Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Samskarikam

Poetry

ര​ണ്ടു ക​വി​ത​ക​ൾ

 

 

1. അ​ശോ​കം

ആ​ഴ​മേ​റി​യ കി​ണ​ർ
ശോ​ക​മെ​ന്ന ച​വി​ട്ടു​പ​ല​ക
നാ​നാ​ർ​ഥ​ങ്ങ​ളു​ടെ പ​ട​വു​ക​ൾ
ഉ​ത്ത​ര​ങ്ങ​ൾ അ​വ​സാ​ന അ​ക്ഷ​ര​ത്തി​ലെ​ത്തും മു​ൻ​പേ
നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു
പു​തി​യ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​ന്നു.

അ​ങ്ങു താ​ഴെ,
ഇ​രു​ണ്ട വെ​ള്ള​ത്തി​ൽ
നിന്‍റെ ചി​ല്ല​ക​ളി​ള​കു​ന്ന​തെ​നി​ക്കു കാ​ണാം
നി​റ​വാ​ർ​ന്ന പു​ഷ്പ​ങ്ങ​ൾ നി​ലാ​വു വീ​ഴ്ത്തു​ന്നു
ചു​റ്റും ദ​ർ​ഭ​മു​ന​ക​ളു​ടെ വാ​ൾ​ത്ത​ല​ത്തി​ള​ക്കം.

നീ ​ത​ന്നെ ഹാ​സ​വും ഇ​തി​ഹാ​സ​വും
മ​ര​ണ​ത്തി​ന്‍റെ ത​ല​യ്ക്ക​ൽ
നെ​ടു​നീ​ള​ൻ കൊ​ടു​മു​ടി
ത​ള​ർ​ച്ച​യി​ലും താ​ങ്ങു​ന്ന താ​യ്ത്ത​ണ്ട്.

നി​ന്‍റെ​യി​ല​ക​ളി​ൽ രാ​വി​ന്‍റെ മു​ഗ്ദ്ധ​ലാ​വ​ണ്യം
തേ​ൻ​തു​ള്ളി​ക​ളാ​യി​റ്റു വീ​ഴു​ന്നു.
മ​ഷി​യു​ണ​ങ്ങി​യ പേ​ന​യു​ടെ വ​ര​ണ്ട ചു​ണ്ടി​ൽ
ദാ​ഹ​ജ​ല​മാ​യ് പ​തി​ക്കു​ന്നു
ക​ണ്ണു​ക​ളി​ൽ ന​ന​വാ​യൊ​ഴു​കു​ന്നു.

ശോ​ക​മി​ല്ലാ​തെ നീ​യി​ല്ല​ശോ​ക​മേ
ശോ​ക​രേ​ണു​ക്ക​ളൊ​പ്പി​യെ​ടു​ത്തു നീ
​ചി​ന്ത​യു​ടെ സ്ഫു​ര​ണ​ങ്ങ​ളാ​യു​തി​ർ​ക്കു​ന്നു.
ഈ ​ക്രു​ദ്ധ​ലോ​ക​ത്തി​ന്‍റെ മു​ൻ​പി​ൽ
സ്ത്രീ​യു​ടെ സ​ത്യം ഘോ​ഷി​ക്കു​ന്നു.

ചാ​ഞ്ഞും ച​രി​ഞ്ഞും ആ​ടി​യു​ല​ഞ്ഞും ക​ര​ഞ്ഞും
നിന്‍റെ ശി​ഖ​ര​ങ്ങ​ൾ
എ​ന്‍റെ നീ​ണ്ട വി​ര​ക്ത​ദി​ന​ങ്ങ​ൾ​ക്കു​മേ​ൽ
സീ​താ​യ​നം കു​റി​ക്കു​ന്നു.

 

2. ജ​ന്മ​ദി​നം

വാ​ക്കു​ക​ൾ മ​രി​ച്ച ദി​വ​സം
വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ അ​തും
അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.
സ്നേ​ഹ​മാ​ണ് ന​മ്മെ എ​ന്നും ക​ര​യി​ച്ച​ത്
സ്നേ​ഹ​മി​ല്ലാ​യ്മ​യ​ല്ല.
അ​പൂ​ർ​വ​മാ​യി വ​ന്നെ​ത്തു​മെ​ന്ന്
പ്ര​തീ​ക്ഷി​ച്ച
ച​ങ്ങാ​തി വ​ന്നി​ല്ല
മൗ​ന​ത്തി​ന്‍റെ ക​രി​മ്പ​ടം പു​ത​ച്ച്
രാ​ത്രി​യെ​ത്തി.
ക​ന​ത്ത ശ​കാ​രം ചൊ​രി​ഞ്ഞ് ക​ർ​ക്കട​കം
ഉ​ള്ളി​ൽ ചി​രി​ക്കു​ന്ന പൂ​ക്ക​ൾ
മ​ഴ ന​ന​ഞ്ഞെ​ത്തു​ന്ന വാ​ണി​ഭ​ക്കാ​ർ
ത​മ്പ​ടി​ച്ച അ​മ്പ​ല​പ്പ​റ​മ്പ്
കാ​ണാ​താ​യ കു​ട്ടി​യു​ടെ കൈയിൽ
ക​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന
മ​ര​ത്തി​ന്‍റെ ദേ​ഹം
ഒ​ര​റ​വു​കാ​ര​ൻ!
സ​ഹ​ന​ത്തി​നു വി​ല​പേ​ശ​ലു​ണ്ടോ?
ദു​ർ​മൃ​തി​ക​ളു​ടെ മാ​സം
വി​ശ​ന്നി​ഴ​യു​ന്ന പാ​മ്പു​ക​ൾ
ഇ​തെ​ങ്ങ​നെ നിന്‍റെ ജ​ന്മ​ദി​ന​മാ​കും?
വ​ർ​ഷ​ങ്ങ​ളു​ടെ ശ​വ​ക്ക​ല്ല​റയ്​ക്കു​ള്ളി​ൽ
എ​ന്താ​ഘോ​ഷം!
പു​ഞ്ചി​രി​യി​ല്ലാ​തെ വെ​ള്ള​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന്
നീ​യെ​ന്നെ നോ​ക്കു​ന്നു,
ജീ​വ​ന്‍റെ പ്രേ​ര​ണ​യാ​യി ജ്വ​ലി​ക്കു​ന്നു.

Short Story

ആ​ദ്യ​ത്തേ​യും അ​വ​സാ​ന​ത്തേ​യും മു​ത്തം

ആ ​മ​ര​ണ വാ​ർ​ത്ത എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ല്ല, കാ​ര​ണം അ​റി​യാ​മാ​യി​രു​ന്നു അ​വ​ളു​ടെ മ​ര​ണം വ​ള​രെ അ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്നു​ള്ള​ത്. എ​ന്നി​രു​ന്നാ​ലും അ​വ​ൾ പോ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ തോ​ന്നു​ന്ന വി​കാ​രം മ​റ്റൊ​ന്നാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ ഒ​ന്നും ര​ണ്ടു​മ​ല്ല. നീ​ണ്ട അ​റു​പ​തു വ​ർ​ഷം ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലൂ​ടെ​യൊ​ഴു​കി​യ സ​ന്തോ​ഷ​ത്തി​ന്‍റെ​യും ദു:​ഖ​ത്തി​ന്‍റെ​യും നി​മി​ഷ​ങ്ങ​ൾ ഞ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​ച്ചി​രു​ന്നു.

അ​വ​ൾ ഒ​റ്റ​ക്കാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ൽ അ​ത് പൂ​ർ​ണ​മാ​യും സ​ത്യ​മാ​കി​ല്ല. കൂ​ട്ടു​കു​ടും​ബ​മാ​യ​തി​നാ​ൽ വീ​ട് എ​പ്പോ​ഴും ആ​ളു​ക​ളാ​ൽ നി​റ​ഞ്ഞി​രു​ന്നു. അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തി​നാ​യി അ​വ​ൾ​ക്ക് ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു.

അ​വ​ൾ അ​തെ​ല്ലാം പ​രാ​തി​യി​ല്ലാ​തെ ചെ​യ്തു തീ​ർ​ത്തി​രു​ന്നു, ചു​രു​ങ്ങി​യ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ അ​വ​ളു​ടെ ഏ​ക കൂ​ട്ടു​കാ​രി ഏ​കാ​ന്ത​ത ത​ന്നെ​യി​രു​ന്നു. ജീ​വി​ത​ത്തി​ലെ കൂ​ട്ടു​കാ​ര​നെ കാ​ണാ​ൻ പോ​ലും സ​മ​യം കി​ട്ടി​യി​രു​ന്നി​ല്ല.

