ബി.വി. അബ്ദുൾ കരീം
കാസർഗോഡ്: പന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കുന്പള മൊഗ്രാൽ കടവത്തെ ബി.വി. അബ്ദുൾ കരീം (39) ആണു മരിച്ചത്.
കഴിഞ്ഞ 30ന് പുലർച്ചെ കട്ടത്തടുക്ക എകെജി നഗറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ കരീം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണു മരിച്ചത്.
ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ (മണിയംപാറ). സഹോദരങ്ങള്‍: അബ്ദുൾ ഹമീദ് മൗലവി, ബഷീര്‍, അബ്ദുസലാം ദാരിമി, ഖാദര്‍, അബ്ദുൾ ഗഫൂര്‍ ഹനീഫി, നഫീസത്ത് മിസ്രിയ.
Tags : Wild boar darts across Bike overturns Abdul Karim Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash