയ മകൾക്കും കുരങ്ങന്റെ കടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥിരമായി കുരങ്ങിന്റെ ശല്യമുള്ള പ്രദേശമാണിത്.
International
കാഠ്മണ്ഡു: ലോകത്തിലെ എട്ടാമത്തെ ഉയർന്ന കൊടുമുടിയായ മനസ്ലു പർവതത്തിലുണ്ടായ ഹിമപാതത്തിൽ ഇന്ത്യൻ വംശജനായ ജർമൻ പർവതാരോഹകനും നേപ്പാളി ഷെർപ്പ ഗൈഡും കൊല്ലപ്പെട്ടു.
ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ ജ്യോതി ഗുഹ, അദ്ദേഹത്തിന്റെ ഗൈഡായ നേപ്പാളിലെ മകാലുമേഖലയിൽനിന്നുള്ള ഫുർസെംബ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മനസ്ലു പർവതത്തിലെ ക്യാമ്പ് മൂന്നിൽ സ്ഥാപിച്ചിരുന്ന ഇവരുടെ കൂടാരത്തിനു മുകളിലേക്ക് വൻ മഞ്ഞുമല പതിക്കുകയായിരുന്നു.
മോശം കാലാവസ്ഥയെത്തുടർന്ന് ക്യാമ്പ് രണ്ടിൽ നിന്ന് കൂടുതൽ ഉയരത്തിലുള്ള ക്യാമ്പ് മൂന്നിലേക്ക് യാത്ര തുടരരുതെന്ന മുന്നറിയിപ്പ് മറികടന്നാണ് ഇരുവരും മുന്നോട്ടുപോയതെന്ന് പർവതാരോഹണ ഏജൻസിയായ മകാലു അഡ്വഞ്ചർ മാനേജിംഗ് ഡയറക്ടർ മോഹൻ ലാംസാൽ പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെ ഇരുവരുമായുള്ള ആശയവിനിമയം പൂർണമായി നിലച്ചിരുന്നു. തുടർന്ന് തെരച്ചിൽ സംഘം ക്യാമ്പ് മൂന്നിലെത്തിയപ്പോഴാണ് ഏഴടിയോളം താഴ്ചയുള്ള മഞ്ഞിനടിയിൽനിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പർവതാരോഹകർ മോശം കാലാവസ്ഥയെ തുടർന്ന് ക്യാമ്പ് രണ്ടിൽ തുടർന്നതിനാൽ ഇവർ സുരക്ഷിതരാണെന്ന് സംഘാടകർ അറിയിച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ മൃതദേഹങ്ങൾ ബേസ് ക്യാമ്പിലെത്തിച്ച് തിങ്കളാഴ്ചയോടെ കാഠ്മണ്ഡുവിലേക്കു വിമാനമാർഗം മാറ്റും. ഈ സീസണിൽ മാത്രം മനസ്ലു കൊടുമുടിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ നാലായി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഷാദ്നഗറിൽ സ്കൂളിലെ കോണിപ്പടിയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ഇന്ത്യൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വർണിക (ഒമ്പത്) ആണ് മരിച്ചത്.
സ്കൂളിലെ കോണിപ്പടിയിലൂടെ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വർണികയുടെ മുഖം ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി ബോധരഹിതയായി വീണു.
ഉടൻതന്നെ സ്കൂൾ അധികൃതർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഡോക്ടർ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ പൊലിസ് കേസെടുത്തു. കാകർഹ സ്വദേശി ജൂലി (22) ആണ് മരിച്ചത്. യുവതി ഒരു ആൺകുഞ്ഞിന് ജന്മ നൽകിയിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബം യുവതിയുമായി ആംബുലൻസിൽ സർക്കാർ ആശുപത്രിയിലേക്കാണ് പുറപ്പെട്ടത്. എന്നാൽ വഴിയിൽ വച്ച് ആംബുലൻസ് ഡ്രൈവർ പുവയാനിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വാഹനം നിർത്തി അവിടെയുള്ള ഡോക്ടറെ കാണിക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുടുംബം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഫിറോസിനെ സമീപിച്ചു. ഡോ. ഫിറോസ് നഗരത്തിൽ നിന്ന് ഡോ. കെ.പിയെ വരുത്തുകയായിരുന്നു. ഡോ. കെ.പി മദ്യപിച്ച നിലയിലാണ് ആശുപത്രിയിലെത്തിയതെങ്കിലും ഇയാൾ ശസ്ത്രക്രിയ നടത്താൻ തയാറാവുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ജൂലി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായി. കൂടുതൽ ചികിത്സയ്ക്കായി യുവതിയെ ബറേലിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജൂലി മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ മരണത്തെത്തുടർന്ന് ഡോ. കെ.പി, ഡോ. ഫിറോസ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ആരോഗ്യ വകുപ്പ് സീൽ ചെയ്ത് പൂട്ടിയ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു. ബല്ലിയ ജില്ലയിലെ തർഗൗലി സ്വദേശി അജിത് രാജ്ഭറിന്റെ ഭാര്യ സരിതയാണ് മരിച്ചത്. രത്തൻപുരയിലെ ഇന്ദ്രജീത് ആശുപത്രിയിലാണ് സംഭവം. സീൽ ചെയ്തിരുന്നതിനാൽ ആശുപത്രിയുടെ പ്രധാന കവാടം പൂട്ടിയിട്ടിരുന്നെങ്കിലും പിൻവഴികളിലൂടെ രഹസ്യമായി ആശുപത്രി നടത്തിവരികയായിരുന്നു.
സെപ്റ്റംബർ എട്ടിനാണ് ആശാ വർക്കറുടെ നിർദേശപ്രകാരം ഗർഭിണിയായ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോ. ഹിമാൻഷു യാദവ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാത ശിശു മരിക്കുകയും സരിതയ്ക്ക് കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ആശുപത്രി ജീവനക്കാർ തുടർചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ മൗവിലേയും പിന്നീട് വാരാണസിയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരാണസിയിലെ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടർന്നാണ് ആശുപത്രി ആരോഗ്യ വകുപ്പ് സീൽ ചെയ്ത് പൂട്ടിയത്. എന്നാൽ മുൻവശത്തെ ഗേറ്റിലെ സീൽ മാറ്റാതെ കെട്ടിടത്തിന്റെ പുറകുവശത്ത് പ്രത്യേക വഴിയുണ്ടാക്കി ആശുപത്രിയുടെ പ്രവർത്തനം തുടരുകയായിരുന്നു. വിവരമറിഞ്ഞ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ആശുപത്രി വീണ്ടും പൂർണമായി സീൽ ചെയ്തു. സംഭവത്തിൽ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ പങ്കജ് റായ് അറിയിച്ചു. പൂട്ടിയിട്ട കെട്ടിടത്തിൽ എങ്ങനെ ചികിത്സ നടന്നു എന്നതിനെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
റായ്പൂർ: മൊബൈൽ ഫോണിൽ റീൽസ് കാണുന്നതിനിടെ ഇന്റർനെറ്റ് കണക്ഷൻ തുടർച്ചയായി തടസപ്പെട്ടതിലുണ്ടായ നിരാശയിൽ യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം നടന്നത്. മംഗ്ലോ ബായ് എന്ന യുവതിയാണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഫോണിൽ റീൽസ് കാണുകയായിരുന്നു മംഗ്ലോ ബായ്. ഇതിനിടെ ഇന്റർനെറ്റ് തുടർച്ചയായി തടസപ്പെട്ടതോടെ മംഗ്ലോ പ്രകോപിതയായി ഫോൺ നിലത്തിട്ട് തകർത്തു. തുടർന്ന് മുറിയിൽ കയറി കതകടച്ച കീടനാശിനി കഴിക്കുകയായിരുന്നു. അൽപസമയത്തിന് ശേഷം ശാരീരികാവസ്ഥ വഷളായി ഛർദിച്ചുകൊണ്ട് ഇവർ പുറത്തേക്ക് വന്നു. കുടുംബാംഗങ്ങൾ കീടനാശിനിയുടെ രൂക്ഷമായ ഗന്ധം ശ്രദ്ധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയും ചെയ്തെങ്കിലും സംസാരിക്കാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് മുറിക്കുള്ളിൽ നടത്തിയ പരിശോധനയിൽ കീടനാശിനി കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ ആംബുലൻസിനെ വിളിച്ചെങ്കിലും എത്താൻ വൈകിയതിനെത്തുടർന്ന് ഭർത്താവ് പ്രേംലാൽ സാരഥി ഛർദിയുണ്ടാക്കാനായി യുവതിക്ക് ചാണകവെള്ളം കുടിപ്പിച്ചു. ഉടൻതന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: ഭർത്താവ് വീഡിയോ കോൾ എടുക്കാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ബോല്ലികൊണ്ട സ്വദേശി അഖില (20) ആണ് മരിച്ചത്. തെലുങ്കാനയിലെ മഹബാബാദ് ജില്ലയിലാണ് സംഭവം നടന്നത്.
രണ്ട് വർഷം മുമ്പാണ് മഹബുബാദിലെ ഹൗസിംഗ് ഫിനാൻസ് മാനേജർ ബാനോത്ത് ഹുസൈനുമായി അഖിലയുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് ഒരു പെൺകുട്ടിയുമുണ്ട്.
അഖില മാതാപിതാക്കളുടെ വീട്ടിൽ പോയിരുന്ന സമയത്ത്, കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ സംസാരിപ്പിക്കാൻ വേണ്ടി അവർ ഭർത്താവ് ഹുസൈന് വീഡിയോ കോൾ ചെയ്തിരുന്നു. എന്നാൽ ഹുസൈൻ കോൾ എടുത്തില്ല. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ അഖില മഹബുബാദിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തുകയും ജീവനൊടുക്കുകയുമായിരുന്നു.
കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അഖില മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
പൂന: പൂനയിൽ ഇരുമ്പ് തൂൺ തകർന്നു വീണ് സ്ത്രീ മരിച്ചു. സൽമ സലാഹുദ്ദീൻ പത്താൻ (45) ആണ് മരിച്ചത്. ഹൽദി ചടങ്ങിനോടനുബന്ധിച്ച് താത്കാലികമായി സ്ഥാപിച്ചിരുന്ന പന്തലിന്റെ ഇരുമ്പ് തൂൺ
തൊഴിലാളികൾ അഴിച്ചുമാറ്റുന്നതിനിടെയാണ് തകർന്ന് വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിപാടി സംഘടിപ്പിച്ചവരിൽ സൽമയുടെ മകനുമുണ്ടായിരുന്നു. സംഘാടകർക്കെതിരെ പരാതി നൽകാൻ കുടുംബാംഗങ്ങൾ തയാറായില്ല. സ്വമേധയാ കേസ് എടുക്കരുതെന്ന് കുടുംബം പൊലിസിനോട് അഭ്യർഥിച്ചു. എന്നാൽ അപകടമരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
International
ഏഥൻസ്: ഗ്രീസിലെ തനാഗ്ര വ്യോമസേനാ താവളത്തിനു സമീപം നടന്ന എയർ ഷോയ്ക്കിടെ എഫ്-4 ഫാന്റെ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു.
തലസ്ഥാനമായ ഏഥൻസിനു വടക്കുള്ള വ്യോമസേനാ താവളത്തിൽ വാർഷിക ‘ഏഥൻസ് ഫ്ലൈയിംഗ് വീക്ക്’ പ്രദർശനത്തിനിടെയാണ് ദുരന്തമുണ്ടായത്.
വ്യോമസേനാ താവളത്തിൽനിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനം വലത്തോട്ട് തിരിയുന്നതിനിടെ നിലത്തേക്കു പതിച്ച് തീപിടിക്കുകയായിരുന്നു. റൺവേയിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്.
അപകടത്തെത്തുടർന്ന് സമീപത്തെ വനമേഖലയിലേക്കു പടർന്ന തീയണയ്ക്കാൻ 11 അഗ്നിശമന വിമാനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. സംഭവത്തിൽ പ്രദേശവാസികൾക്കോ കാണികൾക്കോ പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. സംഭവത്തെ തുടർന്ന് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡ്യൂട്ടി ഡോ. സോണൽ അഗർവാൾ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നിധി പാണ്ഡെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൽപ്പന മിശ്രയും കുഞ്ഞുമാണ് മരിച്ചത്. കൽപ്പനയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയതിനെ തുടർന്ന് രണ്ട് നഴ്സുമാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
ഓഗസ്റ്റ് 26-ന് പുലർച്ചെയാണ് കൽപ്പനയെ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി പ്രസവത്തിനിടെ കൽപ്പനയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉയർന്ന രക്തസമ്മർദവും കരളിന്റെ പ്രവർത്തനത്തിലെ വ്യതിയാനങ്ങളുമാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു.
ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.
National
ചണ്ഡീഗഢ്: മൈതാനത്ത് കളിക്കുന്നതിനിടെ 750 കിലോ ഭാരമുള്ള പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസുകാരൻ മരിച്ചു. ബിഹാർ സ്വദേശി ആകാശ് കുമാർ ആണ് മരിച്ചത്. ഹരിയാനയിലെ ഐ.എം.ടി മാനസർ ക്രിക്കറ്റ് അക്കാദമിയിലാണ് സംഭവം.
മൈതാനത്ത് ആകാശും സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൈതാനം നിരപ്പാക്കാൻ ഉപയോഗിക്കുന്ന റോളറിന് മുകളിലേക്ക് കുട്ടികൾ കയറി. ഇതിനിടയിൽ കുട്ടികളിലൊരാൾ അബദ്ധത്തിൽ റോളറിന്റെ മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ ഓൺ ചെയ്തു.
റോളർ പ്രവർത്തിച്ചു തുടങ്ങി മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് ഇതിന്റെ അടിയിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് മറ്റ് കുട്ടികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത്. പിന്നീട് അക്കാദമിയിലെത്തിയ മറ്റ് കളിക്കാർ പരിക്കേറ്റ് കിടക്കുന്ന ആകാശിനെ കണ്ട് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികൾ റോളറിന് മുകളിൽ കയറി കളിക്കുമ്പോൾ മേൽനോട്ടം വഹിക്കാൻ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
National
ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ജെസിബി ബൈക്കിലിടിച്ച് എൻജിനിയർ മരിച്ചു. മഥുര സ്വദേശി തുഷാർ കുമാർ (27) ആണ് മരിച്ചത്. മൗൾസരി അവന്യൂ റാപ്പിഡ് മെട്രോ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
റോഡിന്റെ അറ്റകുറ്റപ്പണിക്കിടയിൽ ജെസിബി പുറക്കിലേക്ക് എടുക്കുന്നതിനിടെ തുഷാറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസമയത്ത് തുഷാർ ഹെൽമറ്റ് ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. അപകടത്തിനു പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ നാലു വർഷമായി ഗുരുഗ്രാമിലാണ് തുഷാർ ജോലി ചെയ്തിരുന്നത്.
കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകളോ സൂചനാ ബോർഡുകളോ ഇല്ലാതെയാണ് രാത്രി റോഡിൽ ജോലി നടത്തിയിരുന്നതെന്നു തുഷാറിന്റെ പിതാവ് ഹരീഷ് കുമാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവർക്കായി തെരച്ചിൽ തുടരുകയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി. മധ്യപ്രദേശ് സ്വദേശിനി ഖുശ്ബു പട്ടേൽ (20) ആണ് മരിച്ചത്.
മെഡിക്കൽ പ്രവേശന പരീക്ഷക്കായ രണ്ടാം തവണയാണ് ഖുശ്ബു തയാറെടുക്കുന്നത്. കോട്ടയിൽ തന്നെയുള്ള മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിൽ ജെഇഇ പരീക്ഷയ്ക്ക് പഠിക്കുന്ന ഖുശ്ബുവിന്റെ സഹോദരി ഖുഷി പട്ടേൽ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ജവഹർ നഗറിലെ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി ഖുഷി, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. നിരവധി തവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിളിച്ചുവരുത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഖുശ്ബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് എഴുതിയ നീറ്റ് പരീക്ഷയിൽ 450 മാർക്ക് ലഭിച്ചതിനെ തുടർന്ന് ഖുശ്ബു കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ദേശ്രാജ് പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഈ വർഷം ജനുവരി മുതൽ കോട്ടയിൽ കോച്ചിംഗ് വിദ്യാർഥികൾ ജീവനൊടുക്കുന്ന എട്ടാമത്തെ സംഭവമാണിത്.
International
ദുബായി: ദുബായിലെ അൽ ഐനിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരൻ മരിച്ചു. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദാണ് മരിച്ചത്. വീടിന് സമീപമുള്ള പാർക്കിൽ സഹോദരൻ അഹമ്മദിനും മറ്റ് സുഹൃത്തുകൾക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ നിന്നാണ് കുട്ടികൾ സാധാരണയായി കുടിവെള്ളം എടുത്തിരുന്നത്. കളിക്കുന്നതിനിടയിൽ ഒരാൾ വാട്ടർ കൂളറിനടുത്ത് ചെന്ന് തൊട്ടയുടൻ നിലത്തു വീണു. കൂട്ടുകാരൻ എന്തെങ്കിലും തമാശ കാണിക്കുകയാണെന്നാണ് വലീദ് ആദ്യം കരുതിയത്. എന്താണ് സംഭവിച്ചതെന്ന് നോക്കാൻ വാലീദും അഹമ്മദിനും അവിടേക്ക് ചെന്നു. കൂട്ടുകാരനെ തൊട്ടപ്പോൾ കൈയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി അഹമ്മദിന് അനുഭവപ്പെടുകയും ഉടൻതന്നെ കുട്ടി കൈ വലിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ വലീദിന്റെ തോൾ ഭാഗം വാട്ടർ കൂളറിൽ തട്ടി ഉടൻതന്നെ നിലത്തുവീഴുകയുമായിരുന്നു. തുടർന്ന് അഹമ്മദ് പിതാവിനെ വിവരം അറിയിച്ചു. വലീദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതിയ അധ്യയന വർഷത്തിനായി തയാറെടുക്കുകയായിരുന്നു വലീദ്. വലീദിന്റെ വേർപാടിൽ അധ്യാപകരും സഹപാഠികളും അനുശോചനവും രേഖപ്പെടുത്തി.
National
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി സർക്കാർ ആശുപത്രിയിൽ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) ഉണ്ടായ തീപിടിത്തത്തിൽ മൂന്നു കുരുന്നുകൾക്കു ജീവൻ നഷ്ടമായി. ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ പുലർച്ചെ 3.15ന് ജില്ലാ വനിതാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിലായിരുന്നു സംഭവം.
വളർച്ച പൂർത്തിയാകാതെ ജനിച്ച, ഗുരുതര രോഗബാധയുള്ള കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചിരിക്കുന്നിടത്തായിരുന്നു അഗ്നിബാധയെന്ന് അമരാവതി കമ്മീഷണർ രാകേഷ് ഓല പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് 36 ശിശുക്കളെ രക്ഷിക്കാനായതായും തീപിടിത്തത്തിന്റെ കാരണമന്വേഷിക്കാൻ ഫയർ, പിഡബ്ല്യുഡി വിഭാഗങ്ങളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധിച്ച് കുട്ടികളുടെ ബന്ധുക്കൾ
സംഭവങ്ങൾക്കു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളുമടക്കമുള്ളവർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ട് റവന്യു മന്ത്രി
പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടതായി മഹാരാഷ്ട്ര റവന്യു മന്ത്രിയും അമരവതി ജില്ലയുടെ ചുമതലക്കാരനുമായ ചന്ദ്രശേഖർ ബാവൻകുലെ അറിയിച്ചു. അഗ്നിബാധയെത്തുടർന്ന് ആറു കുട്ടികളെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാവീഴ്ചയുണ്ടാകാൻ കാരണമായവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തെ ആശുപത്രികളിൽ ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.
National
മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര കലാനഗറിലെ 29 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് വീണ് എസി ഫിറ്റിംഗ് ടെക്നീഷ്യൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സിയാദുൽ ശംശുജുഹ ഹുഡ (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സൂപ്പർവൈസർ ഇന്ദ്രജിത്ത് ചൗഹാൻ (30), എസി കരാറുകാരൻ തശ്വർ അലി ഇബ്ബാരത് (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കെട്ടിടത്തിന്റെ ജനലിന് പുറത്തുവന്ന് ഔട്ട്ഡോർ എസി ഫിറ്റ് ചെയ്യുന്നതിനിടെ സിയാദുൽ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അതികുർ റഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജോലി ചെയ്യുന്നതിനിടെ സിയാദുലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയുമായിരുന്നു എന്ന് അതികുർ പോലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സിയാദുലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലിസ്ഥലത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇന്ദ്രജിത്ത്, തശ്വർ എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തൊഴിലാളിക്ക് സുരക്ഷാ ബെൽറ്റ് നൽകിയിരുന്നു എന്നാണ് ഇന്ദ്രജിത്തും തശ്വറും പോലീസിനോട് പറഞ്ഞത്. എന്നാൽ അപകടസമയത്ത് സിയാദുൽ സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ രാജീന്ദർ നഗറിൽ ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ് മരിച്ചത്. നജഫ്ഗഡ് സ്വദേശിനിയാണ് പെൺകുട്ടി.