പാ​ട​ത്തി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ റ​ബ​ർ വെ​ട്ടാ​നോ പോ​കു​ന്ന തി​ര​ക്കു​ക​ളാ​യി​രു​ന്നു എ​ല്ലാ​യി​പ്പോ​ഴും. അ​തെ​ല്ലാം ഒ​രു പ​രാ​തി​യു​മി​ല്ലാ​തെ വേ​ദ​ന പ​ങ്കു വ​യ്ക്കാ​നോ അ​ന്ന് അ​വ​ൾ​ക്ക് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങി​നെ വ​ർ​ഷം ര​ണ്ടു ക​ട​ന്നു പോ​യി. അ​പ്പോ​ഴാ​ണ് എ​ന്‍റെ വ​ര​വ്.. എ​ന്നേ​യും അ​വ​ളു​ടെ ഇ​ട​വ​ക​യി​ലേ​ക്ക് കെ​ട്ടി​ച്ചു കൊ​ണ്ടു വ​ന്ന​താ​യി​രു​ന്നു.

പ​ള്ളി​യി​ൽ വ​ച്ചാ​ണ് ഞ​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. അ​വ​ളെ ക​ണ്ട നി​മി​ഷം ത​ന്നെ എ​നി​ക്കു തോ​ന്നി അ​വ​ൾ​ക്ക് എ​ന്തോ എ​ന്നോ​ട് പ​റ​യാ​നു​ണ്ടെ​ന്ന്. ദി​വ​സ​ങ്ങ​ൾ ക​ട​ന്നു പോ​യി. അ​വ​ൾ എ​ന്നി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ത്തേ​ക്ക് വ​രു​ന്ന​താ​യി എ​നി​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

ഒ​രു ദി​വ​സം ഞാ​ൻ അ​വ​ളു​ടെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു തു​ട​ങ്ങി. അ​വ​ളു​ടെ സ​ന്തോ​ഷം ക​ണ്ട​പ്പോ​ൾ വീ​ണ്ടും വീ​ണ്ടും അ​വ​ളെ കു​റി​ച്ച് അ​റി​യു​വാ​ൻ എ​നി​ക്ക് ആ​ഗ്ര​ഹം തോ​ന്നി. പ​തി​യെ അ​വ​ളു​ടെ ര​ഹ​സ്യ ജീ​വി​ത​വും പ​ര​സ്യ ജീ​വി​ത​വും എ​ല്ലാം അ​വ​ൾ എ​ന്നേ​ട് പ​ങ്കു​വ​ച്ചു. ഒ​രു കൂ​ട​പ്പി​റ​പ്പി​നോ​ട് സം​സാ​രി​ക്കു​ന്ന​തു പോ​ലെ അ​വ​ൾ എ​ന്നോ​ട് തു​റ​ന്നു.

വ​ർ​ഷ​ങ്ങ​ൾ വ​ള​രെ വേ​ഗം കൊ​ഴി​ഞ്ഞു വീ​ണു, വാ​ർ​ധ​ക്യം ഞ​ങ്ങ​ളി​രു​വ​രേ​യും പി​ടി​കൂ​ടി. പ​ള്ളി​യി​ൽ പോ​കു​ന്ന പ​തി​വ് കു​റ​യാ​ൻ തു​ട​ങ്ങി. ഫോ​ണി​ലൂ​ടെ മാ​ത്ര​മാ​യി ആ​ശ​യ​വി​നി​മ​യം. പി​ന്നെ അ​വ​ളു​ടെ ആ​രോ​ഗ്യ സ്ഥി​തി മോ​ശ​മാ​യി. സം​സാ​ര​ശേ​ഷി പോ​ലും കു​റ​ഞ്ഞു, ഒ​ടു​വി​ൽ ഫോ​ണി​ലൂ​ടെ​യു​ള്ള സം​സാ​ര​വും നി​ല​ച്ചു.

അ​വ​ളു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ൽ അ​വ​ളെ കാ​ണാ​ൻ എ​നി​ക്ക് വ​ലി​യ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു.​പ​ക്ഷെ എ​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി അ​തി​ന് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ അ​റു​പ​ത് വ​ർ​ഷ​ത്തെ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ല്ലാം എ​ന്‍റെ മ​ന​സ്‌​സി​ലൂ​ടെ മി​ന്നി മ​റ​ഞ്ഞു കൊ​ണ്ടി​രു​ന്നു.

അ​വ​ളു​ടെ സ​ന്തോ​ഷ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും അ​വ​ൾ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന നി​മി​ഷ​ങ്ങ​ൾ. സം​സാ​ര​ത്തി​ന്‍റെ അ​വ​സാ​നം അ​വ​ൾ പ​റ​ഞ്ഞി​രു​ന്ന ഒ​രു വാ​ച​കം എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട് “നീ ​ഇ​തൊ​ന്നും ആ​രോ​ടും പ​റ​യ​രു​ത് കേ​ട്ടോ.. നി​ന്നോ​ടു പ​റ​ഞ്ഞു ക​ഴി​യുമ്പോൾ എ​നി​ക്ക് ഒ​രു ആ​ശ്വാ​സം തോ​ന്നും”. ഞാ​ൻ അ​വ​ൾ​ക്ക് വാ​ക്കു ന​ൽ​കി​യി​രു​ന്നു. ആ​രോ​ടും പ​റ​യു​ക​യി​ല്ലെ​ന്ന്..

മ​ര​ണ​ത്തി​ന് ഒ​രാ​ഴ്ച മു​ൻ​പ് അ​വ​ളെ ക​ണ്ടത് ​ഞാ​ൻ ഓ​ർ​ത്തെ​ടു​ത്തു. അ​വ​ൾ എ​ന്‍റെ മു​ഖ​ത്തേ​ക്ക് നോ​ക്കി. ആ ​നോ​ട്ട​ത്തി​ൽ ഒ​രു വി​ട​പ​റ​യ​ലി​ന്‍റെ ഭാ​ര​മു​ണ്ട​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് ഇ​പ്പോ​ൾ തോ​ന്നു​ന്നു.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ. ഞാ​ൻ വീ​ട്ടി​ലെ ടെ​ലി​വി​ഷ​നി​ൽ ത​ത്സ​മ​യം ക​ണ്ടു. ഈ ​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ന​മ്മ​ളി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​വ​ർ​ക്ക് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​കി​ല്ല.

അ​വ​ൾ​ക്ക് വേ​ണ്ടി ഒ​രു​ക്കി​യ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നു മു​ൻ​പ് ഒ​രു പ്ര​ധാ​ന ച​ട​ങ്ങു​ണ്ട്. അ​വ​സാ​ന​മാ​യി മു​ത്തം കൊ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​പ്പോ​ൾ കൊ​ടു​ക്കാ​മെ​ന്ന അ​റി​യി​പ്പു​ണ്ടാ​യി. എ​നി​ക്ക് അ​ത് ന​ഷ്ട​മാ​യ​ല്ലോ അ​ത് എ​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

എ​ല്ലാം​വ​രും ചും​ബ​നം ന​ൽ​കി ക​ഴി​ഞ്ഞ​പ്പോ​ൾ അ​വി​ടെ പി​ന്നി​ൽ ക​സേ​ര​യി​ൽ ഇ​രു​ന്ന ഒ​രാ​ളി​ലേ​ക്കാ​ണ് എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ തി​രി​ഞ്ഞ​ത്. അ​വ​ളു​ടെ ഭ​ർ​ത്താ​വ് അ​റു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൂ​ടെ താ​മ​സി​ച്ച ആ ​മ​നു​ഷ്യ​ൻ അ​ദ്ദേ​ഹം പ​തു​ക്കെ എ​ഴു​ന്നേ​റ്റു.

ചു​റ്റു​പാ​ടൊ​ന്നു നോ​ക്കി. എ​ല്ലാ​വ​രും നോ​ക്കി നി​ൽ​ക്കേ അ​വ​ൾ​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ ആ ​ചും​ബ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും അ​വ​ളു​ടേ​യും ജീ​വി​ത​ത്തി​ൽ അ​ത് ആ​ദ്യ​ത്തേ​യും അ​വ​സാ​ന​ത്തേ​യും മു​ത്ത​മാ​യി​രു​ന്നു എ​ന്ന് ഞാ​ൻ മാ​ത്ര​മേ അ​റി​ഞ്ഞി​രു​ന്നു​ള്ളു.

