Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mysore

ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പ​ന്ത് വി​ഴു​ങ്ങി; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മൈ​സൂ​രു: കു​ർ​ക്കു​റെ പാ​ക്ക​റ്റി​ൽ നി​ന്നും ല​ഭി​ച്ച ചെ​റി​യ പ്ലാ​സ്റ്റി​ക് പ​ന്ത് അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മൈ​സൂ​രു ജി​ല്ല​യി​ലെ ഗൗ​രീ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​മ്മ​യു​ടെ ചെ​റു​മ​ക​നും സ​ന്തോ​ഷി​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടെ​യും മ​ക​നു​മാ​യ മു​കു​ന്ദ് മ​യൂ​ർ ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം. കു​ർ​ക്കു​റെ പാ​ക്ക​റ്റി​നൊ​പ്പം സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച പ്ലാ​സ്റ്റി​ക് പ​ന്ത് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ അ​ത് വി​ഴു​ങ്ങി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി ശ്വാ​സം കി​ട്ടാ​തെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ​ക്കും സം​ശ​യം തോ​ന്നി​യ​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ഹു​ൻ​സൂ​ർ റൂ​റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

 

National

മൈ​സൂ​രിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; യാത്രക്കാർ സുരക്ഷിതർ

മൈസൂരു: ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. കെഎല്‍ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് പൂര്‍ണമായും കത്തിനശിച്ചത്.

പുലര്‍ച്ചെ രണ്ടോടെ മൈസൂരുവിലെ നഞ്ചന്‍കോടായിരുന്നു സംഭവം. അപകടസമയത്ത് ബസില്‍ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ബസിന് മുന്‍പില്‍ പോയ വാഹനങ്ങളിലെ യാത്രക്കാര്‍ പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു.

തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കാന്‍ സാധിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. യാത്രക്കാരുടെ ലാപ്‌ടോപ്പ്, ഫോണ്‍, പാസ്‌പോര്‍ട് ഉള്‍പ്പെടെയുള്ള വസ്തുക്കളും രേഖകളും കത്തിനശിച്ചു.

District News

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ മൈ​സൂ​രു​വി​ൽ ബ​സി​ടി​ച്ച് മാ​ലൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: മാ​ലൂ​ർ കു​ണ്ടേ​രി​പ്പൊ​യി​ലി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ സം​ഘ​ത്തി​ലെ സ്ത്രീ ​ബ​സി​ടി​ച്ചു മ​രി​ച്ചു.

മാ​ലൂ​ർ കു​ണ്ടേ​രി​പ്പൊ​യി​ലി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന കൗ​സു (53) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൗ​സു​വി​ന്‍റെ ചേ​ച്ചി നാ​രാ​യ​ണി (82) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മൈ​സൂ​രു ജെ​എ​സ്എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച​യാ​ണു കു​ണ്ടേ​രി​പ്പൊ​യി​ൽ കോ​ട്ട​യി​ൽ നി​ന്ന് 50 അം​ഗ സം​ഘം മൈ​സൂ​രു​വി​ലേ​ക്കു പോ​യ​ത്.

സ്ഥ​ല​ങ്ങ​ളെ​ല്ലാം ക​ണ്ട് ഞാ​യ​റാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ യാ​ത്രാ​സം​ഘം ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം ടൂ​റി​സ്റ്റ് ബ​സ് പാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് നി​ല​ത്തി​രു​ന്ന് ക​ഴി​ക്കുന്പോൾ സ​ഹോ​ദ​രി​മാ​രു​ടെ ദേ​ഹ​ത്ത് മ​റ്റൊ​രു ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രേ​ത​രാ​യ അ​മ്പു-​മാ​തു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: എ​ൻ. സു​രേ​ന്ദ്ര​ൻ (ചെ​ങ്ക​ൽ തൊ​ഴി​ലാ​ളി). മ​ക്ക​ൾ: ഉ​ജി​ത്ത് (ഡ്രൈ​വ​ർ), ഉ​ദി​ന​ന്ദ് (പ്ല​സ്ടു വി​ദ്യാ​ർ​ഥി, കോ​ട്ട​യം മ​ല​ബാ​ർ ഹൈ​സ്കൂ​ൾ). മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ണ്ടേ​രി​പ്പൊ​യി​ലി​ലെ വീ​ട്ടി​ലും മാ​ന​ന്തേ​രി​യി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വ​ലി​യ വെ​ളി​ച്ചം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Latest News

Corehub Up