x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹീ​ർ ഖാ​ൻ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ‌; പ്ര​ഖ്യാ​പ​ന​വു​മാ​യി ടീം ​മാ​നേ​ജ്മെ​ന്‍റ്

സ്പോർട്സ് ഡെസ്ക്
Published: September 21, 2026 07:47 PM IST | Updated: September 21, 2026 07:47 PM IST

സഹീർ ഖാൻ

ചെ​ന്നൈ: മു​ൻ ഇ​ന്ത്യ​ൻ പേ​സ് ഇ​തി​ഹാ​സം സ​ഹീ​ർ ഖാ​നെ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. 18 വ​ർ​ഷ​മാ​യി ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ അ​മ​ര​ത്തു​ണ്ടാ​യി​രു​ന്ന ന്യൂ​സി​ല​ൻ​ഡ് മു​ൻ നാ​യ​ക​ൻ സ്റ്റീ​ഫ​ൻ ഫ്ലെ​മിം​ഗ് സ്ഥാ​നം ഒ​ഴി‌​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹീ​ർ ഖാ​ന്‍റെ നി​യ​മ​നം.

ഇം​ഗ്ല​ണ്ട് പു​രു​ഷ ടെ​സ്റ്റ് ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി സ്റ്റീ​ഫ​ൻ ഫ്ലെ​മിം​ഗ് ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​എ​സ്കെ പു​തി​യ പ​രി​ശീ​ല​ക​നെ ക​ണ്ടെ​ത്തി​യ​ത്. രാ​ഹു​ൽ
ദ്രാ​വി​ഡ്, ഓ​യി​ൻ മോ​ർ​ഗ​ൻ, മൈ​ക്ക് ഹ​സി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ പേ​രു​ക​ൾ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്ന സ്ഥാ​ന​ത്താ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് സ​ഹീ​ർ ഖാ​നെ മാ​നേ​ജ്‌​മെ​ന്‍റ് മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്.

ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ സീ​സ​ൺ മു​ത​ൽ ചെ​ന്നൈ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ഫ്ലെ​മിം​ഗ് 2009 മു​ത​ലാ​ണ് പ​രി​ശീ​ല​ക കു​പ്പാ​യ​മ​ണി​യു​ന്ന​ത്. 2008-ലെ ​ആ​ദ്യ ഐ​പി​എ​ൽ സീ​സ​ൺ മു​ത​ൽ ചെ​ന്നൈ നി​ര​യി​ൽ ക​ളി​ക്കാ​ര​നാ​യും പി​ന്നീ​ട് 2009 മു​ത​ൽ ഹെ​ഡ് കോ​ച്ചാ​യും പ്ര​വ​ർ​ത്തി​ച്ച ഫ്ലെ​മിം​ഗ്, ടീ​മി​നെ അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട​ങ്ങ​ളി​ലേ​ക്കും ര​ണ്ട് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ടി20 ​കി​രീ​ട​ങ്ങ​ളി​ലേ​ക്കും ന​യി​ച്ചി​രു​ന്നു.

സ​ഹീ​ര്‍ ഖാ​നാ​ക​ട്ടെ 2017-ൽ ​ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം വി​വി​ധ ടീ​മു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ർ​സി​ബി, മും​ബൈ ഇ​ന്ത്യ​ൻ​സ്, ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചി​ട്ടു​ള്ള സ​ഹീ​ർ, 2019-ൽ ​മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ 'ഡ​യ​റ​ക്ട​ർ ഓ​ഫ് ക്രി​ക്ക​റ്റ് ഓ​പ്പ​റേ​ഷ​ൻ​സ്' ചു​മ​ത​ല​യും പി​ന്നീ​ട് ഗ്ലോ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ത​ല​വ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്ന് ല​ക്നോ
സൂ​പ്പ​ർ ജ​യ​ന്‍റ്സി​ന്‍റെ മെ​ന്‍റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

Tags : Chennai Super Kings Announced Zaheer Khan Head Coach team management

Recent News

Corehub Up