x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ മാ​റ്റ​ങ്ങ​ൾ: സ്റ്റീ​ഫ​ൻ മി​ല്ല​ർ വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ്

ഓൺലൈൻ ഡെസ്ക്
Published: November 7, 2026 03:16 AM IST | Updated: November 7, 2026 03:16 AM IST

വാ​ഷിം​ഗ്ട​ൺ: യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​രി​ട്ട വ​ൻ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് പ​ദ​വി​യി​ൽ മാ​റ്റം വ​രു​ത്തി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ല​വി​ലെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് സൂ​സി വൈ​ൽ​സ് സ്ഥാ​ന​മൊ​ഴി​യു​മെ​ന്നും, പ​ക​രം വൈ​റ്റ് ഹൗ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫും ട്രം​പി​ന്‍റെ മു​ൻ​നി​ര ഉ​പ​ദേ​ശ​ക​നു​മാ​യ സ്റ്റീ​ഫ​ൻ മി​ല്ല​ർ പു​തി​യ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​കു​മെ​ന്നും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. 2026 ന​വം​ബ​ർ 9 തി​ങ്ക​ളാ​ഴ്ച മി​ല്ല​ർ ചു​മ​ത​ല​യേ​ൽ​ക്കും.

വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന ച​രി​ത്ര​നേ​ട്ടം കു​റി​ച്ച സൂ​സി വൈ​ൽ​സ് ഇ​നി 'ട്രം​പ് പൊ​ളി​റ്റി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ​സ്' വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റും.ത​നി​ക്ക് ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ ഉ​പ​ദേ​ശ​ക​രി​ൽ ഒ​രാ​ളാ​ണ് സ്റ്റീ​ഫ​ൻ മി​ല്ല​റെ​ന്നും, മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച സൂ​സി വൈ​ൽ​സി​ന് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. 

വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ വ​ലി​യ ബ​ഹു​മ​തി​യാ​ണെ​ന്നും അ​തി​ർ​ത്തി സു​ര​ക്ഷ, നി​കു​തി ഇ​ള​വു​ക​ൾ, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച തു​ട​ങ്ങി​യ​വ​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ആ​രാ​ണ് സ്റ്റീ​ഫ​ൻ മി​ല്ല​ർ?

2016-ലെ ​ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ സ്പീ​ച്ച് റൈ​റ്റ​റാ​യി പ​ങ്കു​ചേ​ർ​ന്ന മി​ല്ല​ർ, ട്രം​പി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന​മാ​യ ഇ​മി​ഗ്രേ​ഷ​ൻ/​കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച പ്ര​ധാ​ന വ്യ​ക്തി​യാ​ണ് നി​ല​വി​ൽ ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​ർ കൂ​ടി​യാ​യ മി​ല്ല​ർ. ട്രം​പ് ടീ​മി​ൽ എ​ത്തു​ന്ന​തി​ന് മു​ൻ​പ് അ​ല​ബാ​മ​യി​ൽ നി​ന്നു​ള്ള മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജെ​ഫ് സെ​ഷ​ൻ​സി​ന്‍റെ ഓ​ഫീ​സി​ലാ​ണ് മി​ല്ല​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.


കൂ​ടു​ത​ൽ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ കൂ​ടു​ത​ൽ അ​ഴി​ച്ചു​പ​ണി​ക​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കു​മെ​ന്നും, 2028-ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ രാ​ജി​വെ​ച്ചേ​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ റൂ​ബി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്  വ്യ​ക്ത​മാ​ക്കി.

Tags : 2026MidtermElections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up