സുഹൃത്തുക്കളായ സഹപാഠികളാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗര്‍ ജില്ലയിൽ നീറ്റ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. സൂരജ് സുഭാഷ് ഷിൻഡെ (19) ആണ് മരിച്ചത്.
സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഗ്രാമത്തിലെ ഒരു ചടങ്ങിനായി പുറത്തുപോയതായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ സൂരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സഹോദരി മുകളിലെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് സൂരജിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടത്തിപ്പെട്ട് സ്ത്രീ കൊല്ലപ്പെട്ടു. വനിത (50) എന്ന സ്ത്രീയാണ് മരിച്ചത്. ലിഫ്റ്റിന്റെ വാതിലുകൾ തുറന്നുകിടന്നുകൊണ്ട് താഴേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായത്.
ഒങ്കോളിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മകൾക്കും കൊച്ചുമകൾക്കുമൊപ്പം ലിഫ്റ്റിൽ കയറിയതായിരുന്നു വനിത. മകളും കൊച്ചുമകളും ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും, വനിത പുറത്തിറങ്ങാൻ തയാറെടുക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലുകൾ അടയാതെ താഴേക്ക് നീങ്ങുകയായിരുന്നു.
വനിത പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ ലിഫ്റ്റിനും ഭിത്തിക്കുമടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ വനിതയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന് ആവശ്യമായ സുരക്ഷാ പരിശോധനകൾ കൃത്യമായി നടന്നിരുന്നോ അതോ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധയാണോ അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് അഞ്ച് വയസുകാരി മരിച്ചു. കുടുംബത്തിലെ മറ്റ് നാല് അംഗങ്ങൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അശോക്ഭായ് കൽസാരിയയുടെ മകൾ ആര്യയാണ് മരിച്ചത്.
ഷീതൽ റെസ്റ്റോറന്റിൽ നിന്നാണ് കുടുംബം പനീർ കറി ഓർഡർ ചെയ്ത് കഴിച്ചത്. തുടർന്ന് ഭക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടൻ തന്നെ അടച്ചുപൂട്ടാൻ അധികാരികൾ ഉത്തരവിട്ടു.
ആഗസ്റ്റ് 16-ന് പുലർച്ചെ നാലിന് അശോക്ഭായ് കൽസാരിയയ്ക്കും മകൾക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. രാവിലെ ഒമ്പതിന് അടുത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയെങ്കിലും നില വഷളാകുകയായിരുന്നു. പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും രോഗലക്ഷണങ്ങൾ പ്രകടമായി.
തുടർന്ന് എല്ലാവരെയും സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ച് 15 മിനിറ്റിനുള്ളിൽ ആര്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. അശോക്ഭായ്, ഭാര്യ, മറ്റ് രണ്ട് പെൺമക്കൾ എന്നിവർ ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി പ്രഫുൽ പൻശേരിയ ആശുപത്രിയിൽ കഴിയുന്ന കുടുംബത്തിന് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകി. കൂടാതെ ഹോട്ടൽ ഉടൻ സീൽ ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പനവൂർ ചുള്ളാളത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി അരുൺ (34) ആണ് മരിച്ചത്. പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്ലീം പള്ളിയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 6.45 നായിരുന്നു അപകടം.
വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു അരുൺ. തേമ്പാടുനിന്നും ക്വാറിയിലേക്ക് ജോലിക്ക് പോയ അരുണും ക്വാറിയിൽ നിന്നും പാറ കയറ്റി തേമ്പാമൂട് ഭാഗത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തിൽപ്പെട്ടത്. ചുള്ളാളത്തുവച്ച് സുഹൃത്തായ ടിപ്പർ ഡ്രൈവറെ കണ്ട് അരുൺ കൈ കാണിച്ചു. ആ സമയം ബൈക്ക് തെന്നി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിനടിയിലായ യുവാവിന്റെ തലയിലൂടെ ടയർ കയറി ഇറങ്ങി. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.
National
കോൽക്കത്ത: ഖരഗ്പൂർ ഐഐടി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. രാജസ്ഥാൻ സ്വദേശി അങ്കിത് ശർമ്മ (20) ആണ് മരിച്ചത്.
രക്തത്തിൽ കുളിച്ചുകിടന്ന അങ്കിതിനെ സെക്യൂരിറ്റി ജീവനക്കാരാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അങ്കിത് വീണതാണോ ചാടിയതാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
രണ്ടാം വർഷ വിദ്യാർഥിയാണ് അങ്കിത് ശർമ്മ. കഴിഞ്ഞ വർഷം ജൂലൈയിലാണ് അങ്കിത് ഐഐടിയിൽ പ്രവേശനം നേടിയത്.
National
ജയ്പൂർ: ജയ്പൂരിൽ സ്കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ പ്ലസ് ടൂ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാർഥി പ്രിൻസ് സോണി (17) ആണ് മരിച്ചത്. സ്കൂൾ അധികൃതരുടെ ഗുരുതരമായ അശ്രദ്ധയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തെത്തി.
പ്രിൻസ് സ്കൂൾ കാന്റീനിൽ നിന്ന് ആലു പാറ്റി വാങ്ങി കഴിച്ചിരുന്നു. ഇത് കഴിച്ചയുടൻ അവശനായ കുട്ടി, ക്ലാസ് മുറിയിലെത്തി അധ്യാപകനോട് പറയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസ് നടന്നുപോകുന്നതിനിടയിൽ അധ്യാപകന്റെ മുന്നിലേക്ക് കുഴഞ്ഞുവീഴുന്നത് വ്യക്തമാണ്. തുടർന്ന് കുട്ടിയെ ഒരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും അധ്യാപകൻ സിപിആർ നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടി കുഴഞ്ഞുവീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് പ്രിൻസിന്റെ പിതാവ് അമിത് സോണി പറയുന്നു. ഏകദേശം 45 മിനിറ്റോളം കുട്ടിയെ സ്കൂളിൽ തന്നെ കിടത്തിയ ശേഷമാണ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് വരുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് മാതാപിതാക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ ഉടമയെയും അധ്യാപകരെയും ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Kerala
കൊല്ലം: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് മരിച്ചത്. അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയുമായി കഴിഞ്ഞ ദിവസം രാവിലെയാണ് വഴിത്തർക്കം ഉണ്ടായത്.
തർക്കത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉച്ചയോടെയാണ് മനോഹരൻപിള്ളയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. സംഭവത്തിൽ പോലീസ് കേസെടുത്തു.
NRI
കൊളറാഡോ: യുഎസിലെ കൊളറാഡോയിൽ നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് കൗമാരക്കർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച ഗ്രാന്‍ഡ് ജങ്ഷനിലെ റെസിഡൻഷ്യൽ ഏരിയയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 7.45ഓടെയാണ് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മരിച്ചവർ ഗ്രാൻഡ് ജംഗ്ഷൻ സ്വദേശികളായ 17 വയസുള്ള ആൺകുട്ടികളാണ്. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ നിയമപരമായി പുറത്തുവിടാനാകില്ലെന്ന് കൊറോണർ ഓഫിസ് അധികൃതർ അറിയിച്ചു.
വാഹനം തെക്ക് ദിശയിലേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറി കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗതയാണോ അപകടകാരണമെന്നത് അന്വേഷിച്ചു വരികയാണ്. ഡ്രൈവറും മുൻ സീറ്റിലിരുന്ന യാത്രികനും ഉൾപ്പെടെ മൂന്ന് പേർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും, സീറ്റ് ബെൽറ്റ് ധരിക്കാത്ത മറ്റ് രണ്ട് പേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുപോയി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.ഗ്രാൻഡ് ജംഗ്ഷൻ പോലീസ് ഡിപ്പാർട്ട്മെന്റ്, ഫയർ ഡിപ്പാർട്ട്മെന്റ്, മേസ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ, കൊറോണർ ഓഫിസ് എന്നിവർ അപകടസ്ഥലം പരിശോധിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തെലുങ്കാന സ്വദേശി മരിച്ചു. തെലുങ്കാനയിലെ ഹനുമകൊണ്ട സ്വദേശി വി. ഭരത് ചന്ദർ റെഡ്ഡി (29) ആണ് മരിച്ചത്.
ഭരത് ചന്ദറിന് തീപിടിത്തത്തിൽ 75 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഫ്ലോറിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 15 ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് മരണത്തിന് കിഴടങ്ങിയത്. കർഷകരായ വി. സമ്മി റെഡ്ഡിയുടെയും രജിതയുടെയും മകനാണ് ഭരത്. ഉപരിപഠനത്തിനായി 2023-ലാണ് ഭരത് അമേരിക്കയിലേക്ക് പോയത്.
Kerala
കൊച്ചി: കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വീട്ടുവളപ്പിൽനിന്നു അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ശോശാമ്മയുടെ സമീപത്തുണ്ടായിരുന്ന തോട്ടിയിൽനിന്നു വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു.
പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
Kerala
കൊട്ടാരക്കര: പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.
പൂവറ്റൂര്‍ കിഴക്ക് സന്ധ്യാ ഭവനില്‍ അനില്‍കുമാര്‍-ബിന്ദു ദമ്പതികളുടെ മകന് അടൂര്‍ ഐടിഐ വിദ്യാര്‍ഥിയായ ആഷിക്. ബി. അനില്‍ (19), കലയപുരം പെരുംകുളം ബിജു സദനത്തില്‍ എം. ബിജു- അനു ദമ്പതികളുടെ മകന് ബി. ലാല്‍ കൃഷ്ണ (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30.ടെ കൊട്ടാരക്കര പെരുംകുളം സിഎസ്ഐ പള്ളിക്കു സമീപമാണ് അപകടം. കൊട്ടാരക്കരയില്‍നിന്നും പൂവറ്റൂരേക്കു പോയ പിക്ക്അപ്പും എതിര്‍ദിശയില്‍വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് പിക്ക് ആപ്പ് വാഹനത്തിന്റെ സൈഡില്തട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയിലും മുഖത്തും സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ആഷിക്കിന്റെ സഹോദരന് അമൃത്, ലാല്‍കൃഷ്ണയുടെ സഹോദരി രമ്യകൃഷ്ണന്.
National
സിംല: ഹിമാചൽപ്രദേശിലെങ്ങും നാശം വിതച്ച് കനത്ത മഴ. മൂന്നുനിലക്കെട്ടിടം തകർന്നുവീണ് പൂർണഗർഭിണി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. സിർമൗർ ജില്ലയിലായിരുന്നു സംഭവം.
എട്ടു മാസം ഗർഭിണിയായ പൂജ (32), അമ്മ നിർമല (60) എന്നിവരാണു മരിച്ചത്. രണ്ടു കുട്ടികൾക്കു പരിക്കേറ്റു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 209 റോഡുകൾ അടച്ചു.
ഈ മാസം 18 വരെ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ജൂൺ 30നു ശേഷം ഹിമാചലിൽ മഴക്കെടുതിയിൽ 75 പേരാണു മരിച്ചത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു. ആന്ധ്രാപ്രദേശിലെ കഡപ സ്വദേശി ദിലീപ് കുമാർ രംഗതവുല (26) ആണ് മരിച്ചത്.
ദിലീപ് സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിതവേഗത്തിൽ വന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ചെയ്തുവരികയാണ്.
National
കോഴിക്കോട്:കോഴിക്കോട്-ബംഗളൂരു കെഎസ്ആർടിസി സൂപ്പര്‍ ഡീലക്സ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം.
24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ നടക്കാവ് കുന്നത്തുതാഴം വയലില്‍ അജിതനിവാസില് കെ. മിഥിലേഷ് (35), കണ്ടക്ടര്‍ ചേവായൂര്‍ നെച്ചൂളി വീട്ടില്‍ കാവ് ബസ് സ്റ്റോപ്പിന് സമീപം എന്‍.എം. അരുണ്‍ (53) എന്നിവരാണ് മരിച്ചത്. അരുണ്‍ അപകടസ്ഥലത്തും മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. അരുണ്‍ സ്ഥിരം കണ്ടക്ടറാണ്. മിഥിലേഷ് താത്കാലിക ഡ്രൈവറാണ്.
കർണാടകയിലെ രാമനഗര ബിഡദിക്ക് സമീപം ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്നലെ പുലർച്ചെ അപകടമുണ്ടായത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ചില്ലുകളും വാതിലുകളും വെട്ടിപ്പൊളിച്ചാണ് പലരെയും ബിഡദിയിലെ ഭാരത് കെപ്പണ്ണ ആശുപത്രി, ബിഡദിയിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചത്.പലര്‍ക്കും തലയ്ക്കും കാലിനുമാണ് പരിക്ക്. എല്ലാവര്ക്കും വിദഗ്ധഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. ഇന്നലെ വൈകുന്നേരത്തോടെ 21 പേര് ആശുപത്രി വിട്ടു.
കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട ബസ് ശനിയാഴ്ച പുലര്‍ച്ചെ 6.40ന് ബിഡദിയില്‍ റോഡിനു സമീപത്തെ സൂചനാ ബോര്‍ഡില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ മഴയുണ്ടായിരുന്നു. താമരശേരി ചുരത്തിലെ ഗതാഗത ക്കുരുക്കുമൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് ബസ് കല്‍പ്പറ്റയിലെത്തിയത്. രാവിലെ 6.30ന് ബംഗളൂരുവില്‍ എത്തേണ്ട ബസായിരുന്നു.
