തിരുവനന്തപുരം: രാജ്യത്തെ വന്ദേഭാരത് ട്രെയിൻ സർവീസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ്.
2025-26 സാമ്പത്തികവർഷത്തിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗളൂരു സെൻട്രലിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിലാണ് 189.35 ശതമാനം ഒക്യുപ്പൻസി രേഖപ്പെടുത്തിയത്. റെയിൽവേ ബോർഡ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് വിവരങ്ങളുള്ളത്.
മടക്കസർവീസായ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിലും 174.77 ശതമാനം ഒക്യുപ്പൻസി രേഖപ്പെടുത്തി. രാജ്യത്തെ മറ്റ് വന്ദേഭാരത് സർവീസുകളെക്കാൾ ഏറെ മുന്നിലാണ് ഇത്.
ഒക്യുപ്പൻസി നിരക്ക് 100 ശതമാനം കടന്നതുകൊണ്ട് ട്രെയിനിൽ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ ഒരേസമയം സഞ്ചരിച്ചുവെന്നല്ല അർഥമാക്കുന്നത്.
യാത്രയ്ക്കിടെ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ ആളുകൾ ഇറങ്ങുകയും, അതേ സീറ്റുകളിൽ പുതിയ യാത്രക്കാർ കയറുകയും ചെയ്യുന്നതിനാലാണ് ഒക്യുപ്പൻസി നിരക്ക് ഇത്രയധികം ഉയരുന്നത്. ഒരു സീറ്റ് തന്നെ യാത്രയുടെ വിവിധ ഘട്ടങ്ങളിലായി ഒന്നിലധികം പേർ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കാക്കൽ.
Tags : Vande Bharat Express Train Country Terms Passenger Record Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Thiruvananthapuram Mangaluru