Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karnataka

സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മൈ​സൂ​രു: സ്വ​കാ​ര്യ എ​സി സ്ലീ​പ്പ​ർ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​യ​പ​ട്ട​ണ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ഫ്താ​ബ്, മ​ങ്കാ​വ് സ്വ​ദേ​ശി സ​ജേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്. 

അ​പ​ക​ട​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​വേ​രി എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പ​രി​ക്കേ​റ്റ​വ​രെ ഹു​ൻ​സൂ​രി​ലെ​യും മൈ​സൂ​രു​വി​ലെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഇ​രു​ന്ന​വ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​റി എ​തി​ർ ദി​ശ​യി​ലേ​ക്ക് തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

National

തു​ളു ര​ണ്ടാം ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കി ക​ർ​ണാ​ട​ക

മം​​ഗ​​ളൂ​​രു: ബി​​ജെ​​പി​​യു​​ടെ ത​​ക​​ർ​​ക്കാ​​നാ​​കാ​​ത്ത ശ​​ക്തി​​ദു​​ർ​​ഗ​​മാ​​യ തീ​​ര​​ദേ​​ശ ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്ക് ക​​ട​​ന്നു​​ക​​യ​​റാ​​ൻ മാ​​സ്റ്റ​​ർ പ്ലാ​​നു​​മാ​​യി കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​രും മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​റും.

ഭ​​ര​​ണം 100 ദി​​വ​​സം പി​​ന്നി​​ട്ട​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ശ​​നി​​യാ​​ഴ്ച മം​​ഗ​​ളൂ​​രു​​വി​​ൽ പ്ര​​ത്യേ​​ക മ​​ന്ത്രി​​സ​​ഭാ​​ യോ​​ഗം ചേ​​ർ​​ന്നാ​​ണ് നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​ങ്ങ​​ൾ കൈ​​ക്കൊ​​ണ്ട​​ത്.

ദ​​ക്ഷി​​ണ ക​​ന്ന​​ഡ, ഉ​​ഡു​​പ്പി ജി​​ല്ല​​ക​​ളി​​ൽ തു​​ളു ഭാ​​ഷ​​യെ ക​​ന്ന​​ഡ​​യ്ക്കൊ​​പ്പം ര​​ണ്ടാ​​മ​​ത്തെ ഔ​​ദ്യോ​​ഗി​​ക ഭാ​​ഷ​​യാ​​യി അം​​ഗീ​​ക​​രി​​ക്കാ​​ൻ പ്ര​​ത്യേ​​ക മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഭാ​​ഷ​​യു​​ടെ പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി പ്ര​​തി​​വ​​ർ​​ഷം 82 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ക്കും.

കൂ​​ടാ​​തെ, ‘ദ​​ക്ഷി​​ണ ക​​ന്ന​​ഡ’ ജി​​ല്ല​​യു​​ടെ പേ​​ര് ‘മം​​ഗ​​ളൂ​​രു’ എ​​ന്ന് പു​​ന​​ർ​​നാ​​മ​​ക​​ര​​ണം ചെ​​യ്യാ​​നും പ്ര​​ദേ​​ശ​​ത്തി​​നാ​​യി 32,611 കോ​​ടി രൂ​​പ​​യു​​ടെ വി​​ക​​സ​​ന പാ​​ക്കേ​​ജ് ന​​ട​​പ്പാ​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി. പു​​ത്തൂ​​രി​​ൽ പു​​തി​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, മം​​ഗ​​ളൂ​​രു ഫി​​ഷ​​റീ​​സ് കോ​​ളജി​​നെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ക്കി ഉ​​യ​​ർ​​ത്ത​​ൽ, വി​​വി​​ധ ക്ഷേ​​ത്ര​​ങ്ങ​​ളു​​ടെ വി​​ക​​സ​​നം എ​​ന്നി​​വ​​യും പാ​​ക്കേ​​ജി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ അ​​ഹി​​ന്ദ സ​​ഖ്യ​​ത്തി​​നൊ​​പ്പം പ്രാ​​ദേ​​ശി​​ക വി​​കാ​​ര​​ങ്ങ​​ളും ഹൈ​​ന്ദ​​വ സ്വാ​​ധീ​​ന​​വും മു​​ൻ​​നി​​ർ​​ത്തി വ​​രാ​​നി​​രി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മേ​​ഖ​​ല​​യി​​ൽ മു​​ന്നേ​​റ്റ​​മു​​ണ്ടാ​​ക്കാ​​നാ​​ണ് കോ​​ൺ​​ഗ്ര​​സി​​ന്‍റെ ശ്ര​​മം.

National

ഉ​മ​ർ ഖാ​ലി​ദി​ന്‍റെ വി​ചാ​ര​ണ നേ​രി​ടാ​ൻ മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ഭ​യം: പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ്  ഉ​മ​ർ ഖാ​ലി​ദി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ഉ​മ​ർ ഖാ​ലി​ദി​നെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും, അ​തി​നാ​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വി​ചാ​ര​ണ തു​ട​ങ്ങാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​യെ​ന്നും രാ​ജ്യ​ദ്രോ​ഹി​യെ​ന്നും തീ​രു​മാ​നി​ക്കേ​ണ്ട​ത് ബി​ജെ​പി​യ​ല്ല, രാ​ജ്യ​ത്തെ കോ​ട​തി​ക​ളാ​ണെ​ന്ന് ഖാ​ർ​ഗെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​മ​ർ ഖാ​ലി​ദ് ദേ​ശ​സ്നേ​ഹി​യാ​ണെ​ന്ന ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​കെ. ഹ​രി​പ്ര​സാ​ദി​ന്‍റെ പ്ര​സ്താ​വ​ന​യെ​യും അ​ദ്ദേ​ഹം പി​ന്തു​ണ​ച്ചു.  2020 സെ​പ്റ്റം​ബ​റി​ൽ ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ഖാ​ലി​ദ് വ​ർ​ഷ​ങ്ങ​ളാ​യി ജ​യി​ലി​ലാ​ണെ​ന്നും, കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടും വി​ചാ​ര​ണ എ​ന്തു​കൊ​ണ്ട് ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.  ‌ഉ​മ​ർ ഖാ​ലി​ദി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന എ​ബി​വി​പി​യു​ടെ ന​ട​പ​ടി​യെ ഖാ​ർ​ഗെ വി​മ​ർ​ശി​ച്ചു.

ഗു​ണ്ടാ​യി​സം സ​ഹി​ക്കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ദ്ദേ​ഹം, വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ർ​ണാ​ട​ക പി​എ​സ്‌​സി  നി​യ​മ​ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കാ​ൻ എ​ബി​വി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹ​ത്തി​ന് തു​ല്യ​മാ​ണെ​ന്നും ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി. ​വൈ. വി​ജ​യേ​ന്ദ്ര ആ​രോ​പി​ച്ചു. 

National

സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​നെ​യും മ​ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​ക​ൾ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​ൽ സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ച്ഛ​നെ​യും മ​ക​ളെ​യും ബ​ന്ധു​ക്ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. വി​ര​മി​ച്ച സൈ​നി​ക​ൻ രു​ദ്ര​പ്പ (67) മ​ക​ൾ ശ​ശി​ക​ല(26) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ പൊ​ലി​സ് പി​ടി​കൂ​ടി. ബ​സ​പ്പ കു​ന്ദ​ര​ഗി, സം​ഗ​പ്പ കു​ന്ദ​ര​ഗി മ​ക​ൻ മ​ഡി​വാ​ള കു​ന്ദ​ര​ഗി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബെ​ല​ഗാ​വി​ലെ അ​വ​രാ​ദി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം.

സ്വ​ത്ത് ഭാ​ഗം​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ത​യാ​റാ​ക്കാ​നാ​ണ് രു​ദ്ര​പ്പ​യും മ​ക​ളും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ഈ ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രും ഒ​രാ​ളു​ടെ മ​ക​നും ചേ​ർ​ന്ന് രു​ദ്ര​പ്പ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ശ​ശി​ക​ലെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു.

പ്ര​തി​ക​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് രു​ദ്ര​പ്പ​യെ​യും ശ​ശി​ക​ലെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​കും; ജ​ന​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​ര​ൾ​ച്ച കാ​ര​ണം ജ​ല​ക്ഷാ​മ​വും വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ജ​ന​ങ്ങ​ൾ ഇ​തി​നോ​ട് മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും വ​ര​ൾ​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് മ​ഴ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വ​ര​ൾ​ച്ച​യ്ക്ക് കാ​ര​ണം. സം​സ്ഥാ​ന​ത്ത് വ​ലി​യ​തോ​തി​ൽ മ​ഴ കു​റ​ഞ്ഞു. എ​ന്നാ​ൽ എം​എ​ൽ​എ​മാ​ർ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം​വ​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സാ​ഹ​ച​ര്യം രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് നി​ങ്ങ​ളെ​ക്കാ​ൾ ക​രു​ത​ലു​ണ്ടെ​ന്നും ശി​വ​കു​മാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വ​ര​ൾ​ച്ചാ സാ​ഹ​ച​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കർണാടകയിൽ ബിജെപിയുടെ ‘ഹിന്ദുത്വ ലബോറട്ടറി’ ലക്ഷ്യമിട്ട് ഡി.കെ. ശിവകുമാറിന്‍റെ രാഷ്‌ട്രീയനീക്കം

ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ ഭ​​​​​ര​​​​​ണം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ നീ​​​​​ക്ക​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ. 2028ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ​​​​​യും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ​​​​​യും പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത കോ​​​​​ട്ട​​​​​യാ​​​​​യ തീ​​​​​ര​​​​​ദേ​​​​​ശ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​ണ് ഡി​​​​​കെ​​​​​യു​​​​​ടെ തീ​​​​​രു​​​​​മാ​​​​​നം.

ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഈ​​​​​മാ​​​​​സം 18ന് ​​​​​പ്ര​​​​​ത്യേ​​​​​ക മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗം മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗം ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ ജി​​​​​ല്ല​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

ആ​​​​​ദ​​​​​ർ​​​​​ശ​​​​​പ​​​​​ര​​​​​മാ​​​​​യ ധ്രു​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തെ നേ​​​​​രി​​​​​ടാ​​​​​ൻ വി​​​​​ക​​​​​സ​​​​​ന രാ​​​​​ഷ്‌​​​​​ട്രീ​​​​​യം മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ്. ‘ബ്രാ​​​​​ൻ​​​​​ഡ് ക​​​​​രാ​​​​​വ​​​​​ലി’ എ​​​​​ന്ന​​​​​ പേ​​​​​രി​​​​​ൽ 1,260 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ തീ​​​​​ര​​​​​ദേ​​​​​ശ ടൂ​​​​​റി​​​​​സം പ​​​​​ദ്ധ​​​​​തി​​​​​യും വി​​​​​ക​​​​​സ​​​​​ന പാ​​​​​ക്കേ​​​​​ജു​​​​​ക​​​​​ളും മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചേ​​​​​ക്കും.

ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്ന് പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ​​​​​യും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ​​​​​യും ക​​​​​രു​​​​​ത്തു​​​​​റ്റ ആ​​​​​ധി​​​​​പ​​​​​ത്യ​​​​​മു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​ണ് ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യും ഉ​​​​​ഡു​​​​​പ്പി​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല.

ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ‘ഹി​​​​ന്ദു​​​​ത്വ ല​​​​ബോ​​​​റ​​​​ട്ട​​​​റി’ എ​​​​ന്നാ​​​​ണ് ദ​​​​ക്ഷി​​​​ണ ക​​​​ന്ന​​​​ഡ​​​​യും ഉ​​​​ഡു​​​​പ്പി​​​​യും അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ആ​​​​ർ​​​​എ​​​​സ്എ​​​​സും അ​​​​നു​​​​ബ​​​​ന്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ഇ​​​​വി​​​​ടെ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​ത്. 1975ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യാ​​​​ക്കി.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്കെ​​​​തി​​​​രേ ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നു സാ​​​​ധി​​​​ച്ച​​​​താ​​​​ണ് തീ​​​​ര​​​​ദേ​​​​ശ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ അ​​​​വ​​​​രു​​​​ടെ അ​​​​ടി​​​​ത്ത​​​​റ ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

2023ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ 13 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ 11 എ​​​​​ണ്ണ​​​​​ത്തി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത് ബി​​​​​ജെ​​​​​പി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. വി​​​​ക​​​​സ​​​​ന​​​​മെ​​​​ത്തി​​​​ച്ച് ഈ ​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ ഈ ​​​​​ബി​​​​​ജെ​​​​​പി കോ​​​​​ട്ട ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ ല​​​​​ക്ഷ്യം.

മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ സ്ഥാ​​​​​ന​​​​​ച​​​​​ല​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം പി​​​​​ന്നാ​​​​​ക്ക, ന്യൂ​​​​​ന​​​​​പ​​​​​ക്ഷ, ദ​​​​​ളി​​​​​ത് വോ​​​​​ട്ടു​​​​​ബാ​​​​​ങ്കി​​​​​ൽ ഉ​​​​​ണ്ടാ​​​​​യേ​​​​​ക്കാ​​​​​വു​​​​​ന്ന വി​​​​​ട​​​​​വ് നി​​​​​ക​​​​​ത്താ​​​​​ൻ ലിം​​​​​ഗാ​​​​​യ​​​​​ത്തു​​​​​ക​​​​​ളു​​​​​ടെ​​​​​യും ഹി​​​​​ന്ദു​​​​​ത്വ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും പി​​​​​ന്തു​​​​​ണ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ മൃ​​​​​ദു ഹി​​​​​ന്ദു​​​​​ത്വ പ്ര​​​​​തി​​​​​ച്ഛാ​​​​​യ​​​​​യും ഡി.​​​​​കെ. ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു.

ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​ക​​​​​സ​​​​​ന​​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ഭി​​​​​ന്ന​​​​​ത​​​​​യു​​​​​ണ്ടാ​​​​​ക്കാ​​​​​നും 2028ലെ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​ർ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്നു.

National

വന്ദേമാതരം മുഴുവന്‍ വേണ്ട, രണ്ട് ഖണ്ഡിക മതി; ഉത്തരവിറക്കി കർണാടക സർക്കാർ

ബംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയഗീതമായ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. എന്നാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

National

കർണാടക മ​​ന്ത്രി, മകൾ എന്നിവരുടെ വസ​​തി​​കളിൽ ഇ​​ഡി റെ​​യ്ഡ്

ബം​​​​​ഗ​​​​​ളൂ​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക പൊ​​​​​തു​​​​​മ​​​​​രാ​​​​​മ​​​​​ത്ത് വ​​​​​കു​​​​​പ്പ് മ​​​​​ന്ത്രി സ​​​​​തീ​​​​​ഷ് ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ളും എം​​​​​പി​​​​​യു​​​​​മാ​​​​​യ പ്രി​​​​​യ​​​​​ങ്ക ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ​​​​​യും വ​​സ​​​​​തി​​​​​ക​​ളി​​ൽ ഇ​​​​​ഡി റെ​​​​​യ്ഡ്.

മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ 18 ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഇ​​​​​ഡി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

മ​​​​​ന്ത്രി​​​​​യു​​​​​ടെ ഭാ​​​​​ര്യാ​​​​​സ​​​​​ഹോ​​​​​ദ​​​​​ര​​​​​നും എ​​​​​ക്സൈ​​​​​സ് വ​​​​​കു​​​​​പ്പ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​റു​​​​​മാ​​​​​യ വൈ.​​​​​ഡി. മ​​​​​ഞ്ജു​​​​​നാ​​​​​ഥി​​​​​ന്‍റെ ബെ​​​​​ല​​​​​ഗാ​​​​​വി​​​​​യി​​​​​ലെ വ​​​​​സ​​​തി​​​​​യി​​​​​ലും റെ​​​​​യ്ഡ് ന​​​​​ട​​​​​ന്നു.

ഫോ​​​​​റി​​​​​ൻ എ​​​​​ക്സ്ചേ​​​​​ഞ്ച് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ആ​​​​​ക്ട് (ഫെ​​​​​മ) പ്ര​​​​​കാ​​​​​രം ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടാ​​​​​ണ് റെ​​​​​യ്ഡ്.

National

‌‌ക​ര്‍​ണാ​ട​ക​യി​ൽ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണു; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ക്രീ​റ്റ് മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണ് അ​പ​ക​ടം. മു​ഗ​ല്ലൊ​ള്ളി താ​ണ്ട​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. അ​ധ്യാ​പി​ക​യ്ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

National

റെ​യി​ൽ​വേ കോ​ച്ചി​നു​ള്ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ലെ കോ​ച്ചി​നു​ള്ളി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ർ​ധ​ന​ഗ്ന​മാ​യ നി​ല​യി​ൽ സീ​റ്റി​ന​ടി​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. യു​വ​തി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​താ​ണോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ട്രെ​യി​നി​ലെ കോ​ച്ചി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​നി​ലെ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ധാ​ർ​വാ​ഡ് റെ​യി​ൽ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ട്രെ​യി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​യി​ട്ടി​ല്ല.

കോ​ലാ​പൂ​രി​ൽ നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു ട്രെ​യി​ൻ. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കര്‍ണാടക പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബംഗളൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ (കെപിഎസ്‌സി) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലായി. വെറ്ററിനറി ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാര്‍ ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ച്ചയായ രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് നടപടി. അന്വേഷണത്തോട് സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഒമ്പത് മണിക്കൂറോളമാണ് സിഐഡി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്.

കര്‍ണാടക വ്യവസായ-വാണിജ്യ വകുപ്പില്‍ എംഎസ്എംഇ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഗംഗ്വാര്‍, ക്രമക്കേടുകള്‍ നടന്ന സമയത്ത് കെപിഎസ്‌സിയില്‍ പരീക്ഷാ കണ്‍ട്രോളറായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റിയത്. മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി ഓഫീസര്‍മാരെ നിയമിക്കുന്നതില്‍ കെപിഎസ്‌സി ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടത്തിയെന്നാണ് പ്രധാന ആരോപണം.

തുടക്കത്തില്‍ വിധാന്‍ സൗധ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, പിന്നീട് ജൂലൈ 28-നാണ് സിഐഡി അന്വേഷണത്തിന് കൈമാറിയത്. ഇതിന്‍റെ തുടര്‍ച്ചയായി, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 23-ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ബംഗളൂരുവിലെയും ബറേലിയിലെയും ഗംഗ്വാറിന്‍റെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു.

National

ആ​ർ​എ​സ്എ​സ് പ​ഥ​സ​ഞ്ച​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു; ക​ർ​ണാ​ട​ക​യി​ൽ ര​ണ്ട് സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

യാ​ദ്ഗി​ർ: ആ​ർ​എ​സ്എ​സ് പ​ഥ​സ​ഞ്ച​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​ർ ജി​ല്ല​യി​ലെ ര​ണ്ട് സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ക​ർ​ണാ​ട​ക സി​വി​ൽ സ​ർ​വീ​സ് പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് കാ​ട്ടി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ സ​സ്‌​പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന‌​ട​പ​ടി.

ഹു​ണ​സ​ഗി ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലെ അ​സി​സ്റ്റ​ന്‍റ് അ​ധ്യാ​പ​ക​നാ​യ ഗു​രു​രാ​ജ് ജോ​ഷി, സു​ർ​പൂ​ർ താ​ലൂ​ക്കി​ലെ കു​പ്പി ഗ​വ​ൺ​മെ​ന്‍റ് ലോ​വ​ർ പ്രൈ​മ​റി സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ അ​ണ്ണാ സാ​ഹി​ബ് ദേ​ശ്മു​ഖ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് യാ​ദ്ഗി​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ച​ന്ന​ബ​സ​പ്പ മു​ധോ​ൾ ന​ട​പ​ടി​യെ​ടു​ത്ത​ത്.

2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന പ​ഥ​സ​ഞ്ച​ല​ന​ങ്ങ​ളി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​തെ​ന്നും ഇ​ത് രാ​ഷ്ട്രീ​യ പ​രി​പാ​ടി​യ​ല്ല, മ​റി​ച്ച് സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​ണെ​ന്നും അ​ധ്യാ​പ​ക​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​ള്ളി.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലോ രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​ട​ന​ക​ളി​ലോ പ്ര​വ​ർ​ത്തി​ക്കാ​നോ അ​വ​യു​ടെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ പാ​ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് ശേ​ഷ​മു​ള്ള സ​സ്‌​പെ​ൻ​ഷ​ൻ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

National

കർണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം

ബം​​​​ഗ​​​​ളൂരു: അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യി നാ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​യ ക​​​​ര്‍ണാ​​​​ട​​​​ക ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​താ​​​​യി പ്ര​​​​ചാ​​​​ര​​​​ണം. ഒ​​​​ടു​​​​വി​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ നേ​​​​രി​​​​ട്ടു​​​​ വി​​​​ളി​​​​ച്ചു കാ​​​​ര്യം ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു പ​​​​രി​​​​സ​​​​മാ​​​​പ്തി​​​​യാ​​​​വു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ഗ്യാ​​​​​നേ​​​​​ന്ദ്ര കു​​​​​മാ​​​​​ർ ഗാം​​​​​ഗ്‌​​​​​വാ​​​​​റി​​​​​ന്‍റെ ഡ​​​ൽ​​​ഹി യാ​​​ത്ര​​​യാ​​​ണു പ്ര​​​ശ്ന​​​മാ​​​യ​​​ത്. ഗ്യാ​​​​​നേ​​​​​ന്ദ്ര കു​​​​​മാ​​​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളു​​​മാ​​​ണ് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. കാ​​​​​ണാ​​​​​താ​​​​​യെ​​​​​ന്ന വി​​​​​വ​​​​​രം ല​​​​​ഭി​​​​ച്ചു​​​​വെ​​​​ന്നും എ​​​​​ന്നാ​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​രാ​​​​​തി കി​​​​ട്ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സം​​​​സ്ഥാ​​​​ന ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി പ്രി​​​​​യ​​​​​ങ്ക് ഖാ​​​​​ർ​​​​​ഗെ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ചൂ​​​ടു​​​പി​​​ടി​​​ച്ചു. കെം​​​​​പ​​​​​ഗൗ​​​​​ഡ രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​ള​​​​ത്തി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ എ​​​​ത്തി​​​​യ​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം ഇ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലേ​​​​​ക്ക് ഗ്യാ​​​​നേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ വി​​​​​മാ​​​​​ന​​​​​ടി​​​​​ക്ക​​​​​റ്റ് ബു​​​​​ക്ക് ചെ​​​​​യ്തു​​​വെ​​​ന്നും ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ നേ​​​​രി​​​​ട്ട് വി​​​​ളി​​​​ച്ച് യാ​​​ത്രാ​​​കാ​​​ര​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നാ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കേ​​​​ണ്ടി​​​വ​​​ന്ന​​​തും ഇ​​​തി​​​നി​​​ടെ ഔ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രു​​​ന്ന​​​തും വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

കർണാടകയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; രണ്ടു മരണം, 26 പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ ചിത്രദു‍ർഗയിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ബസിന്‍റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് മരിച്ചത്.

ദേശീയപാത 48ൽ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.

National

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു​പേ​ർ വ​ന​പാ​ല​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: പ്ര​ദേ​ശ​ത്ത് വ​ൻ പ്ര​തി​ഷേ​ധം

ചാ​മ​രാ​ജ​ന​ഗ​ർ: ക​ര്‍​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ഹ​നു​രു​വി​ല്‍ വ​ന​പാ​ല​ക​രു​ടെ വെ​ടി​യേ​റ്റ് മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സം​ഭ​വ​ത്തി​ല്‍ വ​ന​പാ​ല​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് മൈ​സൂ​രു​വി​ലെ കെ.​ആ​ര്‍. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് ചാ​മ​രാ​ജ​ന​ഗ​ർ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട​വ​ർ ത​മി​ഴ്നാ​ട്ടു​കാ​ര​ണെ​ന്നും സം​ഭ​വ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ന​ൽ​ണ​മെ​ന്ന് പ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മൂ​ന്നു​പേ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

National

ക​ർ​ണാ​ട​ക​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു, രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ് ന​ഗ​റി​ലു​ള്ള കാ​വേ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ടി​നു​ള്ളി​ൽ വ​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ‌‌

കൊ​ല്ല​പ്പെ​ട്ട മൂ​ന്ന് പേ​രും മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നാ​യി എ​ത്തി​യ​വ​രാ​ണെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ നാ​ട്ടു​കാ​ർ ഇ​ത് ത​ള്ളി. വെ​ടി​വ​യ്പ്പ് വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ഓ​ഫീ​സ് കെ​ട്ടി​ട​വും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

National

കാവേരി തർക്കം: ചലനങ്ങളില്ലാതെ കർണാടക ബന്ദ്

ബം​​​​ഗ​​​​ളു​​​​രു:​​​കാ​​​വേ​​​രി പ്ര​​​ശ്ന​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഏ​​​താ​​​നും സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച ബ​​​ന്ദ് സ​​​മാ​​​ധാ​​​ന​​​പ​​​രം. മാ​​​ണ്ഡ്യ ജി​​​ല്ല​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ബ​​​ന്ദി​​​ന് കാ​​​ര്യ​​​മാ​​​യ ച​​​ല​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​യ​​​ത്.

