International
വാഷിംഗ്ടൺ ഡിസി: ടെഹ്റാനിൽ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള ഖമനയ്യുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെ കണ്ടതിൽ തനിക്ക് അദ്ഭുതമുണ്ടെന്നും ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അന്തരിച്ച പരമോന്നത നേതാവിന് എതിരാണെന്നാണു താൻ വിശ്വസിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന ‘സല്യൂട്ട് ടു അമേരിക്ക’ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ ഒട്ടുമിക്ക ഉന്നത നേതാക്കളും ഒരൊറ്റ സ്ഥലത്ത് ഒത്തുകൂടിയ ഈ ചടങ്ങ് വലിയൊരു ‘സൈനിക അവസര’മായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
“അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ അവിടെവച്ച് ലക്ഷ്യമിടാമായിരുന്നു. നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിനു മുതിരാത്തത്.
ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അതു ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല’’- ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്ന പ്രമേയത്തിനു യുഎസ് സെനറ്റിന്റെ അംഗീകാരം. 48നെതിരേ 50 വോട്ടുകൾക്കാണു പ്രമേയം പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
നേരത്തേ ജനപ്രതിനിധി സഭയിൽ 208നെതിരേ 215-വോട്ടിന് ഈ പ്രമേയം പാസായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റിനോടു നിർദേശിക്കുന്ന പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്നത് ഇതാദ്യമായാണ്.
പ്രമേയത്തോട് രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. പ്രമേയം അസ്ഥാനത്തുള്ളതും അർഥശൂന്യവുമാണെന്ന് ട്രംപ് പറഞ്ഞു. ഇത് ഇറാന് ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഒരു ഡെമോക്രാറ്റ് ഒഴികെ മറ്റെല്ലാവരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
International
ഹോർമുസ് അടച്ചാൽ ഇറാൻ അവശേഷിക്കില്ലെന്ന്ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെതിരേ വീണ്ടും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിൽ യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാനെതിരേ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ശ്രമിച്ചാൽ ഇറാന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും യുഎസ് മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകി.
ഹോർമുസ് അടച്ചാൽ ഇറാൻ അവശേഷിക്കില്ലെന്നാണ് ഔദ്യോഗിക പ്രതിനിധികളോടു വ്യക്തമാക്കിയതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ളയുടെ നീക്കങ്ങളെ ഇറാൻ നിയന്ത്രിച്ചില്ലെങ്കിൽ മുന്പത്തേക്കാൾ രൂക്ഷമായ തിരിച്ചടി യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
അതേസമയം അമേരിക്കൻ ഭീഷണികൾക്കു മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ വക്താവ് മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. പ്രസ്താവനകൾ നടത്തുമ്പോൾ യുഎസ് ജാഗ്രത പാലിക്കണമെന്നും ഏതു സാഹചര്യവും നേരിടാൻ ഇറാൻ സുസജ്ജമാണെന്നും ഖാലിബാഫ് പ്രതികരിച്ചു.
ഗൾഫ് മേലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സ്വിറ്റ്സർലൻഡിൽ ചർച്ചകൾ നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
International
ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് അബെലാർഡോ ഡി ലാ എസ്പ്രിയേലയ്ക്കു ജയം.
എതിർസ്ഥാനാർഥി ഇവാൻ സെപെഡയെ നേരിയ ഭൂരിപക്ഷത്തിനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അടുപ്പക്കാരനായ എസ്പ്രിയേല മറികടന്നത്.
ഇലക്ടറൽ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.9 ശതമാനം ഫലം അറിവായപ്പോൾ എസ്പ്രിയേലയ്ക്ക് 49.7 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഇടത് നയങ്ങളുടെ പൊളിച്ചെഴുത്താവും നാൽപ്പത്തിയേഴുകാരനായ എസ്പ്രിയേലയുടെ ഭരണമെന്നാണു കരുതുന്നത്.
International
റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചുവെന്നും മെലോണിയുടെ ജനപ്രീതി ഇടിയുകയുമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണു മെലോണി മറുപടി നൽകിയത്.
അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ ‘’എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു’’ എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. “എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം നിങ്ങളുമായി സൗഹൃദത്തിലായത് അതിന് ഒട്ടും സഹായിച്ചിട്ടില്ല.
അത് നിങ്ങളുമായുള്ള എന്റെ ബന്ധത്തെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ നിർദേശിക്കുന്നു,” -മെലോണി പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അതു ഗുണകരമല്ലെന്നും മെലോണി കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെയും ഭാഗമായി വൈറ്റ് ഹൗസിന്റെ തെക്കേ മുറ്റത്ത് ചരിത്രത്തിലാദ്യമായി യുഎഫ്സി മിക്സഡ് മാർഷ്യൽ ആർട്സ് മത്സരം അരങ്ങേറി.
"യുഎഫ്സി ഫ്രീഡം 250' എന്ന് പേരിട്ട പരിപാടിക്കായി വൈറ്റ് ഹൗസ് വളപ്പിൽ പ്രത്യേക താത്കാലിക സ്റ്റേഡിയവും പോരാട്ടക്കൂടും (കേജ്) സജ്ജമാക്കിയിരുന്നു. വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രഫഷണൽ കായിക മത്സരം ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്.
യുഎഫ്സി പ്രസിഡന്റ് ഡാന വൈറ്റിനൊപ്പമാണ് ട്രംപ് മത്സരം വീക്ഷിക്കാൻ എത്തിയത്. ഇവരെ കാണികൾ "യുഎസ്എ' മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ഏകദേശം നാലായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
സാങ്കേതിക രംഗത്തെ പ്രമുഖനായ മാർക്ക് സക്കർബർഗ് ഉൾപ്പെടെ നിരവധി പ്രമുഖർ മത്സരം കാണാൻ എത്തിയിരുന്നു. മിഡിൽവെയ്റ്റ് വിഭാഗത്തിൽ കൈൽ ഡോക്കാസിനെ പരാജയപ്പെടുത്തിയ ബോ നിക്കൽ, വിജയത്തിന് ശേഷം റിങ്ങിൽവെച്ച് ട്രംപിന് ജന്മദിനാശംസകൾ നേർന്നു.
അതേസമയം, ട്രംപിന്റെ പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഹെവിവെയ്റ്റ് താരം ഡെറിക് ലൂയിസ് ജോഷ് ഹോക്കിറ്റിനോട് പരാജയപ്പെട്ടു. വൈറ്റ് ഹൗസ് മുറ്റത്ത് മത്സരം നടത്തുന്നതിനായി 60 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചാണ് പ്രത്യേക വേദി ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.
കായികവും ദേശീയാഘോഷങ്ങളും ഒരുമിച്ചുചേർന്ന ഈ പരിപാടി രാജ്യവ്യാപക ശ്രദ്ധ നേടുകയും ചെയ്തു. ഇതിനിടെ, പരിപാടിയെ വിമർശിച്ച യുഎഫ്സി ചാമ്പ്യൻ സീൻ സ്ട്രിക്ലാൻഡിനെ സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടി നടക്കുന്ന പ്രദേശത്തുനിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.
International
പാരീസ്: ഇറാനുമായുള്ള സമാധാനത്തിനുള്ള ധാരണാപത്രം അന്തിമമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇറാന് അതു പാലിച്ചില്ലെങ്കില് അവരുടെ തലയില് ബോംബിടുമെന്ന് ട്രംപ് പറഞ്ഞു.
ജി- 7 ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. സമാധാന കരാര് ഒപ്പുവയ്ക്കാന് മണിക്കൂറുകള് മാത്രം ശേഷിക്കേയാണ് ട്രംപിന്റെ ഭീഷണി.
“ഇത് അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കില് അവരെ വെടിവച്ചിട്ട് തിരികെ പോരും. ധാരണയ്ക്കു വിരുദ്ധമായി അവര് പെരുമാറിയാല് അവരുടെ തലയില് ബോംബ് വര്ഷിക്കും” ട്രംപ് പറഞ്ഞു.
ഈജിപ്ഷ്യന് പ്രസിഡന്റ് അബ്ദുള് ഫത്താ അല്-സിസിയുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ ഭീഷണി
International
ഏവിയാൻ-ലെ ബയിൻസ്: കപ്പൽ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎസ്-ഇറാൻ സമാധാന കരാറിൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങൾ വേണമെന്ന് മോദി ആവശ്യപ്പെട്ടു. ജി-7 ഉച്ചകോടിക്കിടെയായിയിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച.
ഉഭയകക്ഷി വ്യാപാരം, പ്രതിരോധം, സുരക്ഷ, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നീ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. 16 മാസത്തിനുശേഷമാണ് ഇരു നേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. യുഎസ് സേനയുടെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു മോദി- ട്രംപ് കൂടിക്കാഴ്ച.
പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ട്രംപിന്റെ ഇടപെടലിനെ മോദി പ്രകീർത്തിച്ചു.കപ്പൽയാത്രയ്ക്കു സ്വാതന്ത്യം വേണമെന്നത് ഞങ്ങൾ എല്ലായ്പ്പോഴും പറയുന്നതാണ്. മാരിടൈം വ്യാപാര മേഖലയിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രവർത്തിക്കുന്നു. അവരുടെ സുരക്ഷാ പ്രധാനമാണ്.
ഇറാനുമായുള്ള സമാധാന കരാറിൽ കപ്പൽജീവനക്കാരുടെ സുരക്ഷയ്ക്ക് മാർഗനിർദേശങ്ങളുണ്ടാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് - ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം മോദി പറഞ്ഞു.
കൂടിക്കാഴ്ചയെ മഹത്തരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ""മോദി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകും. മോദി വിശ്വസ്ത സുഹൃത്താണ്. ഞാൻ വൈറ്റ് ഹൗസിലുള്ളടിത്തോളം അമേരിക്ക ഇന്ത്യയുടെ സുഹൃത്തായിരിക്കും.
ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്. ഇന്ത്യക്കു നേരേ ആരെങ്കിലും ആക്രമണം നടത്തിയാൽ അമേരിക്ക പ്രതിരോധിക്കും.''- ട്രംപ് പറഞ്ഞു. താൻ ഇന്ത്യ സന്ദർശിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
പാരീസ്: സമാധാന ധാരണപ്രകാരം ഇറാൻ ഒരിക്കലും അണ്വായുധം ഉണ്ടാക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ ഖത്തർ അമീർ ഹമദ് അൽ-താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകർക്കു മറുപടി നല്കുകയായിരുന്നു അദ്ദേഹം.
സമാധാന ധാരണ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ നല്കിയില്ല.
ഇസ്രേലി സേന ലബനനിൽ നടത്തുന്ന ആക്രമണങ്ങളിൽ തനിക്കുള്ള അനിഷ്ടം ട്രംപ് വീണ്ടും പ്രകടിപ്പിച്ചു. ലബനന്റെ കാര്യത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്വം കാണിക്കണം.