സംഭവമറിഞ്ഞ ഉടൻ ബംഗളൂരുവിലെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ, ബംഗളൂരുവിലെ മലയാളി സമാജത്തിന്റെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
കെഎസ്ആർടിസിയുടെ പ്രത്യേക സംഘം വിവിധ ആശുപത്രികളിൽ ക്യാമ്പ് ചെയ്ത് പരിക്കേറ്റ യാത്രക്കാരുടെയും ജീവനക്കാരുടെയും ചികിത്സാ പുരോഗതി വിലയിരുത്തുന്നുണ്ട്. മരിച്ച ജീവനക്കാരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാത്രിതന്നെ പൂര്‍ത്തിയാക്കി.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും കർണാടക ആർടിസിയുടെയും നേതൃത്വത്തിൽ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മരിച്ച ഡ്രൈവര്‍ മിഥിലേഷ് എതാനും മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ: രാഖി. ആതിര, ആരവ് എന്നിവർ മക്കളാണ്.അരുണിന്റെ ഭാര്യ: പവിഷ: മക്കള്‍: പ്രാര്‍ഥന, വിഘ്നേഷ് കൃഷ്ണന്.
കോഴിക്കോട് : കോഴിക്കോട്- ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ടതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം.
മതിയായ വിശ്രമം ഇല്ലാതിരുന്ന താത്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് പരാതി. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്നതാണ് പതിവ്. ജൂൺ 23ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അയച്ച ഉത്തരവ് മറികടന്നുള്ള നടപടിയാണ് ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ആരോപണം.
തൊട്ടുമുമ്പുള്ള ദിവസം മൈസൂരുവിൽനിന്ന് കോഴിക്കോട് സർവീസ് ഓടിച്ചെത്തിയ ഡ്രൈവറെ അന്നു രാത്രിതന്നെ ബംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് അയച്ചു എന്ന ആക്ഷേപവുമുണ്ട്.
മിഥിലേഷിന് ദീർഘദൂര സർവീസുകൾ ഓടിക്കുന്നതിൽ പരിചയക്കുറവുണ്ടെന്ന സൂചനയാണ് കെഎസ്ആർടിസി ജീവനക്കാർ നൽകുന്നത്. അതേസമയം, ചട്ടലംഘനം നടത്തിയെന്ന ആക്ഷേപത്തെ ക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിലെ റായഗഡ ജില്ലയിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് തെറ്റായ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് രോഗി മരിച്ചു. ഗെതിപാഡ സ്വദേശിനി ബൈദേഹി കുമാർ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ എ.കെ. ഭദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലായിരുന്നു ബൈദേഹി. മരുന്നുകൾ കഴിച്ചിട്ടും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ബൈദേഹി ജെ.കെ. പൂരിലെ മെഡിക്കൽ സ്റ്റോറിലെത്തുകയും ഭദ്ര ബൈദേഹിക്ക് കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
കുത്തിവയ്പ്പ് എടുത്ത ഉടൻ തന്നെ ബൈദേഹിയ്ക്ക് കടുത്ത അസ്വസ്ഥതകളുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ ബൈദേഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ബൈദേഹിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭദ്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
National
പുതുച്ചേരി: പുതുച്ചേരിയിൽ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മേട്ടുപ്പാളായം ഹെവി വെഹിക്കിൾ ലോറി ടെർമിനലിന് സമീപമായിരുന്നു സംഭവം.
സമീപത്തെ കടയ്ക്കു മുകളിലേയ്ക്കാണ് മതിൽ ഇടിഞ്ഞുവീണത്. കടയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ലോറി കയറി മരിച്ചു. സുനിത അക്ഷയ്ലാൽ പാൽ (46) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അക്ഷയ്ലാൽ പാലിന് പരിക്കേറ്റു.
ഇരുവരും സ്കൂട്ടറിൽ ഭിവണ്ടിയിലെ പുതിയ ഫ്ലാറ്റ് കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴ വെള്ളം നിറഞ്ഞു കിടന്നതിനാൽ റോഡിലെ കുഴി അക്ഷയ്പാലിന് കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ സ്കൂട്ടർ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അക്ഷയ്ലാൽ റോഡരികിലേക്ക് തെറിച്ച് വീണ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, സുനിത വീണത് റോഡിന്റെ മധ്യഭാഗത്തേക്കായിരുന്നു. ഈ സമയം പിന്നാലെ വന്ന ലോറി സുനിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സുനിത സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അക്ഷയ്ലാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതേദഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു. വിനായക് നഗറിലെ ക്ഷേത്രത്തിൽ പതിവായി എത്താറുള്ള കുമാരസ്വാമി (80) ആണ് മരിച്ചത്.
ലിഫ്റ്റ് ബട്ടൺ അമർത്തി അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹം ലിഫ്റ്റിന് അടിയിൽ കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് ലിഫ്റ്റിന് അടിയിൽ കുടുങ്ങിക്കിടന്ന കുമാരസ്വാമിയെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ലിഫ്റ്റ് ഇത്തരത്തിൽ താഴേയ്ക്ക് എത്തിയതിൽ സാങ്കേതിക പിഴവുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: തമിഴ്നാട് മാർത്താണ്ഡത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിൽ എത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാനിന്റെ അടിയിൽപ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേനയാണ് പുറത്തെടുത്തത്.
ശ്രീകുമാർ സംഭവസ്ഥലത്തുവെച്ചും, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജികുമാർ മരണപ്പെട്ടത്. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിലെ വിഴുപ്പുറത്തിന് സമീപം അയ്യൂർ അകരം പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. വഴുപ്പുറം സ്വദേശി ഭൂപതി, കാറിൽ സഞ്ചരിച്ചിരുന്ന ജോൺ അൻപഴകൻ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
അമിതവേഗത്തിലെത്തി ഇരുചക്രവാഹനം നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസിന് പിന്നിലെ വന്ന കാറും ബസിന്റെ പിൻഭാഗത്ത് ഇടിച്ചു. അപകടത്തിൽപ്പെട്ട രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ശരത് ജോസ്, മകൾ: ഹോളി ആൻ ശരത്.
ടോക്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആൻമേരിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള റോയൽ പെർത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനം ഓടിച്ചിരുന്ന യുവാവും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ഏഴ് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ലാം ഡോംഗ് പ്രവിശ്യയിൽ നിന്ന് ഹോ ചി മിൻ സിറ്റിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നുപിടിച്ചതിനാൽ ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല. പരിക്കേറ്റ അഞ്ച് പേരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
മാഡ്രിഡ്: ഫുട്ബോൾ ലോകകപ്പ് ജയം ആഘോഷിക്കുന്നതിനിടെ സ്പെയിനിൽ ഫൗണ്ടൻ തകർന്ന് 13 വയസുകാരൻ മരിച്ചു. സിയുഡാഡ് റോഡ്രിഗോയിലാണ് സംഭവം നടക്കുന്നത്.
ഫൗണ്ടൻ തകർന്ന് നിരവധി പേരുടെ മേൽ വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ലോകകപ്പ് വിജയം ആഘോഷിക്കാൻ ധാരാളം ആരാധകരാണ് ഫൗണ്ടനിൽ കയറി നിന്നത്. ജനങ്ങളുടെ ഭാരം താങ്ങാനാവാതെയാണ് ഫൗണ്ടൻ തകർന്നു വീണത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും ട്രക്കിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. സലോഡ് സ്വദേശികളായ അങ്കുഷ് റാവത്ത്, രാജേഷ് തിപ്ലെ, ഭാര്യ സുഷമ തിപ്ലെ, മകൾ ജാൻവി, ട്രക്ക് ഡ്രൈവർ സഞ്ജയ് കുമാർ, ക്ലീനർ സമർജിത് പാൽ എന്നിവരാണ് മരിച്ചത്.
