Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International

വീട്ടിൽ കല്ല് കെട്ടിത്തൂക്കിയാൽ ദുഷ്ടശക്തികൾ പോകുമോ? പ്രാചീനകാലം തൊട്ടുള്ള വിചിത്രമായ മാന്ത്രികവിദ്യകൾ

വീടിന്‍റെയും പരിസരത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാൻ സിസിടിവി സ്ഥാപിക്കുകയും ആ സുരക്ഷാ കാമറകളുടെ സംരക്ഷണത്തിനായി, ചരടു കെട്ടുകയും ചെയ്യുന്ന വിചിത്ര മനുഷ്യരുള്ള നാടാണിത്!
അന്ധവിശ്വാസങ്ങളുടെ ഉറവിടം തേടുകയല്ല, മറിച്ചു നൂറ്റാണ്ടുകളായി മനുഷ്യർ തങ്ങളുടെ സ്വത്തുക്കൾ ദുഷ്ടശക്തികളിൽനിന്നു സംരക്ഷിക്കാൻ മന്ത്രവാദവും ആഭിചാരക്രിയകളും ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രം പുരോഗമിച്ചിട്ടും ഇത്തരം വിശ്വാസങ്ങൾക്ക് ഒട്ടും കുറവില്ല. ച​രി​ത്ര​കാ​ര​ന്മാ​രും പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളിൽ, മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉറപ്പാക്കുമെന്നു വിശ്വസിക്കുന്ന ചില മാ​ന്ത്രി​കരീ​തി​ക​ളെ വിശദമാക്കുന്നു. അതേസമയം, ഇതു സുരക്ഷ ഉറപ്പുവരുത്തുമോ എന്നതിനു തെളിവുകളൊന്നുമില്ല!

ലണ്ടൻ ഇം​പീ​രി​യ​ൽ കോ​ള​ജിലെ ച​രി​ത്ര​കാ​ര​നാ​യ തോ​മ​സ് വാ​​ട്ടേഴ്സി​ന്‍റെ 'മാ​ജി​ക്: ഡീ​കോ​ഡിം​ഗ് ദി ​വി​ഷ്വ​ൽ ക​ൾ​ച്ച​ർ ഓ​ഫ് സ്പെ​ൽ​സ്, ഇ​ല്യൂ​ഷ​ൻ​സ് ആ​ൻ​ഡ് സൈ​ക്കി​ക് പ​വേ​ഴ്സ്' എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യുള്ളതാണു ​വി​വ​ര​ങ്ങ​ൾ. ച​രി​ത്രാ​തീ​ത കാ​ലം മു​ത​ൽ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ മാ​ന്ത്രി​കപ്ര​തി​രോ​ധ​ങ്ങ​ൾ തീ​ർ​ത്തി​രു​ന്നതായി പഠനഗ്രന്ഥത്തിൽ വിശദമാക്കുന്നു. 

പ്ര​തി​രോ​ധ സ​സ്യ​ങ്ങൾ
വീ​ടു​ക​ളെ സ്വാ​ഭാ​വി​ക​വും അ​ദ്ഭു​ത​ക​ര​വു​മാ​യ അ​പ​ക​ട​ങ്ങ​ളി​ൽനി​ന്നു സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക​ത​രം മരങ്ങളും ചെ​ടി​ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന രീ​തി പ​ണ്ടു​മു​ത​ലേയുണ്ടായിരുന്നു. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ലെ സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ നി​ക്കോ​ളാ​സ് കു​ൽ​പെ​പ്പ​റിന്‍റെ കു​റി​പ്പു​ക​ൾ അ​നു​സ​രി​ച്ച്, തോ​ട്ട​ത്തി​ൽ ബേ മരം ന​ട്ടു​വ​ള​ർ​ത്തു​ന്ന​തു വീ​ടി​നെ ആ​ഭി​ചാ​ര​ക്രി​യ​ക​ളി​ൽനി​ന്നും ഇ​ടി​മി​ന്ന​ലി​ൽനി​ന്നും സം​ര​ക്ഷി​ക്കു​മെ​ന്നാ​ണു വി​ശ്വ​സി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ, റോ​സ്മേ​രി, ചി​ല പ്ര​ത്യേ​ക​യി​നം മു​ള​കു​ക​ൾ എ​ന്നി​വ വാ​തി​ലു​ക​ളി​ലും പൂ​ന്തോ​ട്ട​ങ്ങ​ളി​ലും സ്ഥാ​പി​ക്കു​ന്ന​ത് ദു​ർ​ഭൂ​ത​ങ്ങ​ളെ​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന ദു​ഷ്ട​ശ​ക്തി​ക​ളെ​യും അ​ക​റ്റി​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ആ​ളു​ക​ൾ വി​ശ്വ​സി​ച്ചി​രു​ന്നു.

ര​ഹ​സ്യചി​ഹ്ന​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും
വീ​ടിന്‍റെ ഭി​ത്തി​ക​ളി​ലും വാ​തി​ലു​ക​ളി​ലും മ​ര​ത്ത​ടി​ക​ളി​ലും മാ​ന്ത്രി​കചി​ഹ്ന​ങ്ങ​ൾ കൊ​ത്തി​വയ്ക്കുന്ന രീ​തി യൂ​റോ​പ്പി​ൽ വ്യാ​പ​ക​മാ​യി​രു​ന്നു. അ​ഞ്ചും ആ​റും കോ​ണു​ക​ളു​ള്ള ന​ക്ഷ​ത്ര ചി​ഹ്ന​ങ്ങ​ൾ, പ​ര​സ്പ​രം പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ൾ, ചക്രമുദ്രകൾ എ​ന്നി​വ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കുന്നു. ശ​ത്രു​ക്ക​ളെ​യും ദു​ർ​മ​ന്ത്ര​വാ​ദ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​നും തീ​പി​ടി​ത്തം പോ​ലെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഇ​ത്ത​രം ര​ഹ​സ്യചി​ഹ്ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും വീ​ടു​ക​ളിൽ കൊത്തി​വ​ച്ചി​രു​ന്ന​തത്രെ!

വാ​സ്തു​വി​ദ്യ
കെ​ട്ടി​ട​ങ്ങ​ൾ നി​ർമി​ക്കു​മ്പോ​ൾ, മാ​ന്ത്രി​ക സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി പ​ല സം​സ്കാ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്നു. കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളി​ൽ രാ​ക്ഷ​സ രൂ​പ​ങ്ങ​ളു​ള്ള ഓ​ടു​ക​ളും വി​ഗ്ര​ഹ​ങ്ങ​ളും വയ്ക്കുന്നതു കവർച്ചക്കാരെയും ദു​രാ​ത്മാ​ക്ക​ളെ​യും തു​ര​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണു വി​ശ്വ​സി​ച്ചി​രു​ന്ന​ത്. സ്പെ​യി​നി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ക​ക്കു​ഴ​ലു​ക​ൾ​ക്കു മു​ക​ളി​ൽ സ​ങ്കീ​ർ​ണ​മാ​യ ജ്യാ​മി​തീ​യ രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു. ഇ​തു ദു​ഷ്ടശക്തികളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​മെ​ന്നാ​യി​രു​ന്നു ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്.

