ദീപിക സാഹിത്യോത്സവം.
ഫോട്ടോക്കു കീഴിൽ
'ൾ' കണ്ട്
ഞെട്ടി..!
ആദരാജ്ഞലിക'ൾ'
അല്ല;
അഭിനന്ദനങ്ങ'ൾ'
എന്നറിഞ്ഞപ്പോൾ
ആശ്വാസമായി..!
തിരിച്ചൊരുനുഭവത്തിൽ
ദുഃഖിയായി..!
'ൾ'
ഒരാളുടെ
കിടപ്പോ
നിൽപ്പോ എന്ന്
പെട്ടന്നു
തിരിച്ചറിയാനാവാതെ;
ഭാഷയ്ക്കു മുകളിൽ
ഒരു ചിത്രം
മിന്നിനിന്നു..!
Tags : DeepikaLiteratureFest MalayalamLiterature SreejithAriyallur Poem