പാ​ട​വും റ​ബ​റും സ്നേ​ഹി​ച്ച് ഓ​ടി ന​ട​ന്ന കാ​ല​ത്ത് ഒ​രു ചൂ​ടു​ള്ള മു​ത്തം കി​ട്ടാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന മ​ന​സ് അ​ത് കാ​ണാ​ൻ ക​ഴി​യാ​തെ പോ​യ​ത് ആ​രു​ടേ​യും കു​റ്റ​മാ​യി​രു​ന്നി​ല്ല. ചി​ല​പ്പോ​ൾ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​തി​ന് അ​നു​കൂ​ല​മാ​വി​ല്ല.

എ​ന്നെ ഏ​റ്റ​വു​മ​ധി​കം ചി​ന്തി​പ്പി​ച്ച ഒ​രു നി​മി​ഷ​മാ​യി​രു​ന്നു അ​ത്. ഒ​ളി​ച്ചു കി​ട്ടാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഒ​രു മു​ത്തം ഇ​ന്ന് എ​ല്ലാം​വ​രു​ടേ​യും മു​ൻ​പി​ൽ വ​ച്ച് ന​ൽ​ക​പ്പെ​ട്ട​ത് ക​ണ്ട​പ്പോ​ൾ എ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി.

Article

"ഭാ​ഷാ പു​ര​സ്‌​കാ​ര സം​ഘ​ട​ന​ക​ളി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന​വ​ർ'

ഇ​ന്ന് ഇ​തെ​ഴു​താ​ൻ കാ​ര​ണം ന​മ്മു​ടെ ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​യി​ൽ പെ​രു​മ​ഴ പോ​ലെ പെ​യ്തി​റ​ങ്ങു​ന്ന അ​വാ​ർ​ഡ് ദാ​ന​ങ്ങ​ൾ വെ​റും ഉ​ത്സ​വ പ്രേ​ഷ​ക​ചാ​പ​ല്യ​ങ്ങ​ളാ​യി മാ​റു​ന്ന​തു കൊ​ണ്ടാ​ണ്.

ചെ​റു​ശേ​രി കൃ​ഷ്ണ​ഗാ​ഥ എ​ഴു​തി​യ​ത് പാ​മ​ര​ന്മാ​രെ ര​സി​പ്പി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ്. അ​ല്ലാ​തെ പ​ണ്ഡി​ത​രെ ത്ര​സി​പ്പി​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ത്തെ അ​വാ​ർ​ഡ് ത​ന്ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ പ​ണ്ഡി​ത​രും പ്ര​മു​ഖ​രും ചി​രി​ക്കു​മെ​ന്നു​റ​പ്പാ​ണ്. അ​ല്ലെ​ങ്കി​ൽ അ​വ​ർ ശി​വ ശി​വ എ​ന്ന് വി​ളി​ച്ചു ത​ല​യി​ൽ കൈ ​വ​ച്ചു പോ​കും.


സാ​ഹി​ത്യ രം​ഗ​ത്ത് ന​ൽ​കു​ന്ന പു​ര​സ്‌​കാ​ര​ങ്ങ​ളെ​പ്പ​റ്റി ഒ​രു ബോ​ധ്യം എ​ഴു​ത്തു​കാ ർ​ക്കു​ള്ള​ത് ന​ല്ല​താ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ആ​ണ​ല്ലോ എം. ​ലീ​ലാ​വ​തി ടീ​ച്ച​ർ​ക്ക് ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പ്രി​യ​ദ​ർ​ശി​നി സാ​ഹി​ത്യ പു​ര​സ്‌​കാ​രം കൊ​ച്ചു​മ​ക​ൻ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത് കാ​ണാ​നി​ട​യാ​യ​ത്. അ​തു ക​ണ്ട ആ​രി​ലാ​ണ് സ​ന്തോ​ഷം അ​ല​യ​ടി​ക്കാ​ത്ത​ത്? ഏ​ക​ദേ​ശം എ​ഴു​പ​ത് വ​ർ​ഷ​ത്തോ​ള​മെ​ത്തു​ന്ന അ​വ രു​ടെ അ​തി​മ​ഹ​ത്താ​യ ഭാ​ഷാ​സേ​വ​ന​യ ജ്ഞ​ത്തി​നാ​ണ് ആ ​മ​ഹ​തി​ക്ക് ഈ ​അ​ത്യു​ന്ന​ത പു​ര​സ്‌​കാ​രം ല​ഭ്യ​മാ​യ​ത്. 


ഇ​ത് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്നോ ഏ​തെ​ങ്കി​ലും വി​ധേ​ന​യു​ള്ള സ്വാ​ധി​ന​മെ​ന്നോ ആ​രും പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ല. പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ഴു​ന്നേ​റ്റ് അ​ക്ഷ​ര​പൂ​ജ തു​ട​ങ്ങു​ന്ന ടീ​ച്ച​ർ​ക്ക് ല​ഭി​ച്ച ഈ ​പു​ര​സ്‌​കാ​രം മ​ല​യാ​ള ഭാ​ഷ​യ്ക്കാ​ണ്, സാ​ഹി​ത്യ​ത്തി​നാ​ണ്, അ​വ​രു​ടെ യോ​ഗ്യ​ത​ക്കാ​ണ്.

ഇ​തു പ​റ​യു​മ്പോ​ൾ മ​റ്റു ചി​ല​തു​കൂ​ടി ഓ​ർ​മ​പ്പെ​ടു​ത്താ​നു​ണ്ട്. കാ​ല​ങ്ങ​ളോ​ളം എ​ഴു​തി​യ, എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല പ്ര​മു​ഖ​രും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള​വ​ർ രാ​ഷ്ട്രീ​യ​മാ​യോ, ജാ​തീ​യ​മാ​യോ, മ​ത​പ​ര​മാ​യോ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലേ? ഇ​ല്ലെ​ന്ന് ത​റ​പ്പി​ച്ചു പ​റ​യാ​നാ​വു​മോ?


എ​ന്‍റെ അ​റി​വി​ൽ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ അ​ര​നൂ​റ്റാ​ണ്ടാ​യി സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും തി​ള​ങ്ങി നി​ൽ​ക്കു​ന്ന യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ന് ഉ​ട​മ​യും വി​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​യി മ​ല​യാ​ള​വും ഇം​ഗ്ലീ​ഷ് അ​ട​ക്കം എ​ഴു​പ​ത്തി​ര​ണ്ട് കൃ​തി​ക​ളു​ടെ സൃ​ഷ്ടി ക​ർ​ത്താ​വ് കാരൂർ സോമൻ ഈ ​അ​വ​ഗ ണി​ക്ക​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ൽ വ​രാ​തി​രി​ക്കി​ല്ല.

റി​ട്ട​യ​ർ​മെ​ന്‍റി​ന് ശേ​ഷം "കാ​വ്യാ​രാ​മം' സാ​ഹി​ത്യ​ഗ്രൂ​പ്പി​ലൂ​ടെ എ​ഴു​തി. ഡി​സി ബു​ക്ക്‌​സ് പു​റ​ത്തി​റ​ക്കി​യ "എ​ന്‍റെ കാ​വ്യാ​രാ​മ​ര​ച​ന​ക​ൾ' എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നാ​ണ് ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ 2024ലെ ​സാ​ഹി​ത്യ പു​ര​സ്‌​കാ​രം എ​നി​ക്കു ല​ഭി​ച്ച​ത്. 


കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി "അ'​മു​ത​ൽ "അം'​വ​രെ​യു​ള്ള അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​സ്തു​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യും ചി​ല ആ​ൽ​മീ​ക ചി​ന്ത​ക​ളെ​ക്കു​റി​ച്ചും എ​ഴു​തി​യ നൂ​റു ക​വി​ത​ക​ളു​ടെ ഒ​രു സ​മാ​ഹാ​രം.

ഇ​ന്നു ഞാ​ൻ എ​ൺ​പ​തി​ന്‍റെ പ​ടി​വാ​തി​ലി​ൽ എ​ത്തി നി​ൽ​ക്കു​ന്നു.​ആ​റ​ര പ​തി​റ്റാ​ണ്ടാ​യി ഞാ​ൻ എ​ഴു​തു​ന്ന​ത് എ​ന്‍റെ മ​ന​സി​ന്‍റെ സം​തൃ​പ്തി​ക്കു വേ​ണ്ടി മാ​ത്ര​മാ​ണ്. ഏ​ഴ് പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നും സാ​ധ്യ​മാ​യി.


ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തെ​പ്പ​റ്റി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​ത് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു ചാ​രി​റ്റി ഗ്രൂ​പ്പാ​യി​ട്ടാ​ണ്. 2004ൽ ​കാ​രൂ​ർ സോ​മ​ൻ ആ​ണ് ഇ​താ​രം​ഭി​ക്കു​ന്ന​ത്. അ​ധി​കം അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടാ​ത്ത ഒ​രു ചെ​റി​യ സം​ഘ​ട​ന. 

Poetry

ര​ണ്ടു ക​വി​ത​ക​ൾ

 

 

1. അ​ശോ​കം

ആ​ഴ​മേ​റി​യ കി​ണ​ർ
ശോ​ക​മെ​ന്ന ച​വി​ട്ടു​പ​ല​ക
നാ​നാ​ർ​ഥ​ങ്ങ​ളു​ടെ പ​ട​വു​ക​ൾ
ഉ​ത്ത​ര​ങ്ങ​ൾ അ​വ​സാ​ന അ​ക്ഷ​ര​ത്തി​ലെ​ത്തും മു​ൻ​പേ
നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു
പു​തി​യ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​ന്നു.

അ​ങ്ങു താ​ഴെ,
ഇ​രു​ണ്ട വെ​ള്ള​ത്തി​ൽ
നിന്‍റെ ചി​ല്ല​ക​ളി​ള​കു​ന്ന​തെ​നി​ക്കു കാ​ണാം
നി​റ​വാ​ർ​ന്ന പു​ഷ്പ​ങ്ങ​ൾ നി​ലാ​വു വീ​ഴ്ത്തു​ന്നു
ചു​റ്റും ദ​ർ​ഭ​മു​ന​ക​ളു​ടെ വാ​ൾ​ത്ത​ല​ത്തി​ള​ക്കം.

നീ ​ത​ന്നെ ഹാ​സ​വും ഇ​തി​ഹാ​സ​വും
മ​ര​ണ​ത്തി​ന്‍റെ ത​ല​യ്ക്ക​ൽ
നെ​ടു​നീ​ള​ൻ കൊ​ടു​മു​ടി
ത​ള​ർ​ച്ച​യി​ലും താ​ങ്ങു​ന്ന താ​യ്ത്ത​ണ്ട്.

നി​ന്‍റെ​യി​ല​ക​ളി​ൽ രാ​വി​ന്‍റെ മു​ഗ്ദ്ധ​ലാ​വ​ണ്യം
തേ​ൻ​തു​ള്ളി​ക​ളാ​യി​റ്റു വീ​ഴു​ന്നു.
മ​ഷി​യു​ണ​ങ്ങി​യ പേ​ന​യു​ടെ വ​ര​ണ്ട ചു​ണ്ടി​ൽ
ദാ​ഹ​ജ​ല​മാ​യ് പ​തി​ക്കു​ന്നു
ക​ണ്ണു​ക​ളി​ൽ ന​ന​വാ​യൊ​ഴു​കു​ന്നു.

ശോ​ക​മി​ല്ലാ​തെ നീ​യി​ല്ല​ശോ​ക​മേ
ശോ​ക​രേ​ണു​ക്ക​ളൊ​പ്പി​യെ​ടു​ത്തു നീ
​ചി​ന്ത​യു​ടെ സ്ഫു​ര​ണ​ങ്ങ​ളാ​യു​തി​ർ​ക്കു​ന്നു.
ഈ ​ക്രു​ദ്ധ​ലോ​ക​ത്തി​ന്‍റെ മു​ൻ​പി​ൽ
സ്ത്രീ​യു​ടെ സ​ത്യം ഘോ​ഷി​ക്കു​ന്നു.

ചാ​ഞ്ഞും ച​രി​ഞ്ഞും ആ​ടി​യു​ല​ഞ്ഞും ക​ര​ഞ്ഞും
നിന്‍റെ ശി​ഖ​ര​ങ്ങ​ൾ
എ​ന്‍റെ നീ​ണ്ട വി​ര​ക്ത​ദി​ന​ങ്ങ​ൾ​ക്കു​മേ​ൽ
സീ​താ​യ​നം കു​റി​ക്കു​ന്നു.