ഒരാളെ ഇല്ലാതാക്കാൻ ഒരു പാർപ്പിടം മുഴുവൻ നശിപ്പിക്കേണ്ട കാര്യമില്ല. അപ്പാർട്ട്മെന്റിൽ ഒരുപാടു പേരുണ്ടാകും. അവരെല്ലാം ഹിസ്ബുള്ളകളല്ല. ലബനനിലെ പോരാട്ടം ചെറിയ യുദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, യുഎസ്-ഇറാൻ സമാധാന കരാറിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മധ്യസ്ഥശ്രമങ്ങൾക്കു നേതൃത്വം നല്കിയ പാക്കിസ്ഥാനിലെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിട്ടുള്ളത്. അമേരിക്കൻ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷേ, തെക്കൻ ലബനൻ കൈയേറിയ ഇസ്രേലി സേന പിൻവാങ്ങണമെന്ന നിർദേശം ഇറാനുമായുള്ള കരാറിൽ ഇല്ല. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തത്.
ലബനനിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹുവും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും വ്യക്തമാക്കിയിരുന്നു. ലബനന്റെ പേരിൽ ഇറാൻ ആക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കാറ്റ്സ് മുന്നറിയിപ്പു നല്കി.
International
എവിയാൻ (ഫ്രാൻസ്): ഹോർമുസ് കടലിടുക്കിലുണ്ടായ സംഘർഷങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിനിർത്തി ഫ്രാൻസിലെ ജി 7 ഉച്ചകോടി വേദിയിൽ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സമുദ്രവ്യാപാര പാതകളുടെ സുരക്ഷയും നാവികരുടെ ജീവനും ഉറപ്പുവരുത്തേണ്ടത് ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേന നടത്തിയ നീക്കങ്ങൾക്കിടെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കെയാണ് ജി 7 ഔട്ട്റീച്ച് സെഷനിൽ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ മോദി ഇന്ത്യയുടെ ശക്തമായ ആശങ്ക പരസ്യമാക്കിയത്. അന്താരാഷ്ട്ര വ്യാപാര പാത സുരക്ഷിതമായിരിക്കണമെന്നും നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: യുഎസും ഇറാനും തമ്മിലുള്ള ഇരുരാജ്യങ്ങളും തമ്മിൽ പുതിയ കരാറിന് ധാരണയായി. സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഹോര്മുസ് കടലിടുക്കില് കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകള് പുറത്തേക്ക് നീങ്ങാന് തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കന് പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില് കുറിച്ചു.
ഇറാനുമായുള്ള കരാര് ഞായറാഴ്ച ഇലക്ട്രോണിക് മാര്ഗത്തില് ഒപ്പുവച്ചതായി അമേരിക്കന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്സും അറിയിച്ചിട്ടുണ്ട്. കരാറിലെ ചട്ടങ്ങള് ഇപ്പോള് പ്രാബല്യത്തിലായെന്നും വാന്സ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് അവരുടെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഘാലിബാഫ് ആണ് രേഖയിൽ ഒപ്പുവച്ചതെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാല് ഹോര്മുസ് കടക്കുന്ന കപ്പലുകളില് നിന്ന് മാരിടൈം സര്വീസ് ഫീ ഇറാന് ചുമത്തുമെന്നാണ് ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
International
വാഷിംഗ്ടൺ: 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ട സമാധാനക്കരാർ ഇന്ന് ഒപ്പിട്ടേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ ഒപ്പിടുന്നതോടെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ ഡിജിറ്റലായി ഒപ്പിട്ടേക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
എന്നാൽ, കരാർ ഒപ്പിടുന്ന തീയതി ഇന്നല്ലെന്നും ധൃതിപിടിച്ച് തീരുമാനമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി. സമാധാനക്കരാറിന്റെ കരട് നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കരാർ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും ഇന്ന് ഒപ്പിടൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ വിട്ടുവീഴ്ചകൾക്കെതിരെ രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. യുഎസ് ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ 14 ഇന നിർദ്ദേശങ്ങളാണ് കരാറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് സമാധാന ശ്രമങ്ങൾക്ക് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്.
ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ ആക്രമണം സമാധാന ചർച്ചകളെ അട്ടിമറിക്കാനാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ: അമേരിക്കയുടെ ‘ഭീകര’ സംഘടനാ പട്ടികയിലുൾപ്പെട്ട ട്രെൻ ഡി അരഗ്വാ നേതാവിനെ കൊലപ്പെടുത്തി.
വെനസ്വേലൻ മയക്കുമരുന്ന് കാർട്ടൽ തലവൻ ഹെക്ടർ റസ്തൻഫോർഡ് ഗ്വെറേറോ ഫ്ലോറസാണ് കൊല്ലപ്പെട്ടത്.
ട്രെൻ ഡി അരഗ്വാ നേതാവിനെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു.
സൈനിക നടപടിയിലൂടെയാണ് ഇയാളെ വധിച്ചതെന്ന് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് ഫെഡറൽ കോടതി ്വെറേറോ ഫ്ലോറസിനെതിരേ ഗൂഢാലോചന, ഭീകരർക്ക് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ അമേരിക്കയുടെ ആദ്യ മത്സരം കാണാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ലോസ് ആഞ്ജലീസ് സ്റ്റേഡിയത്തിൽ പാരഗ്വായുമായാണ് യുഎസിന്റെ ആദ്യ മത്സരം.
തിരക്കേറിയ ഔദ്യോഗിക പരിപാടികൾ കാരണമാണ് ട്രംപിന് മത്സരത്തിന് എത്താൻ സാധിക്കാത്തതെന്ന് റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച തന്റെ എൺപതാം ജന്മദിനത്തോടും ഫ്ളാഗ് ഡേയോടും അനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടക്കുന്ന യുഎഫ്സി ഫ്രീഡം 250 എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
പ്രശസ്ത പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോയുടെ കീഴിൽ ഇറങ്ങുന്ന അമേരിക്കൻ ടീമിന് ഇത്തവണ വലിയ പ്രതീക്ഷകളാണുള്ളത്. സെനഗലിനെതിരായ സൗഹൃദ മത്സരത്തിൽ 3-2 ന് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഎസ് ടീം ബൂട്ട് കെട്ടുന്നത്.
International
ന്യൂയോർക്ക്: ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ തകർന്നുവീണ ഹെലികോപ്റ്ററിലെ രണ്ടു യുഎസ് പൈലറ്റുമാരെ രക്ഷിച്ചതായി പ്രസിഡന്റ ്ട്രംപ് അറിയിച്ചു.
യുഎസ് സേനയുടെ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ ഹോർമുസിൽ തകർന്നുവീണെന്നും പൈലറ്റുമാരെ രക്ഷിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.
അതേസമയം, ഇറേനിയൻ സേനയുടെ വെടിയേറ്റാണോ സാങ്കേതിക തകരാർ മൂലമാണോ ഹെലികോപ്റ്റർ തകർന്നതെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് വൈകാതെ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഇറാൻ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയിൽ പാസായി. പ്രതിപക്ഷ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങളും പിന്തുണച്ചു.
ഇറേനിയൻ യുദ്ധത്തിൽ ജനപ്രീതി ഇടിഞ്ഞ ട്രംപ് നേരിടുന്ന വെല്ലുവിളിയാണ് ന്യൂനപക്ഷ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിനു ലഭിച്ച സ്വീകാര്യത. സമാന പ്രമേയം സെനറ്റും പരിഗണിക്കുന്നുണ്ട്. ഇവിടെയും പാസായെങ്കിൽ മാത്രമേ നിയമസാധുതയുള്ളൂ.
യുദ്ധം പ്രഖ്യപിക്കാനുള്ള അവകാശം യുഎസ് കോൺഗ്രസിനാണെന്നു വ്യക്തമാക്കുന്ന ‘വാർ പവേഴ്സ് നിയമം’ അനുസരിക്കാൻ ട്രംപ് തയാറാകണം എന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
പ്രസിഡന്റ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള ഭരണഘടനാവിരുദ്ധ നടപടി മാത്രമാണ് പ്രമേയമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
International
വാഷിംഗ്ടൺ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്നു വിളിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഇറാനുമായുള്ള ചർച്ചകളെ പിന്നോട്ടടിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ദൃഢമാണെന്നും കാരണം തങ്ങൾ യുദ്ധകാല നേതാക്കളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു. ബിബിയെ വളരെയധികം ഇഷ്ടമാണ്- ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്ണിനോടു ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം പരിഹരിക്കാൻ ട്രംപ് നേരിടുന്ന സമ്മർദത്തിന്റെ സൂചനയാണ് നെതന്യാഹുവിനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നു. ഉയർന്ന എണ്ണവിലയും സാമ്പത്തിക അനിശ്ചിതത്വവും ഇടക്കാല തെരഞ്ഞെടുപ്പിലേക്കു പോകുന്ന റിപ്പബ്ലിക്കന്മാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ട്രംപ് സമ്മർദത്തിലാണെന്നാണു റിപ്പോർട്ടുകൾ.
സെപ്റ്റംബർ ഏഴ് തൊഴിലാളിദിനം വരെ ഹോർമുസ് അടഞ്ഞുകിടന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
International
ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് ഇസ്രയേലും ലബനനിലെ ഹിസ്ബുള്ള ഭീകരരും സമ്മതിച്ചെങ്കിലും ഏറ്റുമുട്ടൽ ഇന്നലെയും തുടർന്നു.
ട്രംപ് തിങ്കളാഴ്ചയാണു വെടിനിർത്തൽ വിവരം പ്രഖ്യാപിച്ചത്. ഇസ്രയേൽ ലബനനിൽ ആക്രമണം തുടർന്നാൽ അമേരിക്കയുമായുള്ള സമാധാന ചർച്ചയിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിനു പിന്നലെയായിരുന്നു ഇത്.
എന്നാൽ, തിങ്കളാഴ്ച രാത്രിയും ഇരു വിഭാഗവും പരസ്പരം ആക്രമിച്ചു. തെക്കൻ ലബനനിൽ ഇസ്രേലി ടാങ്കുകളെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള അറിയിച്ചു. ഇന്നലെ തെക്കൻ ലബനനിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്കിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ ലബനനും ഉൾപ്പെടുന്നുണ്ടെന്നും ലബനനു നേർക്കുള്ള ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇതോടൊപ്പം അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് ഇറേനിയൻ വിപ്ലവഗാർഡുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.
തുടർന്ന്, ബെഞ്ചമിൻ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചെന്നും ഇവർ വെടിനിർത്തലിനു സമ്മതിച്ചെന്നും ട്രംപ് അറിയിക്കുകയായിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലേക്ക് നീങ്ങില്ലെന്നും ഇസ്രേലി സേനയ്ക്കെതിരേ ഹിസ്ബുള്ള ആക്രമണം നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ഒരു യുഎസ് പ്രസിഡന്റ് ചർച്ച നടത്തുന്നത് ഇതാദ്യമാണ്.
ട്രംപിന്റെ വെടിനിർത്തൽ ധാരണ അംഗീകരിക്കുന്നതായി നെതന്യാഹു അറിയിച്ചു. എന്നാൽ, ഇസ്രേലി ജനതയെ ആക്രമിക്കാൻ ഹിസ്ബുള്ള മുതിർന്നാൽ ബെയ്റൂട്ട് ആക്രമണ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് പരുഷ ഭാഷ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പ് ഇറാനിൽനിന്ന് ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ ്ട്രംപ് അവകാശപ്പെട്ടു.
ഫോക്സ് ന്യൂസ് ചാനലിൽ മരുമകൾ ലാറ ട്രംപിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണം ഇല്ല.
സമാധാന കരാറിനായി ട്രംപ് പുതിയ നിർദേശങ്ങൾ മധ്യസ്ഥർവഴി ഇറാനു കൈമാറിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. കടുത്ത നിർദേശങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നതത്രേ.
ഇറാനും അമേരിക്കയും സമാധാന കരാറിന്റെ വക്കിലെത്തിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ധൃതിയില്ലെന്ന് ട്രംപ് പിന്നീട് പറഞ്ഞു. തുടർന്ന് ഇറാനിൽ അമേരിക്ക ആക്രമണം നടത്തുകയും ഇറാൻ കുവൈറ്റിനു നേർക്ക് മിസൈൽ പ്രയോഗിക്കുകയുമുണ്ടായി.
International
വാഷിംഗ്ടൺ: ലാറ്റിൻ അമേരിക്കയിലെ മുതിർന്ന യുഎസ് കമാൻഡർ ക്യൂബൻ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദ്വീപ് രാഷ്ട്രമായ ക്യൂബയ്ക്കുമേൽ സമ്മർദം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം.
യുഎസ് സതേൺ കമാൻഡ് മേധാവി ജനറൽ ഫ്രാൻസിസ് ഡോണോവനാണ് ക്യൂബൻ ലഫ്. ജനറൽ റോബർട്ടോ ലെഗ്രാ സോട്ടോലോംഗോയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികാസേനാ താവളത്തിനു സമീപത്തുവച്ചായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ജനുവരിയിൽ യുഎസ് നടത്തിയ ആക്രമണത്തിലൂടെ വെനിസ്വേലയിലെ ഭരണാധികാരി നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ക്യൂബയ്ക്കുമേൽ ട്രംപ് എണ്ണ ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തിയ യുഎസ്, മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരേ ഫെഡറൽ കുറ്റപത്രം ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ കരീബിയൻ കടലിൽ യുഎസ് സൈനികവിന്യാസം ശക്തമാക്കുകയും ചെയ്തിരുന്നു.
സൈനികതാവളത്തെ വേർതിരിക്കുന്ന അതിർത്തിയിലെ സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്തതായും ഇരു സൈനിക കമാൻഡുകൾക്കുമിടയിൽ ആശയവിനിമയം നിലനിർത്താൻ ധാരണയായതായും ക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തേ ക്യൂബയുമായി ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ യുഎസ് തേടിയിരുന്നു. എന്നാൽ, വിഷയത്തിൽ തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് ക്യൂബയ്ക്കുമേൽ ശക്തമായ ഉപരോധം യുഎസ് ഏർപ്പെടുത്തിയത്.
International
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സമാധാനക്കരാർ എങ്ങുമെത്താതെ നീളുന്നു. വെടിനിർത്തൽ നീട്ടുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലും തീരുമാനമായില്ല.
എന്നാൽ, ആണവായുധം കൈവശം വയ്ക്കില്ലെന്നും ഹോർമുസ് തുറക്കുമെന്നും ഇറാൻ സമ്മതിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനെ എതിർത്ത് ഇറാൻ രംഗത്തു വന്നു.
അനാവശ്യ ആവശ്യങ്ങളുന്നയിച്ച് ട്രംപ് ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്ന് ഇറേനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് ആരോപിച്ചു. തങ്ങളുടെ ആണവപദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും തീർത്തും സമാധാന ആവശ്യങ്ങൾക്കായുള്ളതാണെന്നും ഇറാൻ പറഞ്ഞു.
സമാധാനക്കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായെന്നും ട്രംപിന്റെയും ഇറേനിയൻ നേതൃത്വത്തിന്റെയും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം യുഎസ് അധികൃതർ പറഞ്ഞിരുന്നു.
കരാർ പ്രകാരം വെടിനിർത്തൽ 60 ദിവസത്തേക്കു നീട്ടുകയും ഇറാന്റെ ആണവപരിപാടിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. യുഎസും ഇറാനും കരാറിന് അടുത്താണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ കാര്യമായ ഫലങ്ങളൊന്നുമുണ്ടായിട്ടില്ല.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ ആക്രമണം ഇന്നലെ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അറബ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് ആക്രമണം നീട്ടിവച്ചതായും അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഖത്തർ, സൗദി, യുഎഇ രാജ്യങ്ങളാണ് അഭ്യർഥന നടത്തിയത്.
അമേരിക്കയ്ക്കു സ്വീകാര്യമായ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയാറായേക്കുമെന്നാണ് തനിക്കു ലഭിച്ച വിവരമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇറാൻ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ല. അണ്വായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയുന്ന കരാറിൽ അമേരിക്ക സംതൃപ്തയാകും.
ഇറാൻ കരാറിനു തയാറായില്ലെങ്കിൽ അമേരിക്കയുടെ വൻ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി. കുറച്ചുനാൾ മുന്പ്, പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരം ഇറാനെതിരായ ആക്രമണം നീട്ടിവച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനുള്ള സമയം തീരുകയാണെന്നു കഴിഞ്ഞദിവസവും അദ്ദേഹം പറയുകയുണ്ടായി.
International
വാഷിംഗ്ടൺ ഡിസി: ഇറാനുള്ള സമയം തീരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. വെടിനിർത്തൽ ഒരുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്.
കാര്യങ്ങൾക്കു വേഗം തീരുമാനമുണ്ടാക്കണമെന്നും അല്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പതാകയാൽ മൂടിയ പശ്ചിമേഷ്യയിൽ ഇറാനു നേരെ ചുവന്ന രേഖകൾ നീളുന്ന ഭൂപടവും ട്രംപ് പോസ്റ്റ് ചെയ്തു.
ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഇന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപ് കഴിഞ്ഞദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തേ ചൈനാ സന്ദർശനവേളയിൽ ഇറേനിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപ് സഹായം ചോദിച്ചെങ്കിലും ബെയ്ജിംഗിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങളിൽ പ്രതികരണം അറിയിച്ചുവെന്നാണ് ഇറാൻ ഇന്നലെ പറഞ്ഞത്. പാക്കിസ്ഥാനി മധ്യസ്ഥർ വഴി അമേരിക്കയെ ബന്ധപ്പെടുന്നതു തുടരുകയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.
അതേസമയം, നിർദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്ക തയാറായിട്ടില്ലെന്നാണ് ഇറേനിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
International
ബെയ്ജിംഗ്: ഇറാനെ വീണ്ടും ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാനുള്ള കരാറിലെത്തുകയോ അതല്ലെങ്കിൽ സർവനാശം നേരിടുകയോ വേണ്ടി വരുമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഒന്നുകിൽ കരാർ അല്ലെങ്കിൽ ഉന്മൂലനം ട്രംപ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇറാന് ആണവായുധം അനുവദിക്കാൻ യുഎസിന് കഴിയില്ല. അവർക്ക് ഒരു കരാറിലെത്താം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യപ്പെടും. യുഎസും ഇറാനും തമ്മിൽ കരാറുണ്ടാകുന്നത് കാണാൻ ആഗ്രഹിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അറിയിച്ചു,’’ ട്രംപ് പറഞ്ഞു.
സഹായം ആവശ്യമെങ്കിൽ തയാറാണെന്ന് ഷി പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ല. ചൈന ഇറാന് സൈനിക ഉപകരണങ്ങൾ നൽകാൻ പോകുന്നില്ലെന്ന് ഷി ഉറപ്പ് നൽകിയതായും ട്രംപ് പറഞ്ഞു.
ഇറാനിലെ ഖാര്ഗ് ദ്വീപ് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളില് ഇല്ലാതാക്കാന് യുഎസിനു കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല് ഡാന് കെയ്ന് തന്നെ അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു.
International
ബെയ്ജിംഗ്: തായ്വാൻ വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷി പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. രണ്ടു മണിക്കൂർ നീണ്ട ആദ്യ റൗണ്ട് ചർച്ചകളിൽ, ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
സെപ്റ്റംബർ 24ന് ഷിയെ അമേരിക്ക സന്ദർശനത്തിന് ട്രംപ് ക്ഷണിച്ചു. ക്രിയാത്മകമായ ഉഭയകക്ഷി ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ കാഴ്ചപ്പാട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഷി പറഞ്ഞു. എന്നാൽ, ചൈന-യുഎസ് ബന്ധങ്ങളിലെ പ്രധാനപ്പെട്ട വിഷയമായി തായ്വാൻ തുടരുന്നതായും ഷി ചൂണ്ടിക്കാട്ടി. തായ്വാൻ വിഷയം ശരിയായി കൈകാര്യം ചെയ്താൽ, ഉഭയകക്ഷി ബന്ധം സ്ഥിരതയുള്ളതാകും.
അല്ലാത്തപക്ഷം, ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുമെന്ന് ഷീ പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തായ്വാൻ വിഷയം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് യുഎസിനോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയിൽ സാമ്പത്തിക സഹകരണം വർധിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നതു തടയുക എന്നിവ സംബന്ധിച്ച് ചർച്ച നടന്നതായി വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ചൈനീസ് വിപണികൾ അമേരിക്കയ്ക്കായി കൂടുതൽ തുറക്കുക, യുഎസ് വ്യവസായങ്ങളിൽ ചൈനീസ് നിക്ഷേപം വർധിപ്പിക്കുക എന്നിവയുൾപ്പെടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരും ചർച്ചയിൽ പങ്കാളികളായി. ഹോർമുസ് കടലിടുക്ക് തുറക്കുണമെന്നതിൽ ഇരുപക്ഷവും യോജിച്ചു. കടലിടുക്കിന്റെ സൈനികവൽക്കരണം, ടോൾ ഈടാക്കാനുള്ള ശ്രമം എന്നിവയിലുള്ള എതിർപ്പും ഷി വ്യക്തമാക്കി.
ഗൾഫ് എണ്ണയെ ചൈന ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി കൂടുതൽ യുഎസ് എണ്ണ വാങ്ങുന്നതിൽ ചൈന താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യന് സംഘര്ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്കു തിരിച്ചടി. തങ്ങൾ മുന്നോട്ടുവച്ച സമാധാന നിര്ദേശങ്ങള്ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളിയതോടെ വീണ്ടും ആശങ്കയേറിയിരിക്കുകയാണ്. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഇറാന്റെ നിര്ദേശം തള്ളിയത്.
മധ്യസ്ഥര് മുഖേന ഇറാന് സമര്പ്പിച്ച മറുപടി താന് വായിച്ചുവെന്നും ഇതിലെ വ്യവസ്ഥകളോട് തനിക്കു വിയോജിപ്പാണെന്നും ട്രംപ് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള് ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവച്ച നിര്ദേശങ്ങള്ക്കു ചര്ച്ചകളില് മധ്യസ്ഥരായ പാക്കിസ്ഥാന് വഴിയാണ് ഇറാന് മറുപടി നല്കിയത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്കു മാറ്റാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദേശങ്ങളോടുള്ള പ്രതികരണമായാണ് ഇറാൻ ഈ നിലപാട് സ്വീകരിച്ചതെന്ന് ‘വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു.
സമാധാനചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്ന നിബന്ധനയും ഇറാൻ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇറാന്റെ പ്രതികരണം ലഭിച്ചതിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യൂറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
യൂറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമുള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാന്റെ നിബന്ധനകൾ "തീർത്തും അംഗീകരിക്കാനാവില്ല"എന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷം മേഖലയിൽ വീണ്ടും ശക്തമായ യുദ്ധത്തിന് സാധ്യതയേറി.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിൽ ആഭ്യന്തര സമ്മർദ്ദം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണായക നീക്കം. ഇറാൻ സൈനികമായി പരാജയപ്പെട്ടുവെന്നും, യുദ്ധത്തിന്റെ പ്രധാന കാരണമായ ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. "ഇറാന്റെ പ്രതിനിധികളുടെ മറുപടി ഞാൻ വായിച്ചു. എനിക്കത് ഇഷ്ടപ്പെട്ടില്ല - ഇത് തീർത്തും അംഗീകരിക്കാനാവില്ല!" ട്രംപ് കുറിച്ചു.
ഇറാന്റെ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പാകിസ്താൻ മുഖേനയാണ് ഇറാൻ തങ്ങളുടെ മറുപടി അമേരിക്കയ്ക്ക് കൈമാറിയത്.
ഇറാന്റെ നിർദേശങ്ങൾ എന്തായിരുന്നു?
വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം ഇറാൻ പ്രധാനമായും രണ്ട് നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്:
ഇറാൻ ഉത്പാദിപ്പിച്ച ഉന്നത നിലവാരത്തിലുള്ള യുറേനിയം നേർപ്പിക്കുക, ബാക്കിയുള്ള യുറേനിയം ഒരു മൂന്നാം രാജ്യത്തേക്ക് മാറ്റുക, എന്നാൽ, ഭാവിയിൽ ചർച്ചകൾ പരാജയപ്പെടുകയോ അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയും ചെയ്താൽ ഈ യുറേനിയം തിരികെ നൽകുമെന്ന് ഉറപ്പ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഈ ഉറപ്പ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ.
International
വാഷിംഗ്ടൺ: റഷ്യയുമായുള്ള മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാറിന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി സ്ഥിരീകരണം നൽകി. തങ്ങളുടെ തടവുകാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അവസരമായാണ് യുക്രെയ്ൻ ഈ കരാറിനെ കാണുന്നതെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്.
തടവുകാരെ കൈമാറുന്നതിനാണ് യുക്രെയ്ൻ മുൻഗണന നൽകുന്നത്. "റെഡ് സ്ക്വയറിനേക്കാൾ (റഷ്യയിലെ പ്രധാന ചത്വരം) ഞങ്ങൾക്ക് പ്രധാനം റഷ്യയുടെ തടവിലുള്ള ഉക്രെയ്ൻ സൈനികരുടെ ജീവനാണ്. അവരെ വീട്ടിലെത്തിക്കുക എന്നതാണ് ലക്ഷ്യം," സെലെൻസ്കി ടെലിഗ്രാം സന്ദേശത്തിൽ കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയെ തോൽപ്പിച്ചതിന്റെ ഓർമയ്ക്കായി റഷ്യ ആഘോഷിക്കുന്ന 'വിജയദിന'ത്തോട് അനുബന്ധിച്ചാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്.
വിജയദിന ആഘോഷങ്ങൾക്കിടയിൽ റഷ്യയ്ക്ക് നേരെ ആക്രമണം നടത്തില്ലെന്ന് സെലെൻസ്കി ഉത്തരവിറക്കി. ഇത് വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും പൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഇരുഭാഗത്തുനിന്നും 1,000 തടവുകാരെ വീതം കൈമാറും. ഇതിന് മുൻപും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പരസ്പരം ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചിരുന്നു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയിൽ തുടരുകയാണ്. ട്രംപിന്റെ ഇടപെടലിലൂടെയുണ്ടായ ഈ മൂന്ന് ദിവസത്തെ ഇടവേള യുദ്ധം പൂർണ്ണമായി നിർത്തുന്നതിലേക്ക് നയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
ന്യൂഡൽഹി: ഇറാൻ മുന്നോട്ടുവെച്ച പുതിയ 14 ഇന സമാധാന നിർദേശങ്ങളിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മാനവികതയോടും ചെയ്ത തെറ്റുകൾക്ക് ഇറാൻ അർഹമായ 'വില' നൽകിയിട്ടില്ലെന്നും അതിനാൽ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ അയച്ച സമാധാന പ്ലാൻ പരിശോധിക്കുമെങ്കിലും അത് തൃപ്തികരമാകാൻ സാധ്യതയില്ല. ഇറാൻ 'മര്യാദകേട്' തുടർന്നാൽ സൈനിക നീക്കം പുനരാരംഭിക്കാൻ മടിക്കില്ല. മനുഷ്യത്വപരമായ പരിഗണന നൽകി സമാധാനത്തിന് ശ്രമിക്കാനാണ് താത്പര്യമെന്നും എന്നാൽ ഇറാൻ നൽകുന്ന ഓഫറുകളിൽ താൻ സംതൃപ്തനല്ലെന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ഏപ്രിൽ എട്ട് മുതൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാകിസ്ഥാൻ മധ്യസ്ഥനായി നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ 14 ഇന നിർദേശങ്ങൾ സമർപ്പിച്ചത്.
International
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളിൽ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.
അമേരിക്ക പ്രകോപനസമീപനം മാറ്റിയാൽ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇസ്രയേൽ-അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്ന നിഗമനത്തിൽ ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി സൂചനയുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കിയെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്. ഹ്രസ്വകാലത്ത് കനത്ത തോതിലുള്ള ആക്രമണം അമേരിക്ക നടത്തിയേക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ആക്രമിക്കപ്പെട്ടാൻ വിപലമായ തിരിച്ചടി നല്കാനുള്ള നീക്കത്തിലാണ് ഇറാൻ.
ഇറാനെ ആക്രമിക്കാൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് പ്രസിഡന്റ് ട്രംപ്. ഏപ്രിൽ എട്ടിലെ വെടിനിർത്തലോടെ ഇറാനുമായുള്ള ശത്രുത ഇല്ലാതായി എന്നും ട്രംപ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നിയമപ്രകാരം കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസം യുദ്ധം നടത്താനേ പ്രസിഡന്റിന് അനുമതിയുള്ളൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിശദീകരണം.
വെടിനിർത്തൽ കാലാവധി ചൂണ്ടിക്കാട്ടി നിയമത്തെ മറിടക്കാനാണ് ട്രംപിന്റെ ശ്രമമെന്നു പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
International
വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ്.
ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ് ഇറാൻ വിഷയത്തിൽ അമേരിക്കയെ പരിഹസിച്ചതിനു പിന്നാലെയാണിത്. ചർച്ചാമേശയിൽ ഇറേനിയൻ പ്രതിനിധികൾക്കു മുന്നിൽ അമേരിക്ക നാണംകെട്ടെന്നായിരുന്നു മെർസ് പറഞ്ഞത്.
നാറ്റോ സഖ്യത്തിന്റെ ഭാഗമായി ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക സാന്നിധ്യമാണിത്. സൈനികരുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ട്രംപ ്സോഷ്യൽ മീഡിയയിൽ പറഞ്ഞത്.
തിങ്കളാഴ്ച യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പരിപാടിക്കിടെയാണു മെർസിന്റെ പരാമർശങ്ങൾ. ഇറാനു ചർച്ചകളിൽ നല്ല തഴക്കമുണ്ടെന്നും അമേരിക്കൻ പ്രതിനിധികൾ ഇസ്ലാമാബാദിലേക്കു പോയി വെറുംകൈയോടെ മടങ്ങേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
International
ഓസ്ലോ: 2026ലെ നൊബേൽ സമാധാന പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടേക്കുമെന്ന് സൂചന. ഇത്തവണ ലഭിച്ച ആകെ 287 നാമനിർദേശങ്ങളിൽ 208 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടുന്നുവെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ്വിക്കൻ വ്യാഴാഴ്ച അറിയിച്ചു.
ഇസ്രയേൽ, പാകിസ്ഥാൻ, കംബോഡിയ എന്നീ രാജ്യങ്ങളിലെ നേതാക്കൾ തങ്ങൾ ട്രംപിനെ നാമനിർദേശം ചെയ്തതായി നേരത്തെ അറിയിച്ചിരുന്നു. നൊബേൽ ചട്ടപ്രകാരം നാമനിർദേശങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും ജനുവരി 31-നകം ലഭിച്ച അപേക്ഷകൾ സാധുവാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനിയുടെ ഭാര്യ യുലിയ നാവൽനയ, ലിയോ മാർപ്പാപ്പ, സുഡാനിലെ സന്നദ്ധ സംഘടനയായ 'എമർജൻസി റെസ്പോൺസ് റൂംസ്' എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്. അലാസ്ക സെനറ്റർ ലിസ മുർകോവ്സ്കി, ഡാനിഷ് പാർലമെന്റ് അംഗം ആജ ചെമ്നിറ്റ്സ് എന്നിവരും പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
2023-ലെ നൊബേൽ ജേതാവായ ഇറേനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില വഷളാകുന്നതിൽ കമ്മിറ്റി കടുത്ത ആശങ്ക രേഖപ്പെടുത്തി. ജയിലിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അവരുടെ ജീവൻ അപകടത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. അവരെ മോചിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് കമ്മിറ്റി ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടു.
നൊബേൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമേ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാർ, മന്ത്രിമാർ, സർവകലാശാല പ്രൊഫസർമാർ, മുൻ നൊബേൽ ജേതാക്കൾ എന്നിവർക്കും പേരുകൾ നിർദേശിക്കാനുള്ള അധികാരമുണ്ട്. 2026 ഒക്ടോബർ ഒൻപതിന് ഈ വർഷത്തെ പുരസ്കാര വിജയിയെ പ്രഖ്യാപിക്കും. ഡിസംബർ പത്തിന് ഓസ്ലോയിൽ വെച്ച് ചടങ്ങ് നടക്കും. 2025ലെ നൊബേൽ സമാധാന പുരസ്കാരം വെനസ്വേലയിലെ മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്.
Kerala
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ കരാറിൽ ധാരണയാകാതെ രാജ്യാന്തര ഉപരോധം നീക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഊർജ മേഖല വൈകാതെ തന്നെ തകരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു.
"അവർക്ക് ഒത്തുതീർപ്പിന് താത്പര്യമുണ്ട്, എന്നാൽ ഉപരോധം തുടരുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഇറാൻ ഒരു ആണവായുധം നിർമിക്കുന്നത് തടയാൻ ഉപരോധം തുടരുക തന്നെ ചെയ്യും," ട്രംപ് വ്യക്തമാക്കി. ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണ് നിലവിലെ സാമ്പത്തിക ഉപരോധമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും എണ്ണ കയറ്റുമതി തടസപ്പെട്ടതോടെ അവരുടെ ഊർജ മേഖല വൈകാതെ തന്നെ സ്ഫോടനാത്മകമായ തകർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ഒരു ഹ്രസ്വവും എന്നാൽ ശക്തവുമായ ബോംബാക്രമണ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചായിരിക്കും ഈ ആക്രമണമെന്നാണ് സൂചന.
ഇറാന്റെ വിദേശനയത്തിലും ആണവ പദ്ധതികളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇത് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുകയാണ്.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിനു നേർക്ക് വധഭീഷണി മുഴക്കി എന്ന കുറ്റത്തിന് അമേരിക്കയിലെ മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിക്കെതിരേ കേസെടുത്തു. ശിക്ഷിക്കപ്പെട്ടാൽ പത്തു വർഷം വരെ തടവ് ലഭിക്കാം.
2025 മേയിലെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് കേസ്. കടൽക്കരയിൽ കക്കകൾ ‘86 47’ എന്ന അക്കങ്ങളിൽ അടുക്കിയിരുന്നതാണ് പോസ്റ്റ്. ‘86’ എന്നത് ആരെയെങ്കിലും ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടു പ്രയോഗിക്കുന്നതാണെന്നും ‘47’ കൊണ്ട് ഉദ്ദേശിച്ചത് 47-ാം പ്രസിഡന്റായ ട്രംപ് ആണെന്നും ആരോപണം ഉയർന്നു. ഇതേത്തുർന്ന് കോമി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
2016 യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച ആരോപണത്തിൽ അന്വേഷണം നടത്തിയതിലൂടെ ട്രംപിന്റെ ശത്രുത കോമി സന്പാദിച്ചിരുന്നു. 2017ൽ കോമിയെ ട്രംപ് പുറത്താക്കി.
ട്രംപിനു നേർക്ക് ശനിയാഴ്ച വധശ്രമം ഉണ്ടായതിനു പിന്നാലെയാണ് കോമിക്കെതിരേ കേസ് എടുത്തത്.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത യുവാവിനെതിരെ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി. കോൾ തോമസ് അലനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയത്.
കുറ്റക്കാരനെന്ന് തെളിഞ്ഞാൽ കോൾ അലന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ അലൻ വെടിവയ്പ് നടത്തിയത്.
യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരടക്കമുള്ള പ്രമുഖരും നൂറുകണക്കിന് മാധ്യമ പ്രവർത്തകരും സെലിബ്രിറ്റികളും വിരുന്നിനെത്തിയിരുന്നു. വെടിവയ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെങ്കിലും ആർക്കും ജീവഹാനിയുണ്ടായില്ല.
International
വാഷിംഗ്ടൺ ഡിസി: ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ശക്തമാകുന്നു. വെടിവെപ്പ് അധികൃതർ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉണ്ടാക്കിയതാണെന്നുമുള്ള രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തുടങ്ങിയവർ പങ്കെടുത്ത വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലൻ എന്ന യുവാവ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ പിടികൂടി.
വെടിവെപ്പ് നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ എക്സ്, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 'ഇതൊരു നാടകമാണ്' എന്നാരോപിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകൾ വന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഉച്ചയോടെ മാത്രം മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിലാണ് ഇത്തരത്തിൽ ആരോപണമുണ്ടായത്.
പ്രചരിക്കുന്ന പ്രധാന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ:
ബോൾറൂം തിയറി: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പൊതുജന പിന്തുണ നേടാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് ബോൾറൂമിനെക്കുറിച്ച് സംസാരിച്ചതാണ് ഇവരുടെ സംശയത്തിന് കാരണം.
ഫോക്സ് ന്യൂസ് വീഡിയോ: റിപ്പോർട്ടിംഗിനിടെ ഫോക്സ് ന്യൂസ് ലേഖിക ഐഷ ഹസ്നിയുടെ ഫോൺ കോൾ കട്ടായതിനെ ചുറ്റിപ്പറ്റിയും പ്രചാരണങ്ങൾ നടക്കുന്നു. ഇത് മനഃപൂർവം കട്ട് ചെയ്തതാണെന്ന് ആരോപണമുയർന്നെങ്കിലും സിഗ്നൽ പ്രശ്നം മൂലമാണ് ഇത സംഭവിച്ചതെന്ന് ലേഖിക പിന്നീട് വിശദീകരിച്ചു.
പൂർവനിശ്ചിതമെന്ന ആരോപണം: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അഭിമുഖത്തിനിടെ ഷോട്സ് വിൽബി ഫയേർഡ് (വെടിയുതിർക്കും) എന്ന് പറഞ്ഞത് വെടിവെപ്പിനെക്കുറിച്ചുള്ള സൂചനയാണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ തമാശകൾ കൊണ്ട് ട്രംപ് സദസിനെ കീഴടക്കും എന്ന അർത്ഥത്തിലാണ് താൻ അത് പറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
വിദേശ ബന്ധം: പ്രതിക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ ചില സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയുടെ ഡയറി കുറിപ്പുകളിൽ നിന്ന് ഇയാൾക്ക് വ്യക്തിപരമായ പ്രേരണകൾ മാത്രമാണുണ്ടായിരുന്നതെന്നും യാതൊരുവിധ വിദേശ ബന്ധമോ ഗൂഢാലോചനയോ കണ്ടെത്താനായിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ വിരുന്നിനിടെ നടന്ന വെടിവെപ്പിന് പിന്നാലെ തനിക്ക് നേരെ വീണ്ടും ഉണ്ടായ വധശ്രമത്തെക്കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്തിനാണ് തനിക്ക് നേരെ മാത്രം വീണ്ടും വധശ്രമങ്ങൾ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന്, ചരിത്രത്തിലെ പ്രമുഖരായ അമേരിക്കൻ പ്രസിഡന്റുമാരുടെ പട്ടികയിൽ തന്റെ സ്ഥാനത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ട്രംപിന്റെ മറുപടി. "ഞാൻ വധശ്രമങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നിങ്ങൾ എബ്രഹാം ലിങ്കണെ നോക്കൂ. ലോകത്ത് ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നവരെയാണ് അവർ എപ്പോഴും ലക്ഷ്യം വെക്കുന്നത്," ട്രംപ് പറഞ്ഞു.
2024-ലെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട കാര്യം സൂചിപ്പിച്ച അദ്ദേഹം, തന്റെ ജീവിതം അപകടകരമാണെങ്കിലും താൻ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പലരും മാനസികമായി തകരുമെങ്കിലും താൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. "നമ്മൾ രാജ്യത്തെ മാറ്റിമറിച്ചു. അതിൽ സന്തോഷമില്ലാത്ത ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്," ട്രംപ് കൂട്ടിച്ചേർത്തു. ഇതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് മതിയായ സുരക്ഷയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ താൻ നിർമ്മിക്കുന്ന 400 മില്യൺ ഡോളർ ബാൾറൂമിന്റെ ആവശ്യകത ഈ സംഭവം തെളിയിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പടെയുള്ള ഉന്നതർ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശി കോൾ തോമസ് അലൻ(31).
ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അലനെ കുറിച്ചുള്ള വിവരം നൽകിയിരിക്കുന്നത് മെക്കാനിക്കൽ എഞ്ചിനിയർ, ഇൻഡി ഗെയിം ഡെവലപ്പർ, പാർട്ട് ടൈം അധ്യാപകൻ എന്നിങ്ങനെയാണ്.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ അലൻ, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി-ഡൊമിംഗ്വസ് ഹിൽസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി
ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എഞ്ചിനിയർ, കാൽടെക്കിൽ ടീച്ചിംഗ് അസിസ്റ്റന്റ് എന്നീ ജോലികൾ അലൻ ചെയ്തിട്ടുണ്ട്. കൂടാതെ സി2 എഡ്യൂക്കേഷനിൽ പാർട്ട് ടൈം അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ, നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പിൽ അലൻ പങ്കെടുത്തിരുന്നു.
ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര് കൂടിയാണ്. 'Bohrdom', 'First Law' എന്നീ ഗെയിമുകള് കോള് തോമസ് അലന് വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്ട്ടുകളുണ്ട്.
ആയുധം ഉപയോഗിച്ചു, അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങൾ അലനെതിരെ ചുമത്തുമെന്ന് കൊളംബിയ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ജീനൈൻ പിറോ പറഞ്ഞു. അലനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
പ്രതിയുടെ കൈവശം ഒരു ഷോട്ട്ഗൺ, ഒരു ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നതായി വാഷിംഗ്ടൺ ഡിസി പോലീസ് മേധാവി ജെഫറി കരോൾ പറഞ്ഞു.
National
ന്യൂഡൽഹി: വൈറ്റ്ഹൗസിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല' എന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പുണ്ടായത്. വേദിയിലുണ്ടായിരുന്ന ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ എന്നിവരെ ഉടൻതന്നെ സ്ഥലത്തു നിന്നും മാറ്റി.
അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമിയെ സുരക്ഷാഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ് നടത്തിയ അക്രമി അറസ്റ്റിൽ. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു.
സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചു. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ. ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.
അതേസമയം, അത്താഴവിരുന്ന് മാറ്റിവച്ചു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
ശനിയാഴ്ച രാത്രി നടന്ന അത്താഴവിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല.
വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടം ഫെഡറൽ തലത്തിൽ വധശിക്ഷ നടപ്പാക്കാൻ പുതിയ മാർഗങ്ങൾ ആലോചിക്കുന്നു.
ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് വെടിവയ്ക്കൽ, വൈദ്യുതാഘാതം ഏൽപ്പിൽ, വിഷവാതകം ശ്വസിപ്പിക്കൽ എന്നീ മാർഗങ്ങൾ വധശിക്ഷയ്ക്കു പരിഗണിക്കാവുന്നതാണെന്നു ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് ശിപാർശ ചെയ്തു.
നിലവിൽ വിഷം കുത്തിവച്ചാണു വധശിക്ഷ നടപ്പാക്കുന്നത്. വിഷം ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്താണു പുതിയ മാർഗങ്ങൾ പരിഗണിക്കുന്നത്.
അമേരിക്കയിൽ സംസ്ഥാനങ്ങളാണ് പൊതുവേ വധശിക്ഷ നടപ്പാക്കാറുള്ളത്. സംസ്ഥാനങ്ങളിലെ നിയമപ്രകാരം ആയിരിക്കും ഇത്. ഫെഡറൽ തലത്തിൽ വധശിക്ഷ പുനഃസ്ഥാപിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
ട്രംപിന്റെ ഒന്നാം ഭരണം അവസാനിച്ച 2021ൽ ഫെഡറൽ തലത്തിൽ വധശിക്ഷ പുനഃസ്ഥാപിക്കുകയും 13 പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രസിഡന്റായ ജോ ബൈഡൻ ഫെഡറൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ട്രംപ് വീണ്ടും അധികാരത്തിലേറിയപ്പോൾ മോറട്ടോറിയം റദ്ദാക്കിയിരുന്നു.
National
മുംബൈ: ഇന്ത്യയെക്കുറിച്ചുള്ള ഡോണൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ഇന്ത്യ ഒരു "നരകക്കുഴി" ആണെന്ന ട്രംപിന്റെ അധിക്ഷേപത്തിന് മറുപടിയായി മഹാരാഷ്ട്രയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വിളിച്ചോതുന്ന വീഡിയോയാണ് കോൺസുലേറ്റ് പങ്കുവെച്ചത്.
