സി.വി. ബാലകൃഷ്ണൻ
തൃശൂർ: അയനം സാംസ്കാരികവേദിയുടെ പതിനേഴാമത് അയനം-സി.വി. ശ്രീരാമൻ കഥാപുരസ്കാരത്തിന് (11,111 രൂപ) സി.വി. ബാലകൃഷ്ണന്റെ ‘സ്വേച്ഛ’ എന്ന കഥാസമാഹാരം അർഹമായി.
ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ചെയർമാനും ഡോ. സ്വപ്ന സി. കോന്പാത്ത്, ടി.ജി. അജിത എന്നിവർ അംഗങ്ങളുമായ ജൂറിയാണു കൃതി തെരഞ്ഞെടുത്തത്.
30നു വൈകുന്നേരം അഞ്ചിന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കണ്‍വീനർ പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
Tags : Ayanam C.V. Balakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Award Swechha