x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു മ​ത്സ്യ​ബ​ന്ധ​നം: മു​ന​മ്പ​ത്ത് ബോ​ട്ട് പി​ടി​യി​ല്‍

കൊച്ചി ബ്യൂറോ
Published: November 7, 2026 11:39 AM IST | Updated: November 7, 2026 11:47 AM IST

പ്രതീകാത്മക ചിത്രം

വൈ​പ്പി​ന്‍: ക​ട​ലി​ല്‍ നി​ന്ന് നി​ശ്ചി​ത വ​ലി​പ്പ​ത്തി​ല്‍ കു​റ​ഞ്ഞ ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ സ്‌​പെ​ഷ്യ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന​മ്പം കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ക​രു​ണാ​മ​യ​ന്‍ എ​ന്ന ബോ​ട്ടാ​ണ് പി​ടി​യി​ലാ​യ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​പ്പി​ന്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ എം.​എം. ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന​മ്പം ഹാ​ര്‍​ബ​റി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​ബോ​ട്ട് കു​ടു​ങ്ങി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു ട​ണ്ണി​ല​ധി​കം തീ​രെ ചെ​റി​യ കി​ളി​മീ​നു​ക​ള്‍ ബോ​ട്ടി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യം 28,000 രൂ​പ​യ്ക്ക് ലേ​ലം ചെ​യ്തു. ചെ​റു​മ​ത്സ്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു. 

പി​ഴ ചു​മ​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഫ​യ​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​പി. സി​ന്ധു​വി​നു കൈ​മാ​റി​യ​താ​യി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഗാ​ര്‍​ഡു​മാ​രാ​യ ഷൈ​ബി​ന്‍, റാ​ഫേ​ല്‍ പിം​ഗ്സ​ൺ‌, അ​നീ​ഷ്, സീ ​ഗാ​ര്‍​ഡു​മാ​രാ​യ ഷെ​ല്ല​ന്‍, ജി​പ്‌​സ​ണ്‍ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : seized Small-scale fishing Boat Munambam Harbour

Recent News

Corehub Up