പാത്രിയര്‍ക്കീസ് ബാവയുടെയും ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും നേതൃത്വത്തിൽ പുത്തന്‍കുരിശ് മാര്‍ അത
പുത്തന്‍കുരിശ്: മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് യാക്കോബായ സുറിയാനി സഭ ക്രമീകരിച്ചിട്ടുള്ള വിശുദ്ധ മൂറോന്‍ കൂദാശയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ നടക്കും.
ഇന്നലെ വൈകുന്നേരം പാത്രിയര്‍ക്കീസ് ബാവയുടെയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയുടെയും നേതൃത്വത്തിലും മെത്രാപ്പോലീത്താമാരുടെ സാന്നിധ്യത്തിലും പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ മൂറോന്‍ കൂദാശയുടെ പ്രാരംഭ കര്‍മങ്ങളും നടന്നു.
ഇന്ന് രാവിലെ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ഥന. തുടര്‍ന്ന് 7.45ന് പാത്രിയര്‍ക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പോലീത്തമാരും പ്രദക്ഷിണമായി പാത്രിയര്‍ക്കാ സെന്ററില്‍നിന്ന് വിശുദ്ധ മദ്ബഹയിലേക്ക് പ്രവേശിക്കും. എട്ടിന് വിശുദ്ധ മൂറോന്‍ കൂദാശ ആരംഭിക്കും. ഇതിന്റെ സമാപനത്തിൽ വിശുദ്ധ കുര്‍ബാന.
ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കൂടുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗം പാത്രിയര്‍ക്കീസ് ബാവ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുളന്തുരുത്തി സുന്നദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
Tags : Holy Myron Malankara Association Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Jacobite Syrian Church