വി​ച്ച് ബോ​ട്ടി​ലു​ക​ൾ
പ​തി​നേ​ഴാം നൂ​റ്റാ​ണ്ടു മു​ത​ൽ ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്കം വ​രെ യൂ​റോ​പ്പി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നതാണ് വി​ച്ച് ബോ​ട്ടി​ലു​ക​ളു​ടെ ഉ​പ​യോ​ഗം. ആ​ഭി​ചാ​രദോ​ഷ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​ണ് ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഒ​രു ചെ​റി​യ കു​പ്പി​യി​ൽ ആ​ഭി​ചാ​ര​ദോ​ഷം ബാ​ധി​ച്ച വ്യ​ക്തി​യു​ടെ ന​ഖ​ങ്ങ​ൾ, മു​ടി, മൂ​ത്രം എ​ന്നി​വ​യോ​ടൊ​പ്പം വ​ള​ഞ്ഞ ആ​ണി, തു​ണി കൊ​ണ്ടു​ള്ള ഹൃ​ദ​യ​രൂ​പം എ​ന്നി​വ നി​റ​ച്ചാ​ണ് ഇ​വ തയാ​റാ​ക്കി​യി​രു​ന്ന​ത്. ഈ ​കു​പ്പി​ക​ൾ വീ​ടി​ന്‍റെ ത​റ​യിൽ കു​ഴി​ച്ചി​ടും. ഇ​തുവ​ഴി ദു​ർമ​ന്ത്ര​വാ​ദം ചെ​യ്ത വ്യ​ക്തി​ക്ക് ആ​ഘാ​ത​മേ​ൽ​പ്പി​ക്കാ​നും അ​വ​രു​ടെ ശ​ക്തി ഇ​ല്ലാ​താ​ക്കാ​നും ക​ഴി​യു​മെ​ന്നാ​യി​രു​ന്നു വി​ശ്വാ​സം.

പ്ര​ത്യേ​ക ത​രം ക​ല്ലു​ക​ൾ
കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 'ഷി​ഗാ​ൻ​ഡാംഗ്‌' എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ല്ലു​ക​ൾ വീ​ടു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ചൈ​ന​യി​ലെ താ​യ് പ​ർ​വ​ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ക​രു​ത​പ്പെ​ടു​ന്ന ​ക​ല്ലു​ക​ൾ​ക്കു ദു​ഷ്ട​ശ​ക്തി​ക​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശേ​ഷി​യു​ണ്ടെ​ന്നാണു വി​ശ്വാസം. അ​തു​പോ​ലെ യു​കെ​യി​ൽ പ്രകൃതിദത്തമായി ദ്വാ​ര​ങ്ങ​ൾ വീ​ണ ക​ല്ലു​ക​ൾ കി​ട​പ്പു​മു​റി​ക​ളി​ലും വീ​ടി​നു മു​ന്നി​ലും തൂ​ക്കി​യി​ടു​ന്ന​തു ദുഃ​സ്വ​പ്ന​ങ്ങ​ളെ​യും മാ​ന്ത്രി​കദോ​ഷ​ങ്ങ​ളെ​യും അ​ക​റ്റു​മെ​ന്ന ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ത്ത​രം മാ​ന്ത്രി​ക പ്ര​തി​രോ​ധരീ​തി​ക​ൾ കേ​വ​ലം അ​ന്ധ​വി​ശ്വാ​സം എ​ന്ന​തി​ലു​പ​രി, മ​നു​ഷ്യ​രിലു​ണ്ടാകുന്ന ഭ​യവും ആ​ശ​ങ്ക​യും ല​ഘൂ​ക​രി​ക്കാ​നും മാ​ന​സി​ക സു​ര​ക്ഷി​ത​ത്വം ന​ൽ​കാ​നും സ​ഹാ​യി​ച്ചി​രു​ന്ന മാ​ർ​ഗ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ർ വി​ല​യി​രു​ത്തു​ന്നു. അതായത്, കല്ലു കെട്ടിത്തൂക്കിയിട്ടാലോ, തകിടു കുഴിച്ചിട്ടാലോ കള്ളന്മാരെ പിടികൂടാനാകില്ല, കള്ളന്മാരെ കുടുക്കാൻ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങൾ തേടണമെന്നു സാരം!

International

ഇ​റാ​നി​ൽ ഹി​ജാ​ബ് ഉ​പേ​ക്ഷി​ച്ച് വ​നി​ത​ക​ളു​ടെ ഓ​ട്ട​മ​ത്സ​രം; ഞെ​ട്ടി​ത്ത​രി​ച്ച് ഭ​ര​ണ​കൂ​ടം‌

ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ നി​ർ​ബ​ന്ധി​ത ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​ല​നി​ൽ​ക്കെ, അ​ത് വ​ക​വ​യ്ക്കാ​തെ ത​ല​മു​ടി തു​റ​ന്നി​ട്ട് ച​രി​ത്ര​പ്ര​ധാ​ന​മാ​യ 10 കി​ലോ​മീ​റ്റ​ർ റോ​ഡ് റേ​സി​ൽ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത​ത് ഭ​ർ​ണ​കൂ​ട​ത്തെ ഞെ​ട്ടി​ച്ചു. ത​ല​സ്ഥ​നാ​മാ​യ ടെ​ഹ്റാ​നി​ലെ വെ​ലാ​യ​ത്ത് പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന കാ​യി​ക മാ​മാ​ങ്ക​ത്തി​ലാ​ണ് ഇ​റേ​നി​യ​ൻ ഭ​ര​ണ​കൂ​ട​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് വ​നി​ത​ക​ൾ ഹി​ജാ​ബി​ല്ലാ​തെ പ​ങ്കെ​ടു​ത്ത​ത്.

പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​റെ​വേ​റെ മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഹി​ജാ​ബ് ധ​രി​ക്ക​ണ​മെ​ന്ന രാ​ജ്യ​ത്തെ ക​ടു​ത്ത നി​യ​മ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ചാ​ണ് വ​നി​താ അ​ത്‌​ല​റ്റു​ക​ൾ ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ സം​ഭ​വം വ​ലി​യ ശ്ര​ദ്ധ​നേ​ടി​ക്ക​ഴി​ഞ്ഞു.

2022-ൽ ​ഹി​ജാ​ബ് കൃ​ത്യ​മാ​യി ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് മ​ത​പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മി​നി എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഇ​റാ​നി​ലു​ട​നീ​ളം വ​ൻ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചി​രു​ന്നു. 'വു​മ​ൺ, ലൈ​ഫ്, ഫ്രീ​ഡം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ആ​രം​ഭി​ച്ച ആ ​പോ​രാ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​സം​ഭ​വ​വും വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും നിരീ​ക്ഷ​ണ​ങ്ങ​ൾ​ക്കും മ​ധ്യേ​യും ഇ​റേ​നി​യ​ൻ സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ വ്യ​ക്തി സ്വാ​ത​ന്ത്യ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം തു​ട​രു​ന്നു എ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂച​ന​യാ​ണി​ത്.

International

'വ​ലി​യ കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്നു': ഇ​റാ​ന്‍ വി​ഷ​യ​ത്തി​ല്‍ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​നു​മാാ​യു​ള്ള ന​യ​ത​ന്ത്ര-​സൈ​നി​ക ത​ര്‍​ക്ക​ങ്ങ​ള്‍ രൂ​ക്ഷ​മാ​യി​രി​ക്കെ, വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഇ​റാ​ന്‍ ഭ​ര​ണ​കൂ​ടം ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ 'വ​ള​രെ വ​ലി​യ കാ​ര്യ​ങ്ങ​ള്‍ ഉ​ട​ന്‍ ത​ന്നെ സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്നു' എ​ന്ന് ഫോ​ക്‌​സ് ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​നെ​തി​രെ​യു​ള്ള യു​എ​സ് നി​ല​പാ​ടി​ല്‍ പ്ര​ധാ​ന​മാ​യും മൂ​ന്ന് വ​ഴി​ക​ളാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റാ​ന് മേ​ല്‍ പൂ​ര്‍​ണ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തെ കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക, ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​യി​ലൂ​ടെ​യോ ക​രാ​റി​ലൂ​ടെ​യോ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക. 

