തോമസ് മാർക്കിൾ സീനിയർ
മയാമി: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭാര്യ മെഗൻ മാർക്കിളിന്റെ പിതാവ് തോമസ് മാർക്കിൾ സീനിയറിനെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശംവച്ചെന്ന കുറ്റത്തിന് അമേരിക്കയില എഫ്ബിഐ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
എൺപതിരണ്ടുകാരനായ തോമസിനെ ഫ്ലോറിഡയിലെ വാർധക്യപരിചരണ കേന്ദ്രത്തിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.
തോമസ് മാർക്കിൾ മുന്പു താമസിച്ചിരുന്ന മെക്സിക്കോയിലെയും ഫിലിപ്പീൻസിലെയും വസതികളിൽനിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന നൂറുകണക്കിന് ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തതായി ആരോപിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ മകനും മെഗന്റെ അർധസഹോദരനുമായ തോമസ് മാർക്കിൾ ജൂനിയറാണ് ഇവ കണ്ടെത്തി അന്വേഷണ ഏജൻസികൾക്കു കൈമാറിയത്.
ആരോപണങ്ങൾ തോമസ് മാർക്കിൾ സീനിയർ നിഷേധിച്ചിരുന്നു. മെഗൻ മാർക്കിൾ ദീർഘകാലമായി പിതാവിൽനിന്ന് അകന്നു കഴിയുകയാണ്. തന്റെ മക്കളുടെ സുരക്ഷ മുൻനിർത്തിയാണ് പിതാവുമായി ബന്ധം പുലർത്താത്തതെന്ന് മെഗൻ മുന്പു പറഞ്ഞിട്ടുണ്ട്.
Tags : Child pornography Megans father Arrested Thomas Markle FBI Britains Prince Harry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash