x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ജ​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ചെ​മ്പ​ര​ത്തി​പ്പൂ​വ് വി​ഴു​ങ്ങി; ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം


Published: March 30, 2026 05:23 PM IST | Updated: March 30, 2026 05:23 PM IST

മൈ​സൂ​രു: ക​ളി​ക്കു​ന്ന​തി​നി​ടെ പൂ​ജ​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ചെ​മ്പ​ര​ത്തി​പ്പൂ​വ് വി​ഴു​ങ്ങി​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ലു​ള്ള ഹു​ൻ​സൂ​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​റു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞ് ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ പൂ​ജ​യ്ക്കാ​യി വ​ച്ചി​രു​ന്ന ഉ​ണ​ങ്ങി​യ ചെ​മ്പ​ര​ത്തി​പ്പൂ​വ് എ​ടു​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യ്ക്കു​ളി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ത്ത സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ പൂ​വി​ന്‍റെ ഒ​രു ഭാ​ഗം വാ​യി​ലി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ കു​ട്ടി​യു​ടെ വാ​യി​ൽ നി​ന്നും പൂ​വ് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നി​ടെ കു​ഞ്ഞ് അ​ത് വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൂ​വ് ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : karnataka mysore death kid

Recent News

Corehub Up