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​റാ​ന്‍ പ്ര​സി​ഡ​ന്റ് മ​സൂ​ദ് പെ​സ​ഷ്‌​കി​യാ​ന്‍ ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് എ​ത്താ​നി​രി​ക്കെ​യാ​ണ് ട്രം​പി​ന്റെ പ്ര​തി​ക​ര​ണം. ഉ​പ​രോ​ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​നും ഹോ​ര്‍​മു​സ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും ഖ​ത്ത​ര്‍ വ​ഴി ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ള്‍ അ​മേ​രി​ക്ക​യെ അ​റി​യി​ച്ച​താ​യി ടെ​ഹ്റാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​ന്‍ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി പെ​സ​ഷ്‌​കി​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ന്‍ താ​ന്‍ ത​യാ​റാ​ണെ​ന്ന സൂ​ച​ന​യും ട്രം​പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

International

യുദ്ധം അവസാനിപ്പിക്കാന്‍ ഏഴു നിബന്ധനകള്‍; അംഗീകരിച്ചില്ലെങ്കില്‍ നിര്‍ണായക യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍

ടെഹ്‌റാന്‍: ലോകത്തെ ഇന്ധനപ്രതിസന്ധിയിലേക്കു തള്ളിവിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ ഖത്തര്‍ വഴി ഏഴു നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്‍. ലെബനനിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുക, വിദേശ ആസ്തികള്‍ തിരിച്ചുനല്‍കുക, നാവിക ഉപരോധം നീക്കുക എന്നിവയാണ് അല്‍ ജസീറയിലൂടെ ഇറാന്‍ പുറത്തുവിട്ട പ്രധാന ആവശ്യങ്ങള്‍.

നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ണായക യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്റെ സുരക്ഷാസമിതി സെക്രട്ടറി മൊഹ്‌സന്‍ റെസായി വ്യക്തമാക്കി. പുതിയ ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ക്കും വാണിജ്യ താത്പര്യങ്ങള്‍ക്കും എതിരെ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

International

സൗദി അറേബ്യയില്‍ ഹൂതി ആക്രമണം തുടരുന്നു; ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക 

വാഷിംഗ്ടണ്‍ ഡിസി: സൗദി അറേബ്യയില്‍ ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക. സൗദിയിലുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തായിഫ്, യാന്‍ബു എന്നീ നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകള്‍ നടത്തുന്നതിന് ഇനി മുതല്‍ പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് സൗദിയിലെ യുഎസ് മിഷന്‍ എക്‌സിലൂടെ അറിയിച്ചു.

രാജ്യത്തുള്ള അമേരിക്കന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും യുഎസ് മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള സാധാരണ കോണ്‍സുലാര്‍ സേവനങ്ങളും അടിയന്തര സേവനങ്ങളും മുടങ്ങില്ലെന്നും അധികൃതര്‍ അറിയിച്ചു.

സൗദിയിലുള്ള അമേരിക്കക്കാര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഎസ് മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക വാര്‍ത്തകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കുക, മൊബൈല്‍ ഫോണുകള്‍ എപ്പോഴും ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക, സൗദി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. വ്യോമാക്രമണം ഉണ്ടായാല്‍ ജനലുകള്‍ക്കും ചില്ലുവാതിലുകള്‍ക്കും അടുത്തുനിന്ന് മാറിനില്‍ക്കണമെന്നും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

 

International

മനസ്‌ലു പർവതത്തിൽ ഹിമപാതം; ഇന്ത്യൻ വംശജനും ഗൈഡും മരിച്ചു

കാ​​​ഠ്മ​​​ണ്ഡു: ലോ​​​ക​​​ത്തി​​​ലെ എ​​​ട്ടാ​​​മ​​​ത്തെ ഉ​​​യ​​​ർ​​​ന്ന കൊ​​​ടു​​​മു​​​ടി​​​യാ​​​യ മ​​​ന​​​സ്‌​​​ലു പ​​​ർ​​​വത​​​ത്തി​​​ലു​​​ണ്ടാ​​​യ ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ജ​​​ർ​​​മ​​​ൻ പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​നും നേ​​​പ്പാ​​​ളി ഷെ​​​ർ​​​പ്പ ഗൈ​​​ഡും കൊ​​​ല്ല​​​പ്പെ​​​ട്ടു.

ജ​​​ർ​​​മ​​​നി​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ ധ്രു​​​വ ജ്യോ​​​തി ഗു​​​ഹ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഗൈ​​​ഡാ​​​യ നേ​​​പ്പാ​​​ളി​​​ലെ മ​​​കാ​​​ലു​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഫു​​​ർ​​​സെം​​​ബ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മ​​​ന​​​സ്‌​​​ലു പ​​​ർ​​​വ​​​ത​​​ത്തി​​​ലെ ക്യാ​​​മ്പ് മൂ​​​ന്നി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ഇ​​​വ​​​രു​​​ടെ കൂ​​​ടാ​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക് വ​​​ൻ മ​​ഞ്ഞു​​മ​​ല പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക്യാ​​​മ്പ് ര​​​ണ്ടി​​​ൽ നി​​​ന്ന് കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ക്യാ​​​മ്പ് മൂ​​​ന്നി​​​ലേ​​​ക്ക് യാ​​​ത്ര തു​​​ട​​​ര​​​രു​​​തെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ഇ​​​രു​​​വ​​​രും മു​​​ന്നോ​​​ട്ടു​​​പോ​​​യ​​​തെ​​​ന്ന് പ​​​ർ​​​വതാ​​​രോ​​​ഹ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ മ​​​കാ​​​ലു അ​​​ഡ്വ​​​ഞ്ച​​​ർ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മോ​​​ഹ​​​ൻ ലാം​​​സാ​​​ൽ പ​​​റ​​​ഞ്ഞു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ ഇ​​​രു​​​വ​​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം പൂ​​​ർ​​​ണ​​​മാ​​​യി നി​​​ല​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് തെ​​​ര​​​ച്ചി​​​ൽ സം​​​ഘം ക്യാ​​​മ്പ് മൂ​​​ന്നി​​​ലെ​​​ത്തി​​​യ​​​പ്പോ​​ഴാ​​ണ് ഏ​​​ഴ​​​ടി​​​യോ​​​ളം താ​​​ഴ്ച​​​യു​​​ള്ള മ​​​ഞ്ഞി​​​ന​​​ടി​​​യി​​​ൽ​​നി​​​ന്ന് ഇ​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റ് ആ​​​റ് പ​​​ർ​​​വതാ​​​രോ​​​ഹ​​​ക​​​ർ മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ തു​​​ട​​​ർ​​​ന്ന് ക്യാ​​​മ്പ് ര​​​ണ്ടി​​​ൽ തു​​​ട​​​ർ​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വ​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​കു​​​ന്ന​​​തോ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബേ​​​സ് ക്യാ​​​മ്പി​​​ലെ​​​ത്തി​​​ച്ച് തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലേ​​​ക്കു വി​​​മാ​​​ന​​​മാ​​​ർ​​​ഗം മാ​​​റ്റും. ഈ ​​​സീ​​​സ​​​ണി​​​ൽ മാ​​​ത്രം മ​​​ന​​​സ്‌​​​ലു കൊ​​​ടു​​​മു​​​ടി​​​യി​​​ൽ മ​​രി​​ച്ച​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ നാ​​​ലാ​​​യി.

International

സൊമാലിയയിലെ മാനുഷിക പ്രതിസന്ധി അവസാനിക്കാന്‍ പ്രാര്‍ഥിച്ച് മാര്‍പാപ്പ

വ​ത്തി​ക്കാ​ന്‍ സി​റ്റി: ആ​ഫ്രി​ക്ക​ന്‍രാ​ജ്യ​മാ​യ സൊ​മാ​ലി​യ നേ​രി​ടു​ന്ന ക​ടു​ത്ത മാ​നു​ഷി​ക പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കാ​ന്‍ പ്രാ​ര്‍ഥി​ച്ച് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍പാ​പ്പ.

ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ത്രി​കാ​ല​ജ​പ​ത്തി​നി​ടെ​യാ​യി​രു​ന്നു മാ​ര്‍പാ​പ്പ സൊ​മാ​ലി​യ​യു​ടെ യാ​ത​ന​ക​ള്‍ അ​നു​സ്മ​രി​ച്ച​ത്. സം​ഘ​ര്‍ഷ​വും കൊ​ടും വ​ര​ള്‍ച്ച​യും അ​സ്ഥി​ര​മാ​യ സൊ​മാ​ലി​യ​ന്‍ ജ​ന​ജീ​വി​ത​ത്തെ കൂ​ടു​ത​ല്‍ ദു​രി​ത​മ​യ​മാ​ക്കു​ന്നു​വെ​ന്നു മാ​ര്‍പാ​പ്പ പ​റ​ഞ്ഞു.

സൊ​മാ​ലി​യ​യ്ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ അ​ന്താ​രാ​ഷ് ട്ര ​സ​മൂ​ഹം മു​ന്നോ​ട്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഏ​താ​നും മാ​സ​മാ​യി വി​വി​ധ യു​എ​ന്‍ ഏ​ജ​ന്‍സി​ക​ള്‍ സൊ​മാ​ലി​യ​യ്ക്കു​ള്ള സ​ഹാ​യം വെ​ട്ടി​ക്കു​റ​ച്ച സ്ഥി​തി​യാ​ണു​ള്ള​ത്.

ബ​ഹുഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ഇ​സ്‌ലാം മ​ത​വി​ശ്വാ​സി​ക​ളാ​യ രാ​ജ്യ​മാ​ണു സൊ​മാ​ലി​യ. 1991ല്‍ ​മു​ഹ​മ്മ​ദ് സി​യാ​ഗ് ബാ​രെ അ​ധി​കാ​ര​ഭ്രഷ്ട​നാ​യ​ശേ​ഷം ആ​ഭ്യ​ന്ത​രക​ല​ഹ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ് രാ​ജ്യം. ഇ​സ്‌ലാ​മി​ക തീ​വ്ര​വാ​ദി​ക​ള്‍ സൊ​മാ​ലി​യ​യി​ല്‍ സ​മാ​ന്ത​ര​ഭ​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

International

ഇറാനിൽ വൻ അമേരിക്കൻ ആക്രമണം ആസന്നം? കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്

ഇറാൻ; പശ്ചിമേഷ്യയിലെ യുഎസ് സഖ്യകക്ഷികൾക്കും മുന്നറിയിപ്പ്
ടെഹ്റാൻ: അമേരിക്ക വീണ്ടും വൻ ആക്രമണത്തിനു മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്ക വൻ ആക്രമണത്തിനു പദ്ധതിയിടുന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാൻ അറിയിച്ചു.

ഇറാനാതിയാ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാകും. അമേരിക്കൻ സേനാ താവളങ്ങളും താത്പര്യങ്ങളും ആക്രമിക്കപ്പെടും. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെയും ലക്ഷ്യമിടുമെന്ന് ഇറാൻ മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം ആസന്നമായ അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തിയില്ല.

പശ്ചിമേഷ്യയിൽ മുന്പു കണ്ടിട്ടില്ലാത്ത വിധമുള്ള സംഘർഷത്തിനു സാധ്യതയുണ്ടെന്നും മേഖലയിലെ അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ശനിയാഴ്ച അറിയിച്ചിരുന്നു.

ഏഴുമാസമായ പശ്ചിമേഷ്യ സംഘർഷം കൂടുതൽ മേഖലകളിലേക്കു പടരുന്നതിനിടെയാണ് അമേരിക്കൻ ആക്രമണത്തെക്കുറിച്ച് ഇറാൻ മുന്നറിയിപ്പു നല്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഇതിനു പുറമേ ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ സൗദിയെ ലക്ഷ്യമിടുന്നത് അന്താരാഷ്‌ട്രവിപണയിൽ എണ്ണവില ഇനിയും ഉയർത്തുമെന്ന ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തത്തിനു കാരണം ബാലിസ്റ്റിക് മിസൈൽ ആക്രമണം ആണെന്ന് ഹൂതികൾ അവകാശപ്പെട്ടിരുന്നു.

International

ഇമ്രാന്‍റെ മോചനത്തിനായി മാർച്ച് നടത്താൻ പിടിഐ; അലീമ ഖാനെ അറസ്റ്റ് ചെയ്ത് 30 ദിവസത്തേക്കു ജയിലിൽ അടച്ചു

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സഹോദരി അലീമ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ലഹോറിലെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്ത അലീമയെ കോട് ലഖ്പത് ജയിലേക്ക് അയച്ചെന്നാണ് റിപ്പോർട്ട്.

ഇമ്രാന്‍റെ മോചനം ആവശ്യപ്പെട്ട് തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) മാർച്ച് നടത്താനൊരുങ്ങവേയാണ് അറസ്റ്റ്. ലാഹോറിലെ ഡെപ്യൂട്ടി കമ്മീഷണറാണ് അലീമയെ അറസ്റ്റ് ചെയ്ത് 30 ദിവസത്തേക്കു കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിറക്കിയത്. അലീമ പൊതുവേദികളിലെത്തുന്നത് സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.

സെപ്റ്റംബർ 27നാണ് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് പിടിഐ മാർച്ച് നടത്തുന്നത്. എന്തു വിലകൊടുത്തും മാർച്ച് തടയുമെന്ന് പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‌ നഖ്‌വി വ്യക്തമാക്കിയിട്ടുണ്ട്.

International

തായ്‌വാൻ മന്ത്രി ചൈനയിലേക്ക്

തായ്‌പെയ്: തായ്‌വാൻ തൊഴിൽവകുപ്പ് മന്ത്രി ചൈന സന്ദർശിക്കുന്നു. ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയോട് അനുബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനാണിത്. താ‌യ്‌വാനിൽ രണ്ടു വർഷം മുന്പ് അധികാരത്തിലേറിയ പ്രസിഡന്‍റ് ലായ് ചിംഗ് തെയുടെ (വില്യം ലായി) മന്ത്രിസഭയിലെ ഒരംഗം ചൈന സന്ദർശിക്കുന്ന ആദ്യ സംഭവമാണിത്.

തൊഴിൽ വകുപ്പ് മന്ത്രി ഹംഗ് സൻ ഹാൻ ചൈനയിലേക്കു പുറപ്പെട്ടതായി തായ്‌വാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മനുഷ്യവിഭവ ശേഷി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണിതെന്നും വ്യക്തമാക്കി.

ചൈനയുടെ ഭാഗമായ ഹോങ്കോംഗിലെയും ടിബറ്റിലെയും മനുഷ്യവകാശ ധ്വംസനങ്ങളെ ശക്തമായ എതിർത്ത പാരന്പര്യം ഹംഗ് സൻ ഹാനിനുണ്ട്.

ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്‌വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്‌വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ നയം.

തായ്‌വാന് അംഗത്വമുള്ള ചുരുക്കം ചില അന്താരാഷ്‌ട്ര സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ സമിതി. ചൈനയിലെ ഷെൻചെന്നിൽ നവംബറിലാണ് ഉച്ചകോടി. തായ്‌വാൻ പ്രസിഡന്‍റ് പങ്കെടുക്കില്ലെന്നാണ് സൂചന.

International

റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ ആയിരത്തിലധികം ഡ്രോണുകൾ തൊടുത്ത് യുക്രെയ്ന്‍റെ ആക്രമണം

മോസ്കോ: റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് അവസാനിച്ച ഞായറാഴ്ച യുക്രെയ്ൻ സേന തൊടുത്ത ആയിരത്തിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ 450 ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.

യുക്രെയ്ൻ നടത്തിയതിൽവച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോസ്കോ മേയർ സെർഗി സോബ്യാനിൽ പറഞ്ഞു.

മോസ്കോ മേഖലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യാ അധിനിവേശ യുക്രെയ്ൻ പ്രദേശമായ ഖേർസണിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടക്കം മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.

മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയിൻ വലിയ നാശനഷ്ടമുണ്ടായി. 21 നില കെട്ടിടത്തിനു തീപിടിച്ചതിനെത്തുടർന്ന് നാനൂറു പേരെ ഒഴിപ്പിച്ചു മാറ്റി.

ഇതിനിടെ, റഷ്യൻ പാർലമെന്‍റിന്‍റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാര്യമായ തടസങ്ങളുണ്ടായില്ല. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിനു നേർക്ക് ശനിയാഴ്ച സൈബർ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.

പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്‍റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് ഏല്ലാവരും പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന സ്ഥാനാർഥികളെ വിലക്കിയിരുന്നു.

യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ ആദ്യ പാർലമെന്‍റ് തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു വിജയം യുദ്ധത്തിനുള്ള ജനപിന്തുണയായി പുടിൻ ചിത്രീകരിച്ചേക്കും.

International

സൗ​ദി​ക്ക് എ​തി​രെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഹൂ​തി​ക​ൾ; സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ

റി​യാ​ദ്: റി​യാ​ദി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​യി​ൽ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി​ക​ൾ. യാ​ൻ​ബു​വി​ലെ അ​രാം​കോ​യും ആ​ക്ര​മി​ച്ച​താ​യി യെ​മ​നി​ലെ ഹൂ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ബി​ഷ, ത്വാ​യി​ഫ്, ഫ​ർ​സാ​ൻ, യാം​ബു എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ൾ സൗ​ദി ചെ​റു​ത്തു.

അ​തേ​സ​മ​യം സൗ​ദി​യും ഹൂ​തി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി പാ​കി​സ്താ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌‌‌‌​വി നാ​ളെ ടെ​ഹ്റാ​നി​ലെ​ത്തും.

അ​തി​നി​ടെ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്ക് മു​ന്നി​ൽ ഖ​ത്ത​ർ മു​ഖേ​ന ഉ​പാ​ധി​ക​ൾ അ​റി​യി​ച്ച് ഇ​റാ​ൻ. ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ സു​ര​ക്ഷാ മേ​ധാ​വി മോ​ഷെ​ൻ റെ​സാ​യി പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ലെ ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ളി​ലു​ള്ള പൗ​ര​ന്മാ​ർ​ക്ക് അ​മേ​രി​ക്ക ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ണ്ണ, ച​ര​ക്ക്, വാ​ത​കം എ​ന്നി​വ​യു​ടെ അ​ള​വ് ആ​റ് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്നും പ്ര​ധാ​ന ഗ​താ​ഗ​ത പാ​ത​ക​ളി​ൽ മൈ​നു​ക​ൾ ഇ​ല്ലെ​ന്നും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്ന് ഇ​റാ​ൻ സൈ​ന്യം അ​റി​യി​ച്ചു.

International

ഓ​സ്ട്രേ​ലി​യ​യി​ൽ സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നീ​ന്ത​ൽ​താ​രം മ​രി​ച്ചു; സ്രാ​വി​നെ കൊ​ല്ലാ​ൻ അ​ത്യ​പൂ​ർ​വ ഉ​ത്ത​ര​വ്

പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ വീ​ണ്ടും സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണം. വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ന​ടു​ത്തു​ള്ള ജ​ന​പ്രി​യ ബീ​ച്ചാ​യ സൊ​റെ​ന്‍റോ ബീ​ച്ചി​ൽ നീ​ന്തു​ന്ന​തി​നി​ടെ പ്ര​മു​ഖ നീ​ന്ത​ൽ​താ​ര​മാ​യ ഗ്രെ​ഗ് ഒ​നീ​ൽ(63) മ​രി​ച്ച​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ആ​ക്ര​മ​ണ​കാ​രി​യാ​യ ഗ്രേ​റ്റ് വൈ​റ്റ് സ്രാ​വി​നെ പി​ടി​കൂ​ടി കൊ​ന്നൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു. സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഗ്രേ​റ്റ് വൈ​റ്റ് സ്രാ​വു​ക​ളെ കൊ​ല്ലാ​ന് ഉ​ത്ത​ര​വി​ടു​ന്ന​ത് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ത്യ​പൂ​ർ​വ​വും ഏ​റെ വി​വാ​ദ​പ​ര​വു​മാ​ണ്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പെ​ർ​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ബീ​ച്ചു​ക​ൾ ത​ത്കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ഓ​സ്ട്രേ​ലി​യ​യി​ലു​ട​നീ​ളം സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്. സി​ഡ്നി ഹാ​ർ​ബ​റി​ൽ ജ​നു​വ​രി​യി​ൽ 12 വ​യ​സു​കാ​ര​നും മേ​യ്-​ജൂ​ൺ മാ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് മു​ങ്ങ​ൽ​വി​ദ​ഗ്ധ​രും സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

International

ക്യൂ​ബ​യി​ൽ വീ​ണ്ടും വ​ൻ വൈ​ദ്യു​ത ത​ട​സം; ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​രു​ട്ടി​ൽ

ഹ​വാ​ന: ക​ടു​ത്ത ഇ​ന്ധ​ന​ക്ഷാ​മ​വും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വി​ത​ര​ണ​ശൃം​ഖ​ല​യും കാ​ര​ണം ക്യൂ​ബ​യി​ൽ വീ​ണ്ടും വ​ൻ വൈ​ദ്യു​ത ത​ട​സം. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന വൈ​ദ്യു​ത ഗ്രി​ഡി​ലു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​മൊ​ട്ടാ​കെ ഇ​രു​ട്ടി​ലാ​യ​താ​യി ഊ​ർ​ജ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ക്യൂ​ബ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ആ​റാ​മ​ത്തെ വ​ലി​യ വൈ​ദ്യു​ത ത​ട​സ​മാ​ണി​ത്.

അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഉ​പ​രോ​ധ​വും എ​ണ്ണ​ക്ക​പ്പ​ലു​ക​ളു​ടെ വി​ല​ക്കു​മാ​ണ് രാ​ജ്യ​ത്തെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ക്യൂ​ബ​യി​ൽ പെ​ട്രോ​ളി​യം ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. പ​ല ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ക​യും സ്കൂ​ളു​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി.

ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ഇ​ത്ത​രം വൈ​ദ്യു​തി ത​ട​സ​ങ്ങ​ൾ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ രാ​ജ്യ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ത്യ​പൂ​ർ​വ​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.
അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം യു​എ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​പ​രോ​ധ​ങ്ങ​ളാ​ണെ​ന്ന് ക്യൂ​ബ​ൻ സ​ർ​ക്കാ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ക്യൂ​ബ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മോ​ശം ഭ​ര​ണ​നി​ർ​വ​ഹ​ണ​മാ​ണ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ വാ​ദം.

International

യുകെ​യി​ൽ ഇന്ത്യൻ വംശജനായ ബ​സ് ഡ്രൈ​വ​ർ​ക്കു മ​ർ​ദനം

ല​​​​ണ്ട​​​​ൻ: യു​​​കെ​​​​യി​​​​ലെ ഷ്രോ​​​​പ്‌​​​​ഷെ​​​​യ​​​​റി​​​​ലു​​​​ള്ള ടെ​​​​ൽ​​​​ഫോ​​​​ർ​​​​ഡി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ സി​​​​ക്ക് ബ​​​​സ് ഡ്രൈ​​​​വ​​​​ർ​​​​ക്കു​​​ നേ​​​രേ ആ​​​​ക്ര​​​​മ​​​​ണം. ഡ്രൈ​​​​വ​​​​റെ മ​​​​ർ​​​​ദി​​​​ച്ച് ബ​​​​സി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്തേ​​​​ക്കെ​​​​റി​​​​ഞ്ഞ​​​ശേ​​​​ഷം വാ​​​​ഹ​​​​നം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് അ​​​​ക്ര​​​​മി​​​​യും സം​​​​ഘ​​​​വും ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞു.

വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വൈ​​​​കു​​​​ന്നേ​​​​രം 6.37ന് മെ​​​​യ്ഡ്‌​​​​ലി​​​​യി​​​​ലെ കോ​​​​ർ​​​​ട്ട് സ്ട്രീ​​​​റ്റി​​​​ലാ​​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മോ​​​ഷ്‌​​​ടി​​​​ച്ച ബ​​​​സ് ഡ്രൈ​​​​വ് ചെ​​​​യ്തു​​​പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​ര​​​​വ​​​​ധി കാ​​​​റു​​​​ക​​​​ളി​​​​ൽ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യും വ​​​​ലി​​​​യ നാ​​​​ശ​​​​ന​​​ഷ്‌​​​ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 20 വ​​​​യ​​​​സു​​​​ള്ള യു​​​​വാ​​​​വി​​​​നെ പൊ​​​ലി​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഡ്രൈ​​​​വ​​​​ർ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പൊ​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും അ​​​​ക്ര​​​​മി ബ​​​​സു​​​​മാ​​​​യി ക​​​​ട​​​​ന്നി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് പൊ​​​ലി​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

ത​ല​മൂ​ടാ​തെ തെ​രു​വി​ൽ; ഹി​ജാ​ബ് നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​റാ​നി​ൽ വ​നി​ത​ക​ളു​ടെ കൂ​ട്ട​യോ​ട്ടം

ടെ​ഹ്‌​റാ​ൻ: ക​ടു​ത്ത ഭ​ര​ണ​കൂ​ട നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും നി​ർ​ബ​ന്ധി​ത ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ഇ​റാ​നി​ൽ വീ​ണ്ടും സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ന​ട​ന്ന പ​ത്തു കി​ലോ​മീ​റ്റ​ർ റോ​ഡ് റേ​സി​ൽ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ളാ​ണ് ഹി​ജാ​ബ് ധ​രി​ക്കാ​തെ പ​ങ്കെ​ടു​ത്ത​ത്.

ടെ​ഹ്‌​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ വേ​ലാ​യ​ത് പാ​ർ​ക്കി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ടെ​ഹ്‌​റാ​ൻ 10കെ ​ഓ​ട്ട​ത്തി​ലാ​ണ് ശ്ര​ദ്ധേ​യ​മാ​യ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം വ​നി​ത​ക​ളും ശി​രോ​വ​സ്ത്രം ഒ​ഴി​വാ​ക്കി​യാ​ണ് ഓ​ടി​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സാ​ക്ഷി​യാ​യ മ​ത്സ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​റാ​നി​ൽ ഹി​ജാ​ബ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ര​സ്യ​മാ​യി ത​ല​മൂ​ടാ​തെ സ്ത്രീ​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും സ്ത്രീ​ക​ൾ പ​ര​സ്യ​മാ​യി ഹി​ജാ​ബ് നി​യ​മ​ത്തെ അ​വ​ഗ​ണി​ച്ച​ത് ഇ​റാ​നി​ലെ സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 

International

റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം തീ​പി​ടി​ത്തം; മി​സൈ​ൽ ആ​ക്ര​മ​ണ​മെ​ന്ന് സം​ശ​യം

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി സൂ​ച​ന. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ക​റു​ത്ത പു​ക​യും തീ​യും ഉ​യ​ർ​ന്ന​താ​യും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള സൗ​ദി എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ ഇ​ന്ധ​ന ടാ​ങ്കി​ന് തീ​പി​ടി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തീ​പി‌​ടി​ത്തം റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച​താ​യി വ്യോ​മ നി​രീ​ക്ഷ​ണ വെ​ബ്‌​സൈ​റ്റാ​യ ഫ്ലൈ​റ്റ്‌​റ​ഡാ​ർ24 റി​പ്പോ​ർ​ട്ട് ചെ​യ്തു. യെ​മ​നി​ൽ സം​ഘ​ർ​ഷം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ സൗ​ദി അ​ധി​കൃ​ത​ർ വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റി​യാ​ദി​ൽ തീ​പി​ടി​ത്ത​വും സ്ഫോ​ട​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല.

International

നൂറു തികഞ്ഞവർ ലക്ഷം പിന്നിട്ട ആദ്യ രാജ്യമായി ജപ്പാൻ; വയോധികർ കൂടുന്പോൾ കുഞ്ഞുങ്ങൾ ജനിക്കാത്തത് പ്രതിസന്ധി

ടോക്കിയോ: നൂറ് വയസിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട ആദ്യ രാജ്യമെന്ന ബഹുമതി ജപ്പാന്. രാജ്യത്ത് ഇപ്പോൾ നൂറ് പിന്നിട്ട 1,07,677 പേരുണ്ടെന്ന് ജാപ്പനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

2025നെ അപേക്ഷിച്ച് 7,914 പേരാണ് പട്ടികയിൽ പുതിയതായി ഇടംപിടിച്ചത്. 56 വർഷമായി ജപ്പാനിലെ വയോധികരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.

വയോധികരിൽ ഭൂരിഭാഗവും ആരോഗ്യത്തോടെ അക്ടീവായിട്ടാണ് ജീവിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആരോഗ്യ സാങ്കേതികമേഖലയിലുണ്ടായ മുന്നേറ്റവും ആരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവുമാണ് ഇതിനു കാരണം.

ലോകത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള രാജ്യമാണ് ജപ്പാൻ. പത്തിൽ മൂന്നുപേർ 65നു മുകളിൽ പ്രായമുള്ളവരാണ്.

വയോധികരുടെ എണ്ണം വർധിക്കുന്പോൾ ജനന നിരക്ക് കൂടുന്നില്ലെന്ന പ്രശ്നവും ജപ്പാൻ നേരിടുന്നു. ജനന നിരക്ക് വർധിപ്പിക്കാൻ സർക്കാർ പലവിധ പദ്ധതികൾ നടപ്പാക്കിയിട്ടും ഫലം കാണുന്നില്ല.

കഴിഞ്ഞവർഷം 95നു മുകളിൽ പ്രായമുള്ള എട്ടു ലക്ഷം പേർ ജപ്പാനിലുണ്ടായിരുന്നു. അതേ വർഷം ഏഴ് ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിച്ചത്.

 

International

  ഷി അമേരിക്കലെത്തുന്നു; സ്വീകരിക്കാൻ ട്രംപ് വിമാനത്താവളത്തിൽ കാത്തുനിൽക്കും

 

 

വാഷിംഗ്ടൺ ഡിസി: പതിറ്റാണ്ടിനുശേഷം വൈറ്റ് ഹൗസ് സന്ദർശിക്കാനെത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനെ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് വിമാനത്താവളത്തിൽ നേരിട്ടു സ്വീകരിക്കും. ഷിയും പത്നി പെംഗ് ലിയുവാനും ബുധനാഴ്ചയാണ് വാഷിംഗ്ടൺ ഡിസിക്കു സമീപമുള്ള ആൻഡ്രൂസ് സംയുക്ത സൈനിക താവളത്തിൽ വിമാനമിറങ്ങുന്നത്. ട്രംപ് അവരെ കാത്തുനിൽക്കുമെന്നാണ് അറിയിപ്പ്.

ഷിയുടെ സന്ദർശനത്തിന് ട്രംപ് ഭരണകൂടം നല്കുന്ന പ്രാധാന്യമാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. അമേരിക്കൻ പ്രസിഡന്‍റുമാർ സാധാരണ ഒരു രാഷ്‌ട്രത്തലവനെയും വിമാനത്താവളത്തിൽ സ്വീകരിക്കാറില്ല. ട്രംപിന്‍റെ രണ്ടാം ഭരണകാലത്ത് ഇത്തരം സ്വീകരണം ആദ്യമാണ്. ആദ്യ ഭരണകാലത്ത് 2017ൽ അന്നത്തെ കുവൈറ്റ് അമീറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു.

ബിവൈഡി, ഷവോമി തുടങ്ങിയ പ്രമുഖ കന്പനികളുടെ നേതാക്കൾ ഉൾപ്പെടുന്ന വലിയ ബിസിനസ് പ്രതിനിധി സംഘവും ഷിയ്ക്കൊപ്പം അമേരിക്കയിലെത്തും. വ്യാഴാഴ്ച ട്രംപും പത്നി മെലാനിയയും ഷിയ്ക്കും പത്നിക്കും നല്കുന്ന സ്റ്റേറ്റ് ഡിന്നറിൽ അമേരിക്കയിലെ വൻകിട കന്പനികളായ ആമസോണിന്‍റെ മേധാവി ജെഫ് ബസോസ്, ടെസ്‌ല മുതലാളി ഇലോൺ മസ്ക്, ഗൂഗിൾ മേധാവി സുന്ദർ പിച്ചെ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

ഷി-ട്രംപ് കൂടിക്കാഴ്ചയിൽ വ്യാപാരം, ചുങ്കം, നിർമിതബുദ്ധി, തായ്‌വാൻ, പശ്ചിമേഷ്യാ പ്രതിസന്ധി, അപൂർവ ധാതുക്കളുടെ കയറ്റുമതി മുതലായ വിഷയങ്ങൾ ചർച്ചയാകും. തന്ത്രപ്രാധാന്യമില്ലാത്ത ചില വസ്തുക്കളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. വെള്ളിയാഴ്ച ത്രിദിന സന്ദർശനം പൂർത്തിയാക്കി ഷി മടങ്ങും.

