പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: അണേരിക്കൻ പ്രസിഡന്റുമാരുടെ ഓഫീസ് ആയ ഓവൽ ഓഫീസിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ് ഉത്തരവിറക്കി. നവീകരണത്തിനുശേഷമാണു നടപടി.
ഇതോടെ ഇനിവരുന്ന പ്രസിഡന്റുമാർ ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്താൻ വിഷമിക്കും. ഇനി ഒരു വിഡ്ഢിക്കും ഓവൽ ഓഫീസ് തൊടാനോ നശിപ്പിക്കാനോ കഴിയില്ലെന്ന് ഉത്തരവിറക്കിക്കൊണ്ട് ട്രംപ് പറഞ്ഞു.
അതേസമയം, ഭാവി പ്രസിഡന്റുമാർക്ക് ഓഫീസിലെ ഡെക്കറേഷനുകളിൽ മാറ്റം വരുത്താൻ അനുമതിയുണ്ട്. സുരക്ഷാ കാര്യങ്ങൾക്കും ചെറിയ തോതിൽ മാറ്റം വരുത്താം.പക്ഷേ, ഓഫീസിന്റെ ഘടനയിൽ തൊടാൻ പാടില്ല.
ട്രംപ് വൈറ്റ്ഹൗസിന്റെ കിഴക്കൻ ഭാഗം പൊളിച്ച് ബാൾറൂം നിർമിക്കുന്നതിനിടെയാണ് ഓവൽ ഓഫീസിനെ ദേശീയ സ്മാരകമാക്കിയത്.
Tags : National monument Trump Oval Office Order renovation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash