ട്രംപ് ജൂനിയറും ഭാര്യ ബെറ്റിന ആൻഡേഴ്സനും
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹാഘോഷത്തിനു പണം മുടക്കിയത് റഷ്യൻ ശതകോടീശ്വരനെന്ന് ട്രംപ് ജൂണിയറിന്റെ ഭാര്യ ബെറ്റിന ആൻഡേഴ്സന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
റഷ്യൻ പ്രസിഡന്റ് പുടിനുമായി അടുത്ത ബന്ധമുള്ള കോടീശ്വരൻ ഒമർ ക്രെംലെവിനെയാണ് ബെറ്റിന ‘വിവാഹാനന്തരമുള്ള ഞങ്ങളുടെ രണ്ടു രാത്രികളെ അസുലഭമാക്കിയ ആഘോഷങ്ങൾക്ക് ആതിഥ്യം വഹിച്ച പ്രിയ സുഹൃത്ത്’ എന്ന് പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്.
Tags : Russian Billionaire Funded Trump Wedding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash