x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​പ്‌​ടോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 10:05 PM IST | Updated: November 12, 2026 10:05 PM IST

പയ്യന്നൂർ അന്നൂരിൽ വീട്ടിൽ ചാ​​​ര്‍​ജ് ചെ​​​യ്യാ​​​ന്‍ വ​​​ച്ച ലാ​​​പ്‌​​​ടോ​​​പ്പ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് സോ​​​ഫാ​​​സെ​​​റ്റും ക​​​സേ​​​ര​​​ക​​​ളും ക​​​ത്തി​​​ന​​​ശി​​​ച്ച നി​​​ല​​​യി​​​ല്‍.

പ​യ്യ​ന്നൂ​ര്‍: ലാ​പ്ടോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​പി​ടി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. അ​ന്നൂ​ര്‍ ശാ​ന്തി​ഗ്രാം - കി​സാ​ന്‍ കൊ​വ്വ​ല്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന വി.​പി. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ ഉ​ഷ​സ് എ​ന്ന വീ​ടി​നാ​ണു തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചാ​ര്‍​ജ് ചെ​യ്യാ​നാ​യി വ​ച്ചി​രു​ന്ന ലാ​പ്ടോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്തം. ഹാ​ളി​ലെ സോ​ഫ​യി​ല്‍ ലാ​പ്ടോ​പ്പ് ചാ​ര്‍​ജ് ചെ​യ്യാ​ന്‍ വ​ച്ച​ശേ​ഷം പ്ര​സ​ന്ന​കു​മാ​റും ഭാ​ര്യ​യും വീ​ട് പൂ​ട്ടി പു​റ​ത്തേ​ക്ക് പോ​യ​താ​യി​രു​ന്ന​തി​നാ​ല്‍ സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​വ​ര്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​നു​ള്ളി​ല്‍​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​താ​ണ് ക​ണ്ട​ത്.

ഉ​ട​ന്‍​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നെ​ത്തി​യ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.
തീ​പി​ടി​ത്ത​ത്തി​ല്‍ വീ​ടി​നു​ള്ളി​ലെ സോ​ഫ സെ​റ്റ്, ക​സേ​ര​ക​ള്‍, വാ​ച്ച്, ചു​വ​രി​ലെ ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ ക​ത്തി​ന​ശി​ച്ചു. വീ​ടി​ന്‍റെ ചു​മ​രു​ക​ള്‍​ക്കു വി​ള്ള​ലു​ണ്ടാ​യി.

സം​ഭ​വ​സ​മ​യ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ള്‍ പു​റ​ത്താ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ലാ​പ്‌​ടോ​പ് അ​മി​ത​മാ​യി ചൂ​ടാ​യ​താ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Laptop explodes House Catches fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up