x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​കും; ജ​ന​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ

വെബ് ഡെസ്‌ക്
Published: September 15, 2026 07:01 PM IST | Updated: September 15, 2026 07:01 PM IST

ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​ര​ൾ​ച്ച കാ​ര​ണം ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ജ​ന​ങ്ങ​ൾ ഇ​തി​നോ​ട് മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും വ​ര​ൾ​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വ​ര​ൾ​ച്ച​യ്ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് വ​ലി​യ​തോ​തി​ൽ മ​ഴ കു​റ​ഞ്ഞു. എ​ന്നാ​ൽ എം​എ​ൽ​എ​മാ​ർ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം​വ​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സാ​ഹ​ച​ര്യം രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് നി​ങ്ങ​ളെ​ക്കാ​ൾ ക​രു​ത​ലു​ണ്ടെ​ന്നും ശി​വ​കു​മാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ചാ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : DKShivakumar Karnataka Watershortage Powercrisis Congress

Recent News

Corehub Up