എക്സ്പ്രസ് വേയിൽ എഥനോൾ കയറ്റിവന്ന ഒരു കണ്ടെയ്നർ ട്രക്ക് മറിഞ്ഞ് റോഡിൽ ഇന്ധനം ഒഴുകിയിരുന്നു. ഇതേത്തുടർന്ന് റോഡിലെ ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു. ഈ സമയത്താണ് പൂനയിൽ നിന്ന് വാർധയിലേക്ക് വരികയായിരുന്ന കാറിന് പിന്നിൽ, മുളക് കയറ്റി അമിതവേഗത്തിൽ വന്ന മറ്റൊരു ട്രക്ക് വന്നിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിനടിയിലാവുകയും, നിമിഷങ്ങൾക്കകം ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു.
പോലീസും അഗ്നിശമനസേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട ട്രക്കിലും എഥനോൾ മറിഞ്ഞ സ്ഥലത്തും അതീവ ജാഗ്രതയോടെയാണ് അഗ്നിശമനസേന തീയണച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ വിജയനഗരയിൽ കണറ്റിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള കല്ലേശ്വര ക്ഷേത്രത്തിന്റെ കണറ്റിൽ വിഷ്ണു വിനോദ് എന്ന കുട്ടിയാണ് വീണത്.
മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു വിഷ്ണു. പന്ത് കളിക്കുന്നതിനിടെ പന്ത് അബദ്ധത്തിൽ തുറന്നുകിടന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രപരിസരത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മേൽ സീലിംഗ് ഫാൻ പൊട്ടിവീണ് മരിച്ചു. ജൂലൈ 18-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബർ (42) ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അക്ബറിന്റെ കുടുംബം രംഗത്തെത്തി.
ശനിയാഴ്ച രാത്രി 9.30 ഓടെ ആശുപത്രിയിലെ വാർഡിലാണ് സംഭവം നടന്നത്. അക്ബർ കിടന്നിരുന്ന കട്ടിലിലേക്ക് ഫാൻ ഊരി വീഴുകയായിരുന്നു. ഫാൻ അക്ബറിന്റെ വയറ്റിലാണ് പതിച്ചത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, അക്ബറിന്റെ മരണത്തിന് കാരണം ഫാൻ വീണതല്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. രക്തസമ്മർദം, സ്ട്രോക്ക്, ശ്വാസകോശത്തിലെ അണുബാധ, ശ്വാസതടസം തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളോടെ അബോധാവസ്ഥയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫാൻ വീണ ഉടൻ തന്നെ രോഗിയെ വിശദമായി പരിശോധിച്ചതായും ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധി നഗറിൽ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് ദമ്പതികൾ താഴേക്ക് വീണ് ഭർത്താവ് മരിച്ചു. ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സീലംപൂർ സ്വദേശി വരുൺ ശർമ്മയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗീത (29) ആശുപത്രിയിൽ ചികിത്സയിലാണ്. താഴേക്ക് വീഴുന്നതിന് മുമ്പ് ഇരുവരും തമ്മിൽ ടെറസിന് മുകളിൽ വച്ച് തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
കുടുംബത്തോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷം ദമ്പതികൾ വീടിന്റെ ടെറസിന് മുകളിൽ ഉറങ്ങാനായി പോയി. ടെറസിൽ നിന്ന് ഇരുവരും തമ്മിൽ വഴക്കിടുന്ന ശബ്ദം താഴെയുള്ള കുടുംബാംഗങ്ങൾ കേട്ടിരുന്നു. പിന്നാലെ വലിയ ശബ്ദത്തോടെ താഴേക്ക് വീഴുന്നതും കേൾക്കുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തിയപ്പോൾ വരുണും ഗീതയും വീടിന് താഴെ പരിക്കേറ്റു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
വഴക്കിനിടയിൽ ഇരുവരും അബദ്ധത്തിൽ കാൽ വഴുതി വീണതാണോ അതോ പരസ്പരം തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഴ് വർഷം മുമ്പായിരുന്നു വരുണിന്റെയും ഗീതയുടെയും വിവാഹം. ഇവർക്ക് രണ്ടര വയസുള്ള ഒരു മകനുണ്ട്. വരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Sports
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്.
1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞു. മൈതാനത്ത് വിസ്മയങ്ങൾ തീർത്ത ഈ ഇടംകൈയ്യൻ ബാറ്റർ ടെസ്റ്റിൽ 26 സെഞ്ചുറികളോടെ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
1958-ൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. പിന്നീട് മറ്റൊരു വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ഈ റിക്കാർഡ് തകർത്തത്.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ അഗ്രഗണ്യനായിരുന്ന സോബേഴ്സ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ ചരിത്രത്തിലെ ആദ്യ താരമെന്ന റിക്കർഡിനും ഉടമയാണ്.
ക്രിക്കറ്റിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് 1975-ൽ ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി ആദരിച്ചിരുന്നു. സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അനുശോചിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ഘാഗ്ര നദിയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസുകാരൻ മരിച്ചു. കുട്ടിയുടെ ബന്ധു ഉദയരാജ് സിംഗിനൊപ്പം കൃഷിസ്ഥലത്ത് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. കൃഷിസ്ഥലത്തിന് സമീപമുള്ള നദിക്കരയിൽ ഒളിച്ചിരുന്ന മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദയരാജ്, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല കുട്ടിയെ നദിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ ഗ്രാമവാസികളും പോലീസും ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മരണവീട്ടിലെ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സേലം സാമിനാഥപുരം സ്വദേശികളായ എസ്. ഈശ്വരൻ (55), ഭാര്യ തിരുമകൾ (50), ഇവരുടെ മരുമകനും കോളേജ് അധ്യാപകനുമായ എം. മുകിലൻ (35), മുകിലന്റെ മക്കളായ ശ്രീനിത്ത് (മൂന്ന്), ഒമ്പത് മാസം മാത്രം പ്രായമുള്ള കനീഷ്, ഈശ്വരന്റെ ബന്ധു ജെ. ശിവഗാമി (65) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തിരുപ്പൂർ ജില്ലയിലെ ഉതുക്കുളിക്ക് സമീപമാണ് അപകടം നടന്നത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കാറിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു കുടുംബം. ഉതുക്കുളിക്ക് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും അമിതവേഗത്തിൽ വന്ന ഡീസൽ ടാങ്കർ ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ആറ് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മറ്റി. സംഭവത്തിൽ ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ യെല്ലാപ്പൂരീൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേര് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ധാര്‍വാഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ സഞ്ജീവ് അങ്ങാടി (33), ഡ്രൈവർ ബസവരാജ് (48), അഭിഷേക് ഈശ്വർ (28), അക്ഷയ് (26), അഭിഷേക് (26), മഞ്ജുനാഥ് ചുളക്കി (32) എന്നിവരെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.