മഹാരാഷ്ട്രയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ, കലാരൂപങ്ങൾ, പ്രകൃതിഭംഗി എന്നിവ കോർത്തിണക്കിയ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്. ട്രംപിന് ഒരു "കൾച്ചറൽ ഡീറ്റോക്സ്" (സാംസ്കാരിക ശുദ്ധീകരണം) ആവശ്യമാണെന്ന് കോൺസുലേറ്റ് പരിഹസിച്ചു. ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും മനസിലാക്കാൻ ട്രംപ് ഒരിക്കലെങ്കിലും ഇവിടെ വന്നു കാണണമെന്നും അവർ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളെ ട്രംപ് മോശമായി ചിത്രീകരിച്ചത്. ഇത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അമേരിക്കൻ വിദേശനയങ്ങളോടും ട്രംപിന്റെ നിലപാടുകളോടും ഇറാൻ പുലർത്തുന്ന കടുത്ത വിയോജിപ്പിന്റെ കൂടി പ്രതിഫലനമായാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ട്രംപിന് ശക്തമായ മറുപടി നൽകുക എന്നതുകൂടിയാണ് ഈ നീക്കത്തിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.
International
വാഷിംഗ്ടൺ: ഇന്ത്യയെ 'നരകക്കുഴി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പരാമർശങ്ങൾ പങ്കുവെച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും ആ രാജ്യത്തിന്റെ തലപ്പത്ത് തന്റെ ഉറ്റ സുഹൃത്താണുള്ളതെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ കമന്റേറ്ററുടെ വിവാദ പരാമർശം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെയും ഇന്ത്യൻ നേതൃത്വത്തെയും പ്രശംസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള തന്റെ വ്യക്തിപരമായ അടുപ്പത്തെ സൂചിപ്പിച്ചുകൊണ്ടാണ് "എന്റെ നല്ലൊരു സുഹൃത്താണ് അവിടെ തലപ്പത്തുള്ളത്" എന്ന് ട്രംപ് വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ 'തന്ത്രപരമായ മൗനം' പാലിച്ചിരുന്നു.
റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നത്.
National
ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ 'നരകക്കുഴി' എന്ന് അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കണ്ടുവെന്നും എന്നാൽ നിലവിൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ മറുപടി.
അമേരിക്കയിലെ ഒരു റേഡിയോ അവതാരകൻ മൈക്കൽ സാവേജ് തന്റെ പോഡ്കാസ്റ്റിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. അമേരിക്കയിലെ 'ജനനസിദ്ധമായ പൗരത്വ' നിയമത്തെ വിമർശിക്കുന്നതിനിടയിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം 'ഹെൽഹോൾസ്' എന്ന് വിശേഷിപ്പിച്ചു. ഈ വീഡിയോ ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്തതോടെയാണ് വലിയ പ്രതിഷേധമുയർന്നത്.
വിദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉയരുന്ന രാഷ്ട്രീയ ചർച്ചകളിൽ ഔദ്യോഗികമായി ഇടപെടേണ്ടതില്ലെന്ന നയതന്ത്രപരമായ തീരുമാനമാണ് മന്ത്രാലയം എടുത്തത്. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് "ഞാൻ ആ വിഷയം അവിടെ വിടുന്നു" എന്ന് പറഞ്ഞ് വക്താവ് ഒഴിഞ്ഞുമാറി. ഇത് ട്രംപിന്റെ പ്രസ്താവനയ്ക്ക് അനാവശ്യമായ അന്താരാഷ്ട്ര പ്രാധാന്യം നൽകുന്നത് ഒഴിവാക്കാനുള്ള ഇന്ത്യയുടെ തന്ത്രമായാണ് കരുതപ്പെടുന്നത്.
Kerala
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പ്രഖ്യാപനം. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി വൈസ്പ്രസിഡന്റ് ജെ.ഡി. വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
ഇറാനിലെ ആഭ്യന്തര കലഹങ്ങൾ കാരണമാണ് കൂടുതൽ ചർച്ചകൾ നടക്കാത്തതെന്ന് ട്രംപ് ആരോപിച്ചു. മാത്രമല്ല, വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാനിലെ നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"ഇറാൻ ഗവൺമെന്റ് ഗുരുതരമായി തകർന്നിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർഥന പ്രകാരം, ഇറാനിലെ നേതാക്കൾക്കും പ്രതിനിധികൾക്കും ഏകീകൃത നിർദേശം കൊണ്ടുവരാൻ കഴിയുന്ന സമയം വരെ ഇറാനെതിരെയുള്ള ആക്രമണം നിർത്തിവയ്ക്കുന്നു.'- ട്രംപ് ട്രൂത്ത് സോഷ്യൽ സൈറ്റിൽ പോസ്റ്റ് ചെയ്തു.
എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തീരത്തെ തുറമുഖങ്ങളുടെ ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള പരസ്യമായ തർക്കത്തിന് പിന്നാലെ "അമേരിക്ക റീഡ്സ് ദി ബൈബിൾ" പരിപാടിയുമായി ട്രംപ്. പരിപാടിയുടെ ഭാഗമായി ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ബൈബിൾ വായിക്കും. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ പരിപാടിയിൽ പങ്കുചേരും.
ഏപ്രിൽ 21-ന് വൈകുന്നേരം വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ഇരുന്ന് ട്രംപ് ബൈബിൾ വാചകങ്ങൾ വായിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇറാൻ വിഷയത്തിൽ മാർപാപ്പയുമായുണ്ടായ അഭിപ്രായവ്യത്യാസവും തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളും നിലനിൽക്കെയാണ് ഈ നീക്കം.
ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ സമാധാനത്തിനായി നിലകൊള്ളുന്ന മാർപാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. മാർപാപ്പ വിദേശനയത്തിൽ പരാജയമാണെന്നാണ് ട്രംപ് ആരോപിച്ചത്. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.
International
ടെഹ്റാൻ: ഭീഷണിയുടെ നിഴലിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പുറപ്പെടാനിരിക്കെയാണ് കടുത്ത നിലപാടുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തിയത്.
പാക് തലസ്ഥാന നഗരമായ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയായി.
വെടിനിർത്തൽ കരാർ ലംഘിച്ചും ഉപരോധം ഏർപ്പെടുത്തിയും ചർച്ചയെ കീഴടങ്ങൽ വേദിയാക്കി മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി.
"ചർച്ചകളെ യുദ്ധത്തിനുള്ള ന്യായീകരണമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. എന്നാൽ, ഭീഷണികൾക്കു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധക്കളത്തിൽ പുതിയ കരുനീക്കങ്ങൾ നടത്താൻ ഇറാൻ തയാറെടുത്തു കഴിഞ്ഞു.' -ഗാലിബാഫ് എക്സിൽ പ്രതികരിച്ചു.
വെടിനിർത്തൽ ഇന്ന് അവസാനിക്കും
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കരാറിൽ എത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനെ പൂർണമായും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതു മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് ഇറാൻ കപ്പൽ തടയുകയും പിടിച്ചെടുക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകിയതായായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽഅൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗചി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. വാഷിംഗ്ടണിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ നയതന്ത്രത്തിനു യോജിച്ചതല്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാൻ ഇറാൻ മടിക്കില്ലെന്നും അരാഗചി വ്യക്തമാക്കി.
അമേരിക്കയുടെ മുൻകാല നടപടികൾ രാജ്യത്തു വലിയ അവിശ്വാസമാണു സൃഷ്ടിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാൻ ജനത ഭീഷണികൾക്കു വഴങ്ങില്ലെന്നും ബലപ്രയോഗം കൊണ്ടു തങ്ങളെ കീഴ്പ്പെടുത്താമെന്നു കരുതേണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്.
ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു. ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിനു സമീപം ഇറാന്റെ പതാക വഹിച്ച 'തൗസ്ക' എന്ന ചരക്കുകപ്പൽ യുഎസ് നാവികസേന വെടിവച്ച് പിടിച്ചെടുത്തു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലിന്റെ എൻജിൻ റൂമിലേക്കു വെടിയുതിർത്തതെന്നു ട്രംപ് വ്യക്തമാക്കി. നിലവിൽ കപ്പൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. കപ്പൽ പിടിച്ചെടുത്തത് 'കടൽക്കൊള്ള'യാണെന്ന് ഇറാൻ ആരോപിച്ചു.
വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഉടൻതന്നെ ശക്തമായ മറുപടി നൽകുമെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നിലപാടുകളിൽ വിശ്വാസമില്ലെന്നും തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.
കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
National
ചെന്നൈ: മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ട്രംപ് പറയുന്നതനുസരിച്ചാണ് മോദി ചലിക്കുന്നത്.
തമിഴ്നാടിനുമേൽ ഇതേ നിയന്ത്രണം മോദി ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞു. അതിനാണ് എഐഎഡിഎംകെയുടെ മുഖ്യമന്ത്രി വരണമെന്ന് മോദി പറയുന്നത്.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രിയുടെ പേരുൾപ്പെട്ടതും അദാനി-മോദി ബന്ധമടക്കമുള്ളവ ട്രംപിനറിയാം. അതിനാലാണ് മോദി ട്രംപിനെ ഭയക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാരകരാറിന്റെ മറവിൽ രാജ്യത്തെ രഹസ്യസ്വഭാവമുള്ള പലതും യുഎസിന് മോദി കൈമാറുകയാണെന്നും രാഹുൽ പറഞ്ഞു.
ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയെയാണ് കഴിഞ്ഞദിവസം ലോക്സഭയിൽ കാണാനായത്. പ്രതിപക്ഷത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി ഒരിക്കലും തയാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേ ർത്തു.
Leader Page
കത്തോലിക്കാ സഭ തങ്ങൾ ആഗ്രഹിച്ചതുപോലെ തങ്ങളുടെ പക്ഷത്താകുന്നില്ല എന്നു പരാതിപ്പെട്ട് ഭഗ്നാശരായി സഭയെയും സഭയുടെ മേലാധ്യക്ഷന്മാരെയും ആക്രമിക്കുന്ന കാഴ്ച പ്രാദേശിക രാഷ്ട്രീയത്തിൽ മുതൽ, മനുഷ്യരാശിയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള യുദ്ധഭീഷണി നിലനിൽക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വരെ നാം കണ്ടുകഴിഞ്ഞു. ഇതിൽ വളരെ ഗൗരവമായത് അന്താരാഷ്ട്ര രാഷ്ട്രീയത്തിലേതു തന്നെ. സഭയെക്കുറിച്ചുള്ള ധാരണ തന്നെയാണ് രണ്ടിടത്തും പ്രശ്നമായത്.
ഒരുവശത്ത് ലോകമനഃസാക്ഷിയുടെതന്നെ സൂക്ഷിപ്പുകാരനായും ധാർമികതയുടെയും സത്യത്തിന്റെയും ശബ്ദവുമായും അറിയപ്പെടുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയും, മറുവശത്ത് ലോക പോലീസ് എന്നോ ലോകത്തിന്റെതന്നെ ചക്രവർത്തിയെന്നോ ഒക്കെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനികശക്തിയുടെ പ്രതിനിധിയായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമാണ്. ട്രംപ് ഇതിനുമുമ്പ് മാർപാപ്പയുടെ വേഷത്തിലുള്ള സ്വന്തം ചിത്രം വങ്കുവച്ചിരുന്നു. ഇപ്പോഴാകട്ടെ അദ്ദേഹം സാക്ഷാൽ ക്രിസ്തുവിന്റെ വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചത്. പ്രാദേശിക രാഷ്ട്രീയത്തിലും സംഘർഷം ഇതുതന്നെയാണ്. ഇവിടെയും മാർപാപ്പയുെട നിലപാടുതന്നെയാണ് നിർഭയമായി സഭ അനുവർത്തിക്കുന്നത്, അതാണ് അനുവർത്തിക്കേണ്ടത്.