 

2. ജ​ന്മ​ദി​നം

വാ​ക്കു​ക​ൾ മ​രി​ച്ച ദി​വ​സം
വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ അ​തും
അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.
സ്നേ​ഹ​മാ​ണ് ന​മ്മെ എ​ന്നും ക​ര​യി​ച്ച​ത്
സ്നേ​ഹ​മി​ല്ലാ​യ്മ​യ​ല്ല.
അ​പൂ​ർ​വ​മാ​യി വ​ന്നെ​ത്തു​മെ​ന്ന്
പ്ര​തീ​ക്ഷി​ച്ച
ച​ങ്ങാ​തി വ​ന്നി​ല്ല
മൗ​ന​ത്തി​ന്‍റെ ക​രി​മ്പ​ടം പു​ത​ച്ച്
രാ​ത്രി​യെ​ത്തി.
ക​ന​ത്ത ശ​കാ​രം ചൊ​രി​ഞ്ഞ് ക​ർ​ക്കട​കം
ഉ​ള്ളി​ൽ ചി​രി​ക്കു​ന്ന പൂ​ക്ക​ൾ
മ​ഴ ന​ന​ഞ്ഞെ​ത്തു​ന്ന വാ​ണി​ഭ​ക്കാ​ർ
ത​മ്പ​ടി​ച്ച അ​മ്പ​ല​പ്പ​റ​മ്പ്
കാ​ണാ​താ​യ കു​ട്ടി​യു​ടെ കൈയിൽ
ക​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന
മ​ര​ത്തി​ന്‍റെ ദേ​ഹം
ഒ​ര​റ​വു​കാ​ര​ൻ!
സ​ഹ​ന​ത്തി​നു വി​ല​പേ​ശ​ലു​ണ്ടോ?
ദു​ർ​മൃ​തി​ക​ളു​ടെ മാ​സം
വി​ശ​ന്നി​ഴ​യു​ന്ന പാ​മ്പു​ക​ൾ
ഇ​തെ​ങ്ങ​നെ നിന്‍റെ ജ​ന്മ​ദി​ന​മാ​കും?
വ​ർ​ഷ​ങ്ങ​ളു​ടെ ശ​വ​ക്ക​ല്ല​റയ്​ക്കു​ള്ളി​ൽ
എ​ന്താ​ഘോ​ഷം!
പു​ഞ്ചി​രി​യി​ല്ലാ​തെ വെ​ള്ള​വ​സ്ത്ര​ത്തി​നു​ള്ളി​ൽ നി​ന്ന്
നീ​യെ​ന്നെ നോ​ക്കു​ന്നു,
ജീ​വ​ന്‍റെ പ്രേ​ര​ണ​യാ​യി ജ്വ​ലി​ക്കു​ന്നു.

Book Review

മാ​ന​വ​മ​ഹ​ത്വം (ചാ​ക്രി​ക​ലേ​ഖ​നം)

പേ​ജ്: 208 വി​ല: ₹ 190
കാ​ര്‍​മ​ല്‍ ഇ​ന്‍റർനാ​ഷ​ണ​ല്‍ പ​ബ്ലി​ഷിം​ഗ് ഹൗ​സ് തി​രു​വ​ന​ന്ത​പു​രം, ഫോ​ണ്‍: 9446037253.

നി​ര്‍​മി​ത ബു​ദ്ധി​യു​ടെ യു​ഗ​ത്തി​ല്‍ മ​നു​ഷ്യ​വ്യ​ക്തി​യു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​ടെ ഉ​ദ്ബോ​ധ​നം.

മാ​ന​വി​ക​ത​യ്ക്ക് അ​തി​ന്‍റെ സൗ​ന്ദ​ര്യം ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും ദൈ​വം വ​സി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​മാ​ണ് മ​നു​ഷ്യ​ഹൃ​ദ​യ​മെ​ന്ന് ലോ​കം തി​രി​ച്ച​റി​യാ​നു​മാ​യി, മ​റ്റൊ​രു ബാ​ബേ​ല്‍ ഗോ​പു​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​പേ​ക്ഷി​ച്ച് പൊ​തു​ന​ന്‍​മ പ​ടു​ത്തു​യ​ര്‍​ത്താ​ന്‍ കൈ​കോ​ര്‍​ക്ക​ണ​മെ​ന്ന് മാ​ര്‍​പാ​പ്പ ആ​ഹ്വാ​നം ചെ​യ്യു​ന്നു.

Corehub Up