കണ്ടല്‍ക്കാട്
കൊച്ചി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തെ കണ്ടല്‍ക്കാട് വിസ്തൃതിയില്‍ വര്‍ധനയുണ്ടായതായി പഠനം. തീരദേശ പരിസ്ഥിതിക്കു പ്രതീക്ഷ നല്കുന്ന പഠനം സിഎംഎഫ്ആര്‍ഐയിലെ അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തില്‍ അവതരിപ്പിച്ചു.
സിഎംഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ 2017ലെയും 2026ലെയും ഉപഗ്രഹചിത്രങ്ങള്‍ താരതമ്യം ചെയ്താണു കേരളത്തിലെ തീരദേശ ജില്ലകളിലെ കണ്ടല്‍ക്കാടുകളുടെ വിസ്തൃതിയിലുണ്ടായ മാറ്റങ്ങള്‍ വിലയിരുത്തിയത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തിന് ഏകദേശം 90 ശതമാനം കണ്ടല്‍ക്കാടുകള്‍ നഷ്ടമായിട്ടുണ്ടെങ്കിലും സമീപകാലത്തു മൊത്തത്തിലുള്ള വിസ്തൃതിയില്‍ വര്‍ധനയുണ്ടായെന്നാണ് കണ്ടെത്തല്‍.
മീനുകളുടെ പ്രജനനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ ആവാസകേന്ദ്രങ്ങളാണു കണ്ടല്‍ക്കാടുകള്‍. ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റുകള്‍, കടല്‍ക്ഷോഭം എന്നിവയില്‍നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിലും ഇവ നിര്‍ണായക പങ്ക് വഹിക്കുന്നു.
ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണത്തിലൂടെ കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം വിലയിരുത്താനും തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Tags : Mangrove Study Kerala CMFRI International Marine Symposium Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash