ഫാ. ചാള്‍സ് ഞാറക്കുളത്ത് ഒഐസി
തിരുവല്ല:
ബഥനി മിശിഹാനുകരണ സന്ന്യാസി സമൂഹാംഗവും അടിമാലി ബഥനി ധ്യാനാശ്രമത്തിന്റെ സുപ്പീരിയറുമായിരുന്ന ഫാ. ചാള്‍സ് ഞാറക്കുളത്ത് ഒഐസി (77) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാര്മികത്വത്തില്തിരുവല്ല തുകലശേരി ബഥനി ആശ്രമത്തില്‍. പൈങ്ങോട്ടൂര്‍ ഞാറക്കുളത്ത് പരേതരായ ഉലഹന്നാന്- മേരി ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം റാന്നി ചെറുകുളഞ്ഞി ബഥനി ആശ്രമ ഹൈസ്കൂളില്‍ അധ്യപകനായി പ്രവർത്തിച്ച ഫാ. ചാള്‍സ് നാലാഞ്ചിറ, കുമ്പഴ, കളത്തിപ്പടി, നെടുമങ്ങാട്, കര്‍ണ്ണാടകയിലെ ന്യൂജിബാല്‍ത്തില, പൂനെയിലെ കാലേവാടി, ചേലക്കര, കല്ലാര്‍, ബത്തേരി, ചിറയ്ക്കല്‍, കോട്ടൂര്‍, അടിമാലി തുടങ്ങിയ ആശ്രമങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. തിരുവല്ല അതിരൂപതയില്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ഇടമുറി, നീരാറ്റുകാവ്, മുക്കട, കരിമ്പനാംകുഴി, കവുന്തി, മോതിരവയല്‍, മാലം, കീച്ചാല്‍ ഇടവകകളിലും തിരുവനന്തപുരം അതിരൂപതയിലെ അരശുപറമ്പ്, വെള്ളൂര്‍കോണം, പൂവത്തൂര്‍, കരിപ്പൂര്‍ എന്നിവിടങ്ങളിലും മൂവാറ്റുപുഴ രൂപതയില്‍ ആലുവ, പോത്താനിക്കാട്, ചാത്തമറ്റം ഇടവകകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. പരേതയായ റോസ ഉലഹന്നാന്, ഏലിക്കുട്ടി മാത്യു, പരേതനായ ജോണ്‍ ഉലഹന്നാന്, മാത്യു ഉലഹന്നാന്, മരിയ ജോസഫ്, അന്നക്കുട്ടി മാത്യു, ക്ലാര വര്‍ക്കി എന്നിവര്‍ സഹോദരങ്ങളാണ്. സിസ്റ്റര്‍ റാണി ജോസ് എഫ്സിസി , സിസ്റ്റര്‍ മെറിന് ജോസ് എഫ്സിസി, സിസ്റ്റര്‍ ഫ്ളോസി ജോണ്‍ സിഎംസി, സിസ്റ്റര്‍ ലിന്‍സ് മരിയ എഫ്സിസി, സിസ്റ്റര്‍ രഞ്ചിത എഫ്സിസി, സിസ്റ്റര്‍ ജെയ്സ് മേരി എഫ്സിസി, സിസ്റ്റര്‍ അല്‍ഫോന്‍സ് എഫ്സിസി എന്നിവര്‍ പരേതന്റെ സഹോദര മക്കളാണ്.