ചരിത്രത്തിൽ മുമ്പ് സയന്റിഫിക് സൂപ്പർ പവറും സൈനികശക്തിയുമായിരുന്ന സോവ്യറ്റ് യൂണിയന്റെ നേതാവ് സ്റ്റാലിൻ, മാർപാപ്പയോ? അദ്ദേഹത്തിന് എത്ര ഡിവിഷൻ സൈന്യമുണ്ട് എന്നു ചോദിച്ച് ആക്ഷേപിച്ചതാണ്. അതേ സൂപ്പർ പവറിന്റെ തകർച്ചയ്ക്ക് ധാർമികശക്തിയായ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിമിത്തമായി എന്നുള്ളത് മറ്റൊരു ചരിത്ര സത്യം. സഭയെക്കുറിച്ചുള്ള ചെറിയ മനുഷ്യരുടെ വലിയ തെറ്റിദ്ധാരണയാണ് ഇതിനൊക്കെ കാരണമായിട്ടുള്ളത്.
ചുരുക്കത്തിൽ, രണ്ടു സംവിധാനങ്ങളുടെ, ലോകവീക്ഷണങ്ങളുടെ സംഘർഷത്തിനും അവ തമ്മിലുള്ള വൈരുദ്ധ്യത്തിനും ഇന്ന് ലോകം സാക്ഷിയാണ്. ചരിത്രത്തിൽ ഇതാദ്യമല്ല എന്നുള്ളത് സൂചിപ്പിച്ചല്ലോ. ഇത്തരം സംഘർഷങ്ങളുടെ കഥയും ചരിത്രവും പറയുന്ന, വ്യാഖ്യാനങ്ങളിലൂടെ അവയുടെ അർഥതലങ്ങൾ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നാടകമാണ് 1934ൽ എഴുതപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരനായ ടി.എസ്. എലിയട്ടിന്റെ "പാറ’ ( The Rock). പത്രോസാകുന്ന പാറമേൽ സഭ പണിയുമെന്ന യേശുവിന്റെ വചനമാണ് ഇതിനാധാരം.
ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ ഏകദേശം 45 ആംഗ്ലിക്കൻ, കത്തോലിക്കാ പള്ളികൾ പണിയാനുള്ള പണസമാഹാരണത്തിനുവേണ്ടിയാണ് എലിയട്ട് ഇതെഴുതുന്നത്. എന്നാൽ, പള്ളികൾ വെറും നിർമിതികൾക്കപ്പുറം സഭയെയും, അതിലുപരി ഈ ഭൗതിക സഭയ്ക്കപ്പുറം, ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന ഒരു അദൃശ്യമായ ആത്മീയ കൂട്ടായ്മയെയും സൂചിപ്പിക്കുന്നെന്നും ഈ കൂട്ടായ്മയും ലോകത്തിന്റെ രാഷ്ട്രീയക്രമവും തമ്മിലുള്ള വൈരുദ്ധ്യം നിർണായകമാണെന്നും അവയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളാണ് ഒരോ പള്ളിപണിയുടെയും അതിന്റെ കൂദശചെയ്യലിന്റെയും പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതെന്നും എലിയട്ട് ഉദ്ദേശിക്കുന്നു.
“ജീവിച്ചുതീർക്കുന്നതിനിടയിൽ നമുക്കു നഷ്ടമായ ആ ‘ജീവൻ’ എവിടെ? അറിവുകൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘ജ്ഞാനം’ എവിടെ? വിവരങ്ങൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘അറിവ്’ എവിടെ?” എന്നുള്ള ചോദ്യത്തോടുകൂടിയാണ് നാടകം തുടങ്ങുന്നത്. “അനന്തമായ ആ ചക്രം ചുറ്റിക്കൊണ്ടിരിക്കുന്നു, തന്റെ ഗതിയിൽ ആ ലോകം എപ്പോഴും പിന്നോട്ടു മാറുന്നു. വിനാശകരമായ വഴികളിലൂടെ നമ്മൾ ഇരുപത് നൂറ്റാണ്ടുകൾ പിന്നിട്ടു, ദൈവത്തിൽനിന്ന് അകന്ന്, പൊടിപടലങ്ങളിലേക്ക് നാം കൂടുതൽ അടുക്കുന്നു.’’ ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്ര സംസ്കാരത്തെക്കുറിച്ചാണ് എലിയട്ട് വിമർശനം ഉയർത്തുന്നത്.
പ്രധാനമായും ആ സമയത്ത് ഉയർന്നുവന്നുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥിതിയാണ് എലിയട്ട് പ്രധാനമായും സൂചിപ്പിക്കുന്നത്. ഈ മുതലാളിത്ത വ്യവസ്ഥിതിയെ നാടകത്തിൽ പ്രതിനിധീകരിക്കുന്നത് ധനാധിപതി (plutocrat) എന്ന കഥാപാത്രമാണ്. സമ്പന്നരുടെ ഭരണമാണല്ലോ പ്ലൂട്ടോക്രസി ( plutocracy) കൊണ്ട് അർഥമാക്കുന്നത്. ലൗകിക സമ്പത്തും അതുകൊണ്ടുള്ള ലാഭവും മാത്രമാണ് ലോകത്തെയും ജീവിതത്തെയും നിയന്ത്രിക്കേണ്ടത് എന്ന് ഇത്തരക്കാർ വിശ്വസിക്കുന്നു. അതിനെന്തും ആകാം എന്ന അധാർമിക ചിന്തയും അവരെ നയിക്കുന്നു. അതിനു സഹായകരമല്ലാത്ത എല്ലാറ്റിനെയും അവർ ഭയക്കുന്നു, അടിച്ചമർത്താൻ ശ്രമിക്കുന്നു; ഒരുതരം ഭ്രാന്തമായ മനോനിലയോടെ. നാടകത്തിൽ ഈ കഥാപാത്രം പള്ളി പണിയുന്നതിനായി പണം ചെലവാക്കുന്നതിനെ എതിർക്കുന്നു. സഭയെയാണ് ഇവിടെ അദ്ദേഹം ഉന്നംവയ്ക്കുന്നത്.
യഥാർഥത്തിൽ ട്രംപിനെപ്പോലെയുള്ള സമ്പന്ന ബിസിനസുകാരായ രാഷ്ട്രീയക്കാർ പ്രതിനിധാനം ചെയ്യുന്നതും ഇത്തരം ഒരു ലോകക്രമത്തെയാണ്. മുതലാളിത്ത മനസ്ഥിതിയുടെ അനിയന്ത്രിതമായ അവസ്ഥ കൂടുതൽ കൂടുതൽ പണസമ്പാദനത്തിലേക്കും അധികാരഭ്രമത്തിലേക്കും ആത്മരതിയിലേക്കും അഹങ്കാരത്തിലേക്കും ആധ്യാത്മിക നിരാസത്തിലേക്കുമൊക്കെ നയിക്കുമെന്ന സൂചനയുമുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചുള്ള ഗുറ്റാറിയുടെയും ഡെലൂസിന്റെയും പ്രസിദ്ധമായ പഠനത്തിന്റെ പേരു തന്നെ "വിഭ്രാന്തിജനകമായ മനോരോഗവും മുതലാളിത്ത വ്യവസ്ഥിതിയും’ എന്നാണല്ലോ. ഈ വ്യവസ്ഥിതി ഇതിന്റെ നേതാക്കളിലും ഇരകളിലും ഒരുതരം ഉന്മദാവസ്ഥ സൃഷ്ടിക്കുന്നു എന്നുള്ളതാണ്. പ്ലുട്ടോക്രറ്റ് ആയ ട്രംപിനെപ്പോലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ദ്രിയ വിഭ്രാന്തി പോലും സംഭവിക്കാം.
പ്ലുട്ടോക്രറ്റിനെ കൂടാതെ, പ്രക്ഷോഭകാരി (agitator), ചെങ്കുപ്പായം (communism), കരിങ്കുപ്പായം (fascism) എന്നീ കഥാപാത്രങ്ങൾ ആധുനിക യുഗത്തിന്റെ മറ്റ് ആധ്യാത്മിക പ്രതി സന്ധികളെയും സൂചിപ്പിക്കുന്നു. എന്നാൽ ഇതിന് വിരുദ്ധമായ ആധ്യാത്മികശക്തിയെ സൂചിപ്പിക്കുന്ന കഥാപാത്രമാണ് "പാറ’. പത്രോസുതന്നെയാണ് താനെന്ന് പാറ ഒരു കൊച്ചു കുട്ടിയോട് വെളിപ്പെടുത്തുന്നു. കുട്ടികളുടെതുപോലുള്ള നൈർമല്യം ഈ വെളിപ്പെടുത്തലിന് ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. ഫലത്തിൽ, സഭയുടെ ആധ്യാത്മിക അധികാര കേന്ദ്രമായ, നന്മ തിന്മകളെ വിട്ടുവിഴ്ചയില്ലാതെ അടയാളപ്പെടുത്തുന്ന പത്രോസിന്റെ പിൻഗാമിയും യേശുവിന്റെ പ്രതിനിധിയുമായ സഭയുടെ (മാർപാപ്പയുടെ) ആധ്യാത്മിക അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
പ്ലുട്ടോക്രറ്റിന്റെ അധികാരഭ്രമവും "ദ റോക്ക്’, ആയ മാർപാപ്പ പ്രതിനിധീകരിക്കുന്ന ആത്മീയസത്യവും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന നാടകത്തിലെ ഒരു വാചകം പ്രധാനമാണ്: “ദ റോക്ക് പ്രതിനിധീകരിക്കുന്ന ശാശ്വതമായ ആത്മീയസത്യത്തിനു മുന്നിൽ, പണവും ബാങ്കുകളുമാണ് ലോകത്തെ ഭരിക്കുന്നതെന്ന പ്ലുട്ടോക്രറ്റിന്റെ വിശ്വാസം കേവലം ഒരു അധികാരഭ്രമം മാത്രമാണ്.’’ ഫലത്തിൽ ലെയോ മാർപാപ്പയോടുള്ള പ്രസിഡന്റ് ട്രംപിന്റെ എതിർപ്പിനു കാരണം നാടകത്തിലൂടെ വായിച്ചെടുക്കാം.
മാർപാപ്പ ലോകസമാധാനത്തിനായി മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ ആഹ്വാനം ചെയുമ്പോൾ, ട്രംപാകട്ടെ ഷേക്സ്പിയറിന്റെ ദി ടെമ്പേസ്റ്റ് എന്ന നാടകത്തിലെ അന്റോണിയോയെപ്പോലെ ചോദിക്കുന്നു: “അതെ സർ; അത് (മനഃസാക്ഷി) എവിടെയാണ് ഇരിക്കുന്നത്? അതൊരു കാൽപ്പുണ്ണായിരുന്നെങ്കിൽ എനിക്ക് ചെരിപ്പിടേണ്ടിവരുമായിരുന്നു. എന്നാൽ എന്റെ നെഞ്ചിനുള്ളിൽ അങ്ങനെയൊരു ദൈവത്തെ ഞാൻ അനുഭവിക്കുന്നില്ല.’’ വലിയ പ്ലുട്ടോക്രറ്റുകളുടെ ദുര്യോഗമാണിത്, അതിന്റെ അനന്തരഫലം അനുഭവിക്കുന്നതാകട്ടെ നിഷ്കളങ്കരായ അനേകം ജനങ്ങളും.
എലിയട്ടാകട്ടെ ഇത്തരം സന്ദർഭങ്ങളുടെയും എതിർപ്പുകളുടെയും സംഹാരശ്രമങ്ങളുടെയും ചരിത്രവും ഓർമപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങളെക്കുറിച്ചും സഭയെ പീഡിപ്പിച്ച റോമൻ ചക്രവർത്തിമാരായ നീറോയെയും ഡേഷ്യസിനെയും ഹെൻറി എട്ടാമനെയും ഒക്കെക്കുറിച്ച് നാടകം സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച, അതിജീവിക്കുന്ന അദ്ഭുതകരമായ സഭയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നാടകം അവസാനിക്കുന്നത്: “നമുക്കെല്ലാവർക്കുമായി ഒരു സഭയും, നമുക്കെല്ലാവർക്കുമായി അധ്വാനവും, നമുക്കെല്ലാവർക്കുമായി ദൈവത്തിന്റെ ഈ ലോകവും - അന്ത്യം വരെയും (അവസാനത്തെ വ്യക്തി വരെയും) ഒരുപോലെ ഉണ്ടാകട്ടെ.’’ “നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല.’’ ഇപ്പോൾ ഇരുട്ട്, പിന്നീട്... “വെളിച്ചം’’ എന്ന ഓർമപ്പെടുത്തലും ഉണ്ട്. കൂടാതെ, സഭ എപ്പോഴും പണിതുകൊണ്ടിരിക്കണം; കാരണം, അത് ഉള്ളിൽനിന്ന് നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുകയും പുറത്തുനിന്ന് ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
അതാണ് പള്ളിപണി യഥാർഥത്തിൽ സൂചിപ്പിക്കുന്നത്. വിശുദ്ധ പത്രോസാണ് അദ്ഭുതകരമായി പള്ളി കൂദാശ ചെയ്യുന്നത്. അതിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകുകയാണ്. അങ്ങനെ മാർപാപ്പയും സഭയും, ഇക്കാലത്തെ പ്ലുട്ടോക്രട്ടുകളുമായുള്ള സംഘർഷങ്ങൾക്ക് വലിയ അർഥതലങ്ങൾ നൽകാൻ ധ്വന്യാത്മകമായ ഈ നാടകം സഹായിക്കുന്നു. പ്രാദേശികമാണെങ്കിലും അന്തർദേശീയമാണെങ്കിലും ഇത്തരം സംഘർഷങ്ങളിൽ സഭയ്ക്ക് എന്നും സഹായകമായിട്ടുള്ളത് ഈ ആധ്യാത്മികശക്തി മാത്രമാണ്.
അതില്ലാതെ വരുമ്പോഴാണ് വാക്കുകളിലാണെങ്കിലും ദ്വേഷത്തിന്റെയും അക്രമത്തിന്റെയും ധ്വനി വരുന്നത്. ഭൗതികമായി അമേരിക്കയിൽനിന്നാണ് വരുന്നതെങ്കിലും ലെയോ പാപ്പായെ നിയന്ത്രിക്കുന്നത് ആത്മീയശക്തിയും, ധൈര്യവുമാണ്. ഈ മാതൃകയാണ് പ്രാദേശിക സഭാ നേതൃത്വവും ഉൾകൊള്ളേണ്ടത്. “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും'' - ഇതാണല്ലോ ബൈബിൾ വചനം.
"റിച്ചാർഡ് രണ്ടാമൻ' എന്ന നാടകത്തിൽ രാജാധികാരത്തെ സൂചിപ്പിക്കാൻ ഷേക്സ്പിയർ ഉപയോഗിക്കുന്ന വാക്കുകൾ തികച്ചും ജനാധിപത്യ ബോധത്തോടെ, ലോകക്ഷേമത്തെ മുൻനിർത്തി സഭയുടെ, മാർപാപ്പയുടെ ധാർമിക ശക്തിയുടെ ആത്യന്തിക വിജയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാം. “ക്ഷോഭിച്ചാർക്കുന്ന സമുദ്രജലത്തിനുപോലും, അഭിഷിക്തനായൊരു രാജാവിന്റെ വിശുദ്ധ തൈലത്തെ കഴുകിമാറ്റാനാവില്ല; മർത്ത്യരുടെ കേവലം നിശ്വാസത്തിനാൽ, ദൈവതിരുമനസാൽ നിയോഗിതനായ പ്രതിപുരുഷനെ സ്ഥാനഭ്രഷ്ടനാക്കാനുമാവില്ല.’’ പ്ലുട്ടോക്രറ്റുകൾ പരാജയപ്പെടുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം, ധാർമിക ശക്തിയുടെ വിജയവും.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെ ‘‘ലോകത്തിന് ഏറ്റവും മികച്ചൊരു ദിവസം’’ എന്ന് പ്രതികരിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തത്. ‘‘ഇറാന് നന്ദി’’യും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ ഹോർമുസിൽ കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടി തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ മാത്രമാണ് യുഎസ് തടയുക. അതേസമയം ഇറാനുമായി സമാധാന ഡീൽ ഉടൻ ഒപ്പുവയ്ക്കുമെന്നും നിബന്ധനകളിൽ കടുംപിടിത്തമില്ലെന്നും ഏറക്കുറെ ധാരണയായെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവായുധ നിർമാണ അവശിഷ്ടങ്ങൾ യുഎസ് ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു.
International
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തലിൽ ലബനനിലുടനീളം ആഹ്ലാദപ്രകടനം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആഹ്ലാദപ്രകടനങ്ങളുമായി ജനമിറങ്ങി.
തെരുവുകളിൽ വാഹനങ്ങളുടെ ബാഹുല്യവും ദൃശ്യമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രേലി സേനയുടെ ഉത്തരവുമൂലം തെക്കൻ ലബനനിൽനിന്നു പലായനം ചെയ്ത ജനങ്ങൾ വാഹനങ്ങളിൽ മടങ്ങാൻ ആരംഭിച്ചു.
അതേസമയം, ട്രംപ് വ്യാഴാഴ്ച രാത്രി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രേലി ഭരണകൂടത്തിനും സേനയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.
വെടിനിർത്തലിനുള്ള ഒരുവിധ തയാറെടുപ്പും ഇസ്രേലി ഭാഗത്തുണ്ടായിരുന്നില്ല. തെക്കൻ ലബനനിൽ മുന്നേറ്റം തുടരുമെന്ന് ഇസ്രേലി സേന അറിയിച്ചതിനു പിന്നാലെയാണു ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടുമുന്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ വിഷയത്തിൽ മന്ത്രിമാരുടെ നിലപാട് വ്യക്തമാക്കാനുള്ള വോട്ടെടുപ്പ് ഉണ്ടായില്ലെന്നും പറയുന്നു.
നെതന്യാഹുവിന് വീണ്ടും ട്രംപിന്റെ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്ന വിലയിരുത്തൽ ഇസ്രയേലിലുണ്ട്.
International
ടെഹ്റാൻ/വാഷിംഗ്ടൺ ഡിസി: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകൾക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.
ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തൽ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തേ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്ന് അരാഗ്ചി അറിയിച്ചു. ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില 90 ഡോളറിൽ താഴെയായി.
വ്യാഴാഴ്ചയാണ് ഇസ്രയേലും ലബനനും പത്തുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തലുണ്ടായത്.
ഹോർമുസ് തുറന്ന ഇറാന്റെ തീരുമാനത്തെ ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ സ്വാഗതം ചെയ്തു. ഇറാന് ട്രംപ് നന്ദി അറിയിച്ചു. അതേസമയം, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കയുമായി ഇറാൻ കരാറിലെത്തുന്നതുവരെ ഇറാനെതിരായ നാവിക ഉപരോധം പൂർണശക്തിയിൽ തുടരുമെന്ന് ട്രംപ് അറിയിച്ചു.
സന്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ഇന്നലെ ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇറാന്റെ ആണവപദ്ധതിയാണ് യുഎസ്-ഇറാൻ സമാധാന ചർച്ചയിലെ ഏറ്റവും വലിയ പ്രതിസന്ധി.
ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് തന്ത്രപ്രധാന കപ്പൽപ്പാതയാണ്. ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്നത് ഇതിലൂടെയായിരുന്നു.
പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസീം മുനിർ വ്യാഴാഴ്ച ഉന്നത ഇറേനിയൻ നേതാക്കളുമായി ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. റവലൂഷണറി ഗാർഡ് ആസ്ഥാനവും മുനീർ സന്ദർശിച്ചു.
യുഎസ്-ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കുന്നതു പാക്കിസ്ഥാനാണ്. യുഎസ്-ഇറാൻ രണ്ടാംവട്ട സമാധാന ചർച്ച അടുത്ത ദിവസം പാക്കിസ്ഥാനിൽ നടക്കും.
International
മാഡ്രിഡ്: രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള അവകാശം അമേരിക്കൻ പ്രസിഡന്റ് ട്രംപിനില്ലെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ. സ്പെയിൻ സന്ദർശിക്കാനൊരുങ്ങുന്ന ലുലാ അവിടുത്തെ ഒരു പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.
ദിവസവും രാവിലെ എഴുന്നേറ്റ് ഏതെങ്കിലും ഒരു രാജ്യത്തെ ഭീഷണിപ്പെടുത്താൻ ട്രംപിന് അവകാശമില്ല. കരുത്തന്മാർ ഭീഷണിക്കു പകരം സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണു വേണ്ടത് - ഇറേനിയൻ നാഗരികതയെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിനോട് ലുലാ പ്രതികരിച്ചു.
അമേരിക്കൻ ജനത ട്രംപിനെ തെരഞ്ഞെടുത്തത് ഭീഷണി മുഴക്കാനല്ല. അമേരിക്കയുടെ ഭരണഘടന അതനുവദിക്കുന്നില്ല.
അമേരിക്കയുടെ സാന്പത്തിക, സൈനിക ശക്തികൾ ലോകം ഭരിക്കാനുള്ള അവകാശ മാണെന്ന തെറ്റിദ്ധാരണയിലാണ് ട്രംപ് വിദേശനയങ്ങൾ തീരുമാനിക്കുന്നത്. വെനസ്വേലയിൽ അമേരിക്കൻ ഇടപെടലില്ലാത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നും ലുലാ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡി.സി: ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിനെയുമാണ് ട്രംപ് ഉന്നതതല ചർച്ചകൾക്കായി അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
1983-ന് ശേഷം ഇതാദ്യമായാണ് ഇസ്രയേലും ലെബനനും തമ്മിൽ ഇത്രയും അർത്ഥവത്തായ ഒരു ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്. 43 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച സമാധാന ശ്രമങ്ങളിൽ വലിയ വഴിത്തിരിവാകും. ഇരുരാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അത് എത്രയും വേഗം യാഥാർത്ഥ്യമാകുമെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ നേരിട്ടുള്ള ചർച്ചകളിലേക്ക് ഭരണത്തലവന്മാരെ ക്ഷണിച്ചത് ട്രംപിന്റെ നയതന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഈ സന്ദർശനത്തിലൂടെ പശ്ചിമേഷ്യയിലെ ദീർഘകാലമായുള്ള അതിർത്തി തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഒരു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്. പത്ത് ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ളിൽ തന്നെ ഈ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.