ജി​​​ല്ല​​​യി​​​ൽ നി​​​ര​​​വ​​​ധി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി. അ​​​തേ​​​സ​​​മ​​​യം ബം​​​ഗ​​​ളു​​​രു, മൈ​​​സു​​​രു ഉ​​​ൾ​​​പ്പെ​​​ടെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ജീ​​​വി​​​തം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

കാ​​​​വേ​​​​രി​​​ന​​​ദി​​​യി​​​ലെ ജ​​​ലം ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യി പ​​​ങ്കി​​​ട​​​ണ​​​മെ​​​ന്ന കാ​​​​​​​​​​​വേ​​​​​​​​​​​രി ജ​​​​​​​​​​​ല മാ​​​​​​​​​​​നേ​​​​​​​​​​​ജ്മെ​​​​​​​​​​​ന്‍റ് അ​​​​​​​​​​​ഥോ​​​​​​​​​​​റി​​​​​​​​​​​റ്റി​​​​​​​​​​​യു​​​​​​​​​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ക​​​​​​​​​​​ന്ന​​​​​​​​​​​ഡ ചാ​​​​​​​​​​​വ​​​​​​​​​​​ലി വ​​​​​​​​​​​ത​​​​​​​​​​​ൽ​​​​​​​​​​​പ​​​​​​​​​​​ക്ഷ ക​​​​​​​​​​​ൺ​​​​​​​​​​​വീ​​​​​​​​​​​ന​​​​​​​​​​​ർ വാ​​​​​​​​​​​ട്ടാ​​​​​​​​​​​ൾ നാ​​​​​​​​​​​ഗ​​​​​​​​​​​രാ​​​​​​​​​​​ജ് ആ​​​ണ് ബ​​​ന്ദ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Kerala

ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ മു​ട്ട​യേ​റ്; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഡീ​ല​ക്സ് ബ​സ് ബി​ഡ​ദി​ക്ക് സ​മീ​പം എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്തെ ചി​ല്ലി​ലേ​ക്ക് മൂ​ന്ന് മു​ട്ട​ക​ൾ എ​റി​ഞ്ഞ​ത്. 

ഡ്രൈ​വ​റു​ടെ കാ​ഴ്ച ത​ട​സ​പ്പെ​ട്ട​തോ​ടെ ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി സം​ശ​യി​ച്ച് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ബി​ഡ​ദി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​റു​പ​തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 

ഇ​തേ റോ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ​യും നേ​ര​ത്തേ പ​ല​ത​വ​ണ മു​ട്ട​യേ​റ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ലോ​ഡു​മാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ഗ്ലാ​സി​ലേ​ക്കും മു​ട്ട എ​റി​ഞ്ഞ​താ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​സാം പ​റ​ഞ്ഞു. 

National

കാ​വേ​രി ത​ർ​ക്കം; ക​ർ​ണാ​ട​ക​യി​ൽ ബ​ന്ദ് തു​ട​ങ്ങി, ബ​സ് സ​ർ​വീ​സ് സാ​ധാ​ര​ണ നി​ല​യി​ൽ 

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് തു​ട​ങ്ങി. കാ​വേ​രി ന​ദീ​ജ​ല​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബ​ന്ദ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ്. ബ​ന്ദി​ന് ആ​ഹ്വാ​ന​മു​ണ്ടെ​ങ്കി​ലും ബെം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ക​ർ​ണാ​ട​ക ആ​ർ​ടി​സി മൈ​സൂ​രു ഡി​വി​ഷ​ൻ വ്യാ​ഴാ​ഴ്ച ഷെ​ഡ്യൂ​ൾ ചെ​യ്ത എ​ല്ലാ സ​ർ​വീ​സു​ക​ളും ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു. മൈ​സൂ​രു​വി​നും ബെം​ഗ​ളൂ​രു​വി​നും ഇ​ട​യി​ലും ബ​സു​ക​ൾ സാ​ധാ​ര​ണ​പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക​മാ​യി എ​വി​ടെ​യെ​ങ്കി​ലും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ​മാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

ബെം​ഗ​ളൂ​രു​വി​ലെ ഐ​ടി സ്ഥാ​പ​ന​ങ്ങ​ളും വ്യ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളും വ്യാ​ഴാ​ഴ്ച പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ശു​പ​ത്രി​ക​ൾ, കോ​ള​ജു​ക​ൾ തു​ട​ങ്ങി​യ​വ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കും. ബെം​ഗ​ളൂ​രു​വി​ലെ ഷോ​പ്പിം​ഗ് മാ​ളു​ക​ളും മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കും. ബി​എം​ടി​സി, ക‍​ർ​ണാ​ട​ക ആ​ർ​ടി​സി, ബെം​ഗ​ളൂ​രു ന​മ്മ മെ​ട്രോ സ​ർ​വീ​സു​ക​ളും പ​തി​വു​പോ​ലെ​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ബ​സ് സ​ർ​വീ​സു​ക​ളും ഇ​തു​വ​രെ പ​തി​വു​പോ​ലെ ഓ​ടു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് സു​ര​ക്ഷ​യും ശ​ക്ത​മാ​ണ്.

എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​ന്ദ് അ​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കൊ​പ്പാ​ളി​ൽ ബ​ന്ദ് അ​നു​കൂ​ലി​ക​ൾ ലോ​റി​ക​ള​ട​ക്കം ത​ട​ഞ്ഞി​ട്ടു. പ്ര​ക​ട​നം ന​ട​ത്തി​യെ​ത്തി​യ ബ​ന്ദ് അ​നു​കൂ​ലി​ക​ളെ പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ബ​ന്ദി​ന് ആ​ഹ്വാ​ന​മു​ണ്ടെ​ങ്കി​ലും സ​മ​രാ​നു​കൂ​ലി​ക​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന് ബെം​ഗ​ളൂ​രു സി​റ്റി പോ​ലീ​സും ആ​വ​ശ്യ​പ്പെ​ട്ടു.

ക​ന്ന​ഡ അ​നു​കൂ​ല നേ​താ​വ് വാ​ട്ടാ​ൾ നാ​ഗ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​തെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം പ​ല സം​ഘ​ട​ന​ക​ളും ബ​ന്ദി​ൽ​നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ആ​രു​ടെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും ബ​ന്ദി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും താ​ൻ ഒ​റ്റ​യ്ക്ക് ബ​ന്ദി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ക​ന്ന​ഡ സം​ഘ​ട​ന​ക​ളു​ടെ ഫെ​ഡ​റേ​ഷ​ന്‍റെ അ​ധ്യ​ക്ഷ​നാ​യ വാ​ട്ടാ​ൾ നാ​ഗ​രാ​ജ് പ്ര​തി​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് 12 മു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് ത​മി​ഴ്നാ​ടി​ന് 12,000 ക്യൂ​സെ​ക്സ് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള കാ​വേ​രി ജ​ല മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് വി​വി​ധ ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന് ആ​ഹ്വാ​നം​ചെ​യ്ത​ത്.

National

കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ചു

ബംഗളൂരു: കർണാടകയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയും വിതരണവും ഒരു വർഷത്തേക്ക് സർക്കാർ നിരോധിച്ചു. ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്.

ഗുഡ്ക, പാൻ മസാല, പുകയിലയോ നിക്കോട്ടിനോ അടങ്ങിയ മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയാണ് സംസ്ഥാനത്ത് പൂർണ്ണമായും തടഞ്ഞിരിക്കുന്നത്.

ഓഗസ്റ്റ് 10നാണ് സർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം പുറത്തുവന്ന തീയതി മുതൽ ഒരു വർഷത്തേക്കാണ് കർണാടകയിലുടനീളം ഈ നിരോധനം ബാധകമായിരിക്കുന്നത്.

നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ വിൽക്കുകയോ സംഭരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകും. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപനയെക്കുറിച്ചോ സംഭരണത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

National

പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി; ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു

ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണയ്ക്ക് പുതിയ കുരുക്ക്. ജയിലിൽ കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു.

ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയ്ക്കെതിരെ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രജ്വൽ രേവണ്ണ ഒന്നാം പ്രതിയും അദ്ദേഹത്തിന്‍റെ സഹതടവുകാരൻ രണ്ടാം പ്രതിയുമാണ്.

അതേസമയം, കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോണും മറ്റ് സൗകര്യങ്ങളും എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

Kerala

കർണാടകയിലെ കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് ഗതാഗത മന്ത്രി

കോ​ഴി​ക്കോ​ട്: ക​ർ​ണാ​ട​ക​യി​ലെ ബി​ഡ​ദി​ക്ക​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ബ​സി​ന് പ​ഴ​ക്ക​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ മി​ഥി​ലേ​ഷ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ സ്ഥി​ര​പ​രി​ച​യ​മു​ള്ള ആ​ളാ​ണ്. പ​തി​നാ​റു മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​യാ​ൾ വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നും അ​തി​നാ​ൽ​ത്ത​ന്നെ ആ​വ​ശ്യ​ത്തി​ന് വി​ശ്ര​മം ല​ഭി​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ യാ​തൊ​രു​വി​ധ അ​പാ​ക​ത​ക​ളും ഇ​തി​ലി​ല്ലെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മൈ​സൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ അ​ന്നു രാ​ത്രി ത​ന്നെ ബം​ഗ​ളൂ​രു സ​ർ​വീ​സി​നാ​യി വീ​ണ്ടും നി​യോ​ഗി​ച്ചു​വെ​ന്നും, അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് വി​ശ്ര​മം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക്ഷേ​പം. കൂ​ടാ​തെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​രം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് വ​ണ്ടി ഓ​ടി​ച്ച​തെ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Kerala

അര്‍ജുന്‍ ആയങ്കി കൊച്ചിയില്‍ തന്നെ? കര്‍ണാടകയിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ്

കൊച്ചി: ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വ് അര്‍ജുന്‍ ആയങ്കി കൊച്ചിയില്‍ തന്നെ തുടരുന്നതായി സംശയം. കര്‍ണാടകയിലേക്ക് കടന്നുവെന്ന പ്രചാരണം പോലീസ് തള്ളി. നിലവില്‍ പ്രതിയുടെ സഹോദരന്‍ അഖിലും സുഹൃത്തുക്കളുമായി 20ല്‍ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്നും രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു.

തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും പോലീസ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. അര്‍ജുന്‍ ആയങ്കി ഉടന്‍ വലയിലാകും എന്നാണ് വിവരങ്ങള്‍. അതേസമയം, അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളും തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

National

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ രാജിവച്ചു

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക ലെ​​​​ജി​​​​സ്ലേ​​​​റ്റീ​​​​വ് കൗ​​​​ൺ​​​​സി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബ​​​​സ​​​​വ‌​​​​രാ​​​​ജ് ഹൊ​​​​റാ​​​​ട്ടി രാ​​​​ജി​​​​വ​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു രാ​​​​ജി.

രാ​​​​ജി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ ബി.​​​​കെ. ഹ​​​​രി​​​​പ്ര​​​​സാ​​​​ദു​​​​മാ​​​​യി ഹൊ​​​​റാ​​​​ട്ടി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. താ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ ആ​​​​ണു രാ​​​​ജി​​​​വ​​​​ച്ച​​​​തെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​വാ​​​​യ ഹൊ​​​​റാ​​​​ട്ടി പ​​​​റ​​​​ഞ്ഞു.

എന്നാൽ രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ ത​​​​നി​​​​ക്കു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സ​​​​മ്മ​​​​തി​​​​ച്ചു. രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഹൊ​​​റാ​​​ട്ടി​​​ക്കെ​​​തി​​​രേ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​നു കോ​​​ൺ​​​ഗ്ര​​​സ് നീ​​​ക്ക​​​മാ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​ണു ഭൂ​​​രി​​​പ​​​ക്ഷം. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ സ​​​ലിം അ​​​ഹ​​​മ്മ​​​ദി​​​നെ പു​​​​തി​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും.

National

കർണാടകയിൽ ഫാക്ടറിയിൽ വാതകച്ചോർച്ച; മൂന്നു മരണം

യാ​​​ദ്ഗി​​​ർ: ക​​​ഡെ​​​ച്ചൂ​​​ർ-​​​ബ​​​ദി​​​യാ​​​ല വ്യ​​​വ​​​സാ​​​യ ഏ​​​രി​​​യ​​​യി​​​ൽ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ത​​​കച്ചോ​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു പേ​​​ർ മ​​​രി​​​ച്ചു.

പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​രം. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇതരസം​​​സ്ഥാ​​​നത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​രും ശ്വാസ​​​ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​രി​​​ച്ച​​​ത്. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

National

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം; നാ​ട​കീ​യ രം​ഗ​ങ്ങ​ളും, രാ​ജി പ്ര​ഖ്യാ​പ​ന​വും

ബം​ഗ​ളൂ​രു: മാ​സ​ങ്ങ​ൾ നീ​ണ്ട കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കൊ​ടു​വി​ൽ പ്ര​ഖ്യാ​പി​ച്ച ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണം വി​വാ​ദ​ത്തി​ൽ. അ​വ​സാ​ന നി​മി​ഷ​ത്തെ മാ​റ്റ​ങ്ങ​ളും പാ​ർ​ട്ടി​യി​ലെ ക​ടു​ത്ത ആ​ഭ്യ​ന്ത​ര അ​മ​ർ​ഷ​വും കാ​ര​ണം പ്ര​ഖ്യാ​പ​ന ദി​വ​സം ത​ന്നെ ക​ടു​ത്ത രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​നം സാ​ക്ഷ്യം വ​ഹി​ച്ച​ത്. 20 മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യാ​ണ് തി​ങ്ക​ളാ​ഴ്ച എ​ഐ​സി​സി പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ദ്യം പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ മ​ങ്ക​ൽ വൈ​ദ്യ​യു​ടെ പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മാ​റ്റി. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം മു​ൻ സി​ദ്ധ​രാ​മെ​യ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​വ് എ​സ്.​എ​സ്. മ​ല്ലി​കാ​ർ​ജു​നെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ പു​തു​ക്കി​യ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ഏ​ക വ​നി​താ മ​ന്ത്രി​യാ​യ ഗാ​യ​ത്രി ശാ​ന്തേ​ഗൗ​ഡ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. 

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വി​ളി വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വ​ർ എ​ത്താ​തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മ​ന്ത്രി​സ​ഭാ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​സം​തൃ​പ്തി​യാ​ണ് ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള​ത്. 

മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യ​ശ്വ​ന്ത് റാ​യ​ഗൗ​ഡ  നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു. ബേ​ലൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും സ​മാ​ന​മാ​യ നീ​ക്ക​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എം​എ​ൽ​എ​മാ​രാ​യ പ്രി​യ കൃ​ഷ്ണ, ത​ൻ​വീ​ർ സേ​ട്ട് എ​ന്നി​വ​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​വ​രു​ടെ അ​നു​യാ​യി​ക​ൾ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ച്ചു.

അ​തേ​സ​മ​യം എ​ഐ​സി​സി അം​ഗീ​ക​രി​ച്ച അ​ന്തി​മ പ​ട്ടി​ക​യി​ലെ ചി​ല പേ​രു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നും അ​തൃ​പ്തി​യു​ണ്ട്. താ​ൻ പി​ന്തു​ണ​ച്ച ചി​ല​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും മ​റ്റ് ചി​ല​ർ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്ത​ത് മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മെ​യ​യെ​യും ചൊ​ടി​പ്പി​ച്ചു.

National

കർണാടക മന്ത്രിസഭാ വികസനം; വനിതകളില്ലാത്ത മന്ത്രിസഭ

ബം​​​ഗ​​​ളൂരു: അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​ന​​​ത്തി​​​ൽ വ​​​നി​​​ത​​​ക​​​ളെ അ​​​ക​​​റ്റി​​​നി​​​ർ​​​ത്തി.

ലോ​​​ക്ഭ​​​വ​​​ൻ അ​​​ങ്ക​​​ണ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ത​​​വ​​​ർ​​​ച​​​ന്ദ് ഗ​​​ഹ്‌​​​ലോ​​​ട്ട് പു​​​തി​​​യ 19 മ​​​ന്ത്രി​​​മാ​​​ർ​​​ക്കു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.
20 അം​​​ഗ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഭ​​​ട്ക​​​ൽ എം​​​എ​​​ൽ​​​എ മം​​​ഗ​​​ള വൈ​​​ദ്യ​​​പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, മു​​​ൻ​​​മ​​​ന്ത്രി എ​​​സ്.​​​എ​​​സ്. മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന​​​യെ നി​​​യ​​​മി​​​ച്ച​​​തോ​​​ടെ മം​​​ഗ​​​ള വൈ​​​ദ്യ​​​യു​​​ടെ സാ​​​ധ്യ​​​ത മ​​​ങ്ങി.

കോ​​​ൺ​​​ഗ്ര​​​സി​​​ൽ നി​​​ന്ന് പി.​​​എം ന​​​രേ​​​ന്ദ്ര​​​സ്വാ​​​മി (മ​​​ല​​​വ​​​ള്ളി), ശി​​​വ​​​രാ​​​ജ് തം​​​ഗ​​​ദ​​​ഗി (ക​​​ന​​​ക​​​ഗി​​​രി), രു​​​ദ്ര​​​പ്പ ല​​​മാ​​​നി (ഹാ​​​വേ​​​രി), കെ.​​​എ​​​സ്. ബ​​​സ​​​വ​​​ന്ത​​​പ്പ (മാ​​​യ​​​കൊ​​​ണ്ട), ബി. ​​​നാ​​​ഗേ​​​ന്ദ്ര (ബ​​​ല്ലാ​​​രി- റൂ​​​റ​​​ൽ), ടി. ​​​ര​​​ഘു​​​മൂ​​​ർ​​​ത്തി (ച​​​ള്ള​​​ക്ക​​​രെ), ബി. ​​​സ​​​മീ​​​ർ അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ (ചാ​​​മ​​​രാ​​​ജ് പേ​​​ട്ട്) റി​​​സ്വാ​​​ൻ അ​​​ർ​​​ഷാ​​​ദ് (ശി​​​വാ​​​ജി​​​ന​​​ഗ​​​ർ) സ​​​ന്തോ​​​ഷ് ലാ​​​ഡ് (ക​​​ല​​​ഘ​​​ട​​​ഗി), മ​​​ധു ബം​​​ഗാ​​​ര​​​പ്പ (സൊ​​​റ​​​ബ), പു​​​ത്തു​​​രം​​​ഗ​​​ഷെ​​​ട്ടി (ചാ​​​മ​​​രാ​​​ജ​​​ന​​​ഗ​​​ര), എ​​​സ്.​​​എ​​​സ്. മ​​​ല്ലി​​​കാ​​​ർ​​​ജു​​​ന (ദാ​​​വ​​​ൻ​​​ഗ​​​രെ നോ​​​ർ​​​ത്ത്).

അ​​​ജ​​​യ് സിം​​​ഗ് (ജേ​​​വ​​​ർ​​​ഗി), എ​​​ൻ. ച​​​ലു​​​വ​​​ര​​​യ്യ സ്വാ​​​മി (നാ​​​ഗ​​​മം​​​ഗ​​​ല), കെ.​​​എം ശി​​​വ​​​ലിം​​​ഗ ഗൗ​​​ഡ (അ​​​ര​​​സി​​​ക​​​ര), എ​​​ച്ച്.​​​സി ബാ​​​ല​​​കൃ​​​ഷ്ണ (മ​​​ഗ​​​ഡി), ബ​​​സ്വ​​​രാ​​​ജ് രാ​​​യ​​​റെ​​​ഡ്ഡി (യെ​​​ല​​​ബു​​​ർ​​​ഗ), വി​​​ജ​​​യാ​​​ന​​​ന്ദ് കാ​​​ശ​​​പ്പ​​​ന​​​വ​​​ർ (ബാ​​​ഗ​​​ല​​​കോ​​​ട്ട്), ല​​​ക്ഷ്മ​​​ൺ സ​​​വാ​​​ദി (അ​​​ത്താ​​​ണി) എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്.

13 അം​​​ഗ​​​ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​മാ​​​യി ക​​​ഴി​​​ഞ്ഞ ജൂ​​​ൺ മൂ​​​ന്നി​​​നാ​​​ണ് ശി​​​വ​​​കു​​​മാ​​​ർ മ​​​ന്ത്രി​​​സ​​​ഭ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

National

കാവേരി പ്രശ്നം സം​​​സ്ഥാ​​​ന​​​താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കു​​​മെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക

ബം​​​ഗ​​​ളൂരു: കാ​​​വേ​​​രി പ്ര​​​ശ്ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ. ബ​​​ന്ദ് ആ​​​ഹ്വാ​​​ന​​​ത്തി​​​ൽനി​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ൾ പി​​​ന്മാറ​​​ണ​​​മെ​​​ന്നും സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ബം​​​ഗ​​​ളൂരു സ​​​ന്ദ​​​ർ​​​ശ​​​നം നീ​​​ട്ടി​​​വ​​​യ്ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വി​​​ജ​​​യ് സ​​​മ്മ​​​തി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണി​​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

ത​​​മി​​​ഴ്നാ​​​ടി​​​ന് 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് 3,500 ഘ​​​ന​​​യ​​​ടി വീ​​​തം വെ​​​ള്ളം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കാ​​​വേ​​​രി വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് റെ​​​ഗു​​​ലേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ 13നു ​​​ബ​​​ന്ദ് ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ന്ന​​​ഡ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

National

തു​ള്ളി വെ​ള്ളം പോ​ലും ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കി​ല്ല; ക​ടു​ത്ത നി​ല​പാ​ടു​മാ​യി ക​ർ​ണാ​ട​ക

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ. വെ​ള്ളം വി​ട്ടു​ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം മേ​ക്കെ​ദാ​ട്ടു അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം മാ​ത്ര​മാ​ണെ​ന്നും സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​മ​ന്ത്രി​മാ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഡി.​കെ.​ശി​വ​കു​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​വേ​രി വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​വെ​ള്ള​ത്തി​നാ​ണ് പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി 40 ടി​എം​സി വെ​ള്ളം ക​രു​തി​വെ​ക്കേ​ണ്ട​തു​ണ്ട്. അ​തി​നു​ശേ​ഷ​മേ ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മേ​ക്കെ​ദാ​ട്ടു അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​താ​ണ് കാ​വേ​രി പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം. ഇ​തി​ന്‍റെ ഗു​ണ​ഫ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് ത​മി​ഴ്‌​നാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​കാ​ര്യ​ങ്ങ​ൾ ത​മി​ഴ്‌​നാ​ടി​നെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്നും ഡി.​കെ കൂ​ട്ടി​ച്ചേ​ർ​ത്തു.

13ന് ​പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന ബ​ന്ദ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കാ​വേ​രി വാ​ട്ട​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

National

ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് വി​ഴു​ങ്ങി; അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: കു​ർ​ക്കു​റെ പാ​യ്ക്ക​റ്റി​ന്‍റെ​കൂ​ടെ ല​ഭി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് പ​ന്ത് വി​ഴു​ങ്ങി അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മൈ​സൂ​രു ജി​ല്ല​യി​ലു​ണ്ടാ​യ ദാ​രു​ണ സം​ഭ​വ​ത്തി​ൽ സ​ന്തോ​ഷ്-​ഐ​ശ്വ​ര്യ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ മു​കു​ന്ദ് മ​യൂ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഹു​ൻ​സൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൈ​സൂ​രു​വി​ൽ ഈ ​വ​ർ​ഷം ത​ന്നെ ന​ട​ക്കു​ന്ന സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

മൈ​സൂ​രി​ലെ ഹു​ൻ​സൂ​രി​ൽ പൂ​ജ​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ണ​ങ്ങി​യ ചെ​മ്പ​ര​ത്തി​പ്പൂ​വ് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ആ​റ​ര മാ​സം പ്രാ​യ​മു​ള്ള ചി​ന്മ​യ് ഗൗ​ഡ എ​ന്ന കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

 

National

മ​ണ്ണി​ടി​ച്ചി​ൽ; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി. ട്രാ​ക്കി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ മം​ഗ​ളൂ​രു​വി​നും യ​ശ്വ​ന്ത്പു​ര​യ്ക്കും ഇ​ട​യി​ലു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​തു​വ​ഴി​യു​ള്ള നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചി​ല​ത് പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി 8.45 ഓ​ടെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും മ​ണ്ണ് നീ​ക്കം ചെ​യ്യ​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​തും ഇ​ട​യ്ക്കി​ടെ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്ന​തും പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ​താ​ട​സം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹാ​സ​ൻ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, ശി​രി​വാ​ഗി​ലു, ബ​ണ്ട്വാ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്കായി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യി​ലെ മം​ഗ​ളൂ​രു ജം​ഗ്ൻ - യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സും (16540), യ​ശ്വ​ന്ത്പു​ര - മം​ഗ​ളൂ​രു ജം​ഗ്ൻ എ​ക്സ്പ്ര​സും (16575) പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.

കൂ​ടാ​തെ നി​ര​വ​ധി ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി. എ​സ്എം​വി​ടി ബം​ഗ​ളൂ​രു - മു​രു​ഡേ​ശ്വ​ർ എ​ക്സ്പ്ര​സ്, കെ​എ​സ്ആ​ർ ബെം​ഗ​ളൂ​രു - കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ്, വി​ജ​യ​പു​ര - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് എ​ന്നി​വ ഹാ​സ​നി​ലും, കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു - കാ​ർ​വാ​ർ എ​ക്സ്പ്ര​സ് സ​ക്ലേ​ശ്പു​രി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

മു​രു​ഡേ​ശ്വ​ർ - എ​സ്എം​വി​ടി ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് സു​ബ്ര​ഹ്മ​ണ്യ റോ​ഡി​ലും, കോ​ഴി​ക്കോ​ട് - കെ​എ​സ്ആ​ർ ബംഗ​ളൂ​രു എ​ക്സ്പ്ര​സ് ക​ബ​ക​പു​ത്തൂ​രി​ലും സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

 

Kerala

വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു; ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ‌‌മ​ണ്ണി​ടി​ഞ്ഞ് വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശി​വ​മോ​ഗ ജി​ല്ല​യി​ലെ ഇ​ന്ദി​രാ​ന​ഗ​റി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ല്ലി​കാ​ർ​ജു​ൻ (35), ഭാ​ര്യ നാ​ഗ​വേ​ണി (28), മ​ക​ൻ സ​ന്തോ​ഷ് (മൂ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​ലാ​ണ് മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത്ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

National

കാവേരി: കർണാടകയിൽ ഹർത്താലിന് ആഹ്വാനം

ബംഗ​​​ളൂ​​​രു: ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന് 15 ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 3500 ക്യു​​സെ​​​ക്‌​​​സ് വെ​​​ള്ളം തു​​​റ​​​ന്നു​​​വി​​​ട​​​ണ​​​മെ​​​ന്ന കാ​​​വേ​​​രി വാ​​​ട്ട​​​ർ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ വ്യാ​​​പ​​​ക ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം.

വി​​​വി​​​ധ ക​​​ന്ന​​​ഡ സം​​​ഘ​​​ട​​​ന​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ഓ​​​ഗ​​​സ്റ്റ് 13നാ​​​ണ് ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണു ഹ​​​ർ​​​ത്താല്‍.

National

കാ​വേ​രി ത​ർ​ക്കം: ജ​ന​നാ​യ​ക​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ച്ചു

ബം​ഗ​ളൂ​രു: കാ​വേ​രി ജ​ല​ത്ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ വി​ജ​യ് നാ​യ​ക​നാ​യെ​ത്തി​യ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ പ്ര​ദ​ർ​ശ​നം കർണാടകയിൽ നി​ർ​ത്തി​വെ​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ നി​ര​വ​ധി തീ​യ​റ്റ​റു​ക​ൾ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യും വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ക​ന്ന​ഡ അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 23ന് ​റി​ലീ​സ് ചെ​യ്ത ജ​നനാ​യ​ക​ൻ ക​ർ​ണാ​ട​ക​യി​ലെ ഏ​ക​ദേ​ശം 125ഓ​ളം തീ​യ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 75ല​ധി​കം സിം​ഗി​ൾ സ്ക്രീ​നു​ക​ളും ഏ​ക​ദേ​ശം 50 മ​ൾ​ട്ടി​പ്ല​ക്സ് സ്ക്രീ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കാ​വേ​രി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് യാ​തൊ​രു​വി​ധ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ സ്വ​മേ​ധ​യാ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ചി​ല തീ​യ​റ്റ​റു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പ​ര​സ്യ​ബോ​ർ​ഡു​ക​ളും വി​ജ​യ്‌​യു​ടെ ക​ട്ടൗ​ട്ടു​ക​ളും എ​ടു​ത്തു​മാ​റ്റി. ബം​ഗ​ളൂ​രു​വി​ലെ ഉ​ർ​വ​ശി തീ​യ​റ്റ​റി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ച്ചു.

ഇ​വി​ടെ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ജ​യ്‌​യു​ടെ ക​ർ​ണാ​ട​ക സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി.

National

കാ​വേ​രി ത​ർ​ക്കം ക​ത്തു​ന്നു; വി​ജ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഡി.​കെ. ശി​വ​കു​മാ​ർ റ​ദാ​ക്കി

ബം​ഗ​ളൂ​രു: കാ​വേ​രി ന​ദീ​ജ​ലം പ​ങ്കു​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ന​ട​ത്താ​നി​രു​ന്ന നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച റ​ദാ​ക്കി. തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ച​ർ​ച്ച​യാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മാ​റ്റി​വെ​ച്ച​ത്. ത​മി​ഴ്‌​നാ​ടു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ലു​ള്ള​തെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കും. കാ​വേ​രി വെ​ള്ളം പ​ങ്കു​വ​യ്ക്ക​ൽ ത​ർ​ക്കം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ക​ന്ന​ട സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വെ​ള്ളം വേ​ണ്ടെ​ന്ന് പ​റ​യാ​തെ വി​ജ​യ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രേ​ണ്ട​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​മെ​ന്നും ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ഗ​സ്റ്റ് 13 ന് ​രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ സം​സ്ഥാ​ന​ത്ത് ബ​ന്ദി​നും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന് വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന് കാ​വേ​രി വാ​ട്ട​ർ റെ​ഗു​ലേ​ഷ​ൻ ക​മ്മി​റ്റി ഉ​ത്ത​ര​വി​ട്ട​താ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണം.

 

National

കർണാടകയിൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ എ​​​ച്ച്ഐ​​​വി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്

ബം​​​ഗ​​​ളൂ​​​രു: എ​​​ച്ച്ഐ​​​വി ബാ​​​ധ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രോ​​​ഗ​​​ബാ​​​ധ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്താ​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ച്ച്ഐ​​​വി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചു.

നാ​​​ഷ​​​ണ​​​ൽ എ​​​യ്ഡ്‌​​​സ് ക​​​ൺ​​​ട്രോ​​​ൾ പ്രോ​​​ഗ്രാ​​​മി​​​ന്‍റെ​​​യും മ​​​റ്റ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​കാ​​​രം എ​​​ച്ച്ഐ​​​വി വ്യാ​​​പ​​​ന​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ് ക​​​ർ​​​ണാ​​​ട​​​ക. സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ൽ ഏ​​​ക​​​ദേ​​​ശം 2.60 ല​​​ക്ഷം എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രു​​​ണ്ട്. ഇ​​​തി​​​ൽ 2.05 ല​​​ക്ഷം പേ​​​ർ ഇ​​​പ്പോ​​​ൾ ആ​​​ന്‍റി-​​​റെ​​​ട്രോ​​​വൈ​​​റ​​​ൽ തെ​​​റാ​​​പ്പി ചി​​​കി​​​ത്സ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്നു.

ഏ​​​ക​​​ദേ​​​ശം 54,000 ആ​​​ളു​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക് എ​​​ച്ച്ഐ​​​വി ബാ​​​ധ​​​യു​​​ണ്ടെ​​​ന്ന കാ​​​ര്യം അ​​​റി​​​യാ​​​തെ ജീ​​​വി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 18 മു​​​ത​​​ൽ 35 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് രോ​​​ഗം വേ​​​ഗ​​​ത്തി​​​ൽ പ​​​ട​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 18 മു​​​ത​​​ൽ 25 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള ഏ​​​ക​​​ദേ​​​ശം 7,000 പേ​​​ർ​​​ക്ക് എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഇ​​​തി​​​നോ​​​ട് എ​​​ല്ലാ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽമാ​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്വ​​​യം രോ​​​ഗ​​​സാ​​​ധ്യ​​​ത വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നും എ​​​ച്ച്ഐ​​​വി വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി അ​​​റി​​​യു​​​ന്ന​​​തി​​​നു​​​മാ​​​യി ക്യു​​​ആ​​​ർ കോ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത ‘നോ ​​​യു​​​വ​​​ർ എ​​​ച്ച്ഐ​​​വി സ്റ്റാ​​റ്റ​​​സ്’ സൗ​​​ക​​​ര്യ​​​വും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ച്ച്‌​​​ഐ​​​വി തു​​​ട​​​ക്ക​​​ത്തി​​​ല്‍ ത​​​ന്നെ ക​​​ണ്ടെ​​​ത്തു​​​ക, കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് കൗ​​​ണ്‍സ​​​ലിം​​​ഗും ചി​​​കി​​​ത്സ​​​യും ന​​​ല്‍കു​​​ക, യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ല്‍ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ സ​​​ര്‍ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ക്യാ​​​ന്പു​​​ക​​​ളി​​​ല്‍ എ​​​ച്ച്‌​​​ഐ​​​വി പ്ര​​​തി​​​രോ​​​ധം, സു​​​ര​​​ക്ഷി​​​ത രീ​​​തി​​​ക​​​ള്‍, ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കും.

National

കാവേരി പ്രശ്നം: കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടൻ

ത​​​​ഞ്ചാ​​​​വൂ​​​​ർ:​​​​ കാ​​​​വേ​​​​രി ന​​​​ദീ​​​​ജ​​​​ലം പ​​​​ങ്കു​​​​വ​​​​യ്ക്ക​​​ൽ, മേ​​​​ക്കെ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ടു നി​​​​ർ​​​​മാ​​​​ണം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്‌​​​​യി​​​​ന് ക​​​​ർ​​​​ണാ​​​​ടക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക്ഷ​​​​ണം ല​​​​ഭി​​​​ച്ച​​​​താ​​​​യി ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ.

സം​​​​സ്ഥാ​​​​നം ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് മ​ദ്യം ന​ൽ​കി പീ​ഡ​നം; കേ​സെ​ടു​ത്ത് പോ​ലീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് മ​ദ്യം ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ന് സ​മീ​പം ദേ​വ​നാ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ജൂ​ലൈ 17ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ന്ന വ്യാ​ജേ​ന രേ​ണു​ക എ​ന്ന സ്ത്രീ ​പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​വീ​ൻ, വെ​ങ്ക​ട്ട​ര​മ​ണ എ​ന്നി​വ​രും ഇ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്നു. പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ച് മ​ദ്യം കു​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച് കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി.

പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ പെ​ൺ​കു​ട്ടി​യെ കൊ​ല്ലു​മെ​ന്ന് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ബ​സ് കാ​ത്ത് നി​ൽ​ക്കെ അ​തി​ക്ര​മം; ക​ർ​ണാ​ട​ക​യി​ൽ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബ​ണ്ട്വാ​ളി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ല്ല​ഡ്ക​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് ഹോ​മി​ൽ ജോ​ലി ചെ​യ്യു​ന്ന ബ​ണ്ട്വാ​ൾ ഉ​ലി​ഗ്രാം സ്വ​ദേ​ശി​നി ലാ​വ​ണ്യ (21) ആ​ണ് ആ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പെ​ട്ട ബെ​ൽ​ത്ത​ങ്ങാ​ടി ഒ​ഡി​ൽ​നാ​ല സ്വ​ദേ​ശി​യാ​യ പ്ര​തി ചേ​ത​ന് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ബി​സി റോ​ഡി​ലു​ള്ള പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ലാ​വ​ണ്യ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി അ​രി​കി​ലെ​ത്തി​യ​ത്. ചേ​ത​ൻ ബാ​ഗി​ൽ നി​ന്ന് കൊ​ടു​വാ​ൾ പു​റ​ത്തെ​ടു​ത്ത​ത് ക​ണ്ട് ഭ​യ​ന്നോ​ടി​യ ലാ​വ​ണ്യ​യെ ഇ​യാ​ൾ പി​ന്തു​ട​ർ​ന്ന് ക്രൂ​ര​മാ​യി വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​യു​ധം അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ച്ചാ​ണ് പ്ര​തി ര​ക്ഷ​പെ​ട്ട​ത്.

ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ന്ന യു​വ​തി​യെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ബ​ണ്ട്വാ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തീ​വ്ര​പ​രി​ച​ര​ണ​ത്തി​നി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ട്.

 

National

ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ബി.​കെ. ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ടി​യ​ന്ത​ര​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങി​യ​തും ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ട​സ​മാ​യി.

പ​ഴ​യ മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ മാ​ത്രം അ​ട​ങ്ങി​യ പ​ട്ടി​ക​യി​ൽ രാ​ഹു​ൽ ഗാ​ന്ധി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 2028-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് യു​വ​നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ നി​ർ​ദേ​ശം. രാ​ഹു​ൽ ഗാ​ന്ധി​യും കെ.​സി. വേ​ണു​ഗോ​പാ​ലും സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​താ​യും, ഖാ​ർ​ഗെ തി​രി​ച്ചെ​ത്തി​യ ശേ​ഷം മ​റ്റൊ​രു റൗ​ണ്ട് ച​ർ​ച്ച കൂ​ടി ന​ട​ത്തി​യ ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പാ​യി മ​ന്ത്രി​സ​ഭാ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ൽ 20 മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളും ഒ​രു സ്പീ​ക്ക​ർ സ്ഥാ​ന​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

 

National

ക​ർ​ണാ​ട​ക​യി​ൽ ര​ണ്ട് പാ​ക് പൗ​ര​ന്മാ​ർ പി​ടി​യി​ൽ

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബ​ല്ലാ​പു​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന പാ​ക് പൗ​ര​ത്വ​മു​ള്ള സ്ത്രീ​യും മ​ക​നും അ​റ​സ്റ്റി​ൽ. യു​എ​ഇ​യി​ൽ​വ​ച്ച് ഇ​ന്ത്യ​ക്കാ​ര​നു​മാ​യി വി​വാ​ഹി​ത​യാ​യ​തോ​ടെ ഇ​വ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

പാ​ക്പൗ​ര​ത്വം മ​റ​ച്ചു​വ​ച്ച് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ തി​രി​ച്ച​റി​യ​ൽ​കാ​ർ​ഡും റേ​ഷ​ൻ​കാ​ർ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് ചി​ക്ക​ബ​ല്ലാ​പു​രി​ലെ ബാ​ഗേ​പ​ള്ളി​യി​ലു​ള്ള ദാ​സ​യ്യ​ഗ​രി​പ​ള്ളി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഫ​റ നാ​സും മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​ദീ​നും പി​ടി​യി​ലാ​യ​ത്.

ബാ​ഗേ​പ​ള്ളി സ്വ​ദേ​ശി​യാ​യ അ​യു​ബ് ഖാ​ൻ എ​ന്ന​യാ​ൾ യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ ഫ​റ നാ​സി​നെ വി​വാ​ഹം ചെ​യ്ത​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചു. ദ​ന്പ​തി​ക​ൾ​ക്ക് നാ​ല് മ​ക്ക​ളാ​ണു​ള്ള​ത്. അ​യു​ബ് ഖാ​നും മൂ​ന്നു മ​ക്ക​ൾ​ക്കും ഇ​ന്ത്യ​ൻ പൗ​ര​ത്വം ഉ​ണ്ടെ​ങ്കി​ലും ഫ​റ നാ​സും മു​ഹ​മ്മ​ദ് ഫ​ർ​ദീ​നും പാ​ക് പൗ​ര​ത്വ​മാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് വ്യാ​ജ തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​ൽ‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

കോടതിമുറിയിൽ കൂടോത്രം; കർണാടകയിൽ സ്ത്രീ അറസ്റ്റിൽ

ചി​​​​ക്ക​​​​ബ​​​​ല്ല​​​​പു​​​​ര: കോ​​​​ട​​​​തിമു​​​​റി​​​​യി​​​​ൽ ദു​​​​ർ​​​​മ​​​​ന്ത്ര​​​​വാ​​​​ദം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് സ്ത്രീയെ ക​​​​ർ​​​​ണാ​​​​ട​​​​ക പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ സി​​​​സി ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ഇ​​​​പ്പോ​​​​ൾ പ്ര​​​​ച​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

മ​​​​ഞ്ജു​​​​ള എ​​​​ന്നാ​​​​ണ് ഇവരുടെ പേ​​​​ര്. ഇ​​​​വ​​​​രു​​​​ടെ ഭൂ​​​​മി സം​​​​ബ​​​​ന്ധ​​​​മാ​​​​യ ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​ന്ന് കോ​​​​ട​​​​തി വാ​​​​ദം കേ​​​​ൾ​​​​ക്കാ​​​​നി​​​​രി​​​​ക്കേ നേ​​​​ര​​​​ത്തേ കോ​​​​ട​​​​തിമു​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യ ഇ​​​​വ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ജ​​​​ഡ്ജി​​​​യു​​​​ടെ ക​​​​സേ​​​​ര​​​​യി​​​​ൽ വെ​​​​ളു​​​​ത്ത ക​​​​ടു​​​​കു​​​​ക​​​​ൾ വി​​​​ത​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ത​​​​നി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ വി​​​​ധി​​​​യു​​​​ണ്ടാ​​​​കാ​​​​നാ​​​​ണ് മ​​​​ഞ്ജു​​​​ള ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണ് പ്ര​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. കോ​​​​ർ​​​​ട്ട് ചീ​​​​ഫ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ദു​​​​രാ​​​​ചാ​​​​ര​​​​ങ്ങ​​​​ളും ദു​​​​ർ​​​​മ​​​​ന്ത്ര​​​​വാ​​​​ദ​​​​ങ്ങ​​​​ളും ത​​​​ട​​​​യു​​​​ന്ന 2017ലെ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മ​​​​ഞ്ജു​​​​ള​​​​യെ 14 ദി​​​​വ​​​​സ​​​​ത്തെ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു. അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

National

കൈയിൽ ചില്ലറയില്ല.., ഗതാഗത മന്ത്രിയെ ബസിൽനിന്നും ഇറക്കിവിട്ടു 

ബംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കാനെത്തിയ ഗതാഗതമന്ത്രിയെ ബസിൽനിന്നും ഇറക്കിവിട്ടു. ബസിൽ കയറിയ ഗതാഗതമന്ത്രി ബൈരതി സുരേഷിനെയാണ് കൈവശം ചില്ലറയില്ലത്തതിന്‍റെ പേരിൽ കണ്ടക്ടർ ഇറക്കിവിട്ടത്.

ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടറാണ് മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്. 

ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. 

തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്‍റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്‍റെ കൈവശവും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു. 

മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.

National

കർണാടക മന്ത്രിസഭാ വികസനം ഉടനെന്ന് മന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ മ​​​​ന്ത്രി​​​​സ​​​​ഭാ വി​​​​ക​​​​സ​​​​നം ഉ​​ട​​നു​​ണ്ടാ​​കു​​മെ​​ന്ന് ഗ​​​​താ​​​​ഗ​​​​ത​​​​വ​​​​കു​​​​പ്പ് മ​​​​ന്ത്രി രാ​​​​മ​​​​ലിം​​​​ഗ റെ​​​​ഡ്ഡി. ഓ​​​​ഗ​​​​സ്റ്റി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ​​​​സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും. ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച് അ​​ന്തി​​മ​​രൂ​​പ​​രേ​​ഖ ത​​യ്യാ​​റാ​​ക്കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ.​​​​ശി​​​​വ​​​​കു​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ 14 പേ​​​​ർ മാ​​​​ത്ര​​​​മാ​​​​ണി​​​പ്പോ​​​ൾ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലു​​​​ള്ള​​​​ത്. മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് 34 മ​​​​ന്ത്രി​​​​മാ​​​രെ​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് നി​​​യോ​​​ഗി​​​ക്കാം.

National

ക​ർ​ണാ​ട​ക​യി​ൽ കാ​ള​യോ​ട്ട ഉ​ത്സ​വ​ത്തി​നി​ടെ സം​ഘ​ർ​ഷം; എ​ട്ടു​പേ​ർ​ക്കു പ​രി​ക്ക് 

ഹാ​വേ​രി: ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി ജി​ല്ല​യി​ൽ പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​കോ​ത്സ​വ​മാ​യ കാ​ള​യോ​ട്ട ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ടു​പേ​ർ​ക്കു പ​രി​ക്ക്. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഹം​ഗ​ൽ താ​ലൂ​ക്കി​ലെ ന​രേ​ഗ​ൽ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഘോ​ഷ​യാ​ത്ര ഒ​രു​ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ​യും ഉ​ട​ൻ​ത​ന്നെ ഹം​ഗ​ലി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഥ​ല​ത്ത് വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ പ്രീ​ണ​ന​രാ​ഷ്‌​ട്രീ​യം കൊ​ണ്ടാ​ണ് ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രേ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​ർ.​അ​ശോ​ക് ആ​രോ​പി​ച്ചു.

National

രജിസ്ട്രേഷൻ എവിടെ? ടാക്സ് എവിടെ? ആർഎസ്എസിനെ വളഞ്ഞുപിടിച്ച് കർണാടക സർക്കാർ

ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്‍റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.

എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്‍റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.

വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്‍റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.

ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

ആർഎസ്എസിന്‍റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്‍റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

National

ലാ​ബ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

ബെ​ല്ലാ​രി: ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ത്തി​ച്ചു​ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ബ​സ​വ​ന​ഗൗ​ഡ പാ​ട്ടീ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ശ്വേ​ത, ഭ​ർ​ത്താ​വ് ദൊ​ഡ്ഡ ബ​സ​വ​ന ഗൗ​ഡ, സ​ഹോ​ദ​ര​ൻ വി​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജൂ​ൺ ഏ​ഴി​ന് പ​കു​തി ക​ത്തി​യ നി​ല​യി​ൽ ശി​വ​പു​ര താ​ന്പ്ര​ഹ​ള്ളി എ​ൽ​എ​ൽ​സി ക​നാ​ലി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ‌​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്. ഒ​രു വ​ർ​ഷ​മാ​യി ബ​സ​വ​ന​ഗൗ​ഡ പാ​ട്ടീ​ൽ നി​ര​ന്ത​രം ശ്വേ​ത​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ ശ്വേ​ത​യെ ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന ഫോ​ൺ കോ​ൾ റെ​ക്കോ​ർ​ഡു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചു.

യു​വാ​വി​ന്‍റെ നി​ര​ന്ത​ര ശ​ല്യ​ത്തെ തു​ട​ർ​ന്നാ​ണ് ജൂ​ൺ ആ​റി​ന് ആ​ളൊ​ഴി​ഞ്ഞ ഒ​രു സ്ഥ​ല​ത്തേ​ക്ക് ക്ഷ​ണി​ച്ചു​വ​രു​ത്തി ദൊ​ഡ്ഡ ബ​സ​വ​ന ഗൗ​ഡ​യും സ​ഹോ​ദ​ര​ൻ മു​ര​ളി​യും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ക​നാ​ലി​ന് സ​മീ​പ​മെ​ത്തി​ച്ച് പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; 10 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗളുരു: ക​ർ​ണാ​ട​ക​യി​ലെ ദാ​വ​ൺ​ഗ​രെ​യി​ൽ നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ 10 പേ​ർ അ​റ​സ്റ്റി​ൽ. ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം ക​ല​ർ​ത്തി ബോ​ധ​ര​ഹി​ത​യാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ക്രൂ​ര​ത.

ഭ​ർ​ത്താ​വി​നോ​ട് പി​ണ​ങ്ങി വീ​ടുവി​ട്ടി​റ​ങ്ങി​യ നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ദാ​വ​ൺ​ഗെ​ര​യി​ലെ യ​ലോ​ദ​ഹ​ള്ളി​യി​ൽ വ​ച്ച് കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ക​ര​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ സ്വാ​ന്ത്വ​നി​പ്പി​ക്കാ​നെ​ന്ന വ്യാജേന ഒ​പ്പം കൂ​ടി​യാ​ണ് പ്ര​തി​ക​ൾ ഉ​പ​ദ്ര​വി​ച്ച​ത്. ഇ​വ​രെ ആ​ശ്വ​സി​പ്പി​ച്ച് വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നേ​റ്റ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ യു​വ​തി​ക്ക് കു​ടി​ക്കാ​ൻ ശീ​ത​ള​പാ​നീ​യം ന​ൽ​കി​യി​രു​ന്നു.

മ​ദ്യം ക​ല​ർ​ത്തി​യ പാ​നീ​യ​മാ​ണ് ഇ​രു​വ​രും യു​വ​തി​യെ കു​ടി​പ്പി​ച്ച​ത്. പി​ന്നാ​ലെ ബോ​ധം ന​ഷ്ട​പ്പെ​ട്ട നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ ഇ​വ​ർ ച​ന്ന​ഗി​രി താ​ലൂ​ക്കി​ലെ യ​ലോ​ദ​ഹ​ള്ളി എ​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കൂ​ട്ടു​കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വ​രും യു​വ​തി​യെ മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്തു. പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പ്ര​തി​ക​ൾ ഇ​ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു.

തൊ​ട്ട​ടു​ത്ത ദി​വ​സം ബോ​ധം തെ​ളി​ഞ്ഞ യു​വ​തി സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ബ​സ​വ​പ​ട്ട​ണ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് പ്ര​തി​ക​ളാ​യ പ​ത്തു​പേ​രെ​യും പി​ടി​കൂ​ടി. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

National

യുവതിയെ മയക്കുമരുന്നു നൽകി കൂട്ട ബലാത്സംഗത്തിനിരയാക്കി

ദാ​​​​​വ​​​​​ൺ​​​​​ഗ​​​​​രെ: യു​​​​​വ​​​​​തി​​​​​യെ മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു ന​​​​​ൽ​​​​​കി‍യ​​​​​ശേ​​​​​ഷം പ​​​​​ത്തു​​ പേ​​​​​ർ ചേ​​​​​ർ​​​​​ന്ന് കൂ​​​​​ട്ട​​ ബ​​​ലാ​​​ത്സം​​​ഗ​​​​​ത്തി​​​​​നി​​​​​ര​​​​​യാ​​​​​ക്കി​​​​​യ​​​​​താ​​​​​യി പ​​​​​രാ​​​​​തി.

പ്ര​​​​​തി​​​​​ക​​​​​ളി​​​​​ലൊ​​​​​രാ​​​​​ൾ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. 
യു​​​​​വ​​​​​തി​​​​​യു​​​​​ടെ പ​​​​​രാ​​​​​തി​​​​​യി​​​​​ൽ പ​​​​​ത്തു​​ പേ​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

National

ദേ​വ​ഗൗ​ഡ​യു​ടെ 35 വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ​റി ജീ​വി​ത​ത്തി​ന് വി​രാ​മ​മാ​വു​ന്നു? ക​ർ​ണാ​ട​ക​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​കി​ല്ല

ബം​ഗ​ളൂ​രു: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ 35 വ​ർ​ഷം നീ​ണ്ടു​നി​ന്ന പാ​ർ​ല​മെ​ന്‍റ​റി ജീ​വി​ത​ത്തി​ന് വി​രാ​മ​മാ​കു​ന്ന​താ​യി സൂ​ച​ന. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​ങ്ങ​ളു​ടെ ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ബി​ജെ​പി പ്രൊ​ഫ. എം. ​നാ​ഗ​രാ​ജി​നെ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണി​ത്. ജൂ​ൺ 30-നാ​ണ് ദേ​വ​ഗൗ​ഡ​യു​ടെ നി​ല​വി​ലു​ള്ള രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് നി​ന്നെ​ങ്കി​ലും ബി​ജെ​പി അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദേ​വ​ഗൗ​ഡ​യു​ടെ പാ​ർ​ല​മെ​ന്‍റ് ക​രി​യ​റി​ന് ഇ​തോ​ടെ താ​ത്കാ​ലി​ക വി​രാ​മ​മാ​കും.

ക​ർ​ണാ​ട​ക​യി​ൽ നി​ല​വി​ലു​ള്ള എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് ഒ​രു സീ​റ്റി​ൽ മാ​ത്ര​മേ വി​ജ​യി​ക്കാ​ൻ സാ​ധി​ക്കൂ. സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​എ​സി​ന് വേ​ണ്ടി ഈ ​സീ​റ്റ് ബി​ജെ​പി വി​ട്ടു​ന​ൽ​കു​മെ​ന്നും ദേ​വ​ഗൗ​ഡ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്തു​മെ​ന്നു​മാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്രൊ​ഫ. എം. ​നാ​ഗ​രാ​ജി​നെ രം​ഗ​ത്തി​റ​ക്കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ദേ​വ​ഗൗ​ഡ​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി ഇ​നി ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ന​ൽ​കു​മോ എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും.

 

National

കു​ടും​ബ വ​ഴ​ക്ക്; പ​തി​നാ​റു​കാ​ര​ൻ അ​ച്ഛ​നെ​യും സ​ഹോ​ദ​രി​യെ​യും കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: കു‌​ടും​ബ​വ​ഴ​ക്കി​നി​ടെ പ​തി​നാ​റു​കാ​ര​ൻ അ​ച്ഛ​നെ​യും സ​ഹോ​ദ​രി​യെ​യും കു​ത്തി​ക്കൊ​ന്നു. ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പ​ൽ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ യ​ങ്ക​ണ്ണ നാ​യി​ഡു (48), പ്ര​ഗ​തി (20) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​യു​ടെ അ​മ്മ​യ്ക്കും പ്ര​തി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ​തി​നാ​റു​കാ​ര​ൻ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ൾ നാ​ലു​പേ​രും ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

തു​ട​ർ​ന്ന് നാ​ലു​പേ​ര​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

മൈ​സൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

മൈ​സൂ​രു: മൈ​സൂ​രു​വി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ർ ക​ടു​വി​നാ​ൽ അ​നു മാ​ത്യു​വി​ന്‍റെ മ​ക​ൾ അ​ലീ​ന സൂ​സ​ൻ അ​നു (20) ആ​ണു മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ർ​വീ​സ് റോ​ഡി​ൽ ഇ​ന്തു​വാ​ലു​വി​ൽ അ​ലീ​ന​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മ​ണ്ഡ്യ​യി​ൽ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​ണ്ഡ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (മിം​സ്) മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

National

അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടു; രാ​മ​ലിം​ഗ റെ​ഡ്ഡി രാ​ജി പി​ൻ​വ​ലി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ രാ​മ​ലിം​ഗ റെ​ഡ്ഡി മ​ന്ത്രി​യാ​യി തു​ട​രു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല അ​റി​യി​ച്ചു. രാ​ജി വെ​ച്ച​ത് ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ പു​റ​ത്താ​ണെ​ന്നും രാ​മ​ലിം​ഗ റെ​ഡ്ഡി പാ​ർ​ട്ടി​യു​ടെ സ്വ​ത്ത് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​മ​ലിം​ഗ റെ​ഡ്ഡി​യെ അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ ഫ​ലം ക​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ഗ്ര​ഹി​ച്ച വ​കു​പ്പ് കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നു രാ​ഹു​ൽ ന​ൽ​കി​യ നി‍​ർ​ദേ​ശം.

പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത പ​ക്ഷം രാ​ജി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ നി​ല​പാ​ടെ​ടു​ത്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ക​ർ​ണാ​ട​ക​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല രാ​മ​ലിം​ഗ റെ​ഡ്ഡി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബം​ഗ​ളൂ​രു വി​ക​സ​ന വ​കു​പ്പ്' ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​കു​പ്പ് അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യി​ല്ല. പ​ക​രം അ​ദ്ദേ​ഹ​ത്തി​ന് 'വ​ലി​യ-​ഇ​ട​ത്ത​രം ജ​ല​സേ​ച​ന വ​കു​പ്പ്' ആ​ണ് അ​നു​വ​ദി​ച്ച​ത്. ഈ ​അ​തൃ​പ്തി​യെ തു​ട​ർ​ന്നാ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി രാ​ജി​വ​ച്ച​ത്.

National

ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു; മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർതന്നെ ധ​ന​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യും

ബെം​ഗ​ളൂ​രു: നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചു. ധ​ന​വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ണ് തീ​രു​മാ​നം. പ്രി​യ​ങ്ക് ഖ​ർ​ഗേ​ക്കാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പ് കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​യ്ക്കും ന​ൽ​കി.

കെ.ജെ. ജോ​ർ​ജി​ന് ഊ​ർ​ജ​വും വി​നോ​ദ​സ​ഞ്ചാ​ര​വും ന​ൽ​കി​യ​പ്പോ​ൾ യു​.ടി. ഖാ​ദ​റി​ന് ആ​രോ​ഗ്യ​വും കു​ടും​ബ​ക്ഷേ​മ വ​കു​പ്പും ന​ൽ​കി. ജ​ല​സേ​ച​ന വ​കു​പ്പ് ന​ൽ​കി​യ​ത് രാ​മ​ലിം​ഗ റെ​ഡ്ഡി​ക്കാ​ണ്. എ​ന്നാ​ൽ ബം​ഗ​ളൂ​രു ന​ഗ​ര വി​ക​സ​ന വ​കു​പ്പാണ് റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം, ആ​വ​ശ്യ​പ്പെ​ട്ട വ​കു​പ്പ് കി​ട്ടാ​ത്ത​തി​ൽ രാ​മ​ലിം​ഗ റെ​ഡ്ഡി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി ജി.​ പ​ര​മേ​ശ്വ​ര​യ്ക്ക് റ​വ​ന്യൂ, കാ​യി​ക വ​കു​പ്പു​ക​ളും ന​ൽ​കി.

National

ബി.കെ. ഹരിപ്രസാദ് കർണാടക പിസിസി അധ്യക്ഷൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ണാ​​​ട​​​ക പി​​​സി​​​സി​​​യു​​​ടെ പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ബി.​​​കെ. ഹ​​​രി​​​പ്ര​​​സാ​​​ദി​​​നെ നി​​​യോ​​​ഗി​​​ച്ചു. ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​നം.

സ്റ്റേ​​​റ്റ് ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യും ഹ​​​രി​​​പ്ര​​​സാ​​​ദി​​​നെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യും.

ഹ​​​രി​​​യാ​​​ന​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി അം​​​ഗ​​​മാ​​​ണ് ഹ​​​രി​​​പ്ര​​​സാ​​​ദ്.

National

കർണാടകയിൽ ഇനി ഡികെ യുഗം

ബം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​രു: ക​​​​​​​​​ർ​​​​​​​​​ണാ​​​​​​​​​ട​​​​​​​​​ക മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി ഡി.​​​​​​​​​കെ. ശി​​​​​​​​​വ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ർ സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്ത് അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​മേ​​​​​​​​​റ്റു. ജി. ​​​​​​​​​പ​​​​​​​​​ര​​​​​​​​​മേ​​​​​​​​​ശ്വ​​​​​​​​​ര ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ 13 മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രും ഇ​​​​​​​​​ന്ന​​​​​​​​​ലെ സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്തു. പ​​​​​​​​​ര​​​​​​​​​മേ​​​​​​​​​ശ്വ​​​​​​​​​ര​​​​​​​​​യ്ക്ക് ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​പ​​​​​​​​​ദം ല​​​​​​​​​ഭി​​​​​​​​​ച്ചു.

ലോ​​​​​​​​​ക് ഭ​​​​​​​​​വ​​​​​​​​​നി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ന്ന ച​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​ൽ ഗ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​ർ താ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ച​​​​​​​​​ന്ദ് ഗെ​​​​​​​​​ഹ്‌​​​​​​​​​ലോ​​​​​​​​​ട്ട് ആ​​​​ണ് സ​​​​​​​​​ത്യ​​​​​​​​​വാ​​​​​​​​​ച​​​​​​​​​കം ചൊ​​​​​​​​​ല്ലി​​​​​​​​​ക്കൊ​​​​​​​​​ടു​​​​​​​​​ത്ത​​​​ത്. കൈ​​​​യി​​​​ൽ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​യും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​പ്പി​​​​​​​​​ടി​​​​​​​​​ച്ച്, മ​​​​​​​​​ഠാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​തി ഗം​​​​​​​​​ഗാ​​​​​​​​​ധ​​​​​​​​​ർ അ​​​​​​​​​ജ്ജ​​​​​​​​​യു​​​​​​​​​ടെ പേ​​​​​​​​​രി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ശി​​​​​​​​​വ​​​​​​​​​കു​​​​​​​​​മാ​​​​​​​​​റി​​​​​​​​​ന്‍റെ സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ​​​​​. ഡോ. ​​​​​​​​​ബി.​​​​​​​​​ആ​​​​​​​​​ർ. അം​​​​​​​​​ബേ​​​​​​​​​ദ്ക​​​​​​​​​റി​​​​​​​​​ന്‍റെ പേ​​​​​​​​​രി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു പ​​​​​​​​​ര​​​​​​​​​മേ​​​​​​​​​ശ്വ​​​​​​​​​ര സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്ത​​​​​​​​​ത്.

മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ളി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ കെ.​​​​​​​​​ജെ. ജോ​​​​​​​​​ർ​​​​​​​​​ജ്, യു.​​​​​​​​​ടി. ഖാ​​​​​​​​​ദ​​​​​​​​​ർ, സി​​​​​​​​​ദ്ധ​​​​​​​​​രാ​​​​​​​​​മ​​​​​​​​​യ്യ​​​​​​​​​യു​​​​​​​​​ടെ മ​​​​​​​​​ക​​​​​​​​​ൻ യ​​​​​​​​​തീ​​​​​​​​​ന്ദ്ര, കെ.​​​​​​​​​എ​​​​​​​​​ച്ച്. മു​​​​​​​​​നി​​​​​​​​​യ​​​​​​​​​പ്പ, എം.​​​​​​​​ബി. പാ​​​​​​​​ട്ടീ​​​​​​​​ൽ, രാ​​​​​​​​മ​​​​​​​​ലിം​​​​​​​​ഗ റെ​​​​​​​​ഡ്ഢി, സ​​​​​​​​തീ​​​​​​​​ഷ് ജാ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ഹോ​​​​​​​​ളി, കൃ​​​​​​​​ഷ്ണ ബൈ​​​​​​​​ര​​​​​​​​ഗൗ​​​​​​​​ഡ, ഈ​​​​​​​​ശ്വ​​​​​​​​ർ ഖ​​​​​​​​ൻ​​​​​​​​ദ്രെ, പ്രി​​​​​​​​യ​​​​​​​​ങ്ക് ഖാ​​​​​​​​ർ​​​​​​​​ഗെ, ബൈ​​​​​​​​ര​​​​​​​​തി സു​​​​​​​​രേ​​​​​​​​ഷ്, ശ​​​​​​​​ര​​​​​​​​ൺ പ്ര​​​​​​​​കാ​​​​​​​​ശ് പാ​​​​​​​​ട്ടീ​​​​​​​​ൽ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണു മ​​​​​​​​റ്റു മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ. ഇ​​​​​​​​വ​​​​​​​​രി​​​​​​​​ൽ യു.​​​​​​​​ടി. ഖാ​​​​​​​​ദ​​​​​​​​ർ, യ​​​​​​​​തീ​​​​​​​​ന്ദ്ര സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രൊ​​​​​​​​ഴി​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ മു​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ൽ മ​​​​​​​​ന്ത്രി​​​​​​​​മാരാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സി​​​​​​​ദ്ധ​​​​​​​രാ​​​​​​​മ​​​​​​​യ്യ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി​​​​​​​രി​​​​​​​ക്കേ ഖാ​​​​​​​ദ​​​​​​​ർ സ്പീ​​​​​​​​ക്ക​​​​​​​​റാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ മ​​​​​​​​ല്ലി​​​​​​​​കാ​​​​​​​​ർ​​​​​​​​ജു​​​​​​​​ൻ ഖാ​​​​​​​​ർ​​​​​​​​ഗെ, ലോ​​​​​​​​ക്സ​​​​​​​​ഭാ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​വ് രാ​​​​​​​​ഹു​​​​​​​​ൽ ​​​​​​​​ഗാ​​​​​​​​ന്ധി, കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ഭ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രാ​​​​​​​​യ വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ, രേ​​​​​​​​വ​​​​​​​​ന്ത് റെ​​​​​​​​ഡ്ഢി, സു​​​​​​​​ഖ്‌​​​​​​​​വി​​​​​​​​ന്ദ​​​​​​​​ർ സിം​​​​​​​​ഗ് സു​​​​​​​​ഖു, എ​​​​​​​​ഐ​​​​​​​​സി​​​​​​​​സി ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​മാ​​​​​​​​രാ​​​​​​​​യ കെ.​​​​​​​​സി. വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ൽ, ര​​​​​​​​ൺ​​​​​​​​ദീ​​​​​​​​പ് സിം​​​​​​​​ഗ് സു​​​​​​​​ർ​​​​​​​​ജേ​​​​​​​​വാ​​​​​​​​ല, വി​​​​​​വി​​​​​​ധ മ​​​​​​ഠാ​​​​​​ധി​​​​​​പ​​​​​​തി​​​​​​ക​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ സ​​​​​​​​ത്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​ജ്ഞ​​​​​​​​യ്ക്കെ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

National

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ

ബം​ഗ​ളൂ​രൂ: അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ.സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര.

സൗ​ജ​ന്യ ബ​സ് പാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്ന​താ​യും അ​തി​നാ​ലാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​ക്കു​ന്ന​തെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ അ​റി​യി​ച്ചു.

ഇ​ത് യു​വ​ത്വ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ‌​ണ്. ത​ങ്ങ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​തൊ​രു നി​ര​ക്കും ഈ​ടാ​ക്കാ​തെ സൗ​ജ​ന്യ ബ​സ് പാ​സ് ന​ൽ​കു​ക​യാ​ണ്. എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

ഡി.​കെ. ശി​വ​കു​മാ​ർ ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും; മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളും

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ഡി.​കെ. ശി​വ​കു​മാ​റി​നൊ​പ്പം 11 മ​ന്ത്രി​മാ​രും ബു​ധ​നാ​ഴ്ച ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മ​ക​ൻ പ്രി​യ​ങ്ക് ഖാ​ർ​ഗെ​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര സി​ദ്ധ​രാ​മ​യ്യ​യും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ഇ​തോ​ടൊ​പ്പം ര​ണ്ട് മ​ല​യാ​ളി​ക​ളും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കെ.​ജെ. ജോ​ർ​ജ്, യു.​ടി. ഖാ​ദ​ർ എ​ന്നി​വ​രാ​ണ് നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ. ഡി.​കെ. ശി​വ​കു​മാ​റി​നൊ​പ്പം നാ​ളെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യി​ൽ ജി. ​പ​ര​മേ​ശ്വ​ര, സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി, എം.​ബി. പാ​ട്ടീ​ൽ, ഈ​ശ്വ​ർ ഖ​ന്ദ്രേ, രാ​മ​ലിം​ഗ റെ​ഡ്ഡി, ശി​വ​രാ​ജ് ത​ങ്ക​ട​ഗി, രൂ​പാ ശ​ശി​ധ​ർ എ​ന്നി​വ​രു​മു​ണ്ട്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​തി​യ സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഭ​ര​ണം ഏ​റ്റെ​ടു​ക്കും. ജൂ​ൺ18 ന് ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​കും മ​ന്ത്രി​സ​ഭ വി​ക​സ​നം.

Leader Page

കര്‍ണാടകയുടെ അമരത്ത് കനകപുര റോക്ക്

ക​ര്‍​ണാ​ട​ക​യെ ന​യി​ക്കാ​ന്‍ ഇ​നി ക​ന​ക​പു​ര റോ​ക്ക്. അ​ര്‍​ഹി​ച്ച മു​ഖ്യ​മ​ന്തി​സ്ഥാ​നം മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഡി​കെ​എ​സ് എ​ന്ന ഡി.​കെ. ശി​വ​കു​മാ​റി​നെ​ത്തേ​ടി എ​ത്തി​യി​രി​ക്കു​ന്നു. ക​ര്‍​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ശി​വ​കു​മാ​റാ​യി​രു​ന്നു 2023ല്‍ ​കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ വി​ജ​യ​ശി​ല്പി. എ​ന്നാ​ല്‍, മു​തി​ര്‍​ന്ന നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യ്ക്കു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​പ​ദം വി​ട്ടു​കൊ​ടു​ത്ത ശി​വ​കു​മാ​റി​ല്‍​നി​ന്ന് അ​പ​സ്വ​ര​ങ്ങ​ളൊ​ന്നും ഉ​യ​ര്‍​ന്നി​ല്ല. ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​വും പ്ര​മു​ഖ വ​കു​പ്പു​ക​ളും പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​വും ന​ല്കി കോ​ൺ​ഗ്ര​സ് ശി​വ​കു​മാ​റി​നെ അം​ഗീ​ക​രി​ച്ചു.

ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് ഏ​റ്റ​വും പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യ കാ​ല​ത്താ​ണ് ശി​വ​കു​മാ​ർ പി​സി​സി അ​ധ്യ​ക്ഷ​നാ​യ​ത്. സി​ദ്ധ​രാ​മ​യ്യ-​ശി​വ​കു​മാ​ർ ഡ​ബി​ൾ എ​ൻ​ജി​ൻ 134 സീ​റ്റാ​ണ് 2023ൽ ​കോ​ൺ​ഗ്ര​സി​നു സ​മ്മാ​നി​ച്ച​ത്. 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്പ​തു സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ചു. 2019ൽ ​ഒ​രേ​യൊ​രു സീ​റ്റാ​യി​രു​ന്നു കി​ട്ടി​യ​ത്. എ​ക്കാ​ല​വും പാ​ര്‍​ട്ടി​യോ​ടു കൂ​റു പു​ല​ര്‍​ത്തി​യ നേ​താ​വാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​ട്ര​ബി​ള്‍ ഷൂ​ട്ട​ര്‍.

ശി​വ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സി​നു ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച​ത് പ​ല​ത​വ​ണ. 2002ൽ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ വി​ലാ​സ് റാ​വു ദേ​ശ്മു​ഖ് സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ത​നീ​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ക​ര്‍​ണാ​ട​ക​യി​ലെ​ത്തി​ച്ച​ത് ശി​വ​കു​മാ​റാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​സോ​ര്‍​ട്ടി​ലാ​യി​രു​ന്നു എം​എ​ല്‍​എ​മാ​രെ പാ​ര്‍​പ്പി​ച്ച​ത്. വി​ലാ​സ് റാ​വു സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സ വോ​ട്ടു നേ​ടി അ​ന്നു ര​ക്ഷ​പ്പെ​ട്ടു. 2017ലെ ​രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ തോ​ല്‍​പ്പി​ക്കാ​ന്‍ അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്ക​മാ​രം​ഭി​ച്ച​പ്പോ​ഴും ര​ക്ഷ​ക​നാ​യ​ത് ശി​വ​കു​മാ​റാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ 42 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ ക​ര്‍​ണാ​ട​ക​യി​ലെ​ത്തി​ച്ചു കൂ​റു​മാ​റ്റം ത​ട​ഞ്ഞു. അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ ഒ​റ്റ വോ​ട്ടി​നു വി​ജ​യി​ച്ചു.

വൊ​ക്ക​ലി​ഗ വി​ഭാ​ഗ​ത്തി​ന്‍റെ അ​നി​ഷേ​ധ്യ നേ​താ​വാ​ണ് ശി​വ​കു​മാ​ര്‍. വൊ​ക്ക​ലി​ഗ വി​ഭാ​ഗ​ത്തെ കോ​ണ്‍​ഗ്ര​സി​നൊ​പ്പം ഉ​റ​പ്പി​ച്ചു​നി​ര്‍​ത്തു​ന്ന​ത് ശി​വ​കു​മാ​റി​ന്‍റെ സ്വാ​ധീ​ന​മാ​ണ്.

റെ​യ്ഡ് പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ 2019 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു. തി​ഹാ​ർ ജ​യി​ലി​ൽ 50 ദി​വ​സ​മാ​ണു ശി​വ​കു​മാ​ർ ക​ഴി​ഞ്ഞ​ത്. ജ​യി​ൽ​വാ​സം ശി​വ​കു​മാ​റി​നെ ബി​ജെ​പി​യി​ലെ​ത്തി​ക്കു​മെ​ന്നു പ​ല​രും ക​രു​തി. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​നോ​ടു​ള്ള ഡി​കെ​എ​സി​ന്‍റെ കൂ​റ് വ​ർ​ധി​ച്ച​തേ​യു​ള്ളൂ.

എ​ക്കാ​ല​വും നെ​ഹ്റു​കു​ടും​ബ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​ണ് ഡി​കെ​എ​സ്. തി​ഹാ​ർ ജ​യി​ലി​ൽ ഇ​ദ്ദേ​ഹ​ത്തെ സോ​ണി​യ​ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. രാ​ഹു​ല്‍, പ്രി​യ​ങ്ക എ​ന്നി​വ​രു​മാ​യും ഡി​കെ​എ​സ് എ​ന്നും ഏ​റെ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്നു.

കെം​പെ ഗൗ​ഡ​യു​ടെ​യും ഗൗ​ര​മ്മ​യു​ടെ​യും മ​ക​നാ​യി 1962 മേ​യ് 15ന് ​ക​ന​ക​പു​ര​യി​ലെ ദോ​ദ ആ​ല​ഹ​ള്ളി ഗ്രാ​മ​ത്തി​ലാ​ണ് ശി​വ​കു​മാ​ര്‍ ജ​നി​ച്ച​ത്. 1985ൽ ​സാ​ത്ത​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചെ​ങ്കി​ലും ക​ന്നി അ​ങ്ക​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. 1989ല്‍, 27-ാം ​വ​യ​സി​ല്‍ ആ​ദ്യ​മാ​യി എം​എ​ല്‍​എ​യാ​യി. പി​ന്നീ​ട് എ​ട്ടു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2023ല്‍ 122,392 ​വോ​ട്ടി​ന്‍റെ വ​ന്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബി​ജെ​പി​യി​ലെ പ്ര​ബ​ല നേ​താ​വ് ആ​ര്‍. അ​ശോ​ക​യെ ശി​വ​കു​മാ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 1993ൽ ​ഉ​ഷ​യെ ശി​വ​കു​മാ​ർ വി​വാ​ഹം ചെ​യ്തു. ഐ​ശ്വ​ര്യ, ആ​ഭ​ര​ണ, ആ​കാ​ശ് എ​ന്നി​വ​രാ​ണു മ​ക്ക​ൾ.

Kerala

കർണാടകയിൽ ഇനി ഡി.കെ യുഗം; ബുധനാഴ്ച സത്യപ്രതിജ്ഞ

ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കർണാടകയിലെ ഭരണനേതൃത്വ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾ ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടാക്കാൻ പോലും പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ മൂന്നിന് വൈകുന്നേരം നാലിന് ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി.കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂർണമായ നിമിഷമാണെന്നും വേണുഗോപാൽ പറഞ്ഞു.

ഇത്രയും സുഗമമായ ഒരു അധികാര കൈമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും ഭംഗിയായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘടനാ പാടവമുള്ള ശിവകുമാർ അധികാരത്തിലേക്ക് വരുന്നതോടെ കർണാടകയിൽ പാർട്ടി കൂടുതൽ ശക്തമാകും.

മന്ത്രിസഭാ പുനസംഘടനയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും എല്ലാം സുഗമമായി പരിഹരിച്ചതായും വേണുഗോപാൽ വ്യക്തമാക്കി.

Latest News

Corehub Up