x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹി​രാ​കാ​ശ​ത്ത് വൻ ആ​യു​ധ​ങ്ങ​ൾ വി​ന്യ​സി​ച്ച് യു​എ​സ്; റഷ്യക്കും ചൈനയ്ക്കും മുന്നറിയിപ്പ്

ഇന്‍റർനാഷണൽ ഡെസ്‌ക്
Published: September 15, 2026 06:15 PM IST | Updated: September 15, 2026 06:15 PM IST

പ്രതീകാത്മക ചിത്രം.

വാ​ഷിം​ഗ്‌ടൺ ഡിസി: ശ​ത്രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ത​ന്ത്ര​പ്ര​ധാ​ന​മാ​യ ബ​ഹി​രാ​കാ​ശ ആ​യു​ധ​ങ്ങ​ൾ വി​ന്യ​സി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച് അ​മേ​രി​ക്ക. യു​എ​സ് എ​യ​ർ​ഫോ​ഴ്സ് സെ​ക്ര​ട്ട​റി ട്രോ​യ് മെ​യ്ങ്ക് ആ​ണ് മേ​രി​ലാ​ൻ​ഡി​ൽ ന​ട​ന്ന 'എ​യ​ർ, സ്പേ​സ് ആ​ൻ​ഡ് സൈ​ബ​ർ കോ​ൺ​ഫ​റ​ൻ​സി​ൽ' ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

 

അ​മേ​രി​ക്ക​ൻ സേ​ന​യ്ക്കും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ക​ന​ത്ത പ്ര​ഹ​ര​ശേ​ഷി​യു​ള്ള ആ​യു​ധ​ങ്ങ​ളു​ടെ വി​ന്യാ​സ​മാ​ണു ന​ട​ത്തി​യ​തെ​ന്നു മെ​യ്ങ്ക് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, വി​ന്യ​സി​ച്ച ആ​യു​ധ​ങ്ങ​ളു​ടെ സ്വ​ഭാ​വം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ണ്ണം, എ​ന്നു മു​ത​ലാ​ണു ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​തു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷാകാ​ര​ണ​ങ്ങ​ളാ​ൽ അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​ല്ല.

ചൈ​ന​യ്ക്കും റ​ഷ്യ​ക്കും വ്യ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ്
ബ​ഹി​രാ​കാ​ശ ആ​ധി​പ​ത്യ​ത്തി​നാ​യി ചൈ​ന​യും റ​ഷ്യ​യും ത​ങ്ങ​ളു​ടെ സൈ​നി​ക-​ഉ​പ​ഗ്ര​ഹ ശേ​ഷി​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു യു​എ​സി​ന്‍റെ ​നി​ർ​ണാ​യ​ക നീ​ക്കം. റ​ഷ്യ​യും ചൈ​ന​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ടസ​പ്പെ​ടു​ത്തു​ന്ന ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, കമ്യൂ​ണി​ക്കേ​ഷ​ൻ ജാ​മിം​ഗ്, ശ​ത്രു ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള ആയുധങ്ങൾ തുടങ്ങിയവ വി​ക​സി​പ്പി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധകേ​ന്ദ്ര​ങ്ങ​ൾ നേ​ര​ത്തെ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ചൈ​ന​യോ റ​ഷ്യ​യോ ന​ട​ത്തു​ന്ന ഏ​തുത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ബ​ഹി​രാ​കാ​ശ​ത്തുനി​ന്നുത​ന്നെ നേ​രി​ട്ടു മ​റു​പ​ടി ന​ൽ​കാ​ൻ സ​ജ്ജ​മാ​ണെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണു പ​ര​സ്യ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ യു​എ​സ് ന​ൽ​കു​ന്ന​ത്.

ബ​ഹി​രാ​കാ​ശ യു​ദ്ധ​ഭീ​തി​
1967-ലെ ​അ​ന്താ​രാ​ഷ്ട്ര 'ഔ​ട്ട​ർ സ്പേ​സ് ട്രീ​റ്റി' പ്ര​കാ​രം ബ​ഹി​രാ​കാ​ശ​ത്ത് അ​ണവാ​യു​ധ​ങ്ങ​ളോ വ്യാപക ന​ശീ​ക​ര​ണ ആ​യു​ധ​ങ്ങ​ളോ വി​ന്യ​സി​ക്കു​ന്ന​തു നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ര​മ്പ​രാ​ഗ​ത സൈ​നി​ക ആ​യു​ധ​ങ്ങ​ൾ​, ഇ​ലക്‌ട്രോണിക് വാ​ർ​ഫെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ എന്നിവയ്ക്കു ​ക​രാ​റി​ൽ പൂ​ർണ നി​രോ​ധ​ന​മി​ല്ല. ഈ ​നി​യ​മ​പ​ര​മാ​യ സാ​ങ്കേ​തി​ക​ത്വം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് അ​മേ​രി​ക്ക ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്.

ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ഴി ഇ​ലക്‌ട്രോ​മാ​ഗ്‌നറ്റി​ക് ത​രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശ​ത്രു ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ സി​ഗ്‌നലു​ക​ൾ വി​ച്ഛേ​ദി​ക്കാ​നും, ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​യെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കാ​നു​മു​ള്ള ശേ​ഷി യുഎസ് ആ​യു​ധ​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണു വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

യു​എ​സ് സ്പേ​സ് ഫോ​ഴ്സി​ന്‍റെ ഈ ​ന​ട​പ​ടി​യോ​ടെ ക​ര​യി​ലും ക​ട​ലി​ലും ആ​കാ​ശ​ത്തും മാ​ത്ര​മാ​യി​രു​ന്ന സൈ​നി​ക മ​ത്സരം ഇ​നി ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലും ശ​ക്ത​മാ​കുകയാണ്.

Tags : InternationalNews USMilitary OuterSpaceTreaty ElectronicWarfareSystems USSpaceForce SpaceWeapons

Recent News

Corehub Up