Obituary
ഫാ. ​ജോ​സ​ഫ് ചി​റ്റൂ​ർ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​ൻ ഫാ. ​ജോ​സ​ഫ് ചി​റ്റൂ​ർ (90) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശൂ​ശ്രൂ​ഷ ഇ​ന്നു രാ​വി​ലെ 10.30 ന് ​മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ദ്വാ​ര​ക വി​യാ​നി​ഭ​വ​ന്‍റെ വൈ​ദി​ക സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. 1936 സെ​പ്റ്റം​ബ​ർ 20ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഇ​ട​വ​ക​യി​ൽ ചി​റ്റൂ​ർ വ​ർ​ക്കി-​മോ​നി​ക്ക ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി​ട്ടാ​ണ് ജ​ന​നം. കു​ടും​ബം ഇ​പ്പോ​ൾ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ അ​ങ്ങാ​ടി​ക്ക​ട​വി​ലാ​ണ് താ​മ​സം. ത​ല​ശേ​രി രൂ​പ​ത സെ​മി​നാ​രി​യി​ലും ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ലു​മാ​യി വൈ​ദി​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. 1964 ഡി​സം​ബ​ർ ഒ​ന്നി​ന് ബോം​ബെ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സി​ൽ വ​ച്ചാ​ണ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ക​ണി​ച്ചാ​ർ, കു​ന്നോ​ത്ത്, കൂ​ട​ര​ഞ്ഞി, ക​ർ​ണാ​ട​ക​യി​ലെ ന​ര​സിം​ഹ​രാ​ജ​പു​രം, മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ദീ​പ്തി​ഗി​രി, കാ​വും​മ​ന്ദം, സീ​താ​മൗ​ണ്ട് എ​ന്നീ ഇ​ട​വ​ക​ക​ളി​ലും വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്‌​ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹെ​ർ​ബ​ൽ മെ​ഡി​സി​നി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യും ഹൈ​ദ​രാ​ബാ​ദി​ലെ സി​എ​ച്ച്എ​ഐ ക​ൺ​സ​ൾ​ട്ട​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം, ഗ്രാ​മ​ങ്ങ​ൾ​തോ​റും പാ​ര​മ്പ​ര്യ അ​റി​വു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നാ​യി ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ര​വ​ധി ഔ​ഷ​ധ​സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ശാ​സ്ത്രീ​യ​മാ​യി അ​റി​വു​ള്ള അ​ദ്ദേ​ഹം ഈ ​അ​റി​വു​ക​ൾ മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മാ​യി പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മി​ക​ച്ച സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി 2001ൽ ​ആ​ചാ​ര്യ വി​നോ​ബ​ഭാ​വെ നാ​ഷ​ണ​ൽ അ​വാ​ർ​ഡും 2008ൽ ​സി​പി​സി​ഐ നാ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും ല​ഭി​ച്ചു. 2022ൽ ​ബെ​സ്റ്റ് പ്രീ​സ്റ്റ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​ക്കു​ള്ള സീ​റോ​മ​ല​ബാ​ർ സോ​ഷ്യ​ൽ മി​നി​സ്ട്രി അ​വാ​ർ​ഡി​നും 2024ലെ ​ജോ​സ​ഫ് മാ​ലി​പ്പ​റ​ന്പി​ൽ അ​വാ​ർ​ഡി​നും ഫാ. ​ജോ​സ​ഫ് ചി​റ്റൂ​ർ അ​ർ​ഹ​നാ​യി.