ധാര്‍വാഡില്‍ നിന്ന് ധര്‍മസ്ഥലയിലേക്കും ചിക്മംഗളൂരിലേക്കും വന്നവരായിരുന്നു കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ഏഴും പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോവുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്ത് വൈദ്യുതാഘാതമേറ്റ് ഇന്ത്യൻ യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശി മുഹമ്മദ് ഹമ്മാദ് (27) ആണ് മരിച്ചത്. മുഹമ്മദ് നുമാൻ - ജംഷിദ ദമ്പതികളുടെ മകനാണ്.
ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ സംസ്കരിക്കുമെന്നു പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Kerala
പൂങ്കുന്നം: കാൽനടയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്കു മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശിനി ജനീറ്റ രാജ് (22) ആണ് മരിച്ചത്. ഞായറാഴ്ച പൂങ്കുന്നം ജംഗ്ഷനിലായിരുന്നു സംഭവം.
വേലൂരിൽനിന്നു സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. ജമീറ്റയെ ഉടൻതന്നെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് കാറിൽ പോവുകയായിരുന്ന വിജയലക്ഷ്മി (42), മക്കളായ ശ്രീയ (16), പ്രഭവ് (12) , ബന്ധുവായ ശ്രീകർ പ്രസാദ് (62) എന്നിവരാണ് മരിച്ചത്. വിജയലക്ഷ്മിയുടെ ഭർത്താവ് എം. ബി. വി. പ്രസാദ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ് കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
ബസ് ഡ്രൈവർ രമണ ബാബുവിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ വാട്ടര്‍ ടാങ്കര്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പൈതന്‍ താലൂക്കില്‍ പച്ചോട് പ്രദേശത്ത് കുടിവെളളം വിതരണം ചെയ്യുന്നതിനിടെ ശിവജി സാഹേബ്റാവു ഭുംറെ (58) ആണ് മരിച്ചത്. സംഭവത്തിൽ മനോജ് റാംനാഥ് ഭുംറെയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ടാങ്കര്‍ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതി ടാങ്കറിലൂടെ പ്രവഹിക്കുകയായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും തെറിച്ച് വീണു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവജിയെ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയില്‍ കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയിടങ്ങളില്‍ വൈദ്യുതാഘാതമേറ്റുളള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
National
ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
കനത്ത മഴയിൽ ഏകദേശം 1,527 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. മൂന്ന് വൈദ്യുതി ട്രാൻസ്ഫോർമറുകളും 23 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു.
കിന്നൗർ ജില്ലയിലെ ചോളിംഗിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചിരുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് തുറന്നു. ചമ്പ ജില്ലയിലെ ഭർമ്മൗർ സബ് ഡിവിഷനിൽ കുടുങ്ങിക്കിടന്ന 24 തീർഥാടകരെ രക്ഷപ്പെടുത്തി.
ജുബ്ബാർഹട്ടിയിൽ 43.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ നാല്, അഞ്ച് തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
National
ബംഗളൂരു: ക്വാറിയുടെ മുകളിൽനിന്നു കരിങ്കല്ല് ഇളകിവീണ് തൊഴിലാളികളായ ഏഴു പേർക്ക് ദാരുണാന്ത്യം. പത്തുപേർക്കു പരിക്കേറ്റു. കരിങ്കല്ല് കൊണ്ടുപോകാൻ ക്വാറിയിൽ എത്തിച്ച വാഹനങ്ങൾ പൂർണമായും തകർന്നു. ബംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിൽ ഇന്നലെ വെളുപ്പിനായിരുന്നു അപകടം.
മരിച്ചവരിൽ അഞ്ചു പേർ മധ്യപ്രദേശ് സ്വദേശികളാണ്. ഓരോ ഛത്തീസ്ഗഡ്, കർണാടക സ്വദേശികളും മരിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദുഃഖം രേഖപ്പെടുത്തി. ക്വാറികളിലെ തൊഴിലാളികളുടെ സുരക്ഷ പ്രധാനമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരേ അടിയന്തര നടപടിയുണ്ടാവുമെന്ന് ശിവകുമാർ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഒഹായോയിൽ ലോഡ്ജിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം.
ഗുജറാത്തിലെ ഖേദ ജില്ലയിലെ നദിയാദ് സ്വദേശികളായ ഹിതേഷ്ഭായ് സുതാർ, ഭാര്യ ഹീനാബെൻ, ഇവരുടെ മകൾ ഈശാനി (20 )എന്നിവരാണു മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കോണോ ലോഡ്ജ് മോട്ടലിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ 1.30നായിരുന്നു അപകടം.
രണ്ടു വർഷം മുന്‍പാണ് കുടുംബം യുഎസിലേക്കു കുടിയേറിയത്. ഹിതേഷ്ഭായ് ഈ മോട്ടലിൽത്തന്നെയാണു ജോലി ചെയ്തിരുന്നത്. അതിനാൽ കുടുംബവും ഈ മോട്ടലിലാണു താമസിച്ചിരുന്നത്.
തീ പടരുന്നതു കണ്ട് മുറിക്കുള്ളിൽ കുടുങ്ങിയ കുടുംബം സഹായത്തിനായി മോട്ടലിന്റെ ഫ്രണ്ട് ഡെസ്കിലേക്കു വിളിച്ച് കരഞ്ഞുപറയുകയായിരുന്നു. അഗ്നിരക്ഷാസേന എത്തുമ്പോൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് വൻതോതിൽ പുകയും തീയും ഉയരുന്നുണ്ടായിരുന്നു.
ബാത്ത്റൂമിലെ ടാപ്പ് തുറന്നുവിട്ട് അവിടെ സുരക്ഷിതമായി ഇരിക്കാനായിരുന്നു കുടുംബാംഗങ്ങൾക്കു ലഭിച്ച നിർദേശം. ഇതനുസരിച്ച് ഇവർ ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ വൈകിയതോടെ മൂവരും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറ്റിൽ വീണ് നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിംഗ് ആണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടെയാണ് നിർവൈർ 220 അടി താഴ്ചയുള്ള കുഴൽക്കിണറ്റിൽ വീണത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിംഗിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലേക്ക് പോയപ്പോഴായിരുന്നു അപകടം. വയലിൽ കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴൽക്കിണറ്റിലേക്ക് മണ്ണിടാൻ ശ്രമിക്കവേ വഴുതി വീഴുകയായിരുന്നു.
ആദ്യം പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടതോടെ രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വർക്കല ചേന്നൻകോട് ഒറ്റൂരിൽ വയോധികരെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഓമന എന്നിവരാണ് മരിച്ചത്.
ഓമനയുടെ ഭർത്താവിന്റെ സഹോദരനാണ് സുകുമാരൻ. ഓമനയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു തുടർന്ന് ഇവർ ഒരുമിച്ചായിരുന്നു താമസം.
മണ്ണെണ്ണ പോലെയുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീപിടിച്ചാണ് ഇരുവരുടെയും മരണം. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവർ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ ഫയർഫോഴ്സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി തീ അണച്ചു.
ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.