2015ൽ ബറാക് ഒബാമ പ്രസിഡന്‍റായിരിക്കേയാണ് ഷി ഇതിനു മുന്പ് വൈറ്റ്ഹൗസിൽ ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുള്ളത്. ഷി 2017ലും 2023ലും രണ്ട് ഉച്ചകോടികൾക്കായി അമേരിക്കയിലെ ഫ്ലോറിഡയിലും സാൻഫ്രാൻസിസ്കോയിലും സന്ദർശനം നടത്തിയിരുന്നു.

ട്രംപ് മാർച്ചിൽ ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

International

ഗ്രീൻലാൻഡ് പ്രതിസന്ധിക്കു പരിഹാരം; യുഎസ്-ഡാനിഷ് സുരക്ഷാ കരാറിനു ധാരണ; ഉത്തരധ്രുവത്തിലെ തന്ത്രപ്രധാന പ്രദേശത്തിന്‍റെ നിയന്ത്രണം ഇനി അമേരിക്കയുടെ കൈയ്യിൽ

വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിന്‍റെ സുരക്ഷയ്ക്കായി ഡെന്മാർക്കും അമേരിക്കയും തമ്മിൽ കരാർ ഉണ്ടാക്കാൻ തീരുമാനിച്ചു. ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെ ഉടലെടുത്ത നയതന്ത്ര പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.

ഉത്തരധ്രുവത്തിൽ തന്ത്രപ്രാധാന്യമുള്ള ഗ്രീൻലാൻഡിന്‍റെ സുരക്ഷാകാര്യങ്ങളിൽ അമേരിക്കയ്ക്ക് സ്ഥിരം നിയന്ത്രണം ലഭിക്കുന്ന കരാറാണിതെന്ന് ട്രംപ് അറിയിച്ചു. ഡെന്മാർക്കിലെയും ഗ്രീൻലാൻഡിലെയും നേതാക്കൾ‌ കരാറിനെ സ്വാഗതം ചെയ്തു.

അടുത്തയാഴ്ച ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ കരാർ ഒപ്പുവയ്ക്കും എന്നാണ് അറിയിപ്പ്. കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയ്ക്ക് ഒരു ചിലവുമില്ലാതെയാണ് കരാർ സാധ്യമായതെന്ന് ട്രംപ് പറഞ്ഞു. കരാർ പ്രകാരം അമേരിക്കയുടെ അനുമതിയില്ലാതെ ശത്രുരാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളം തുറക്കാനാവില്ല. ചിലതരം നിക്ഷേപങ്ങളും അസാധ്യമാകുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ഡെന്മാർക്കിന്‍റെ പരമാധികാരവും ഗ്രീൻലാൻഡിന്‍റെ സ്വയംനിർണയാവകാശവും കരാറിൽ സംരക്ഷിക്കപ്പെടുന്നതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രഡറിക് നീൽസണും പ്രതികരിച്ചു.

ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രാൻലാൻഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ ആഗ്രഹം വലിയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണമെന്നായിരുന്നു ട്രംപിന്‍റെ നിലപാട്. ശത്രുരാജ്യങ്ങളായ ചൈനയും റഷ്യയും ഗ്രീൻലാൻഡിൽ സ്വാധീനം ശക്തമാക്കുമെന്ന് അദ്ദേഹം വാദിച്ചു. ഗ്രീൻലാൻഡിലെ വിലയ്ക്കു വാങ്ങാൻ തയാറാണെന്നും വേണ്ടിവന്നാൽ ബലംപ്രയോഗിച്ച് കൂട്ടിച്ചേർക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിൽ വലിയ എതിർപ്പിനും ഭിന്നതയ്ക്കും ട്രംപിന്‍റെ നീക്കം വഴിവച്ചിരുന്നു.

International

റിയാദിൽ ശക്തമായ സ്ഫോടനം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

ജൂലൈയിൽ യെമൻ സംഘർഷം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് സൗദി തലസ്ഥാനത്തെ നേരിട്ട് ബാധിക്കുന്ന രീതിയിൽ സുരക്ഷാ ഭീഷണിയുണ്ടാകുന്നത്. പുലർച്ചെ മൂന്നോടെയാണ് റിയാദിലെ പ്രദേശവാസികൾക്ക് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.

ആക്രമണ സാധ്യതയുള്ളതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് നിർദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. എന്നാൽ, അര മണിക്കൂറിനു ശേഷം സിവിൽ ഡിഫന്‍സ് ഏജന്‍സി ജാഗ്രതാ നിർദേശം പിൻവലിച്ചു.

International

യു​എ​സ് - സൗ​ദി അ​റേ​ബ്യ യു​ദ്ധ​വി​മാ​ന ക​രാ​ർ; 48 എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ധാ​ര​ണ 

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: സൗ​ദി അ​റേ​ബ്യ​ക്ക്‌ 48 എ​ഫ്-35 ലൈ​റ്റ്‌​നിം​ഗ് -2 യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​ക്കു​ന്ന​തി​നു​ള്ള ആ​യു​ധ​ക്ക​രാ​റി​ന് യു​എ​സ് വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കി. 2430 കോ​ടി ഡോ​ള​റി​ന്‍റേ​താ​ണ് (2.3 ല​ക്ഷം കോ​ടി രൂ​പ) ഈ ​അ​ത്യാ​ധു​നി​ക അ​ഞ്ചാം​ത​ല​മു​റ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട്. യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ചാ​ലേ തീ​രു​മാ​നം അ​ന്തി​മ​മാ​കൂ.

48 വി​മാ​ന​ങ്ങ​ൾ​ക്കാ​യി 49 പ്രാ​റ്റ് ആ​ൻ​ഡ് വൈ​റ്റ്‌​നി എ​ഫ്135-​പി​ഡ​ബ്ല്യു-100 എ​ൻ​ജി​നു​ക​ൾ പാ​ക്കേ​ജി​ലു​ണ്ട്. ഒ​പ്പം ആ​യു​ധ സം​വി​ധാ​ന​ങ്ങ​ൾ, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, സി​മു​ലേ​റ്റ​റു​ക​ൾ, സോ​ഫ്‌​റ്റ്‍​വേ​റു​ക​ൾ, സ്‌​പെ​യ​ർ പാ​ർ​ട്‌​സ്, ലോ​ജി​സ്റ്റി​ക് പി​ന്തു​ണ, ആ​ശ​യ​വി​നി​മ​യ, ഗ​തി​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യും ക​രാ​റി​ൽ ഉ​ൾ​പ്പെ​ടും.

ടെ​ക്‌​സ​സി​ലെ ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​ൻ ക​മ്പ​നി​യാ​ണ് എ​ഫ്-35 വി​മാ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ക​രാ​റു​കാ​ര​ൻ. യെ​മ​നി​ലെ ഹൂ​തി​വി​മ​ത​രും സൗ​ദി​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​യു​ധ ഇ​ട​പാ​ട്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ എ​ഫ്-35 സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​കും സൗ​ദി. എ​ന്നാ​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​വി​ൽ എ​ഫ്-35 കൈ​വ​ശ​മു​ള്ള ഏ​ക​രാ​ജ്യ​മാ​യ ഇ​സ്ര​യേ​ൽ ക​രാ​റി​നെ എ​തി​ർ​ത്തു.

International

നേ​പ്പാ​ളി​ൽ തു​ര​ങ്ക​ത്തി​ൽ​നി​ന്ന് ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു 

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ ആ​റു മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്തു. നു​വാ​കോ​ട്ട് ജി​ല്ല​യി​ലെ അ​പ്പ​ർ ത്രി​ശൂ​ലി-1 പ​ദ്ധ​തി​യു​ടെ ഓ​ഡി​റ്റ് -3 തു​ര​ങ്ക​ത്തി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

തു​ര​ങ്ക​ത്തി​ൽ ഇ​നി​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണു നി​ഗ​മ​നം. മ​റ്റു ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ തു​ര​ങ്ക​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ബു​ധ​നാ​ഴ്ച ചി​ലി​മേ തു​ര​ങ്ക​ത്തി​ൽ​നി​ന്ന് അ​ഞ്ചു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഓ​ഗ​സ്റ്റ് 26നു​ണ്ടാ​യ നേ​പ്പാ​ൾ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ 1410 ആ​യി. 6145 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

International

വ്യാ​ജ​വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്നു: സി​എ​ൻ​എ​ൻ ഉ​ൾ​പ്പെ‌​ടെ മൂന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വൈ​റ്റ് ഹൗ​സി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി.​സി: പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളാ​യ സി​എ​ൻ​എ​ൻ, എം.​എ​സ് നൗ, ​പൊ​ളി​റ്റി​ക്കോ എ​ന്നി​വ​യ്ക്ക് വൈ​റ്റ് ഹൗ​സി​ൽ പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് വി​ല​ക്ക് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ന്ന​താ​യി ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​മാ​ധ്യ​മ​ങ്ങ​ൾ ത​ന്‍റെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ നി​ര​ന്ത​രം "വ്യാ​ജ​വാ​ർ​ത്ത​ക​ളും നു​ണ​ക​ളും" പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഈ ​മാ​ധ്യ​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഓ​വ​ൽ ഓ​ഫീ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വേ ട്രം​പ് വ്യ​ക്ത​മാ​ക്കി. മ​റ്റ് പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ഭാ​വി​യി​ൽ സ​മാ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ദ്ദേ​ഹം ന​ൽ​കി.

ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കാ​ല​ത്ത് 'പൊ​ളി​റ്റി​ക്കോ' എ​ന്ന മാ​ധ്യ​മ​ത്തി​ന് എ​ട്ട് ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ഗ​വ​ൺ​മെ​ന്‍റ് സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ല​ഭി​ച്ച​താ​യും ഇ​ത് വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​തെ​ന്നും ത​ങ്ങ​ളു​ടെ വാ​ർ​ത്താ​സം​ഘ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും സി​എ​ൻ​എ​ൻ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ കൂ​ട്ടാ​യ്മ​ക​ളും നീ​ക്ക​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

International

തീ​രു​വ ബി​ൽ പ്രാ​ബ​ല്യ​ത്തി​ൽ; 100 ശ​ത​മാ​നം തീ​രു​വ ബി​ല്ലി​ൽ ഒ​പ്പി​ട്ട് ട്രം​പ് 

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​യെ സാ​മ്പ​ത്തി​ക​മാ​യി പൂ​ട്ടാ​നാ​യി കൊ​ണ്ടു​വ​ന്ന ‘100% തീ​രു​വ’ ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. 100 ശ​ത​മാ​നം തീ​രു​വ ഏ​തൊ​ക്കെ രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ ചു​മ​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ല്ലാ​ണി​ത്.

റ​ഷ്യ​യി​ൽ നി​ന്ന് ഏ​റ്റ​വു​മ​ധി​കം ക്രൂ​ഡോ​യി​ലും മ​റ്റ് ഊ​ർ​ജ ഉ​ത്‌​പ​ന്ന​ങ്ങ​ളും വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ, ക​മ്പ​നി​ക​ൾ, ബാ​ങ്കു​ക​ൾ, ഷാ​ഡോ ക​പ്പ​ലു​ക​ൾ, ഇ​ട​പാ​ട് ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ഉ​പ​രോ​ധം ചു​മ​ത്താ​ൻ ട്രം​പി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന ബി​ല്ലാ​ണി​ത്. ഇ​ന്ത്യ​യും ചൈ​ന​യും അ​ട​ക്കം അ​ഞ്ചോ​ളം രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

തീ​രു​വ കാ​ട്ടി വി​ര​ട്ടേ​ണ്ടെ​ന്നും 140 കോ​ടി ജ​ന​ങ്ങ​ളു​ടെ ഊ​ർ​ജ സു​ര​ക്ഷ​യാ​ണ് വ​ലു​തെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് ഒ​രാ​ഴ്ച​യ്ക്ക​കം യു​എ​സി​ൽ എ​ത്താ​നി​രി​ക്കേ​യു​മാ​ണ് ബി​ല്ലി​ൽ ട്രം​പ് ഒ​പ്പു​വ​ച്ച​ത്.

ബി​ൽ സെ​ന​റ്റി​ൽ 11ന് ​എ​തി​രെ 86 വോ​ട്ടു​ക​ൾ​ക്കും ഹൗ​സ് ഓ​ഫ് റ​പ്ര​സ​ന്‍റേ​റ്റീ​വ്സി​ൽ 159ന് ​എ​തി​രെ 262 വോ​ട്ടു​ക​ൾ​ക്കും പാ​സാ​യി​രു​ന്നു. ക​ടു​ത്ത റ​ഷ്യ​ൻ വി​മ​ർ​ശ​ക​നാ​യി​രു​ന്ന അ​ന്ത​രി​ച്ച സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാം നേ​ര​ത്തേ അ​വ​ത​രി​പ്പി​ച്ച ബി​ല്ലാ​ണ് ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി യു​എ​സ് പാ​സാ​ക്കി​യ​ത്. 500 ശ​ത​മാ​നം തീ​രു​വ ചു​മ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഗ്ര​ഹാ​മി​ന്‍റെ വാ​ദം. ഇ​താ​ണ് 100 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്.

International

റ​ഷ്യ​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് 

മോ​സ്കോ: യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി റ​ഷ്യ​ൻ ജ​ന​ത. പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ ‘യു​ണൈ​റ്റ​ഡ് റ​ഷ്യ’ പാ​ർ​ട്ടി വ​ൻ വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​രാ​യ പ്ര​തി​പ​ക്ഷ​നി​ര​യൊ​ന്നു​മി​ല്ല. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ലൂ​ടെ അ​ധോ​സ​ഭ​യാ​യ ‘സ്റ്റേ​റ്റ് ഡ്യൂ​മ’​യി​ലെ അം​ഗ​ങ്ങ​ളെ​യാ​ണ് ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​പ്പം 11 പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രെ​യും 39 പ്രാ​ദേ​ശി​ക നി​യ​മ​സ​ഭ​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

അ​ധി​നി​വേ​ശ​ത്തി​ലൂ​ടെ റ​ഷ്യ അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ത്ത നാ​ല് യു​ക്രേ​നി​യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ എ​തി​ർ​ത്ത ഏ​ക പാ​ർ​ട്ടി​യാ​യ ‘യാ​ബ്ലോ​ക്കോ’​യെ മ​ത്സ​ര​ത്തി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്നു. യു​ദ്ധ​ത്തി​നെ​തി​രേ ശ​ബ്‌​ദ​മു​യ​ർ​ത്തി​യ അ​വ​സാ​ന​ത്തെ പ്ര​മു​ഖ നേ​താ​വാ​യ ബോ​റി​സ് ന​ദെ​ഷ്ദി​ൻ ക​ഴി​ഞ്ഞ മാ​സം രാ​ജ്യം വി​ടാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ക​യും ചെ​യ്തു. പ്ര​ധാ​ന പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി 2024ൽ ​ജ​യി​ലി​ൽ​വ​ച്ച് വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നു മ​രി​ച്ചി​രു​ന്നു.

യു​ദ്ധം തു​ട​രു​ന്ന​തും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പി​നെ വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന​ത്തി​നാ​യി പൗ​ര​ന്മാ​രെ വീ​ണ്ടും വി​ളി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക റ​ഷ്യ​ക്കാ​ർ​ക്കി​ട​യി​ലു​ണ്ട്.

Latest News

Corehub Up